"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
92 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1785-ൽ [[ഹെൻട്രി കാവെൻഡിഷ്]], ശുദ്ധീകരിച്ച വായു കൂടുതൽ [[ഓക്സിജൻ|ഓക്സിജനുമായി]] ചേർത്ത് [[പൊട്ടാസ്യം ഹൈഡ്രോക്സൈഡ്]] ലായനിയുടെ മുകളിൽ ശേഖരിച്ചശേഷം അതിൽക്കൂടി ഒരു വൈദ്യുതി സ്ഫുലിംഗം കടത്തി വിടുകയും മിച്ചമുള്ള ഓക്സിജൻ രാസപ്രവർത്തനത്തിലൂടെ നീക്കം ചെയ്യുകയും ചെയ്തപ്പോൾ, അവശിഷ്ടവാതകത്തിന്റെ ഒരു ചെറുകുമിള കണ്ടെത്തുകയുണ്ടായി. അതെന്താണെന്ന് മനസ്സിലാക്കാൻ കാവെൻഡിഷിനു കഴിഞ്ഞില്ല. (വൈദ്യുത സ്ഫുലിംഗത്തിന്റെ സാന്നിധ്യത്തിൽ നൈട്രജന്റെ ഓക്സൈഡ് ഉണ്ടാവുകയും അത് [[പൊട്ടാസ്യം ഹൈഡ്രോക്സൈഡ്|പൊട്ടാസ്യം ഹൈഡ്രോക്സൈഡിൽ]] ലയിക്കുകയും ചെയ്തു).
 
ചൂടാക്കിയ [[ചെമ്പ്|ചെമ്പിന്റെ]] മുകളിൽ കൂടി ആവർത്തിച്ചു വായു കടത്തിവിട്ട് ഓക്സിജൻ നീക്കം ചെയ്തതിനുശേഷം ലഭിക്കുന്ന നൈട്രജൻ വാതകം, [[അമോണിയം നൈട്രേറ്റ്]], [[യൂറിയ]] തുടങ്ങിയ സംയുക്തങ്ങളിൽ നിന്നുണ്ടാക്കിയെടുത്ത നൈട്രജനേക്കാൾ 0.5 ശതമാനം സാന്ദ്രത കൂടിയതാണെന്ന് 1891-ൽ [[റാലേ]] കണ്ടെത്തി. വായുവിലെ നൈട്രജനിൽ ഭാരം കൂടിയ ഏതോ വാതകം ഉള്ളതുകൊണ്ടാകണം ഇതെന്ന് [[വില്യം റാംസേ]] അഭിപ്രായപ്പെട്ടു.
 
അന്തരീക്ഷവായുവിലെ ഓക്സിജനും നൈട്രജനും നീക്കം ചെയ്തിട്ട് ഏതാണ്ട് ഒരു ശതമാനത്തോളം വരുന്ന വാതകം റാംസേയും[[വില്യം റാംസേ]]യും റാലേയും കൂടി വേർതിരിച്ചെടുക്കുകയും അതിന്റെ സ്പെക്ട്രം പരിശോധിച്ചപ്പോൾ അതൊരു പുതിയ മൂലകമാണെന്ന് തെളിയുകയും ചെയ്തു. അറ്റോമികഭാരം 40 എന്നു കണ്ടുപിടിച്ച ഈ മൂലകത്തിന് അലസം എന്നർഥമുള്ള ആർഗൺ എന്ന പേരു നല്കി. യഥാർഥത്തിൽ ഇത്, ഉത്കൃഷ്ട വാതകങ്ങളുടെ ഒരു മിശ്രിതമായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി.
 
1868-ലെ സൂര്യഗ്രഹണസമയത്ത്, [[ലോക്കിയർ]] എന്ന ശാസ്ത്രജ്ഞൻ സോഡിയത്തിന്റെ സ്പെക്ട്രത്തോടടുത്ത് മറ്റൊരു സ്പെക്ട്രരേഖ സൂര്യാന്തരീക്ഷത്തിൽ കണ്ടെത്തി. ഇതിനു കാരണമായ മൂലകത്തിന്, സൂര്യനിലുള്ളത് എന്ന അർഥത്തിൽ ഹീലിയം എന്നു പേരിട്ടു. പിന്നീട്, [[യുറാനൈറ്റ്]] ധാതുവിൽ നിന്ന് [[ഹിൽഡിബ്രാന്റും ക്ളീവൈറ്റ്]] ധാതുവിൽനിന്ന് റാംസേയും[[വില്യം റാംസേ]]യും ഈ വാതകം കണ്ടെത്തുകയുണ്ടായി.
 
ആവർത്തനപ്പട്ടികയിലെ ഒരു പുതിയ ഗ്രൂപ്പിൽ (അന്ന് പൂജ്യം ഗ്രൂപ്പ്) അറ്റോമികഭാരം 4, 20, 36, 84, 132, 212 എന്നിവയുള്ള ആറു മൂലകങ്ങൾ ഉൾപ്പെടുത്തണമെന്നുള്ള നിർദേശം 1896-ൽ ജൂലിയറ്റ് തോംസൺ മുന്നോട്ടു വച്ചതിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള മൂലകങ്ങൾ കൂടി കണ്ടെത്താൻ റാംസേയും[[വില്യം റാംസേ]]യും ട്രാവേഴ്സും കൂടി പരിശ്രമിച്ചു. അങ്ങനെ 1898-ൽ വായുവിൽ നിന്നു വേർതിരിച്ചെടുത്ത ആർഗൺ എന്നു കരുതിയ മിശ്രിതം ശ്രദ്ധാപൂർവമായ [[അംശികസ്വേദനത്തിനു]] വിധേയമാക്കുകയും ലഭ്യമായ പുതിയ വാതകത്തിന് നിയോൺ (പുതിയത്) എന്നു പേരിടുകയും ചെയ്തു (അറ്റോമിക ഭാരം 20.2). മിച്ചം വന്ന അവസാന ഭാഗത്തിന്റെ സ്പെക്ട്രത്തിൽ നിന്ന് അതിൽ രണ്ടു വാതകങ്ങൾ ഉണ്ടെന്നു കണ്ടു; ക്രിപ്റ്റോൺ(ഒളിച്ചിരുന്നത്) എന്നും സെനോൺ (അപരിചിതം) എന്നും അവയ്ക്കു പേരു നൽകി.
 
ഒരു വലിയ [[വ്യാപ്തം]] വായുവിൽ നിന്ന് പിന്നീട് ഇവർ ഈ രണ്ടു വാതകങ്ങളും വേർതിരിച്ചെടുക്കുകയും അവയുടെ ഗുണധർമ്മങ്ങൾ പഠനവിധേയമാക്കുകയും ചെയ്തു. അവയുടെ അറ്റോമികഭാരം യഥാക്രമം 80,128 എന്നിങ്ങനെ കണക്കാക്കി. 1900-ൽ ആറാമത്തെ വാതകം കണ്ടെത്തിയത് ഡോൺ ആണ്. റേഡിയത്തിന്റെ റേഡിയോ ആക്ടീവ് വിഘടനത്തിൽ നിന്നു കിട്ടിയതുകൊണ്ട് അതിന് റാഡോൺ എന്നു പേരുകൊടുത്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2115582" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി