"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[പ്രമാണം:Bahamani-sultanate-map.svg|250px|thumb|right|ബഹ്മനി സുൽത്താനത്ത്, ക്രി.വ. 1470]]
 
ബഹ്മനിദ് സാമ്രാജ്യം എന്നും അറിയപ്പെട്ട '''ബഹ്മനി സുൽത്താനത്ത്''' തെക്കേ ഇന്ത്യയിലെ [[Deccan|ഡെക്കാൻ]] ഭരിച്ച ഒരു മുസ്ലീം സാമ്രാജ്യമായിരുന്നു. മദ്ധ്യകാല ഇന്ത്യയിലെ പ്രശസ്ത സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്മനി സുൽത്താനത്ത്.<ref name=Bahmani>{{cite web
|url=http://orbat.com/site/cimh/kings_master/kings/ibrahimII_adil_shahi/5_provinces.html
|title=The Five Kingdoms of the Bahmani Sultanate
|publisher=orbat.com
|accessdate=2007-01-05
}}</ref> ഗവർണ്ണർ അലാവുദ്ദിൻ ബഹ്മൻ ഷാ ആണ് [[1347]] ഓഗസ്റ്റ് 3-നു ഈ സുൽത്താനത്ത് സ്ഥാപിച്ചത്. ഇദ്ദേഹം [[Afghan|അഫ്ഗാൻ]] അല്ലെങ്കിൽ [[Turkish People|തുർക്കി]] വംശജനാണെന്ന് കരുതുന്നു.<ref>Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0</ref> [[Delhi Sultanate|ദില്ലി സുൽത്താനായ]] [[Muhammad bin Tughluq|മുഹമ്മദ് ബിൻ തുഗ്ലക്കിന്]] എതിരായി അലാവുദ്ദിൻ ബഹ്മൻ ഷാ കലാപമുയർത്തി. ഇതിൽ മറ്റ് സൈനിക നേതാക്കൾ അദ്ദേഹത്തെ സഹായിച്ചു.<ref>"http://books.google.ae/books?id name=Kpd9lLY_0-IC&pg=PA149&lpg=PA149&dq=bahmani+sultanate&source=web&ots=W1_83svsXd&sig=InTG2GUaRfJpk7Rf4aJDm7TX-Z0&hl=en&sa=X&oi=book_result&resnum=8&ct=result"<Bahmani/ref> [[Delhi Sultanate|ദില്ലി സുൽത്താനത്തിന്റെ]] ദുർഭരണത്തിനെതിരായി ഡക്കാൻ പ്രവിശ്യകളിലെ അധികാരസ്ഥർ (അമീരൻ-ഇ-സദാ) പ്രതിഷേധിച്ചു. നസിറുദ്ദിൻ ഇസ്മായിൽ ഷായെ രാജാവായി അവരോധിച്ചു.<ref name=Ferishta>[https://archive.org/details/ferishtashistory01firi ഡക്കാൻറെ ചരിത്രം-ഫെരിഷ്ത]</ref>പിന്നീട് ഇസ്മായിൽ ഷാ [[Hasan Gangu|സഫർ ഖാനു]] വേണ്ടി കിരീടം ഒഴിഞ്ഞു.<ref name=Gazette>[http://ahmednagar.gov.in/gazetteer/his_mediaeval_period.html അഹ്മദ്നഗർ ഡിസ്ട്രിക് ഗസറ്റ്]</ref>, <ref name=Radheshyam>{{cite booKbook|author=Dr Radhey Shyam|title= The Kingdom of Ahmednagar|publisher=Motilal Banarasi Das|year=1966|}}</ref> സഫർ ഖാൻ, അലാവുദ്ദിൻ ബഹ്മൻ ഷാ എന്ന പദവി സ്വീകരിച്ച് കിരീടധാരിയായി.തുഗ്ലക് ഡക്കാൻ വീണ്ടെടുക്കാൻ വൃഥാ ശ്രമങ്ങൾ നടത്തി. ബഹ്മൻ ഷായുടെ കീഴിൽ ഡക്കാൻറെ ചെറുത്തു നില്പ് വിജയിക്കുകയും, അലാവുദ്ദിൻ ബഹ്മൻ ഷാ ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് [[Deccan|ഡെക്കാനിൽ]] ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു<ref name=Gazette/>. ബഹ്മനി തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് ([[Gulbarga|ഗുൽബർഗ]]) ആയിരുന്നു. പിന്നീട് ഇത് മുഹമ്മദാബാദിലേയ്ക്ക് ([[Bidar|ബിദാർ]]‍) മാറ്റി.
===പേരിനു പിന്നിൽ ===
[[Iran|ഇറാന്റെ]] ഐതിഹാസിക രാജാവായ [[Kai Bahman|ബഹ്മന്റെ]] പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു. ഇവർ [[Persian Language|പേർഷ്യൻ]] സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ബഹ്മനി സുൽത്താന്മാരും രാജകുമാരന്മാരും പേർഷ്യൻ ഭാഷയിൽ അതിയായ താല്പര്യം പ്രകടിപ്പിച്ചു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായിരുന്നു.<ref> Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[http://www.iranica.com/newsite/home/index.isc]</ref>
===അലാവുദ്ദിൻ ബഹ്മൻ ഷാ (ഭരണകാലം 1347-58)===
അലാവുദ്ദീൻ ഹുസൈൻ കങ്ഗോ ബാഹ്മിനി ന്നായിരുന്നു സുൽത്താൻറെ മുഴുവൻ പേര് <ref name=Ferishta/> .വടക്ക് പെൻഗംഗ വരേയും തെക്ക് കൃഷ്ണാനദിവരേയും കിഴക്ക് ബോംഗീർ മുതൽ പടിഞ്ഞാറ് അറബിക്കടൽ വരേയും അലാവുദീൻ ഷാ സാമ്രാജ്യം വികസിപ്പിച്ചു. ഗോവ, ദബോൾ തുറമുഖങ്ങൾ ബാഹ്മിനി സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തലസ്ഥാനമായിരുന്ന ഗുൽബർഗ മോടി പിടിപ്പിക്കുന്നതിൽ അലാവുദീൻ ഷാ പ്രത്യേകം ശ്രദ്ധിച്ചു.
സാമ്രാജ്യത്തെ നാലു തരഫുകൾ(പ്രവിശ്യകൾ)ആയി വിഭജിച്ച് ഓരോന്നിനും തരഫ്ദാർ(ഗവർണർ) നിയമിച്ചു.നയതന്ത്രപരമായ നീക്കങ്ങളാൽ സാമ്രാജ്യത്തിനകത്ത് സമാധാനം നിലനിർത്താനും കാര്യക്ഷമമായ ഭരണം നടത്താനും അലാവുദ്ദീൻ ഷാക്കു കഴിഞ്ഞു.<ref name=Gazette/>. 1358-ൽ അലാവുദീൻ ഷാ അന്തരിച്ചു. മൂത്ത പുത്രൻ മുഹമ്മദ് ഷാ കിരീടമണിഞ്ഞു.
===മുഹമ്മദ് ഷാ ഒന്നാമൻ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2010973" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി