"പിട്രോ ഡെല്ല വെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:1582-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:1652-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 7: വരി 7:


[[വർഗ്ഗം:1582-ൽ ജനിച്ചവർ]]
[[വർഗ്ഗം:1582-ൽ ജനിച്ചവർ]]
[[വർഗ്ഗം:1652-ൽ മരിച്ചവർ]]

07:09, 21 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികനാണ് പിട്രോ ഡെല്ല വെല്ലി( 2 ഏപ്രിൽ 1582-21 ഏപ്രിൽ 1652). സുഹൃത്ത് മറിയോ ഷിപ്പാനോവിനുളള കത്തുകളിൽ തന്റെ യാത്രകളെപ്പറ്റി വെല്ലി സവിസ്തരം പ്രതിപാദിച്ചു.[1].പ്രേമനൈരാശ്യമാണ് യാത്രക്ക് പ്രേരകമായതെന്നു പറയപ്പെടുന്നു.[2]. ജറുസലേമിലേക്കുളള തീർഥയാത്രയായി തുടങ്ങിയ ഉദ്യമം ഒരു വ്യാഴവട്ടക്കാലത്തേക്കു നീണ്ടു നിന്നു.

യാത്രകൾ

ജൂൺ 1614-ൽ വെനീസിൽനിന്ന് കപ്പൽ മാർഗം കോൺസ്റ്റാന്റിനോപ്പിളിലെത്തിയ വെല്ലി അവിടെ ഒരു വർഷം താമസിച്ചതായി കാണുന്നു. റംസാൻ ആഘോഷങ്ങളെക്കുറിച്ച് കത്തുകളിൽ പറയുന്നുണ്ട്. ടർക്കിഷ്, അറബിക്, പേർഷ്യൻ ഭാഷകൾ പഠിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.[2]. സപ്റ്റമ്പർ -ന് കടൽ വഴി അലക്സാണ്ട്രിയയിലേക്കു യാത്രതിരിച്ചു.ഈജിപ്തിൽ ചെലവിട്ട സമയത്ത് ഒരു മമ്മി സ്വന്തമാക്കാൻ വെല്ലി കഴിവതും ശ്രമിച്ചു. പക്ഷെ സാധ്യമായില്ല. ജെറുസെലം, ഡമാസ്കസ്, അലെപ്പോ എന്നിവ സന്ദർശിച്ചശേഷം ബാഗ്ദാദിലെത്തി. ഇവിടെ വെച്ച് മാനി എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതായി കാണുന്നു[2]. മാനിയുടെ സൗന്ദര്യത്തെപ്പറ്റി ഡിസമ്പർ 16- 23വരേയുളള കത്തുകളിൽ വെല്ലി വാചാലനാകുന്നുണ്ട്.

അവലംബം

  1. പിട്രോ ഡെല്ല വെല്ലിയുടെ കത്തുകൾ
  2. 2.0 2.1 2.2 പിട്രോ ഡെല്ല വെല്ലി
"https://ml.wikipedia.org/w/index.php?title=പിട്രോ_ഡെല്ല_വെല്ലി&oldid=2079187" എന്ന താളിൽനിന്ന് ശേഖരിച്ചത്