"സിന്ധു നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
grammar mistake correcyed
(grammar mistake correcyed)
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ [[ഇന്ത്യ|ഇന്ത്യയിലും]] [[പാകിസ്താൻ|പാകിസ്താനിലുമായി]] [[സിന്ധു നദി|സിന്ധുനദീതടങ്ങളിൽ]] ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ജനവാസവ്യവസ്ഥയാണ് '''സിന്ധൂനദീതടസംസ്കാരം''' (ഇംഗ്ലീഷ്: The Indus Valley Civilization) എന്നറിയപ്പെടുന്നത്. ഇത് അതിന്റെ ഔന്നത്യത്തിൽ എത്തിനിന്നത് ബി.സി.ഇ. 26 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിലാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാല സംസ്കാരങ്ങളിലൊന്നാണിത്. ഈ ജനവാസകേന്ദ്രങ്ങൾ എന്തുകൊണ്ട്, എങ്ങിനെ നശിക്കാനിടയായി എന്നത് സംശയാതീതമായി തെളിയിക്കാൻ ഇന്നും ചരിത്രകാരന്മാർക്ക് കഴിഞ്ഞിട്ടില്ല. 1922-23 കാലയളവിൽ [[ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ|ഇന്ത്യൻ പുരാവസ്തു വകുപ്പ്]] നടത്തിയ ഉത്ഖനനങ്ങളെ തുടർന്നാണ്‌ ഈ സംസ്കാരത്തെക്കുറിച്ച് ലോകം അറിയുന്നത്. ലോകത്തിൽ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്കാരങ്ങളെപ്പോലെ ഇതും [[നദീതടസംസ്കാരം|നദീതടങ്ങളിലാണ്]] വികസിച്ചത്.
 
ഇന്നത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] [[ഹരപ്പ]] എന്ന നഗരത്തിൽ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകൾ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അതുവരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തുരേഖ [[അലക്സാണ്ടർ]] ചക്രവർത്തിയുടെ ആക്രമണകാലത്തേതായിരുന്നു (ക്രി.മു. 356). ഈ കണ്ടുപിടിത്തം കണ്ടെത്തൽ ഉപഭൂഖണ്ഡത്തിലെ മനുഷ്യസംസ്കൃതിയുടെ ചരിത്രത്തെ വീണ്ടും ഒരു 3000 വർഷങ്ങളോളം പുറകിലേക്ക് എത്തിച്ചു. ഈ കണ്ടെത്തലിനു മുൻപ്, [[വേദകാലഘട്ടം|വേദകാലഘട്ടമാണ്]] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവാസചരിത്രത്തിൽ ഏറ്റവും പുരാതനമായ കാലഘട്ടമെന്ന് ചരിത്രകാരന്മാർ കരുതിയിരുന്നത്.<ref> {{cite web | url = http://docs.google.com/Doc?id=ajhwbkz2nkfv_670f8n6sn| title = Can the Vedic people be identified archaeologically?| accessdate = | accessmonthday = | accessyear = | author = B.B. Lal| last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = Indologica Taurinesia, Vol XXXI, 2005, Torino (Italy) | pages =173 to 192 | language = | archiveurl = | archivedate = | quote = }} </ref>
ഇന്ന് മൺസൂൺ കാലത്തു മാത്രം നീരൊഴുക്കുള്ള [[ഘാഗ്ഗർ-ഹാക്രാ]] നദിയുടെ തടങ്ങളിലും ഈ സംസ്കൃതി നിലനിന്നിരുന്നുവെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ നദി, വേദങ്ങളിൽ പരാമർശിക്കപ്പെടുന്ന [[സരസ്വതി നദി|സരസ്വതി]] ആയിരുന്നിരിക്കണം എന്നൊരു സിദ്ധാന്തം നിലവിലുണ്ട്<ref> {{cite web | url = http://docs.google.com/Doc?id=ajhwbkz2nkfv_670f8n6sn| title = Can the Vedic people be identified archaeologically?| accessdate = | accessmonthday = | accessyear = | author = B.B. Lal| last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = Indologica Taurinesia, Vol XXXI, 2005, Torino (Italy) | pages =173 to 192 | language = | archiveurl = | archivedate = | quote = o wrap up the history of the Sarasvati. From the above discussion it is clear that:
33

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2014024" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി