"കൊട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
ചെറിയ കൂട്ടിച്ചേർക്കലുകൾ
(ചെ.)No edit summary
(ചെ.) (ചെറിയ കൂട്ടിച്ചേർക്കലുകൾ)
}}
 
വംശനാശഭീഷണി നേരിടുന്ന ഒരു [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധസസ്യമാണ്]] �"കൊട്ടം". (ശാസ്ത്രീയ നാമം: Saussurea lappa സൊസ്സൂറിയ ലാപ്പ) [[കാശ്മീർ|കാശ്മീരിൽ]] കൂടുതലുണ്ടാകുന്നത് എന്ന അർത്ഥത്തിൽ "കാശ്മീരജം", പുഷ്കരമൂലത്തോട് സാദൃശ്യമുള്ള സസ്യം എന്ന അർത്ഥത്തിൽ "പുഷ്കര" എന്നിങ്ങനെയുള്ള പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ചർമ്മരോഗങ്ങൾ, ശ്വാസം, കാസം ([[ചുമ]]) ഇവയെ ശമിപ്പിക്കാൻ സവിശേഷ ശക്തിയുള്ള ഒരൗഷധമാണിത്.<ref>ഡോ. എസ്. നേശമണിയുടെ ഔഷധ സസ്യങ്ങൾ - 2, പേജ് 173-175, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം</ref>
 
== ഇതര ഭാഷാസംജ്ഞകൾ ==
 
== രൂപ വിവരണം ==
ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായി ഔഷധി. കാണ്ഡം വിരലിന്റെ വണ്ണമുള്ളതും ബലിഷ്ഠവുമാണ്. ഇലകൾ വലുതും പരന്നു വിരിഞ്ഞതുമാണ്. ഇലകളുടെ അറ്റം ക്രമരഹിതമായ പല്ലുകൾ പോലെയുള്ളതാണ്. ഇലകളുടെ ചുവടറ്റം കാണ്ഡത്തെ പൊതിഞ്ഞിരിക്കും. പൂങ്കുല മുണ്ഡമഞ്ജരി. പുഷ്പങ്ങൾക്ക് നീല കലർന്ന വയലറ്റ് നിറമാണ്. ഫലങ്ങളിൽ രോമാവരണമുണ്ട്. വിത്ത് ചെറുതും പരങ്ങിപ്പരന്നതുമാണ്. വേര് തടിച്ചതും സുഗന്ധമുള്ളതും എളുപ്പം ഒടിയുന്നതുമാണ്. അവ വർഷങ്ങളോളം മണ്ണിൽ നശിക്കാതെ കിടക്കുകയും അനുകൂല പരിതഃസ്ഥിതിയിൽ മുളയ്കുകയും ചെയ്യും. വേരാണ് "കൊട്ടം" എന്ന പേരിൽ അറിയപ്പെടുന്നത്. "വെള്ള കൊട്ടം" എന്ന പേരിലും അത് അറിയപ്പെടുന്നു.
 
== രാസ ഘടകങ്ങൾ ==
 
==ഔഷധ യോഗ്യഭാഗം==
വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. കൊട്ടവും ഇന്തുപ്പും നല്ലതുപോലെ പൊടിച്ച് ചുത്തപ്പുളിനീരിൽ (വിനാഗിരി) കുഴച്ച് ദേഹത്ത് തിരുമ്മിയാൽ എല്ലാത്തരം വേദനകളും ശമിക്കും (യോഗരത്നസമുച്ചയം)
 
തമകശ്വാസത്തിൽ(ആസ്ത്മ) കൊട്ടം പൊടിച്ച പൊടി ഒരു ഗ്രാം മുതൽ മൂന്നു ഗ്രാം വരെ എടുത്ത് തേനിലോ ചൂടുവെള്ളത്തിലോ കലക്കിക്കുടിച്ചാൽ ശമനം കിട്ടും. ഈ ചികിത്സ രാവിലെയും വൈകിട്ടും എന്ന കണക്കിൽ പതിനഞ്ചു ദിവസം ചെയ്യേണ്ടതാണ്.
കൊട്ടം, വയമ്പ്, കടുക്കാത്തോട്, ബ്രഹ്മി, താമരയല്ലി ഇവ സമമെടുത്തു പൊടിച്ച് അര ഗ്രാം മുതൽ ഒരുഗ്രാം വരെയെടുത്ത് തേനും നെയ്യും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ നിറം, കാന്തി, ആയുസ് ഇവ വർദ്ധിക്കും (യോഗരത്നാകരം)
 
കൊട്ടം, ചുക്ക്, വയമ്പ്, മുരിങ്ങവേരിലെമുരിങ്ങയുടെ വേരിലെ തൊലി, വെള്ളുള്ളി, കാർത്തോട്ടിവേര്കാർത്തോട്ടി[[ഗിടോരൻ]] വേര്, ദേവതാരം, കടുക്, ചിറ്റരത്ത ഇവ കൽക്കമായി പുളിയില നീരിൽ അരച്ചു കലക്കി തൈരും ചേർത്ത് എണ്ണകാച്ചി അരിച്ചെടുത്ത് തേച്ചാൽ വാതം ശമിക്കും (കൊട്ടം ചുക്കാദി തൈലം, സഹസ്രയോഗം)
 
ത്രായന്ത്യാദികഷായം, സിംഹ്യാദികഷായം, ശൃംഗ്യാദികഷായം, ശുണ്ഠ്യാദി തൈലം എന്നിവയെല്ലാം കൊട്ടം ചേർത്ത് ഉണ്ടാക്കുന്ന ഔഷധയോഗങ്ങളാണ്.
71

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859568" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി