79,499
തിരുത്തലുകൾ
No edit summary |
No edit summary |
||
{{prettyurl|Niranam poets}}
{{mergefrom|നിരണംകവികൾ}}
മലയാളത്തിലെ മാധവ, ശങ്കര, രാമകവികൾക്ക് പൊതുവിലുള്ള പേരാണ് '''നിരണംകവികൾ'''. ഇവർ നിരണംകുടുംബത്തിലെ നാലുപേരാണെന്നും അതല്ല മൂന്നുപേരേ ഉള്ളൂ എന്നുമുള്ള വാദപ്രതിവാദങ്ങളാൽ വളരെക്കാലം മലയാള സാഹിത്യമണ്ഡലം മുഖരിതമായിരുന്നു. ഭക്തി പ്രസ്ഥാനത്തിനു തുടക്കം കുറിച്ച നിരണം കവികൾ മൂന്നുപേരാണെന്നും, അവർ ഒരേ കുടുംബത്തിൽപ്പെട്ടവരെന്നു പറയുന്നതു ശരിയല്ലെന്നും, ഒരേ പ്രസ്ഥാനത്തിൽ കവിതകൾ ഉൾപ്പെട്ടു എന്നതാണു ബന്ധമെന്നും ഗവേഷകർ കണ്ടെത്തി. "അദ്വൈതചിന്താപദ്ധതിയെ മുൻനിർത്തി നിരണത്തു നിന്നും അക്കാലത്ത് ആരംഭിക്കപ്പെട്ട മഹായജ്ഞത്തിന്റെ മധുരഫലങ്ങളാണ് ഭാഷയിലുണ്ടായ ആദ്യത്തെ രാമായണം, ഭാരതം, ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ കൃതികൾ എന്ന് കണ്ണശ്ശ രാമായണ ഭാഷയെക്കുറിച്ച് ഗവേഷണം നടത്തിയ ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ കുറിച്ചിട്ടു. ത്രൈവർണിക ബാഹ്യരായ 'ഉഭയകവീശ്വരന്മാരാ'ണ് നിരണം കവികൾ. കേരള ഭാഷയിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യം ഉള്ളവർക്കു മാത്രമേ, ഭാഷാഭഗവദ്ഗീതയും ശിവരാത്രിമാഹാത്മ്യവും ഭാരതമാലയുമൊക്കെ രചിക്കാനാവുകയുള്ളു.▼
[[മാധവപ്പണിക്കർ]], [[ശങ്കരപ്പണിക്കർ]], [[രാമപ്പണിക്കർ]] എന്നിവരാണ് '''നിരണം കവികൾ''' എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്. രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. '''കണ്ണശ്ശകവികൾ''' എന്ന പേരിലും ഇവർ അറിയപ്പെടുന്നു. മലയൻകീഴുകാരനായ [[മാധവപ്പണിക്കരും]], വെള്ളാങ്ങല്ലൂർകാരനായ [[ശങ്കരപ്പണിക്കരും]] നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.
▲
12-ആം ശതകത്തിലെയും 13-ആം ശതകത്തിലെയും മലയാളം സാഹിത്യത്തിൽ പാട്ട് എന്ന രൂപത്തിൽ എഴുതിയ കൃതികളിൽ പ്രധാനമായിരുന്നു ചീരാമൻ എഴുതിയ രാമചരിതം. വേണാട് രാജാവായിരുന്നു ചീരാമൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകൾ കലർന്നതാണ് ഈ കൃതി. വാല്മീകീ രാമായണത്തിനെ അനുസരിച്ച് എഴുതിയ ഈ കൃതി മലയാളത്തിൽ ചിട്ടപ്പെടുത്തുന്നതിൽ നിരണം കവികൾ പ്രധാന പങ്കുവഹിച്ചു. അതുവരെ നിലനിന്നിരുന്ന ചില കവനരീതികളെ മറികടന്നു സംസ്കൃതപദങ്ങൾ സ്വീകരിച്ച് കാവ്യരചന നടത്തി എന്നുള്ളതാണു നിരണം കവികളുടെ പ്രത്യേകത.
1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന [[ഭഗവദ് ഗീത]]യുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ ഭാരതമാലയും രാമപ്പണിക്കർ രാമായണ ഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.
എഴുത്തച്ഛനു മാർഗദർശികളായിരുന്നു നിരണംകവികൾ. രാമചരിതത്തിൽ കണ്ട പാട്ടിന്റെ "ദ്രമിഡസംഘാതാക്ഷരത്വമെന്ന കൃത്രിമരൂപം ഉപേക്ഷിച്ച്, സംസ്കൃതദ്രാവിഡങ്ങളുടെ സങ്കലനമാണ് നിരണംകൃതികളിൽ ആവിഷ്കരിച്ചത്.
==അവലംബം==
{{സർവവിജ്ഞാനകോശം|നിരണംകവികൾ|നിരണംകവികൾ}}
==ഇതും കാണുക==
* [[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം]]
* [[വർഗ്ഗം:മലയാളകവികൾ]]
{{Stub|Niranam poets}}
|