"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(ചെ.) (→‎ബിജോയ് ഇമ്മാനുവേൽ കേസ്: a petition was filed directly to kerala high court as an interim remedy; no lower courts involved)
[[കുടുംബം|കുടുംബത്തിൽ]] [[ഭർത്താവ്|ഭർത്താവാണ്]] ശിരസ്ഥാനം വഹിക്കുന്നത്. ഭർത്താവിനാണ് കുടുംബത്തിലെ തിരുമാനങ്ങൾക്ക് പരമാധികാരം നൽകിയിരിക്കുന്നത്; എന്നാൽ [[ഭാര്യ|ഭാര്യയുടെയും]] [[കുട്ടികൾ|കുട്ടികളുടെയും]] അഭിപ്രായങ്ങൾക്കും, വികാരത്തിനും ആദരവ് നൽകി തീരുമാനമെടുക്കാൻ പ്രോൽസാഹിപ്പിച്ചിരിക്കുന്നു. ഏക ഭാര്യത്വം മാത്രം അനുവദിച്ചിരിക്കുന്നു.<ref>{{cite journal|title=''The Bible's Viewpoint'' What Does It Mean to Be the Head of the House?|journal=Awake!|date=July 8, 2004|page=26|ref=harv}}</ref>[[പരസംഗം|പരസംഗത്തെ]] മാത്രം [[വിവാഹമോചനം|വിവാഹമോചനത്തിനുള്ള]] കാരണമായി അംഗികരിച്ചിരിക്കുന്നു; ഇത് മാത്രമെ തിരുവെഴുത്തുപരമായ വിവാഹ മോചനമായി കരുതുന്നുള്ളു.<ref>"Is Divorce the Answer?", ''Awake!'', September 8, 2004, page 26, "Jesus later stated that "the ground of fornication" is the only basis for Scriptural divorce with the possibility of entering a new marriage."</ref> മറ്റെന്തെങ്കിലും കാരണങ്ങൾക്ക് വിവാഹമോചനം നടത്തിയാൽ, മുൻ ഇണ മറ്റാരുമായും ലൈംഗികതയിൽ ഏർപ്പെടാതെ ജീവിച്ചിരിക്കുമ്പോൾ പുനർവിവാഹം നടത്തുകയാണെങ്കിൽ അത് [[വ്യഭിചാരം|വ്യഭിചാരമായി]] കരുതുന്നു.<ref>{{cite book|title=Insight on the Scriptures|chapter=Adultery|page=53|volume=1}}</ref> അങ്ങേയറ്റത്തെ ശാരീരിക പീഡനം, മനഃപ്പൂർവ്വം സ്വന്തം കുടുംബത്തിനു ആവശ്യമായ കാര്യങ്ങൾ ചെയ്യാതിരിക്കൽ, വിശ്വാസം പറയുന്ന "തങ്ങളുടെ ആത്മീയതയ്ക്ക് ഹാനിവരുത്തുന്ന എത് കാരണത്തിനും" നിയമപരമായ വിവാഹമോചനത്തിനുള്ള കാരണമായി അനുവദിച്ചിരിക്കുന്നു. വിവാഹം വിശ്വാസികളുമായി മാത്രം നടത്താനും, നിയമപരമായി റെജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിരിക്കുന്നു.<ref>"Marriage—Why Many Walk Out", ''Awake!'', July 8, 1993, page 6, "A legal divorce or a legal separation may provide a measure of protection from extreme abuse or willful nonsupport."</ref>
=== അച്ചടക്ക നടപടികൾ ===
അച്ചടക്ക നടപടികൾ സഭയിലെ മൂപ്പൻമാർ നടത്തുന്നു. ഉപദേശിക്കുന്നതും, ഇടയസന്ദർശനം നടത്തുന്നതും മൂപ്പന്മാരുടെ പ്രധാന ഉത്തരവാദിത്വമായി പഠിപ്പിക്കുന്നു.<ref>{{cite journal |journal=The Watchtower| title = Help those who have strayed| publisher = Watchtower | date = November 15, 2008 | page = 8}}</ref> പഠിച്ച് ജലസ്നാനത്തിനു ശേഷം ഒരംഗം ഗുരുതരമായ പാപത്തിൽ ഏർപ്പെട്ടതായി ആരോപണവിധേയനായാൽ, അയാളെ സഹായിക്കാനും, ആരോപണം അന്വേഷിക്കാനും മൂപ്പന്മാരുടെ നേതൃത്വത്തിൽ ഒരു നീതിന്യായകമ്മിറ്റി രൂപീകരിക്കുന്നു.<ref>''The Watchtower'' April 15, 1988.</ref> അനുതാപം ഇല്ലതെ പാപം ചെയ്താൽ അങ്ങേയറ്റത്തെ നടപടിയായി സഭ അംഗത്വത്തിൽ നിന്ന് കാരണം പരസ്യപ്പെടുത്താതെ നീക്കം ചെയ്യപ്പെട്ടതായി അറിയിക്കുന്നു. നീക്കപ്പെട്ടവരുമായി സഹവസിക്കുന്നത് ഒരെ ഭവനത്തിൽ താമസിക്കുന്ന അടുത്ത ബന്ധുക്കൾക്കും, ഇവരെ തിരിച്ചുവരാൻ പ്രേരിപ്പിക്കാൻ സന്ദർശിക്കുന്ന മൂപ്പന്മാർക്കും മാത്രം അനുവദിച്ചിരിക്കുന്നു.<ref>[http://www.jw-media.org/aboutjw/article41.htm#shun Jehovah's Witnesses Official Media Web Site: Our History and Organization], "Do you shun former members? ... If, however, someone unrepentantly practices serious sins, such as drunkenness, stealing or adultery, he will be disfellowshipped and such an individual is avoided by former fellow-worshipers. ... The marriage relationship and normal family affections and dealings can continue. ... Disfellowshipped individuals may continue to attend religious services and, if they wish, they may receive spiritual counsel from the elders with a view to their being restored. They are always welcome to return to the faith [emphasis retained from source]"</ref> നീക്കപ്പെട്ടവരുമായി എന്തെങ്കിലും സാമ്പത്തീക ഇടപാട് ഉണ്ടായിരുന്നെങ്കിൽ അത് തുടരാൻ അനുവദിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനാൽ അത് തെറ്റിന്റെ ഗൗരവം മനസ്സിലാക്കാനും അനുതപിക്കാനും തെറ്റു ചെയ്ത വ്യക്തിയെ പ്രേരിപ്പിക്കുമെന്നും അങ്ങനെ സഭയുടെ ശുദ്ധി കാത്തുസുക്ഷിക്കാനാകുമെന്നും പഠിപ്പിക്കുന്നു. ഇത് മറ്റ് സഭാംഗങ്ങളെ തെറ്റ് ചെയ്യുന്നതിൽ നിന്ന് അകലാനും പ്രേരിപ്പിക്കുമെന്ന് പഠിപ്പിക്കുന്നു.<ref>{{cite journal|journal=The Watchtower|title=Disfellowshipping-How to View It|date=15 September 1981|page=24|ref=harv}}</ref> 1960 മുതൽ 1970 വരെയുള്ള കണക്കു പ്രകാരം പുറത്താക്കപ്പെട്ടവരിൽ 40 ശതമാനം വ്യക്തികളെ പിന്നീട് തിരിച്ചെടുത്തതായി സൂചിപ്പിക്കുന്നു.<ref>{{cite journal | journal = Watchtower|title = Divine Mercy Points the Way Back for Erring Ones| date = August 1, 1974 | page = 24 | ref = harv}}</ref> ഔദ്യോദികമായ ഒരു കത്തിലുടെ സംഘടനയെ സ്വമേധയാ വിട്ടു പോകുന്നവരെയും നീക്കിയതായി അറിയിക്കുന്നു.<ref>"Make Wise Use of Your Christian Freedom", ''The Watchtower'', June 1, 1992, page 18.</ref> ഗൗരവതരമായ ഒരു തെറ്റ് ചെയ്തിട്ട് അനുതാപം കാണിക്കുന്ന ഒരു അംഗത്തെ നീതിന്യായകമ്മിറ്റിയുടെ ശാസനയുടെ കീഴിലാണെന്ന് അറിയിക്കുന്നു, ഇവർക്ക് സഭയിൽ എന്തെങ്കിലും പദവിയുണ്ടായിരുന്നെങ്കിൽ അതിൽ നിന്ന് കുറച്ച് കാലത്തേക്ക് നീക്കുന്നു, എന്നാൽ മറ്റുള്ളവരുമായി സഹവസിക്കുന്നത് അനുവദിച്ചിരിക്കുന്നു.<ref>"Questions From Readers", ''The Watchtower'', January 1, 1983 pp. 30-31.</ref>സ്നാപനമേറ്റ ഒരു പ്രസാധകൻ ഗൗരവതരമല്ലാത്ത ഒരു തെറ്റ് തുടരുകയാണെങ്കിൽ രണ്ട് മൂപ്പന്മാർ അയാളെ സന്ദർശിച്ച് (1 തെസ്സലോനിക്കർ 3:14-ന്റെ ഇവരുടെ വ്യാഖ്യാനമനുസരിച്ച്) തെറ്റ് തിരുത്താൻ ബുദ്ധിയുപദേശിക്കുന്നു.<ref>The most common example given is a baptised Witness who dates a non-Witness; see ''The Watchtower'', July 15, 1999, p. 30.</ref> വീണ്ടും അത് തുടരുകയാണെങ്കിൽ അയാളെ നോട്ടപുള്ളിയായി കണക്കാക്കി ഈ തെറ്റിനെ പറ്റി അറിയാവുന്ന മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇയാളുമായി അടുത്ത് ഇടപഴകുന്നത് നിരോധിച്ചിരിക്കുന്നു,<ref>"Questions From Readers", ''The Watchtower'', July 15, 1999, page 31, </ref> എന്നിരുന്നാലും അത്മീയകാര്യങ്ങൾ സംസാരിക്കാൻ അനുവദിച്ചിരിക്കുന്നു. ഇത് അയാളെ പിന്തിരിയാൻ പ്രേരിപ്പിക്കുമെന്ന് പഠിപ്പിക്കുന്നു.<ref>Questions From Readers, ''The Watchtower'', April 15, 1985, p. 31.</ref>
 
=== വേർപെട്ടിരിക്കലും നിഷ്പക്ഷതയും ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1903260" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി