"അനിയത്തിപ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
* [shafeek ]] – സുധീഷ് കുമാർ (സുധി)
* ]] – സുധീഷ് കുമാർ (സുധി)
* [[ഹരിശ്രീ അശോകൻ]] – ചിപായി
* [[ഹരിശ്രീ അശോകൻ]] – ചിപായി
* [[സുധീഷ്]] – രാധാമാധവൻ
* [[സുധീഷ്]] – രാധാമാധവൻ

09:13, 23 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

അനിയത്തിപ്രാവ്
ഡി.വി.ഡി. പുറംചട്ട
സംവിധാനംഫാസിൽ
നിർമ്മാണംഅപ്പച്ചൻ
രചനഫാസിൽ
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ
കെ.ആർ. ഗൗരീശങ്കർ
സ്റ്റുഡിയോസ്വർഗ്ഗചിത്ര
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി.

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീർന്ന ഈ ചിത്രം ഫാസിൽ കാതലുക്കു മരിയാതൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചു. ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലും ഈ ചിത്രം പുനരാവിഷ്കരിച്ചു.

ഇതിവൃത്തം

രണ്ടു വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള സുധിയുടെയും (കുഞ്ചാക്കോ ബോബൻ) മിനിയുടെയും (ശാലിനി) പ്രണയകഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

സംഗീതം

എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഔസേപ്പച്ചൻ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഒരുക്കിയത്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ് ആണ്.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഓ പ്രിയേ"  കെ.ജെ. യേശുദാസ് 5:18
2. "അനിയത്തിപ്രാവിനു"  കെ.എസ്. ചിത്ര, കോറസ് 4:33
3. "ഒരു രാജമല്ലി"  എം.ജി. ശ്രീകുമാർ 4:39
4. "എന്നും നിന്നെ പൂജിക്കാം"  കെ.ജെ. യേശുദാസ്, സുജാത മോഹൻ 5:06
5. "വെണ്ണിലാ കടപ്പുറത്ത്"  കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ, സുജാത മോഹൻ, സി.ഒ. ആന്റോ, കലാഭവൻ സാബു 5:15
6. "ഓ പ്രിയേ (യുഗ്മം)"  എം.ജി. ശ്രീകുമാർ, അരുന്ധതി 5:15
7. "അനിയത്തിപ്രാവിനു (ശോകം)"  കെ.എസ്. ചിത്ര 2:19
8. "ഒരു രാജമല്ലി (ശകലം)"  എം.ജി. ശ്രീകുമാർ  

അണിയറ പ്രവർത്തകർ

സ്വീകരണം

ഈ ചിത്രം ആദ്യത്തെ അതായതു ഇനീഷ്യൽ കളക്ഷൻ വളരെ കുറവായിരുന്നു പിന്നീടു മൌത്ത് പ്ബ്ലിസിറ്റിയിലാണ് വൻവിജയമായി തീർന്ന ഈ ചിത്രം കുഞ്ചാക്കോ ബോബനെ താരപദവിയിലേക്കുയർത്തി. 255 ദിവസങ്ങളിലേറെ ഈ ചിത്രം തീയറ്ററുകളിൽ ഓടി.

വാൽകഷണം

ഗായകനും നടനുമായ കൃഷ്ണചന്ദ്രനാണ് ഈ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബനു വേണ്ടി ശബ്ദം നൽകിയിരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അനിയത്തിപ്രാവ്&oldid=1873024" എന്ന താളിൽനിന്ന് ശേഖരിച്ചത്