"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമൂഹ്യ, രാഷ്ട്രീയ, സംസ്കാരിക, കലാ, സാഹിത്യ രംഗങ്ങളിൽ തനതായ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ
(ചെ.) 217.165.2.238 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 1: വരി 1:
{{prettyurl|Valanchery}}
}സാമൂഹ്യ, രാഷ്ട്രീയ, സംസ്കാരിക, കലാ, സാഹിത്യ രംഗങ്ങളിൽ തനതായ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞിട്ടുള്ള ഗ്രാമമാണ് വളാഞ്ചരി. 1921-ലെ മലബാർ കലാപം നടന്ന പ്രദേശങ്ങലിലൊന്നാണ് വളാഞ്ചരി. ചില കൊലക്കഥകളും, നിരവധി പേരുടെ ജയിൽവാസവും അന്നത്തെ ഭീകരതയുടെ തിക്തമായ ഓർമ്മകളായി അവശേഷിക്കുന്നു. ഓട്ടുപാത്രവ്യവസായവും അത് പാരമ്പര്യ കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള കമ്മാളസമൂഹവും വളാഞ്ചരിയുടെ സ്വത്വത്തിന്റെ ഭാഗമാണ്. ചങ്ങമ്പള്ളി ഗുരുക്കൻമാരുമായി ഇവരെ ബന്ധപ്പെടുത്തി പല ചരിത്രകഥകളുമുണ്ട്. ചങ്ങമ്പള്ളി മമ്മുഗുരുക്കൾ ആയോധനകലയിലും നാഡിചികിത്സയിലും പേരെടുത്തു പറയാവുന്ന ഒരു പ്രശസ്തവ്യക്തിയായിരുന്നു. 1932-ൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇവിടെ ദേശീയരാഷ്ട്രീയ വീക്ഷണത്തിന്റെ വിത്തുകൾ മുളപൊട്ടാൻ അനുകൂലമായ ഒരു സാഹചര്യം ഒരുങ്ങിവന്നിരുന്നു. ഗുരുവായൂർക്ഷേത്ര സത്യാഗ്രഹത്തിനും കേളപ്പന്റെ ഉപവാസത്തിനും ശേഷം പൊന്നാനി താലൂക്കിലെ സവർണ്ണ ഹിന്ദുക്കളുടെ അഭിപ്രായമാരായാൻ ഒരു റഫറണ്ടം നടത്തുകയുണ്ടായി. റഫറണ്ടത്തിന്റെ കേന്ദ്ര ഓഫീസ് വളാഞ്ചരിയായിരുന്നു. ഈ സന്ദർഭത്തിലാണ് കസ്തൂർബാഗാന്ധി, സി.ആർ.ദാസിന്റെ സഹോദരി ഊർമ്മിളാദേവി, സദാശിവറാവു, രാജാജി, യു.ഗോപാലമേനോൻ തുടങ്ങിയ പ്രശസ്തർ ഇവിടം സന്ദർശിച്ചത്. വി.ടി.ഭട്ടതിരിപ്പാടും ഈ കൂട്ടത്തിൽ എടുത്തുപറയേണ്ട വ്യക്തിയാണ്. 1936-ലാണ് വളാഞ്ചരിയിലെ ആദ്യത്തെ കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചത്. 1938-ലാണ് വളാഞ്ചരിയിൽ മുസ്ളീം ലീഗിന്റെ രൂപീകരണം നടക്കുന്നത്. അരിയുടെ വില കുതിച്ചുയർന്ന കാലഘട്ടത്തിൽ “വളാഞ്ചരി മട്ട അരി” പത്രങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. മുഴുവഞ്ചരി ദാമോദരൻ നമ്പൂതിരിയുടെയും മറ്റും ശ്രമഫലമായി വളാഞ്ചരിയിൽ ഒരു ഐക്യനാണയസംഘം പ്രവർത്തിച്ചിരുന്നു. യുദ്ധാനന്തരം മലബാറിൽ കേളപ്പന്റെ പരിശ്രമഫലമായി ഫർക്കാ അടിസ്ഥാനത്തിൽ ഉൽപാദക ഉപഭോക്തൃ സഹകരണസംഘം നിലവിൽ വന്നപ്പോൾ, വെള്ളാട്ട് ദാമോദരമേനോൻ സെക്രട്ടറിയും ടി.കെ.സി. മൊയ്തീൻകുട്ടി പ്രസിഡണ്ടുമായി വളാഞ്ചരിയിലും ഒരു സഹകരണസംഘം സ്ഥാപിതമായി. അതിന്റെ തുടർച്ചയാണ് ഇന്നത്തെ കുറ്റിപ്പുറം സർവ്വീസ് സഹകരണബാങ്ക്. വൈക്കത്തൂർ എൽ.പി.സ്കൂളായിരുന്നു ആദ്യകാലത്ത് ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനം. നൂറ്റാണ്ടു പഴക്കമുള്ള ഈ സ്ഥാപനം പിന്നീട് യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. 1951-ൽ കൊളമംഗലത്തെ പുത്തൻ കളത്തിൽ ആരംഭിച്ച വളാഞ്ചരി ഹൈസ്കൂളിന്റെ സ്ഥാപകമാനേജർ സി.എം.രാമക്കുറുപ്പായിരുന്നു. സ്വകാര്യമേഖലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും വലിയ സ്കൂളാണ് ഇന്ന് വളാഞ്ചരി ഹൈസ്കൂൾ. 1980-ൽ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായ കാട്ടിപ്പരുത്തി പഞ്ചായത്ത് 1981-ലാണ് പേര് മാറ്റി വളാഞ്ചരി പഞ്ചായത്തായിമാറിയത്.
{{വൃത്തിയാക്കേണ്ടവ}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പട്ടണമാണു '''വളാഞ്ചേരി''' . ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ വളാഞ്ചേരി കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ ദേശിയപാത 17 ൽ സ്ഥിതി ചെയ്യുന്നു. [[പെരിന്തൽമണ്ണ]], [[പാലക്കാട്]], [[തൃശ്ശൂർ]], [[കോഴിക്കോട്]] എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപ്പിചു നില്ക്കുന്ന സുപ്രധാന സ്ഥലം എന്ന നിലയില അതിവേഗം വികസിക്കുന്ന ഒരു പട്ടണമാണിത്.
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പട്ടണമാണു '''വളാഞ്ചേരി''' . ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ വളാഞ്ചേരി കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ ദേശിയപാത 17 ൽ സ്ഥിതി ചെയ്യുന്നു. [[പെരിന്തൽമണ്ണ]], [[പാലക്കാട്]], [[തൃശ്ശൂർ]], [[കോഴിക്കോട്]] എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപ്പിചു നില്ക്കുന്ന സുപ്രധാന സ്ഥലം എന്ന നിലയില അതിവേഗം വികസിക്കുന്ന ഒരു പട്ടണമാണിത്.
==ചരിത്രം==
==ചരിത്രം==

07:37, 14 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണു വളാഞ്ചേരി . ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ വളാഞ്ചേരി കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ ദേശിയപാത 17 ൽ സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപ്പിചു നില്ക്കുന്ന സുപ്രധാന സ്ഥലം എന്ന നിലയില അതിവേഗം വികസിക്കുന്ന ഒരു പട്ടണമാണിത്.

ചരിത്രം

ഇന്ത്യ സ്വാതന്ത്ര്യമായപ്പോൾ അംശകച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയുമാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കാട്ടിപ്പരുത്തിയിലെ ചങ്ങമ്പള്ളി ഗുരുക്കന്മാരും ഇരിമ്പിളിയത്തെ പെരുങ്ങോട്ടു തൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ ഖ്യാതി പരത്തിയത്. [1] 1962 ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. 30വർഷം മുമ്പ് ഇവിടെ ടെലഫോൺ സൗകര്യം ഉണ്ടായി. വളാഞ്ചേരിക്കടുത്ത വട്ടപ്പാറ വളവ് അപകടങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഒരു നൂറ്റാണ്ടുമുമ്പ് നമ്പൂതിരി സ്ഥാപിച്ച എൽ.പി.സ്കൂൾ വന്നതോടെയാണ് ഇവിടത്തെ വിദ്യാഭ്യാസത്തിനു ഉണർവ്വുണ്ടായത്. പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ടായി.

  • എം.ഇ.എസ്. കെ.വി.എം കോളേജ്
  • മർക്കസ് കോളേജ് വളാഞ്ചേരി
  • രാമൻ മെമ്മോറിയൽ ടി.ടി.ഐ. വളാഞ്ചേരി
  • മർക്കസ് ഐ.ടി.സി. വളാഞ്ചേരി
  • വി.എച്ച്.എസ്.എസ് വളാഞ്ചേരി
രാഷ്ട്രിയം

വളാഞ്ചേരിയുടെ രഷ്ട്രീയം സമീപ കാലം വരെ മുസ്ലിം ലീഗിനു അനുകൂലം ആയിരുന്നു മുസ്ലിം ലീഗിന്റെ കുത്തക ആയിരുന്ന വളാഞ്ചേരി പഞ്ചയത്ത് 2010ൽ നടന്ന പഞ്ചയത്ത് തെരഞെടുപ്പ് വലഞ്ചേരിയുടെ രഷ്ട്രീയം മാറ്റിക്കുറിച്ചു.

അവലംബം

  1. http://malappuram.entegramam.gov.in/content/
"https://ml.wikipedia.org/w/index.php?title=വളാഞ്ചേരി&oldid=1981053" എന്ന താളിൽനിന്ന് ശേഖരിച്ചത്