"റബർ ബാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഈ താളിൻറെ നിർമാണത്തിലാണ്. പൂർണമായിട്ടില്ല.
വരി 10: വരി 10:

[[ഈർപ്പ ഘനീഭവനം|ഈർപ്പ ഘനീഭവന]] (Wet coagulation) രീതിയാണ് റബർ പാലിൽ നിന്നുള്ള റബർ ബാൻഡ് നിർമാണത്തിന് വ്യാപകമായുപയോഗിക്കുന്നത്. ഈർപ്പ ഘനീഭവന രീതിയിൽ ഒരു [[അച്ച്|അച്ചിനെ]] [[ഘനീകാരകം|ഘനീകാരക]] ലായനിയിൽ മുക്കിയെടുത്തതിനുശേഷം [[റബർ പാൽ സംയുക്തം|റബർ പാൽ സംയുക്തത്തിൽ]] (Latex compound) നിമജ്ജനം ചെയ്യുന്നു (മുക്കുന്നു). ഘനീകാരകം മൂലം അച്ചിനോടു ചേർന്നുള്ള റബർ പാൽ അസ്ഥിരമാകുകയും അച്ചിനെ മൂടുന്ന റബറിന്റെ ഒരു പാട (റബറിന്റെ [[അവക്ഷിപ്തം]]) രൂപപ്പെടുകയും ചെയ്യുന്നു. റബർ പാടയ്ക്ക് ആവശ്യത്തിനുള്ള കനം ലഭിക്കുന്നതു വരെ ഈ പ്രക്രിയ ആവർത്തിക്കുന്നു. അതിനുശേഷം രൂപപ്പെട്ട റബർ [[അവക്ഷിപ്തം|അവക്ഷിപ്തത്തെ]] (Deposit) അച്ചോടുകൂടെ തന്നെ ഉണങ്ങുന്നു. ഉണങ്ങിയ റബർ അവക്ഷിപ്തത്തെ അച്ചിൽനിന്ന് ഊരിയെടുത്ത് തിളക്കുന്ന വെള്ളത്തിൽ [[വൾക്കനൈസേഷൻ|വൾക്കനൈസ്]] ചെയ്യുന്നു. [[വൾക്കനൈസേഷൻ|വൾക്കനൈസ്]] ചെയ്ത റബർ കുഴലിനെ അനുയോജ്യമായ അളവിൽ മുറിച്ചെടുത്ത് റബർ ബാൻഡ് ആയുപയോഗിക്കുന്നു.

=== റബർ പാലിനെ തയ്യാറാക്കൽ [Preparation of Latex] ===

അമോണിയ ചേർത്ത് സംരക്ഷിച്ച പ്രകൃതിദത്ത റബർ പാലാണ് റബർ ബാൻഡ് നിർമാണത്തിനുപയോഗിക്കുന്നത്. പ്രകൃതിദത്ത റബർ പാലിൽ റബറിൻറെ അംശം പരമാവധി 40% വരെയാണ്. നിമജ്ജന പ്രക്രിയയിൽ അച്ചിൻറെ പുറത്ത് രൂപപ്പെടുന്ന അവക്ഷിപ്തത്തിൻറെ കനം റബർ പാലിലുള്ള റബറിൻറെ അംശത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലാഭകരമായ രീതിയിൽ നിമജ്ജന പ്രക്രിയ നടത്തുന്നതിന് റബർ പാലിലുള്ള റബറിൻറെ അളവ് വർദ്ധിക്കേണ്ടതുണ്ട്. ഇതിനായി റബർ പാലിനെ കൊഴുപ്പിക്കലിന് ( [[ക്രീമിങ്ങ്]] - Creaming)വിധേയമാക്കുന്നു.

18:00, 24 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധ നിറങ്ങളിലുള്ള റബർ ബാൻഡുകൾ.

പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ ഒരു ഇലാസ്തിക വസ്തുവിനാൽ നിർമിക്കപ്പെട്ട വളയമാണ് റബർ ബാൻഡ്. ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം. 1843-ൽ തോമസ് ഹാൻകുക്കാണ് റബർ ബാൻഡ് ആദ്യമായി നിർമിച്ചത്. ഇവ വൾക്കനൈസ് ചെയ്യാതെയാണ് ഉപയോഗിച്ചിരുന്നത്. 1845-ൽ തോമസ് പെറി റബർ ബാൻഡിന് കുത്തകാവകാശം (Patent) നേടി. ആദ്യകാല റബർ ബാൻഡുകൾ ഉണങ്ങിയ റബറിൽ നിന്നാണ് നിർമിച്ചിരുന്നത്.

റബർ പാലോ ഉണങ്ങിയ റബറോ ഉപയോഗിച്ച് ഇന്ന് റബർ ബാൻഡ് നിർമിക്കുന്നു. റബർ പാലിൽ നിന്ന് നിമജ്ജന പ്രക്രിയയിലൂടെ (Dipping) ഏറ്റവും ചിലവു കുറഞ്ഞ രീതിയിൽ റബർ ബാൻഡ് നിർമിക്കാം. ഉണങ്ങിയ റബറിൽ നിന്ന് റബർ ബാൻഡ് നിർമിക്കുന്നതിന് കൃത്യമായി ചേർത്തെടുത്ത റബർ-രാസവസ്തു മിശ്രിതത്തെ (റബർ കോംപൗണ്ട് - Rubber Compound) ഒരു എക്സ്ട്രുഡറിലൂടെ കുഴൽ രൂപത്തിലാക്കി മാറ്റുന്നു. ഈ റബർ കുഴലിനെ അനുയോജ്യമായ വലുപ്പമുള്ള ഒരു ലോഹ കുഴലിൽ (Mandrel) ഏറ്റി നീരാവി അറയിലടച്ച് (Steam chamber) വൾക്കനൈസ് ചെയ്തതിനുശേഷം അനുയോജ്യമായ അളവിൽ മുറിച്ചെടുക്കുന്നു.

റബർ പാലിൽ നിന്നുള്ള റബർ ബാൻഡ് നിർമാണം

ഈർപ്പ ഘനീഭവന (Wet coagulation) രീതിയാണ് റബർ പാലിൽ നിന്നുള്ള റബർ ബാൻഡ് നിർമാണത്തിന് വ്യാപകമായുപയോഗിക്കുന്നത്. ഈർപ്പ ഘനീഭവന രീതിയിൽ ഒരു അച്ചിനെ ഘനീകാരക ലായനിയിൽ മുക്കിയെടുത്തതിനുശേഷം റബർ പാൽ സംയുക്തത്തിൽ (Latex compound) നിമജ്ജനം ചെയ്യുന്നു (മുക്കുന്നു). ഘനീകാരകം മൂലം അച്ചിനോടു ചേർന്നുള്ള റബർ പാൽ അസ്ഥിരമാകുകയും അച്ചിനെ മൂടുന്ന റബറിന്റെ ഒരു പാട (റബറിന്റെ അവക്ഷിപ്തം) രൂപപ്പെടുകയും ചെയ്യുന്നു. റബർ പാടയ്ക്ക് ആവശ്യത്തിനുള്ള കനം ലഭിക്കുന്നതു വരെ ഈ പ്രക്രിയ ആവർത്തിക്കുന്നു. അതിനുശേഷം രൂപപ്പെട്ട റബർ അവക്ഷിപ്തത്തെ (Deposit) അച്ചോടുകൂടെ തന്നെ ഉണങ്ങുന്നു. ഉണങ്ങിയ റബർ അവക്ഷിപ്തത്തെ അച്ചിൽനിന്ന് ഊരിയെടുത്ത് തിളക്കുന്ന വെള്ളത്തിൽ വൾക്കനൈസ് ചെയ്യുന്നു. വൾക്കനൈസ് ചെയ്ത റബർ കുഴലിനെ അനുയോജ്യമായ അളവിൽ മുറിച്ചെടുത്ത് റബർ ബാൻഡ് ആയുപയോഗിക്കുന്നു.

റബർ പാലിനെ തയ്യാറാക്കൽ [Preparation of Latex]

അമോണിയ ചേർത്ത് സംരക്ഷിച്ച പ്രകൃതിദത്ത റബർ പാലാണ് റബർ ബാൻഡ് നിർമാണത്തിനുപയോഗിക്കുന്നത്. പ്രകൃതിദത്ത റബർ പാലിൽ റബറിൻറെ അംശം പരമാവധി 40% വരെയാണ്. നിമജ്ജന പ്രക്രിയയിൽ അച്ചിൻറെ പുറത്ത് രൂപപ്പെടുന്ന അവക്ഷിപ്തത്തിൻറെ കനം റബർ പാലിലുള്ള റബറിൻറെ അംശത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലാഭകരമായ രീതിയിൽ നിമജ്ജന പ്രക്രിയ നടത്തുന്നതിന് റബർ പാലിലുള്ള റബറിൻറെ അളവ് വർദ്ധിക്കേണ്ടതുണ്ട്. ഇതിനായി റബർ പാലിനെ കൊഴുപ്പിക്കലിന് ( ക്രീമിങ്ങ് - Creaming)വിധേയമാക്കുന്നു.

"https://ml.wikipedia.org/w/index.php?title=റബർ_ബാൻഡ്&oldid=1908710" എന്ന താളിൽനിന്ന് ശേഖരിച്ചത്