"വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ചു കുടയരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, br, ca, cs, de, el, eo, es, fa, fi, fr, gl, hr, hu, id, it, ja, jv, ko, ms, no, pl, pt, ro, ru, sk, sr, sv, tr, vi, zh
(ചെ.) യന്ത്രം ചേര്‍ക്കുന്നു: nl:Wikipedia:Bijt de nieuwelingen niet
വരി 58: വരി 58:
[[ko:위키백과:새로 온 손님들을 쫓아내지 마세요]]
[[ko:위키백과:새로 온 손님들을 쫓아내지 마세요]]
[[ms:Wikipedia:Jangan hentam pengguna baru]]
[[ms:Wikipedia:Jangan hentam pengguna baru]]
[[nl:Wikipedia:Bijt de nieuwelingen niet]]
[[no:Wikipedia:Ikke bit nykommere]]
[[no:Wikipedia:Ikke bit nykommere]]
[[pl:Wikipedia:Prosimy nie gryźć nowicjuszy]]
[[pl:Wikipedia:Prosimy nie gryźć nowicjuszy]]

16:11, 8 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഔദ്യോഗികമാര്‍ഗ്ഗരേഖഫലകം:മാര്‍ഗ്ഗരേഖകള്‍

പ്രമാണം:Pdnbtn.png
പുതുമുഖങ്ങളെ കടിച്ചു കുടയരുത്

വിക്കിപീഡിയ അര്‍പ്പണബോധമുള്ള ഉപയോക്താക്കളുടെ കഠിനാധ്വാനത്തില്‍ മാത്രമല്ല, അജ്ഞാതരും കൌതുകശാലികളുമായ അനേകം പുതുമുഖങ്ങളുടേയും സേവനത്തിന്റെ ഫലമായാണ് മെച്ചപ്പെടുന്നത്. നാമെല്ലാവരും ഒരിക്കല്‍ പുതുമുഖങ്ങളായിരുന്നുവെന്നും, ചിലപ്പോള്‍ നമ്മുടെ തെറ്റുകളൊന്നും തിരിച്ചറിയാതെ പോകാന്‍ മാത്രം ഭാഗ്യശാലികളുമായിരിക്കും. നമ്മളില്‍ പലരും ഇപ്പോഴും സ്വയം മാസങ്ങള്‍ക്കു(വര്‍ഷങ്ങള്‍ക്കു) ശേഷവും പുതുമുഖങ്ങളായി കരുതുന്നവരും ആണല്ലോ.

പുതുമുഖങ്ങള്‍ നവമുകുളങ്ങളും അതുകൊണ്ടു തന്നെ ഏറ്റവും വിലയേറിയവരുമാണ്. നാം പുതുമുഖങ്ങളെ ദയയോടും സഹനശീലത്തോടും വേണം സമീപിക്കാന്‍ - അടിസ്ഥാനപരമായി ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന ഒരു ഉപയോക്താവിനും ആതിഥേയസ്വഭാവത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയില്ല. പല പുതിയ ഉപയോക്താക്കള്‍ക്കും കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ചെയ്യേണ്ട കീഴ്‌വഴക്കങ്ങളെ കുറിച്ചോ മര്യാദകളെക്കുറിച്ചോ വേണ്ടത്ര അറിവുണ്ടായിരിക്കില്ല. നാമാണത് പറഞ്ഞുകൊടുക്കേണ്ടത്.

അവരെ കടിച്ചുകുടയരുത്

  • പുതുമുഖങ്ങള്‍ അത്യാവശ്യമാണെന്നും അവര്‍ സമൂഹത്തിന് വിലയേറിയവരാണെന്നും മനസ്സിലാക്കുക. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുവഴി നാം കൂടുതല്‍ അറിവിനായുള്ള വഴിതുറക്കുക മാത്രമല്ല ചെയ്യുന്നത് - പല പുതിയ അഭിപ്രായങ്ങളും പുതിയ ആശയങ്ങളുമെല്ലാം ശേഖരിക്കുകയാണ് ചെയ്യുന്നത്, സന്തുലിതവും വിശ്വാസയോഗ്യവുമായ പുതിയ വിവരസ്രോതസ്സുകളും അവര്‍ക്കറിയാമായിരിക്കും. അവര്‍ക്ക് ഊഷ്മളമായ ഒരു സ്വാഗതം ആശംസിക്കുക.
  • നമുക്ക് ഒരു കൂട്ടം നിയമങ്ങളും, ആദര്‍ശമാതൃകകളും, രീതികളുമുണ്ട് - പക്ഷെ അവ പുതുമുഖങ്ങളുടെ പുത്തനൂര്‍ജ്ജത്തെ നശിപ്പിക്കത്ത വിധത്തില്‍ പ്രയോഗിക്കരുത്. അവര്‍ ഒരു പക്ഷെ മറ്റൊരു കാര്യത്തില്‍ ശക്തരും, ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനും പരിചയവും സന്നദ്ധതയും ഉള്ളവരുമായിരിക്കാം, അവര്‍ നേരിടുന്ന ഒരേ ഒരു പ്രശ്നം വിക്കിപീഡിയയുടെ ശൈലിയില്‍ പ്രവര്‍ത്തിക്കാനുള്ള പരിചയക്കുറവുമാത്രമാവും. ഒരു പുതുമുഖം എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു എന്നു തോന്നുന്നുവെങ്കില്‍(അവര്‍ മിക്കവാറും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും കരുതിയിട്ടുണ്ടാവുക) അവരെ അല്പം നിരീക്ഷിക്കുക, എന്നിട്ട് അത്യാവശ്യമെങ്കില്‍ “താങ്കള്‍ ചെയ്യുന്ന കാര്യം വിക്കിപീഡിയക്ക് യോജിക്കുമോ” എന്ന് ആരായുക.
  • ഒരു പുതുമുഖത്തിനെന്തെങ്കിലും തെറ്റിയെന്ന് താങ്കള്‍ക്ക് ഉറപ്പെങ്കില്‍ അതായത് ഏതെങ്കിലും സിനിമയുടേയോ പുസ്തകത്തിന്റെയോ പേര് ചെരിച്ചെഴുതിയില്ലെങ്കില്‍ അത് താങ്കള്‍ സ്വയം തിരുത്തുക. അവര്‍ വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നുവെങ്കില്‍ താങ്കള്‍ക്ക് അവരെ ബന്ധപ്പെട്ട രീതി പരിചയപ്പെടുത്തിക്കൊടുക്കാം, മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ ശൈലീപുസ്തകം പരിചയപ്പെടുത്തുക. തിരുത്തിമെച്ചപ്പെടുത്തുക എന്നത് വിക്കിപീഡിയന്‍ എന്ന നിലയില്‍ താങ്കളുടെ കടമയാണ്, മറ്റുള്ളവരെ നിരൂപിക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടെ മേല്‍നോട്ടം വഹിക്കുക എന്നത് തീര്‍ച്ചയായും അല്ല.
  • ഇനി താങ്കള്‍ക്ക് അവരോട് എന്തെങ്കിലും പറഞ്ഞേ മതിയാവൂ എന്നിരിക്കട്ടെ, അത് അതിന്റേതായ ഭാവത്തോടെ സഹായകരമായ വിധത്തില്‍ ചെയ്യുക. താങ്കളെ സ്വയം പരിചയപ്പെടുത്തുക, അവര്‍ക്ക് ഒരു ആശംസനേരുക, അവര്‍ക്കിവിടെ സുസ്വാഗതം തന്നെയെന്ന് ഉറപ്പുവരുത്തുക, ഇനി ശാന്തമായി താങ്കള്‍ക്ക് പറയാനുള്ള തിരുത്തലുകള്‍ മറ്റൊരു ലേഖകന്‍ എന്ന മട്ടില്‍ മാത്രം പറയുക.
  • മറ്റുചിലരാകട്ടെ വിക്കിപീഡിയയക്ക് ദോഷകരമാകുമോ എന്ന സംശയത്താല്‍ തിരുത്തലുകള്‍ നടത്താന്‍ വൈമനസ്യമുള്ളവരാകും പ്രത്യേകിച്ച് വലിയ തോതിലുള്ളത്, പക്ഷപാതപരമാകുമോ എന്ന് സംശയമുള്ളത് - അവരോട് ധൈര്യശാലിയാകാന്‍ ആവശ്യപ്പെടുക.
  • എത്ര പുതിയ ആള്‍ക്കും വിക്കിപീഡിയയില്‍ വോട്ടുചെയ്യാനും മായ്ക്കാനുള്ള ലേഖനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. താങ്കള്‍ക്ക് അവരോട് “കൂടുതല്‍ അനുഭവസമ്പത്ത് നേടി വരൂ“ എന്ന് പറയാന്‍ കഴിയില്ല.
  • താങ്കള്‍ ഒരു പുതുമുഖത്തിന് ഉപദേശം നല്‍കുമ്പോള്‍ താങ്കള്‍ നല്‍കുന്ന സ്വാഗതം സത്യമായിട്ടുമുള്ളതാണെന്ന് അവര്‍ക്ക് തോന്നണം, അവര്‍ക്ക് വളരെ അപൂര്‍വ്വമായി മാത്രം പ്രവേശനം ലഭിക്കുന്ന സംഘത്തിലേക്കാണ് സ്വാഗതം എന്നു തോന്നരുത്. എല്ലാ പുതിയ സംരംഭങ്ങളിലും പ്രവേശിക്കുന്നവരെ പോലെ വിക്കിപീഡിയയുടെ ചട്ടക്കൂടും നിയമങ്ങളും അവരും പഠിച്ചുകൊള്ളും.
  • പുതിയ ലേഖകരെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള പേരുകള്‍ വിളിക്കരുത്. ഒരുപാട് പുതിയ ആള്‍ക്കാര്‍ വോട്ടുചെയ്യുക പോലുള്ള കാര്യങ്ങളില്‍ ഒരു ഭാഗത്തായി നിലകൊള്ളുകയാണെങ്കില്‍ അവരുടെ വോട്ട് കണക്കിലാക്കുവാന്‍ സാധിക്കില്ലന്ന് അവരെ മനസ്സിലാക്കുക.
  • ചിലപ്പോള്‍ പുതിയ ലേഖകര്‍ സംവാദം താളിലും മറ്റും ഒപ്പുവയ്ക്കാന്‍ മറന്നു പോയേക്കാം അവരെ അത് ലളിതമായി ഓര്‍മ്മിപ്പിക്കുക.
  • പുതിയ ലേഖകരെ വിശ്വാസത്തിലെടുക്കുക. അവര്‍ക്ക് വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാവും വേണ്ടത്. അവര്‍ക്കൊരവസരം നല്‍കുക.
  • താങ്കളുമൊരിക്കല്‍ ഒരു പുതിയ ആളായിരിന്നുവെന്നോര്‍ക്കുക. മറ്റുള്ളവരേയും അതുപോലെ(കഴിയുമെങ്കില്‍ അതില്‍ക്കൂടുതലും) പരിപാലിക്കുക.

താങ്കള്‍ മറ്റൊരാളെ കടിക്കാതിരിക്കാന്‍

പൊതുവായി പറഞ്ഞാല്‍

  1. മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിക്കാതിരിക്കുക(മണ്ടന്/മണ്ടി‍, മന്ദബുദ്ധി, ഒന്നിനും കൊള്ളാത്തവന്‍/ള്‍, കേവലം ആശ്ചര്യചിഹ്നം പോലും സൂക്ഷിച്ചുപയോഗിക്കുക).
  2. ഒരാളോടുള്ള സമീപനവും പദപ്രയോഗങ്ങളും സൂക്ഷിക്കുക
  3. മറുപടികള്‍ വിക്കിപീഡിയയുടെ ലക്ഷ്യബോധം നിറഞ്ഞതാവണം
  4. മറ്റൊരാളുടെ കര്‍ത്തവ്യവും കര്‍ത്തവ്യരാഹിത്യവും നിറഞ്ഞമനസ്സോടെ സ്വീകരിക്കുക.
  5. സമവായത്തിലെത്തുവാന്‍ വിവിധ നയങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുക.
  6. അന്തഃഛിദ്രങ്ങള്‍ ഒഴിവാക്കാന്‍ തുറന്നിടപെടുക.
  7. ആവശ്യമെങ്കില്‍ സാഹചര്യത്തിനനുസരിച്ച് ചാഞ്ചാടി നില്‍ക്കുക.
  8. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് കാതുനല്‍കുക.

സുസ്ഥിരമായ ഒരു അടിത്തറ കെട്ടിപ്പൊക്കുക. നല്ലൊരു വിക്കിപീഡിയനായി മാറുക. നല്ലമനസ്സുള്ള ഒരാള്‍ക്ക് മറ്റൊരാളെ വെല്ലുവിളിക്കാനോ വെല്ലുവിളിയില്‍ പതറാനോ സാധ്യമല്ല. പുതിയ ഉപയോക്താക്കള്‍ക്ക് അവരുടെ സമയവും കഴിവും ഉപയോഗിച്ച് നല്ലൊരു വിജ്ഞാനകോശം കെട്ടിപ്പൊക്കാന്‍ അവസരം നല്‍കുക.

കടികിട്ടിയെന്നു തോന്നിയാല്‍ എന്താണു ചെയ്യേണ്ടത്

  1. സന്ദര്‍ഭത്തില്‍ നിന്നു പഠിക്കാന്‍ ശ്രമിക്കുക.
  2. അത്തരത്തില്‍ തന്നെ തിരിച്ചുപെരുമാറാതിരിക്കുക.
  3. മറ്റൊരാളോട് ഇടപെടുമ്പോള്‍ സ്വയം വേദനിക്കപ്പെട്ട രീതി ഉപയോഗിക്കാതിരിക്കുക.