"ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ലേഖനം (ഇംഗ്ലീഷ് വിക്കിയില്‍നിന്ന്..)
(വ്യത്യാസം ഇല്ല)

13:22, 21 ഒക്ടോബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ വയനാട് ജില്ലയുടെ പ്രവേശന കവാടമാണ് ലക്കിടി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്. വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നാണ് ലക്കിടി. കടല്‍നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തില്‍ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റര്‍ അകലെയുള്ള വൈത്തിരി ആണ്. ചെയിന്‍ മരം, പൂക്കോട് തടാകം, ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങള്‍, പല വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലായി ഉണ്ട്.

പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തിനും ലക്കിടി എന്ന അപരനാമം ഉണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ സ്ഥലത്താണ് മലയാളത്തിലെ ഹാസ്യകവിയായ കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ചത്. കുഞ്ചന്‍ സ്മാരകവും ഇവിടെയാണുള്ളത്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം കിള്ളിക്കുറിശ്ശിമംഗലം.

ഇതും കാണുക



സ്ഥാനം: 10°45′N, 76°26′E

"https://ml.wikipedia.org/w/index.php?title=ലക്കിടി&oldid=19844" എന്ന താളിൽനിന്ന് ശേഖരിച്ചത്