"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
== രാഷ്ട്രവികസനം ==
[[പ്രമാണം:Sword of Umar ibn al-Khittab-mohammad adil rais.JPG|thumb|195px|ഖലീഫ ഉമറിന്റെ വാൾ]]
ഒന്നാം [[ഖലീഫ]] [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്കർ സിദ്ദീഖിന്റെ]] മരണ ശേഷം അദ്ദേഹത്തിന്റെ നാമനിർദ്ദേശപ്രകാരം ഉമർ ബിൻ ഖത്താബ് രണ്ടാം ഖലീഫയായി. ഉമറിന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. [[ഇറാൻ]], [[ഇറാഖ്]], [[സിറിയ]], [[ഈജിപ്ത്]] തുടങ്ങിയവ മുസ്‌ലിം ഭരണത്തിൻ കീഴിലായി. അങ്ങനെപിന്നീട് [[സസാനിയൻ സാമ്രാജ്യം|സസാനിയൻ പേർഷ്യാ സാമ്രാജ്യവും]] [[പൗരസ്ത്യ റോമാസാമ്രാജ്യം|പൗരസ്ത്യ റോമാസാമ്രാജ്യവും]] അധഃപതിച്ചു.<ref>വിശ്വവിജ്ഞാനകോശം വാള്യം-2</ref><ref>http://www.alim.org/library/biography/khalifa/content/KUM/18/59</ref>.
 
ഉമർ പത്തരവർഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തരഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു.<ref>റിലീജ്യൻ ആന്റ്റ് വാർ ഇൻ റെവലൂഷണറി ഇറാൻ (Religion and war in revolutionary Iran By Saskia Maria Gieling ,pub:I.B.Tauris)</ref> ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനൽകി [[ഖുർആൻ|ഖുർആന്റെ]] വിധിവിലക്കുകളിൽ ഊന്നിയ ഉമറിന്റെ ഭരണം പിൽക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേർത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1883906" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി