"ഇയാൻ ചാപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
==== കിം ഹ്യൂസ് ====
1980-കളുടെ തുടക്കത്തിൽ [[കിം ഹ്യൂസ്]] നായകനാകുന്നതിനേക്കാൾ [[റോഡ് മാർഷ്]] നായകനാകുന്നതിനെ ചാപ്പൽ പിന്തുണച്ചു. കിം ഹ്യൂസിനെതിരായി നിരന്തരം നടത്തിയിരുന്ന പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രമാണിത്വം അസ്ഥിരമായി. ഈ സാഹചര്യങ്ങൾ മൂലം ചാപ്പലുമായി ഇടവിടാതെ അഭിമുഖങ്ങൾ നടത്താൻ ഹ്യൂസിനെ ACB നിർബന്ധിച്ചു.
 
1981-ലെ ആഷസ് പരമ്പരക്കിടയിൽ ഹ്യൂസിന്റെ ബാറ്റിങ്ങിനെപ്പറ്റിയും ചാപ്പൽ വിമർശനമുന്നയിച്ചു. അദ്ദേഹം പറഞ്ഞു, "ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ഹ്യൂസ് റണ്ണുകളെടുക്കേണ്ടതാണ്. അദ്ദേഹമത് ചെയ്യുന്നില്ല മാത്രവുമല്ല അദ്ദേഹത്തിന്റെ ഈ അസ്ഥിരത ബാക്കിയുള്ളവരേയും ബാധിക്കുന്നു... അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ അധികം കഴമ്പില്ല."<ref>[http://news.google.com/newspapers?nid=1301&dat=19810810&id=8ahWAAAAIBAJ&sjid=_eYDAAAAIBAJ&pg=7091,4387350 Russel Eldridge, ''Sydney Morning Herald'' 10 August 1981] accessed 27 March 1981</ref>
 
1983-84 വേനലിന്റെ തുടക്കത്തിൽ, 1979-ന് ശേഷം ആദ്യമായി ഓസ്ട്രേലിയൻ നായകനായി ഹ്യൂസിനെ നിയമിച്ചപ്പോൾ ചാപ്പൽ പറഞ്ഞു, "ഹ്യൂസിന് ഒന്നുകിൽ കാര്യങ്ങൾ തൃപ്തികരമായി നടത്തിൽ വരുത്തുവാനോ അല്ലെങ്കിൽ മിണ്ടാതിരിക്കുവാനോ ഉള്ള സമയം ഇതാണെന്ന് ഞാൻ കരുതുന്നു".<ref>[http://news.google.com/newspapers?nid=1301&dat=19831103&id=vG0pAAAAIBAJ&sjid=oegDAAAAIBAJ&pg=4287,646131 Russel Eldridge, "What Test Crickets Greats Say", ''Sydney Morning Herald'', 3 November 1983] accessed 27 March 2014</ref>
 
1984-85 ൽ വെസ്റ്റ് ഇൻഡീസിനെതിരായി നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തിനു മുമ്പായി ചാപ്പൽ ഹ്യൂസിനോട് ചോദിച്ചു, "ടെസ്റ്റ് മത്സരങ്ങൾക്ക് പറ്റിയ ഒരു ലെഗ് സ്പിന്നർ ഓസ്ട്രേലിയക്ക് ഇല്ലെന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് താങ്കൾ പറഞ്ഞു. എങ്കിൽ ബോബ് ഹോളണ്ട് ഈ ടീമിൽ എന്താണ് ചെയ്യുന്നത്?"<ref>[http://www.espncricinfo.com/magazine/content/story/393637.html Alex Malcolm, "Burnished and tarnished", ''Cricinfo'' 8 March 2009] accessed 16 March 2014</ref> ആ മത്സരത്തിനു ശേഷം ഹ്യൂസ് തന്റെ നായകസ്ഥാനം രാജിവച്ചു.<ref>[http://www.theage.com.au/news/Cricket/A-captains-long-lonely-walk/2004/11/25/1101219679404.html Chloe Saltau, "A captain's long, lonely walk:, ''The Age'' 26 November 2004] accessed 16 March 2014</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2143881" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി