"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,959 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
പത്താമത്തെ വയസ്സിൽ അക്സിൽ തന്നെയുള്ള സെന്റ്‌ ജോസഫ് സ്കൂളിൽ ചേർന്ന സെസാൻ 1852 ൽ കോളജ് ബോർബോണിൽ ചേരുകയുണ്ടായി. അവിടെ വെച്ച് സുഹ്രുത്തുക്കുളായി മാറിയവരാണ് പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ [[എമിൽ സോല]], ബാപ്റ്റിസ്റ്റീൻ ബൈലി എന്നിവർ. <ref>{{cite web|url=http://www.nga.gov/exhibitions/2006/cezanne/chronology2.shtm |title=National Gallery of Art timeline, retrieved February 11, 2009 |publisher=Nga.gov |accessdate=19 January 2011}}</ref> 1857 ൽ ചിത്രരചന പഠിക്കാൻ ആരംഭിച്ച സെസാൻ 1858 മുതൽ 1861 വരെ അക്സ് സർവകലാശാലയിൽ നിയമം പടിച്ചു. <ref>Gowing 1988, p. 215</ref> <ref>P. Cézanne ''Paul Cézanne, letters'', p.10</ref>അച്ഛന്റെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ചിത്രകലയോടുള്ള താത്പര്യത്താൽ [[പാരിസ്|പാരിസിലേക്ക്]] 1861-ൽ സെസാൻ താമസം മാറ്റി. സുഹൃത്തായ എമിൽ സോലയാണ് ഈ തീരുമാനമെടുക്കാൻ സെസാനെ പ്രേരിപ്പിച്ചത്. പിന്നീട് അച്ഛനുമായി തിരിച്ചു ഒത്തൊരുമിച്ച സെസാന് അച്ഛന്റെ മരണശേഷം 4 ലക്ഷം ഫ്രാങ്ക് സ്വത്ത് അനന്തരാവകാശമായി ലഭിച്ചു. <ref>J. Lindsay ''Cézanne; his life and art'', p.232</ref>
 
===സെസാൻ എന്ന കലാകാരൻ===
പാരിസിൽ വെച്ച് പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് കലാകാരനായ [[കാമിയെ പിസ്സാരോ]]യെ (Camille Pissaro) കണ്ടുമുട്ടിയ സെസാൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയുണ്ടായി. പിസ്സാരോ ചെറുപ്പക്കാരനായിരുന്ന സെസാന്റെ കലാശൈലി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. പിന്നീട് ഇവരുടെ സൌഹൃദം വളരുകയും ഇവർ തമ്മിലുള്ള ബന്ധം തുല്യരെന്ന നിലയിലാവുകയും ചെയ്തു.
 
സെസാന്റെ ആദ്യകാല സൃഷ്ടികൾ പ്രകൃതി ദൃശ്യങ്ങളായിരുന്നു. ഭാവനയിൽ നിന്ന് വരച്ച പല പ്രകൃതിദൃശ്യങ്ങളും ഈ കാലത്ത് സെസാന്റെ ചിത്രങ്ങളിൽ ഉൾപ്പെടുന്നു. പിന്നീട് പ്രകൃതിയിൽ നിന്ന് നേരിട്ട് വരയ്ക്കാൻ ഇഷ്ടപ്പെട്ട സെസാൻ ഒരു ലളിതമായ ചിത്രരചനാരീതി രൂപപ്പെടുത്തി. ഒരു ആർക്കിടെക്ചരൽ ശൈലി സെസാന്റെ പിന്നീടുള്ള ചിത്രങ്ങളിൽ കാണാം. കാണുന്ന കാര്യങ്ങളെ തനിക്കു കഴിയാവുന്ന രീതിയിൽ ഏറ്റവും ആധികാരികമായി രചിക്കുക എന്നാ ഒരു പ്രത്യയശാസ്ത്രമാണ് സെസാൻ വെച്ചു പുലർത്തിയത്‌. ഇതിനായി രൂപങ്ങൾ, നിറത്തിന്റെ പല പ്രതലങ്ങൾ എന്നിങ്ങനെ തന്റെ രചനകൾക്ക് സെസാൻ ഒരു ഘടന സൃഷ്ടിച്ചു. ഇമ്പ്രെഷനിസത്തിനെ മ്യൂസിയങ്ങളിൽ ഉള്ള ചിത്രങ്ങളെപ്പോലെ എക്കാലത്തും നിലനിൽക്കുന്നതാക്കി മാറ്റുക എന്നുള്ളതാക്കി മാറ്റുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് സെസാൻ പറഞ്ഞിട്ടുണ്ട്. <ref>Paul Cézanne, Letters, edited by John Rewald, 1984.</ref>
 
== അവലംബം ==
44

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1945643" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി