"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
1968 വരെ പെന്നിംഗ്ടൺ ഗ്രിംസ് എലമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തന്റെ പതിനാലാമത്തെ വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന അമ്മ അദ്ദേഹത്തെ ഓക്ലൻഡ് മിലിറ്ററി അക്കാദമിയിലുള്ള സ്കൂളിലാണ് ചേർത്തത്. തന്റെ ജീവിതം മാറ്റി മറിച്ച ഒരു തീരുമാനമായിരുന്നു അതെന്നാണ് വാഷിങ്ടൺ പിന്നീട് അതിനെപ്പറ്റി പറഞ്ഞത്. ഉയർന്ന ക്ലാസ്സുകളിലുള്ള പഠനത്തിനായി ചേർന്നത് മെയിൻലാൻഡ് ഹൈസ്കൂളിലായിരുന്നു. ഫോർദാം സർവ്വകലാശാലക്കു കീഴിലുള്ള ടെക്സാസ് കോളേജിൽ നിന്ന് ഡ്രാമയിലും, ജേണലിസത്തിലും അദ്ദേഹം ബി.എ.ബിരുദം കരസ്ഥമാക്കി.<ref name=fordham>{{cite web|title=ഡെൻസൽ വാഷിങ്ടൺ റിട്ടേൺസ് ടു ആക്ടിംങ് റൂട്ട്സ്|url=http://web.archive.org/save/http://legacy.fordham.edu/campus_resources/enewsroom/archives/archive_545.asp|publisher=ഫോർദാം സർവ്വകലാശാല|accessdate=2015-01-04}}</ref>
 
തിരികെ ഫോർദാം സർവ്വകലാശാലയിൽ വന്ന ഡെൻസൽ അവിടെയുള്ള ലിങ്കൺ സെന്ററിൽ അഭിനയം പഠിക്കുവാനായി ചേർന്നു. അവിടെ വച്ച് ചില നാടകങ്ങളിൽ അഭിനയച്ചിരുന്നു. അതിനുശേഷം സാൻഫ്രാൻസിസ്കോയിലുള്ള അമേരിക്കൻ കൺസർവേറ്ററി തീയറ്ററിൽ ഒന്നരകൊല്ലം ചിലവഴിച്ചു. മുഴുവൻ സമയ അഭിനേതാവായി തുടരാനായി അദ്ദേഹം ന്യൂയോർക്കിലേക്കു തിരികെ വന്നു.<ref name=allmovies>{{cite web|title=ഡെൻസൽ വാഷിങ്ടൺ|url=http://web.archive.org/web/20150104153906/http://www.allmovie.com/artist/denzel-washington-p74843|publisher=ഓൾമുവീസ്.കോം|accessdate=2015-01-04}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2126842" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി