"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
*മാമാവെങ്കിടൻ |
*മാമാവെങ്കിടൻ |
||
*അനന്തപത്മനാഭൻ വലിയപടത്തലവൻ |
*അനന്തപത്മനാഭൻ വലിയപടത്തലവൻ |
||
*കുട്ടിക്കോന്തിശ്ശൻ |
|||
*ത്രിപുരസുന്ദരിക്കുഞ്ഞമ്മ |
*ത്രിപുരസുന്ദരിക്കുഞ്ഞമ്മ |
||
*മീനാക്ഷി |
*മീനാക്ഷി |
16:07, 19 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
കർത്താവ് | സി.വി. രാമൻപിള്ള |
---|---|
യഥാർത്ഥ പേര് | ധർമ്മരാജാ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ചരിത്രാഖ്യായിക |
പ്രസിദ്ധീകരിച്ച തിയതി | 1913 |
മാധ്യമം | അച്ചടി (പേപ്പർബാക്ക്) |
ഏടുകൾ | 539 |
ISBN | [[Special:BookSources/ISBN 9788189975500 [1]|ISBN 9788189975500 [1]]] |
മുമ്പത്തെ പുസ്തകം | മാർത്താണ്ഡവർമ്മ |
ശേഷമുള്ള പുസ്തകം | രാമരാജ ബഹദൂർ |
സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളിൽ രണ്ടാമത്തേതാണ് ഇത്. മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ.
എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ ദിവാൻ ആകുന്നതുവരെയുള്ള കാലഘട്ടമാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് രാമരാജാബഹദൂർ.
കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ നോവൽ പത്താം ക്ലാസിലെ മലയാളം ഉപപാഠപുസ്തകമായിരുന്നിട്ടുണ്ട്.
ജി.എസ്. അയ്യർ, ഈ നോവലിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[2]
കഥാപാത്രങ്ങൾ
- ഉഗ്രഹരിപഞ്ചാനനൻ
- ശാന്തഹരിപഞ്ചാനനൻ
- കേശവപിള്ള / വൃദ്ധസിദ്ധൻ / പക്കീർസാ
- കേശവൻകുഞ്ഞ് / കേശവനുണ്ണിത്താൻ
- കാളിയുടയാൻ ചന്ത്രക്കാറൻ
- ഉമ്മിണിപ്പിള്ള
- അണ്ണാവയ്യൻ
- കുപ്പശ്ശാർ
- മാമാവെങ്കിടൻ
- അനന്തപത്മനാഭൻ വലിയപടത്തലവൻ
- കുട്ടിക്കോന്തിശ്ശൻ
- ത്രിപുരസുന്ദരിക്കുഞ്ഞമ്മ
- മീനാക്ഷി
- അരത്തമപ്പിള്ള തങ്കച്ചി
അവലംബം
- ↑ westlandbooks
- ↑ "ധർമ്മരാജ (ഇംഗ്ലീഷ്)". ഇന്ദുലേഖബിസ്. Retrieved 17 ഫെബ്രുവരി 2013.