"മാലിക് ബിന്നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Malek Bennabi}}
പ്രമുഖ [[അള്‍ജീരിയ|അള്‍ജീരിയന്‍]] ദാര്‍ശനികനും എഴുത്തുകാരനുമാണ്‌ മാലിക് ബിന്നബി. നാഗരികതകളുടെ ഉത്ഥാന-പതനങ്ങളെക്കുറിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിന്നബി ഉത്തരാഫ്രിക്കന്‍ അപ-കോളനീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു.
പ്രമുഖ [[അള്‍ജീരിയ|അള്‍ജീരിയന്‍]] ദാര്‍ശനികനും എഴുത്തുകാരനുമാണ്‌ മാലിക് ബിന്നബി. നാഗരികതകളുടെ ഉത്ഥാന-പതനങ്ങളെക്കുറിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിന്നബി ഉത്തരാഫ്രിക്കന്‍ അപ-കോളനീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു.


വരി 15: വരി 16:
*ഒരു ജനതയുടെ ഉദയം
*ഒരു ജനതയുടെ ഉദയം
*പാന്‍-ഇസ്ലാമികത
*പാന്‍-ഇസ്ലാമികത

[[en:Malek Bennabi]]

14:29, 23 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമുഖ അള്‍ജീരിയന്‍ ദാര്‍ശനികനും എഴുത്തുകാരനുമാണ്‌ മാലിക് ബിന്നബി. നാഗരികതകളുടെ ഉത്ഥാന-പതനങ്ങളെക്കുറിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിന്നബി ഉത്തരാഫ്രിക്കന്‍ അപ-കോളനീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു.

1905-ല്‍ അള്‍ജീരിയയിലെ കോണ്‍സ്റ്റന്റൈനില്‍ ജനനം. സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം പാരീസിലേക്ക് താമസം മാറ്റിയ അദ്ദേഹം അവിടെ വെച്ച് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. കോളനീകരണത്തിന്റെ പിടിയിലമര്‍ന്നിരുന്ന മൂന്നാം ലോകത്തിന്റെ പുരോഗതിയുടെയും നാഗരികതയുടേയും പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളിലെ മുഖ്യ പ്രമേയം. കോളനീകൃത ജനതകളുടെ മനഃശാസ്ത്രം അപഗ്രഥിച്ച് അദ്ദേഹം എത്തിച്ചേര്‍‍ന്ന സിദ്ധാന്തമാണ്‌ കൊളൊണൈസിബിലിറ്റി (കോളനീകരണത്തിന് വിധേയമാവാനുള്ള സന്നദ്ധത). കോളനീകരണം സ്വീകരിക്കാന്‍ പാകത്തിലെത്തിച്ചേര്‍ന്ന ഒരു സമൂഹത്തില്‍ മാത്രമേ കോളനിശക്തികള്‍ അധികാരം സ്ഥാപിക്കുകയുള്ളൂ എന്നും അപ-കോളനീകരണ പ്രസ്ഥാനങ്ങള്‍ കോളോണിയലിസത്തിന്റെ യഥാര്‍ഥ കാരണമായ കൊളോണൈസിബിലിറ്റിയെ മറികടക്കുന്നതില്‍ വിജയിക്കേണ്ടതുണ്ട് എന്നും അദ്ദേഹം സിദ്ധാന്തിച്ചു.

രചനകള്‍

  • നവോത്ഥാനത്തിന്റെ നിബന്ധനകള്‍
  • കോളനീകൃത രാജ്യങ്ങളിലെ ചിന്താ സം‌ഘര്‍ഷം
  • ഖുര്‍ആനിക പ്രതിഭാസം
  • ഇസ്ലാമിക് കോമണ്‍വെല്‍ത്ത്
  • ആഫ്രോ-ഏഷ്യന്‍ ഐക്യം
  • നൂറ്റാണ്ടിന്റെ സാക്ഷിയുടെ കുറിപ്പുകള്‍
  • ഇസ്ലാമിക ലോകത്തെ ചിന്തയുടെ പ്രശ്നങ്ങള്‍
  • സംസ്കാരത്തിന്റെ പ്രശ്നങ്ങള്‍
  • മാറ്റത്തിന് വേണ്ടി
  • ഒരു ജനതയുടെ ഉദയം
  • പാന്‍-ഇസ്ലാമികത
"https://ml.wikipedia.org/w/index.php?title=മാലിക്_ബിന്നബി&oldid=212081" എന്ന താളിൽനിന്ന് ശേഖരിച്ചത്