"ഐക്യരാഷ്ട്ര ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ലയിപ്പിക്കാനായി ഐക്യരാഷ്ട്രസഭാദിനത്തെപ്പറ്റി മാത്രമുള്ള പ്രസ്താവനകൾ നിലനിർത്തുന്നു.
വരി 1: വരി 1:
{{Prettyurl|United Nations Day}}
{{mergeto|ഐക്യരാഷ്ട്ര ദിനം}}
{{Infobox Holiday
{{wikify}}
|holiday_name = ഐക്യ രാഷ്ട്ര സഭ ദിനം
|type = International
|longtype = United Nations
|image = Flag of the United Nations.svg
|caption = ഐക്യ രാഷ്ട്ര സഭയുടെ കൊടി
|official_name =
|nickname = UN Day
|observedby = Worldwide
|date = [[24 October]]
|celebrations = Meetings, discussions, exhibits, cultural performances
|observances =
|relatedto = [[World Development Information Day]]
}}


ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷീകം 1948 മുതൽ '''ഐക്യ രാഷ്ട്ര സഭ ദിനം''' ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌ , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. <ref>http://www.timeanddate.com/holidays/un/united-nations-day </ref> , <ref name="UN_ARES168II">{{UN document |docid=A-RES-168(II) |type=Resolution |body=General Assembly |session=2 |resolution_number=168 |accessdate=2008-10-24|date=31 October1947|title=United Nations Day}}</ref>
മനുഷ്യൻ അടിസ്ഥാനപരമായി സമാധാന പ്രേമിയാണ്. സമാധാനം നിലനിൽക്കുമ്പോൾ മാത്രമേ രചനാത്മകവും പുരോഗമനപരവും സന്തുലിതവുമായ വികസനവും പുരോഗതിയും സാധ്യമാവുകയുള്ളൂ. വ്യക്തികൾ തമ്മിലും കുടുംബങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും ആശയങ്ങൾ തമ്മിലുമൊക്കെ സമാധാനപരമായ സഹവർതിത്വമാണ് ലോകത്തിന്നാവശ്യം. ആശയങ്ങളും നാഗരികതകളും തമ്മിലുള്ള സംഘർഷങ്ങളോ സംഘട്ടനങ്ങളോ അല്ല മറിച്ച സമാധാനാന്തരീക്ഷത്തിലുള്ള ആരോഗ്യകരമായ സംവാദങ്ങളും പങ്കുവെക്കലുകളുമാണ് ആധുനികലോകത്തിന് ആവശ്യം.


== അവലംബം ==
രാജ്യങ്ങൾ വളരുകയും വികസനരംഗത്ത് മുന്നേറുകയും ചെയ്യുമ്പോൾ പരസ്പരം അഭിപ്രായ വ്യത്യാസങ്ങളും നയവ്യതിയാനങ്ങളും പലതരത്തിലുള്ള കുഴപ്പങ്ങളിലേക്കുമെത്തിച്ച സാഹചര്യത്തിലാണ് രാജ്യാന്തര സഹകരണവും ചർച്ചകളും പ്രോൽസാഹിപ്പിക്കുകയും സമാധാനപാതിയിൽ മുന്നേറുന്നു എന്നുറപ്പുവരുത്തുകയും ചെയ്യുന്നതിനുവേണ്ടി ഒന്നാം ലോകമഹായുദ്ധാനന്തരം ലീഗ് ഓഫ് നാഷൺസും രണ്ടാം ലോകമഹായുദ്ധാനന്തരം ഐക്യരാഷ്ട്ര സംഘടനയും രൂപീകൃതമായത്. രാജ്യങ്ങൾ തമ്മിലുളള പരസ്പര സഹകരണവും ധാരണകളോടെയുള്ള മുന്നേറ്റവുമാണ് ഈ സംരംഭങ്ങളുടെ കാതൽ. ശാന്തിയും സമാധാനവും നിലനിൽക്കുമ്പോഴാണ് രാജ്യങ്ങൾക്ക് പുരോഗതിയിലേക്കും ക്രിയാത്മകമായ മേഖലകളിലേക്കും മുന്നേറാനാവുക എന്ന തിരിച്ചറിവാണ് ഐക്യരാഷ്ട്ര സഭയുടെ നിലനിൽപിന്നാധാരം.
<references />


[[വർഗ്ഗം:ഐക്യരാഷ്ട്രസഭ]]
രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ് ഐക്യരാഷ്ട്രസഭ . ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. 1945ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച് ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്.
[[വർഗ്ഗം:വിശേഷദിനങ്ങൾ]]

ഒക്ടോബർ 24, ഐക്യരാഷ്ട്ര സഭ ദിനം. ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന ദിനത്തിന്റെ വാർഷീകം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക് , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവ•ാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ് ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്‌കോ, കെയ്‌റോ, ടെഹ്‌റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഫ്രാൻസ്, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്ടൺ ഡി.സിയിൽ പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തികസാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത് ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു.

ഒടുവിൽ 1945 ഏപ്രിൽ 25ന് സാൻഫ്രാസിസ്‌കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്ക•ാരും ലയൺസ് ക്ലബ് പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന് ഐക്യരാഷ്ട്ര സഭയുടെ കരട് ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്, സോവ്യറ്റ് യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട് ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.

യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താൽപര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ട്രസഭയെ ആറ് ഘടകങ്ങളായി തിരിച്ചിട്ടുണ്ട്. പൊതുസഭ, സുരക്ഷാസമിതി, സാമ്പത്തികസാമൂഹിക സമിതി, ട്രസ്റ്റീഷിപ് കൌൺസിൽ, സെക്രട്ടേറിയറ്റ്, രാജ്യാന്തര നീതിന്യായ കോടതി എന്നിവയാണത്.

പൊതുസഭയിലേക്ക് എല്ലാ അംഗരാഷ്ട്രങ്ങൾക്കും അഞ്ചു പ്രതിനിധികളെ വീതം അയക്കാം, പക്ഷെ ഒരു വോട്ടേ ഉണ്ടാകൂ. വർഷത്തിലൊരിക്കലേ പൊതുസഭ യോഗം ചേരൂ. എല്ലാ വർഷവും സെപ്തംമ്പർ ഒന്നിനു ശേഷമുള്ള ആദ്യത്തെ ചൊവ്വാഴ്ച തുടങ്ങി രണ്ടാഴ്ച നീണ്ടു നില്ക്കും. സമ്മേളനം. സെക്യൂരിറ്റി കൌൺസിലിന്റെ ആവശ്യപ്രകാരം മറ്റ് അടിയന്തരസന്ദർഭങ്ങളിലും യോഗം ചേരാറുണ്ട്. പ്രധാന പ്രശ്‌നങ്ങളിൽ പ്രമേയം പാസാക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം, പൊതുസഭയിൽ.

പൊതുസഭയ്ക്ക് ഏഴു പ്രധാന കമ്മറ്റികളുണ്ട് :നിരായുധീകരണവും രാജ്യാന്തര സുരക്ഷിതത്വവും, സാമ്പത്തികം, ധനകാര്യം, സാമൂഹികം, സാംസ്‌കാരികം, മനുഷ്യത്വപരം. പ്രത്യേക രാഷ്ട്രീയം, കോളനി വിമോചനം, ഭരണം, ബജറ്റ്, നിയമകാര്യം എന്നിവയാണത്.

അഞ്ചു സ്ഥിരം അംഗരാഷ്ട്രങ്ങളും രണ്ടു വർഷ കാലാവധിക്കു തെരെഞ്ഞെടുക്കുന്ന പത്ത് അംഗരാഷ്ട്രങ്ങളും ചേർന്നതാണു രക്ഷാസമിതി. ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവയാണ് സ്ഥിരം അംഗങ്ങൾ. അംഗരാഷ്ട്രങ്ങൾക്കിടയിൽ രക്ഷാസമിതി അധ്യക്ഷപദം ഓരോ മാസവും മാറി വരും. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കം പരിഗണിക്കുക,ആയുധനിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്യുക, അക്രമങ്ങൾക്കെതിരെ ഉപരോധവും സൈനിക നടപടിയും സ്വീകരിക്കുക, പുതിയ അംഗങ്ങളെ സ്വീകരിക്കാൻ ശുപാർശ ചെയ്യുക, സെക്രട്ടറി ജനറലിന്റെ നിയമനം സംബന്ധിച്ചു പൊതുസഭയ്ക്കു ശുപാർശ നൽകുക തുടങ്ങിയവയാണ് രക്ഷാസമിതിയുടെ ഉത്തരവാദിത്തങ്ങൾ. അഞ്ചു സ്ഥിരാംഗങ്ങൾക്കും വീറ്റോ പവറുണ്ട്. അതായത്, ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. ഒരു പക്ഷേ ഇത് തന്നെയാകാം ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും വലിയ പരിമിതിയും. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം.

മൂന്നുവർഷ കാലാവധിക്കു തെരെഞ്ഞെടുക്കപ്പെടുന്ന 54 അംഗ സമിതിയാണ് സാമ്പത്തിക സാമൂഹിക സമിതി. മൂന്നിലൊന്ന് ഭാഗം വർഷം തോറും റിട്ടയർ ചെയ്യുന്നു. രാജ്യാന്തര സാമ്പത്തിക, സാംസ്‌കാരിക സാമൂഹിക മാർഗ്ഗങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയാണ് ഈ സമിതിയുടെ ചുമതല. ഗതാഗത, വാർത്താവിനിമയ കമ്മീഷൻ, സ്ഥിതിവിവരക്കണക്ക് കമ്മീഷൻ, സാമൂഹിക കമ്മീഷൻ, ജനസംഖ്യാ കമ്മീഷൻ, മയക്കുമരുന്നു വിരുദ്ധ കമ്മീഷൻ,മനുഷ്യാവകാശ കമ്മീഷൻ, സ്ത്രീസമത്വ കമ്മീഷൻ, രാജ്യാന്തര വാണിജ്യ ചരക്ക് കമ്മീഷൻ തുടങ്ങിയവ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

പൂർണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ട്രസ്റ്റിഷിപ്പ് കൗൺസിലിന്റെ ലക്ഷ്യം. രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൌൺസിലിലെ അംഗങ്ങൾ. അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എൻ ട്രസ്റ്റീഷിപ്പ്. പലാവുവിന് സ്വാതന്ത്ര്യം ലഭിച്ചതോടെ കോളനി വിമോചനം പൂർത്തിയായതായാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ.

ന്യൂയോർക്കിനു പുറത്ത് ആസ്ഥാനമുള്ള ഏക ഐക്യരാഷ്ട്രസഭാ ഘടകം രാജ്യാന്തര നീതിന്യായ കോടതിയാണ്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയും സെക്യൂരിറ്റി കൌൺസിലും കൂടി 9 വർഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു. ഒരു അംഗരാജ്യത്തിൽ നിന്നു ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാൻ പാടില്ല. ഒൻപത് വർഷമാണ് ജഡ്ജിമാരുടെ കാലാവധി , പ്രസിഡന്റിനു മൂന്നു വർഷവും. രാജ്യങ്ങളാണ് കക്ഷികളായി കോടതിയെ സമീപിക്കുക, വ്യക്തികളല്ല. രാജ്യാന്തര നീതിന്യായ വ്യവസ്ഥകൾ, നിയമപരമായ കാര്യങ്ങൾ തുടങ്ങിയവയെപ്പറ്റി ലോകകോടതി തീർപ്പ് കൽപ്പിക്കുന്നു. നെതർലാന്റിലെ ദി ഹേഗിലാണ് ആസ്ഥാനമെങ്കിലും കോടതിക്ക് ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാം

രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നു കിടക്കുന്ന 8900 ഉദ്യോഗസ്ഥ•ാരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയാണ് സെക്രട്ടറി ജനറൽ, അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി ,ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്. മലയാളിയും കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂർ യു. എനിൽ അണ്ടർ സെക്രട്ടറി പദവി അലങ്കരിച്ച വ്യക്തിയാണ്.

ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക് എന്നീ ആറ് ഭാഷകളാണ് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകൾ.

നോർവെകാരനായ ട്രിഗ്വേ ലീ യായിരുന്നു പ്രഥമ യു. എൻ. സെക്രട്ടറി ജനറൽ. 1946 ഫെബ്രുവരി 2 മുതൽ 1952 നവംബർ 10 വരെ ചുമതലയിൽ തുടർന്ന അദ്ദേഹം രാജി വെച്ചൊഴിയുകയായിരുന്നു. 1953 ഏപ്രിൽ 10 ന് സ്വീഡന്റെ ഡാഗ് ഹാമർഷോൾഡ് രണ്ടാമത് സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടു. എന്നാൽ 1961 സപ്തമ്പർ 18 ന് അധികാരത്തിലിരിക്കെ മരണപ്പെട്ടു. 1961 നവംബർ 30 ന് ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറലായി ബർമയിൽ നിന്നുള്ള ഊതാന്റ് ചുമതലയേറ്റു. 1971 ഡിസംബർ 31 വരെ പദവിയിൽ തുടർന്നു. 1972 ജനുവരി ഒന്നിന് അധികാരമേറ്റ ഓസ്ട്രിയയിൽ നിന്നുള്ള ഡോ. കുൾട്ട് വാൾസ് ഹൈം 1981 ഡിസംബർ 31 വരെ സെക്രട്ടറി ജനറലായിരുന്നു. 1982 ജനുവരിയിൽ അധികാരമേറ്റ പെറു സ്വദേശി ജാമിയർ പരസ് ഡിക്വയർ ആണ് അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ. 1991 ഡിസംബർ 31 ന് അധികാരമൊഴിഞ്ഞു. ഈജിപ്ത് കാരനായ ഡോ. ബുത്രോസ് ബുത്രോസ് ഘാലി 1 ജനുവരി 1992 മുതൽ 31 ഡിസംബർ 1996 വരെയാണ് അധികാരം കയ്യാളിയത്.ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം. ഘാനക്കാരനായകോഫി അന്നാൻ 1 ജനുവരി 1997 മുതൽ 31 ഡിസംബർ 2006 വരെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് ഭരണ നേതൃത്വം വഹിച്ചു. 2007 ജനുവരി മുതൽ ദക്ഷിണ കൊറിയയിൽ നിന്നുള്ള ബാൻ കി മൂൺ ആണ് സെക്രട്ടറി ജനറൽ.

ഐക്യരാഷ്ട്ര സഭ ദിനത്തിന്റെ പശ്ചാത്തലത്തിൽ സംഘടനയെക്കുറിച്ചും സംഘടന ഘടന സംബന്ധിച്ചുമുള്ള ഒരു ഏകദേശ ചിത്രമാണ് നൽകാൻ ശ്രമിച്ചത്. ഇതിനപ്പുറം സംഘടനയുടെ സമകാലിക പ്രസക്തിയും പ്രവർത്തന രംഗത്തെ പ്രശ്‌നങ്ങളുമാണ് കൂടുതൽ പ്രധാനമെന്ന കാര്യത്തിൽ സംശയമില്ല. ചിലപ്പോഴെങ്കിലും യു. എൻ. ലോക രാജ്യങ്ങൾ തമ്മിലുളള പ്രശ്‌നങ്ങളിൽ നോക്കുകുത്തിയാകുന്നു എന്ന വിമർശനങ്ങൾ പരക്കെ ഉയരാറുണ്ട്. ചില ശാക്തിക രാജ്യങ്ങളുടെ അനുബന്ധ സ്ഥാപനമായി അധപതിക്കാതെ തികച്ചും നീതിപരവും മാന്യവുമായ നിലപാടുകളാണ് ഐക്യരാഷ്ട്ര സംഘടനയുടെ അന്തസ്സും യശസ്സം ഉർത്തുക. ഈ രംഗത്ത് സജീവമായ ചർച്ചകളും മാറ്രങ്ങളും സാക്ഷാൽക്കരിക്കപ്പെടുമെങ്കിൽ ലോകസമാധാനം ഐക്യരാഷ്ട്ര സഭയിൽ ഭദ്രമാകും. അതല്ലാത്ത പക്ഷം നാം പരസ്പരം പഴി ചാരിയും വിഡ്ഢികളാക്കിയും സമാധാനമെന്നത് പ്രഹേളികയാക്കി മാറ്റുന്ന ദുരവസ്ഥയാണുണ്ടാവുക.

യു. എൻ. രക്ഷാസമിതി അംഗത്വം സൗദി അറേബ്യ നിരസിച്ചു എന്ന സുപ്രധാനമായ വാർത്തയാണ് ഇതെഴുതുമ്പോൾ പുറത്തുവരുന്നത്. രക്ഷാസമിതി അതിന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ തികഞ്ഞ പരാജയമാണെന്നും അതിന്റെ നിലപാടുകളിൽ ഇരട്ടത്താപ്പുണ്ടെന്നിമാണ് അംഗത്വം നിരസിക്കുവാനുള്ള കാരണമായി പറയുന്നത്. സിറിയൻ പ്രശ്‌നത്തിൽ ഇടപെടുന്നതിൽ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടു എന്ന കാരണത്താൽ യു. എൻ. പൊതു സഭയിൽ പ്രസംഗിക്കാനുള്ള അവസരവും നേരത്തെ സൗദി നിരസിച്ചിരുന്നു. സൗദി നടപടിയെ ഖത്തർ അംഗീകരിച്ചതോടെ നിലപാടിന്റെ ശക്തികൂടിയിരിക്കുകയാണ്.

മധ്യ പൗരസ്ത്യ ദേശം ആണവ മുക്തമാക്കുന്നതിലും ഇസ്രായീൽ പലസ്തീൻ പ്രശ്‌നം പരിഹരിക്കുന്നതിലും സിറിയൻ പ്രശ്‌നത്തിൽ ഇടപെടുന്നതിലുമൊക്കെ യു. എൻ. രക്ഷാസമിതി തികഞ്ഞ പാരാജയമാണെന്ന വിലയിരുത്തലുകളാണ് ചില കോണുകളിൽ നിന്നുമുയരുന്നത്. ലോകത്തിന്റെ സുരക്ഷയും സമാധാനവും പാലിക്കുന്നതിൽ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടതിനാലാണ് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ അക്രമവും അനീതിയും വ്യാപിക്കുകയും അവകാശങ്ങൾ ഹനിക്കപ്പെടുന്നത് തുടരുകയും ചെയ്യുന്നതെന്നും വിലിരുത്തപ്പെടുന്നു. പലസ്തീൻ പ്രശ്‌നം കഴിഞ്ഞ 65 വർഷമായി പരിഹരിക്കപ്പെടാതെ കിടക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നതാണ്.

ഉദ്ദേശ്യ ലക്ഷ്യങ്ങളൊക്കെ മികച്ചതാവുകയും പ്രവർത്തന രീതി കുറ്റമറ്റതല്ലാതാവുകയും ചെയ്യുന്നുവെന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ പോരായ്മയെന്ന് തോന്നുന്നു. ലോകം ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളിലൊക്കെ അഭൂതപൂർവമായ വളർച്ച കൈവരിക്കുകയും ലോകം ആഗോള ഗ്രാമമായി മാറുകയും ചെയ്യുന്ന സമകാലിക ലോകത്ത് ശാന്തിയും സമാധാനവും നിലനിർത്തുവാൻ പ്രതിജ്ഞാബദ്ധമായ സംഘടനക്ക് വീറ്റോ അധികാരങ്ങളുള്ള വല്യേട്ട•ാർ ഇനിയും വേണോ എന്നതല്ലേ ഈ ദിനം ഉയർത്തുന്ന സുപ്രധാനമായൊരു ചോദ്യം. രാഷ്ട്രീയ പ്രബുദ്ധതയും സാമൂഹ്യ അവബോധവും ജനാധിപത്യ സ്വാധീനങ്ങളുമെല്ലാം മനുഷ്യാവകാശ പൗരബോധ മൺഡലങ്ങളെ വിപഌവകരമായ മാറ്റത്തിന് സജ്ജമാക്കുന്ന പ്രത്യേക സാഹചര്യത്തിൽ മുൻവിധികളില്ലാതെ ഐക്യരാഷ്ട്ര സംഘടനയുടെ ചിട്ടവട്ടങ്ങളും രൂപ ക്രമങ്ങളും മാറ്റിയെഴുതുവാൻ സമയമായില്ലേ എന്ന ചിന്തയും പ്രസക്തമാണെന്ന് തോന്നുന്നു. രാജ്യാന്തര സഹകരണവും സമാധാനവും നിലനിൽക്കുമ്പോൾ ലോകത്തിന്റെ വളർച്ചാവേഗം കൂടുകയും മുഴുവൻ രാജ്യങ്ങൾക്കും അതിന്റെ ഗുണഭോക്താക്കളാവാൻ കഴിയുകയും ചെയ്യുന്ന സുന്ദരമായ സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരത്തിന് രൂപഘടനയിലും പ്രവർത്തന ശൈലിയിലും കാതലായ മാറ്റം വരുത്തി മുന്നോട്ടുപോകുവാനുളള ആർജവമാണ് ലോകരാഷ്ട്രങ്ങൾ പ്രകടിപ്പിക്കേണ്ടത്. പരിഷ്‌കൃതമായ സമൂഹം പ്രതീക്ഷിക്കുന്നതും തുല്യ നീതിയും പങ്കാളിത്തവുമുള്ള സംവിധാനങ്ങളിലൂടെ ലോകത്ത് സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുകയും ക്രിയാത്മകമായ ആദാനപ്രദാനങ്ങളിലൂടെ പരസ്പര സ്‌നേഹ ബഹുമാനങ്ങൾ ശക്തിപ്പെടുത്തുകയും വേണമെന്നാണ്. ഐക്യരാഷ്ട്ര സംഘടന ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ഉയർന്ന പ്രതീക്ഷ നൽകുന്ന രാജ്യാന്തര കൂട്ടായ്മയാണ്. ഈ കൂട്ടായ്മയെ നീതിയുക്തമായ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുവാനുള്ള ശ്രമങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

08:40, 25 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐക്യ രാഷ്ട്ര സഭ ദിനം
ഐക്യ രാഷ്ട്ര സഭയുടെ കൊടി
ഇതരനാമംUN Day
ആചരിക്കുന്നത്Worldwide
തരംUnited Nations
ആഘോഷങ്ങൾMeetings, discussions, exhibits, cultural performances
തിയ്യതി24 October
ബന്ധമുള്ളത്World Development Information Day

ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷീകം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌ , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. [1] , [2]

അവലംബം

  1. http://www.timeanddate.com/holidays/un/united-nations-day
  2. United Nations General Assembly Resolution 168 session 2 United Nations Day on 31 October1947
"https://ml.wikipedia.org/w/index.php?title=ഐക്യരാഷ്ട്ര_ദിനം&oldid=1918604" എന്ന താളിൽനിന്ന് ശേഖരിച്ചത്