"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 29: വരി 29:


== ആദ്യകാല ജീവിതം ==
== ആദ്യകാല ജീവിതം ==
സൈ.പി.ഐ. എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം ടി.പി. ചന്ദ്രശേഖരൻ [[Revolutionary Marxist Party|റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി]] എന്ന സംഘടന രൂപീകരിക്കുകയുണ്ടായി. [[CPI (M)|സി.പി.ഐ. എമ്മിന്റെ]] വിദ്യാർത്ഥിസംഘടനയായ [[എസ്.എഫ്.ഐ.]] (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രവർത്തകനായാണ് ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയതലത്തിലെ പ്രതിനിധി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.{{തെളിവ്}}


==അവലംബം==
==അവലംബം==

13:58, 11 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ടി.പി. ചന്ദ്രശേഖരൻ
സ്താപകൻ റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം2 ജൂലൈ 1960
ഒഞ്ചിയം, കോഴിക്കോട്, ഇന്ത്യ.
മരണം4 മെയ് 2012
രാഷ്ട്രീയ കക്ഷിറെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)
പങ്കാളികെ.കെ രമ
കുട്ടികൾഒരു മകൻ (അഭിനന്ദ്)

റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവായിരുന്നു ടി.പി ചന്ദ്രശേഖരൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രാദേശികനേതാവായിരുന്ന അദ്ദേഹം 2009 ലാണ് സി.പി.ഐ.എം ൽ നിന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചത്.2009ലെ പൊതു തിരഞ്ഞെടുപ്പിൽ 21833വോട്ടുകൾ അദ്ദേഹം നേടിയ ചന്ദ്രശേഖരൻടെ സാന്നിധ്യം വടകരയിലെ സി.പി.ഐ.എം സ്താനാർത്ഥിയുടെ പരാജയത്തിൽ ഒരു ഘടകമായതായി വിലയിരുത്തപ്പെടുന്നു. [1] 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുജനാധിപത്യമുന്നണിക്ക് നഷ്ടമാവുകയും ചെയ്തു.[2] തുടർന്നുനടന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആർ.എം.പിക്ക് വലിയതോതിലുള്ള ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

2012 മെയ്5ന് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.[3][4][5] സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടിലുമാണ്.

വ്യക്തിജീവിതം

രമ ഭാര്യയും അഭിനന്ദ് മകനുമാണ്.

ചന്ദ്രശേഖരനും മകനും 2011-ൽ

ആദ്യകാല ജീവിതം

സൈ.പി.ഐ. എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം ടി.പി. ചന്ദ്രശേഖരൻ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്ന സംഘടന രൂപീകരിക്കുകയുണ്ടായി. സി.പി.ഐ. എമ്മിന്റെ വിദ്യാർത്ഥിസംഘടനയായ എസ്.എഫ്.ഐ. (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രവർത്തകനായാണ് ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയതലത്തിലെ പ്രതിനിധി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബം

  1. http://keralaassembly.org/lok/sabha/poll_results.php4?year=2009&no=3
  2. http://www.thehindu.com/todays-paper/tp-national/tp-kerala/udf-outsmarts-ldf-in-grama-panchayats/article864485.ece
  3. "T.P. Chandrasekharan murder case was brought before the law". Retrieved May 21, 2012.
  4. "Feud in Kerala CPI(M) intensifies". Retrieved May 21, 2012.
  5. "Murder of party rebel comes to haunt CPM". Retrieved May 21, 2012.
"https://ml.wikipedia.org/w/index.php?title=ടി.പി._ചന്ദ്രശേഖരൻ&oldid=1925785" എന്ന താളിൽനിന്ന് ശേഖരിച്ചത്