"മീനാക്ഷി ശേഷാദ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1: വരി 1:
{{prettyurl|Meenakshi Seshadri}}
{{prettyurl|Meenakshi Seshadri}}
{{needs image}}
{{Infobox_actor
{{Infobox_actor
| name = മീനാക്ഷി ശേഷാദ്രി
| name = മീനാക്ഷി ശേഷാദ്രി

13:32, 5 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മീനാക്ഷി ശേഷാദ്രി
ജനനം
ശശികല ശേഷാദ്രി
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം1982 – 1997
ജീവിതപങ്കാളി(കൾ)ഹരീഷ് മൈസൂർ (1999 - 2003)

ബോളിവുഡ് രംഗത്തെ ഒരു നടിയായിരുന്നു മീനാക്ഷി ശേഷാദ്രി (ജനനം: നവംബർ 16, 1963).

ആദ്യ ജീവിതം

ശശികല ശേഷാദ്രി എന്ന ജനന നാമത്തിൽ ജനിച്ച മീനാക്ഷി, ഒരു തമിഴ് അയ്യങ്കാർ കുടുംബത്തിൽ ഝാർഖണ്ടിലാണ് ജനിച്ചത്. പിതാവ് ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

അഭിനയ ജീവിതം

1981 ലെ ഫെമിന മിസ്സ് ഇന്ത്യ പട്ടം തന്റെ 18 വയസ്സുള്ളപ്പോൾ മീനാക്ഷി നേടി. 1982 ൽ തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 1983 ലെ സുഭാഷ് ഘായ് സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. പിന്നീട് 1994 വരെ ധാരാളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1997 ൽ അഭിനയിച്ച ഘട്ടക് എന്ന ചിത്രമായിരുന്നു അവസാനത്തെ ചിത്രം. തന്റെ 15 വർഷത്തെ അഭിനയ ജീവിതത്തിൽ മീനാക്ഷി ആകെ 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.[1]

അഭിനയം കൂടാതെ, ഭരതനാട്യം, കഥക്, ഒഡീസ്സി എന്നീ നൃത്തരൂപങ്ങളിൽ മീനാക്ഷി പ്രാവീണ്യയായിർന്നു . തന്റെ നാലാമത്തെ വയസ്സിൽ ഭരതനാട്യം അരങ്ങേറ്റം കുറിച്ചു. അഭിനയ ജീവിതത്തിനോട് വിട പറഞ്ഞതിനു ശേഷവും നൃത്തവുമായി ബന്ധപ്പെട്ട് മീനാക്ഷി ഇപ്പോഴും കഴിയുന്നു.

സ്വകാര്യ ജീവിതം

ഒരു ബാംങ്കിംഗ് ഉദ്യോഗസ്ഥനാ‍യ മഹേഷ് മൌസൂരിന്റെ വിവാഹം ചെയ്ത് ഇപ്പോൾ, മീനാക്ഷി അമേരിക്കയിലെ ടെക്സാസിൽ സ്ഥിരതാമസമാണ്. കൂടാടെ അവിടെ നൃത്ത കലകൾ അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=മീനാക്ഷി_ശേഷാദ്രി&oldid=1922292" എന്ന താളിൽനിന്ന് ശേഖരിച്ചത്