"ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 11: വരി 11:
ചിന്ത എന്നര്‍ത്ഥം വരുന്ന പദമാണ് ഖയാല്‍.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതല്‍ എട്ടുവരി വരെയുള്ള കൃതികള്‍ക്ക് വ്യക്തമായ ഈണം നല്‍കിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങള്‍ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനില്‍ക്കുന്നു.പതിനാറാം നൂറ്റാണ്ടില്‍ അമീര്‍ ഖുസ്രു ആണ് ഇതിന്റെ ആചാര്യന്‍ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയില്‍ നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
ചിന്ത എന്നര്‍ത്ഥം വരുന്ന പദമാണ് ഖയാല്‍.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതല്‍ എട്ടുവരി വരെയുള്ള കൃതികള്‍ക്ക് വ്യക്തമായ ഈണം നല്‍കിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങള്‍ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനില്‍ക്കുന്നു.പതിനാറാം നൂറ്റാണ്ടില്‍ അമീര്‍ ഖുസ്രു ആണ് ഇതിന്റെ ആചാര്യന്‍ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയില്‍ നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
==ഗസല്‍==
==ഗസല്‍==
[[അറബി]] കവിതകളില്‍ നിന്നുമാണ് [[ഗസല്‍|ഗസലിന്റെ]] ഉത്‌ഭവം.[[ഇറാന്‍|ഇറാനില്‍]] നിന്നും പത്താം ശതകത്തില്‍ പേര്‍‌ഷ്യ സ്വീകരിച്ച കവിതാരൂപമാണ് ഖാസിദ. ഖാസിദയില്‍ നിന്നുമാണ് ഗസല്‍ വളര്‍‌ന്നത്.ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരതത്തില്‍ ഗസലിന്റെ പ്രവേശം. ഈ ശാഖയ്ക്ക് സംഭാവനകള്‍ നല്‍കിയതില്‍ പ്രമുഖന്‍ അമീര്‍ ഖുസ്രു ആണ്. ശോകപ്രണയത്തിനാണ് ഇതില്‍ മുന്‍‌തൂക്കം. ഭാരതത്തില്‍ ഉറുദുവിലും കശ്മീരി ഭാഷയിലും ഗസല്‍ രചന നടന്നിട്ടുണ്ട്.ഗസല്‍ കവിതാരൂപത്തില്‍ നിന്നും മാറി ഒരു സംഗീതമെന നിലയില്‍ വളരുന്നത് 18,19 നൂറ്റാണ്ടുകളിലാണ്. ഈരടികളില്‍ പാടുന്നവയാണ് ഗസലുകള്‍. ആദ്യത്തെ ഈരടിയ്ക്ക് മത്‌ല എന്ന് പറയുന്നു. അവസാന ഈരടിയ്ക്ക് മഖ്ത എന്നും. [[ഹിന്ദി]] ചലച്ചിത്ര ഗാനശാഖ ഗസലിനു ജനങ്ങള്‍‌ക്കിടയില്‍ പ്രചരിയ്ക്കാനുള്ള അവസരം നല്‍കി. [[കെ.എല്‍. സൈഗാള്‍]], [[മുഹമ്മദ് റഫി]] ഇവര്‍ പ്രമുഖരാണ്.
[[അറബി]] കവിതകളില്‍ നിന്നുമാണ് [[ഗസല്‍|ഗസലിന്റെ]] ഉത്‌ഭവം.[[ഇറാന്‍|ഇറാനില്‍]] നിന്നും പത്താം ശതകത്തില്‍ പേര്‍‌ഷ്യ സ്വീകരിച്ച കവിതാരൂപമാണ് ഖാസിദ. ഖാസിദയില്‍ നിന്നുമാണ് ഗസല്‍ വളര്‍‌ന്നത്.ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരതത്തില്‍ ഗസലിന്റെ പ്രവേശം. ഈ ശാഖയ്ക്ക് സംഭാവനകള്‍ നല്‍കിയതില്‍ പ്രമുഖന്‍ [[അമീര്‍ ഖുസ്രു]] ആണ്. ശോകപ്രണയത്തിനാണ് ഇതില്‍ മുന്‍‌തൂക്കം. ഭാരതത്തില്‍ [[ഉര്‍ദു|ഉറുദുവിലും]] [[കശ്മീരി ഭാഷ|കശ്മീരി ഭാഷയിലും]] ഗസല്‍ രചന നടന്നിട്ടുണ്ട്.ഗസല്‍ കവിതാരൂപത്തില്‍ നിന്നും മാറി ഒരു സംഗീതമെന നിലയില്‍ വളരുന്നത് 18,19 നൂറ്റാണ്ടുകളിലാണ്. ഈരടികളില്‍ പാടുന്നവയാണ് ഗസലുകള്‍. ആദ്യത്തെ ഈരടിയ്ക്ക് മത്‌ല എന്ന് പറയുന്നു. അവസാന ഈരടിയ്ക്ക് മഖ്ത എന്നും. [[ഹിന്ദി]] ചലച്ചിത്ര ഗാനശാഖ ഗസലിനു ജനങ്ങള്‍‌ക്കിടയില്‍ പ്രചരിയ്ക്കാനുള്ള അവസരം നല്‍കി. [[കെ.എല്‍. സൈഗാള്‍]], [[മുഹമ്മദ് റഫി]] ഇവര്‍ പ്രമുഖരാണ്.


==തു‌മ്‌രി==
==തു‌മ്‌രി==

19:53, 11 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളില്‍ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ കര്‍ണാടക സംഗീതം പോലെ തന്നെ ഹിന്ദുസ്ഥാനിയും രാഗം, താളം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉല്‍ഭവത്തിനു പിന്നില്‍ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യന്‍ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയില്‍ പ്രകടമാണ്. ഇന്ത്യക്കു പുറമെ, പാകിസ്ഥാന്‍ , ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.

ഈ സം‌ഗീതശാഖയെ രൂപപ്പെടുത്തുന്നതില്‍ പേര്‍‌ഷ്യന്‍,അഫ്‌ഗാന്‍,മുഗള്‍ സംഗീതവഴികളും സംഭാവന നല്‍കിയിട്ടുണ്ട്.

ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലര്‍ സംഗീതം, ആരാധനാ സംഗീതം, ആര്‍‌ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്.ശാസ്ത്രീയസംഗീതത്തില്‍ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉള്‍‌പ്പിരിവുകള്‍ ഉണ്ട്. 50തരത്തിലുള്ള ശൈലികള്‍ അവകാശപ്പെടുന്നു.ധ്രുപദ്, ഖയാല്‍, ചതുരം‌ഗ്, തരാന, അഷ്ടപദി തുടങ്ങിയവ.

ധ്രുപദ്

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഹൈന്ദവഗാനരീതിയാണിത്.പുരുഷനാണ് മുഖ്യമായും പാടുന്നത്.തം‌ബുരുവും പഖ്‌വാജും പിന്നണിയില്‍ നിര്‍‌ത്തി വീരാരാധനാപരമായ ഹിന്ദി മദ്ധ്യകാല സാഹിത്യമാണ് പ്രധാനമായും ആലപിയ്ക്കുന്നത്.

തരാന

കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകള്‍ അടങ്ങിയ വരികളാണിതില്‍ ഉണ്ടാവുക.കര്‍‌ണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.

ഖയാല്‍

ചിന്ത എന്നര്‍ത്ഥം വരുന്ന പദമാണ് ഖയാല്‍.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതല്‍ എട്ടുവരി വരെയുള്ള കൃതികള്‍ക്ക് വ്യക്തമായ ഈണം നല്‍കിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങള്‍ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനില്‍ക്കുന്നു.പതിനാറാം നൂറ്റാണ്ടില്‍ അമീര്‍ ഖുസ്രു ആണ് ഇതിന്റെ ആചാര്യന്‍ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയില്‍ നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.

ഗസല്‍

അറബി കവിതകളില്‍ നിന്നുമാണ് ഗസലിന്റെ ഉത്‌ഭവം.ഇറാനില്‍ നിന്നും പത്താം ശതകത്തില്‍ പേര്‍‌ഷ്യ സ്വീകരിച്ച കവിതാരൂപമാണ് ഖാസിദ. ഖാസിദയില്‍ നിന്നുമാണ് ഗസല്‍ വളര്‍‌ന്നത്.ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭാരതത്തില്‍ ഗസലിന്റെ പ്രവേശം. ഈ ശാഖയ്ക്ക് സംഭാവനകള്‍ നല്‍കിയതില്‍ പ്രമുഖന്‍ അമീര്‍ ഖുസ്രു ആണ്. ശോകപ്രണയത്തിനാണ് ഇതില്‍ മുന്‍‌തൂക്കം. ഭാരതത്തില്‍ ഉറുദുവിലും കശ്മീരി ഭാഷയിലും ഗസല്‍ രചന നടന്നിട്ടുണ്ട്.ഗസല്‍ കവിതാരൂപത്തില്‍ നിന്നും മാറി ഒരു സംഗീതമെന നിലയില്‍ വളരുന്നത് 18,19 നൂറ്റാണ്ടുകളിലാണ്. ഈരടികളില്‍ പാടുന്നവയാണ് ഗസലുകള്‍. ആദ്യത്തെ ഈരടിയ്ക്ക് മത്‌ല എന്ന് പറയുന്നു. അവസാന ഈരടിയ്ക്ക് മഖ്ത എന്നും. ഹിന്ദി ചലച്ചിത്ര ഗാനശാഖ ഗസലിനു ജനങ്ങള്‍‌ക്കിടയില്‍ പ്രചരിയ്ക്കാനുള്ള അവസരം നല്‍കി. കെ.എല്‍. സൈഗാള്‍, മുഹമ്മദ് റഫി ഇവര്‍ പ്രമുഖരാണ്.

തു‌മ്‌രി

കാല്പനികതയ്ക്ക് പ്രാധാന്യം നല്‍കി ബ്രജ്‌ഭാഷയില്‍ എഴുതപ്പെടുന്നവയാണ് തുമ്‌രി ഗാനങ്ങള്‍.3തരത്തില്‍ ഇത് വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു.പഞ്ചാബി,ലഖ്നൗ,പൂരബ് അംഗ് തുമ്‌രി എന്നിങ്ങനെ.നൃത്തത്തിന്റെ അകമ്പടിയോടേയാണ് ആദ്യകാലങ്ങളില്‍ ഇത് അവതരിപ്പിച്ചിരുന്നത്.ശോഭാഗുര്‍‌തു,ബഡേ ഗുലാം അലി ഖാന്‍,ഗിരിജാ ദേവി ഇവര്‍ പ്രശസ്ത തുമ്‌രി ഗായകരാണ്.