"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 12: വരി 12:
| homepage =
| homepage =
|}}
|}}
പ്രമുഖ ഭാഷാശാസ്ത്രജ്ഞനും [[മലയാളം|മലയാള]]കവിയുമാണ് കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ എന്ന '''കെ. എ. ജയശീലൻ'''. 1940 ജൂലൈ 27-ന് [[കോഴിക്കോട്]] ജനിച്ചു <ref name="BenjaminsPub">{{cite book|title=Linguistic Theory and South Asian Languages: Essays in honour of K. A. Jayaseelan|year=2007|publisher=John Benjamins Publishing|isbn=9789027233660|url=http://benjamins.com/#catalog/books/la.102/main|author=Josef Bayer Tanmoy Bhattacharya M.T. Hany Babu|accessdate=2013 നവംബർ 11|page=1,2|date=16|month=May}}</ref> .[[ഹൈദരാബാദ്|ഹൈദരാബാദിലെ]] [[സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ്|സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിൽ]] (CIEFL) പ്രൊഫസർ ആയിരുന്നു.
പ്രമുഖ ഭാഷാശാസ്ത്രജ്ഞനും [[മലയാളം|മലയാള]] കവിയുമാണ് കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ എന്ന '''കെ. എ. ജയശീലൻ'''. 1940 ജൂലൈ 27-ന് [[കോഴിക്കോട്]] ജനിച്ചു <ref name="BenjaminsPub">{{cite book|title=Linguistic Theory and South Asian Languages: Essays in honour of K. A. Jayaseelan|year=2007|publisher=John Benjamins Publishing|isbn=9789027233660|url=http://benjamins.com/#catalog/books/la.102/main|author=Josef Bayer Tanmoy Bhattacharya M.T. Hany Babu|accessdate=2013 നവംബർ 11|page=1,2|date=16|month=May}}</ref> .[[ഹൈദരാബാദ്|ഹൈദരാബാദിലെ]] [[സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ്|സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിൽ]] (CIEFL) പ്രൊഫസർ ആയിരുന്നു.


==വിദ്യാഭ്യാസം, അധ്യാപകവൃത്തി==
==വിദ്യാഭ്യാസം, അധ്യാപകവൃത്തി==

04:17, 14 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എ. ജയശീലൻ
കെ.എ. ജയശീലൻ, ഭാഷാശാസ്ത്രജ്ഞനും മലയാള കവിയും
ജനനം
കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ

(1940-07-27) ജൂലൈ 27, 1940  (83 വയസ്സ്)

പ്രമുഖ ഭാഷാശാസ്ത്രജ്ഞനും മലയാള കവിയുമാണ് കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ എന്ന കെ. എ. ജയശീലൻ. 1940 ജൂലൈ 27-ന് കോഴിക്കോട് ജനിച്ചു [1] .ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിൽ (CIEFL) പ്രൊഫസർ ആയിരുന്നു.

വിദ്യാഭ്യാസം, അധ്യാപകവൃത്തി

ഫറോക്ക് ഗവ. ഗണപത് സ്കൂൾ , ഫറൂക്ക് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963) ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും (1970) നേടി. മദ്രാസ് ക്രിസ്ത്യൻ കോളേജ്, പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ലക്ചററായും ജോലി ചെയ്തു. 1970-ൽ ഹൈദരബാദിലെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ (ഇപ്പോൾ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റി) ലക്ചറർ ആയി ചേർന്നു. സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ എം. എ.യും 1980-ൽ കാനഡയിലെ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.[1]. ഇപ്പോൾ ദ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്വേജസ് യൂണിവേഴ്സിറ്റി (ഇ.എഫ്.എൽ.യു) എന്ന പേരിൽ കേന്ദ്രസർവ്വകലാശാലയായി ഉയർത്തപ്പെട്ട[2][3] പഴയ സി.ഐ.ഇ.എഫ്.എൽ-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.

കുടുംബം

അച്ഛൻ, കോളേജദ്ധ്യാപകനായിരുന്ന കെ. ആർ അച്യുതൻ. അമ്മ,‘മിതവാദി’ പത്രാധിപരായിരുന്ന സി.കൃഷ്ണന്റെ, മൂത്തമകൾ ഉമ്പൂലി. ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റിയിലെ തന്നെ പ്രൊഫസറായ ഡോ:അമൃതവല്ലി ആണ് ഭാര്യ. അന്നപൂർണ്ണ, മൈത്രേയി എന്നിവർ മക്കൾ.

ഭാഷാശാസ്ത്ര രംഗത്തെ സംഭാവനകൾ

ആധുനിക ഭാഷാശാസ്ത്രത്തിൽ നോം ചോംസ്കിയുടെ പ്രജനക വ്യാകരണ സമീപനം പിന്തുടരുന്ന ജയശീലൻ ഇന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളാണ്. ചോംസ്കിയുടെ സാർവലൗകിക വ്യാകരണ സിദ്ധാന്തത്തെ (universal grammar)കൂടുതൽ മനസ്സിലാക്കുന്നതിനു ജയശീലൻ തുടങ്ങിവെച്ച ദക്ഷിണേഷ്യൻ ഭാഷകളിലെ ഭാഷാശാസ്ത്ര ഗവേഷണങ്ങൾ വലിയൊരളവിൽ സഹായിച്ചു.ഭാഷാശാസ്ത്രത്തിന്റെ വിവിധ തലങ്ങളിൽ ദക്ഷിണേഷ്യൻ ഭാഷകളുടെ താരതമ്യ പഠനം നടക്കുന്നത് അദ്ദേഹമുൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ്. ഗവേഷണതല്പരരായ വിദ്യാർഥികളെ അവരവരുടെ മാതൃഭാഷയുടെ ഘടനയും പ്രത്യേകതകളും പഠിക്കാനും രേഖപ്പെടുത്തിവെക്കാനും അദ്ദേഹം പ്രേരിപ്പിച്ചു. ജയശീലന്റെ പഠനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് ദക്ഷിണേഷ്യൻ ഭാഷകളുടെ, പ്രധാനമായും മലയാളത്തിന്റെ വാക്യഘടനയിലാണ്.

വാക്യഘടനയിൽ ഗവേഷണം ചെയ്യുന്ന ഭാഷാശാസ്ത്രജ്ഞരെ ഏറെ കുഴക്കിയിട്ടുള്ള വിഷയങ്ങളിൽ ഒന്നാണു വിഭിന്ന ഭാഷകളിൽ കാണുന്ന വാക്കുകളുടെ ക്രമീകരണത്തിലെ ഐകരൂപ്യമില്ലായ്മ. സാർവലൗകിക വ്യാകരണ സിദ്ധാന്തം അനുസരിച്ച് ഭാഷകളുടെയെല്ലാം അടിസ്ഥാനമായുള്ള തത്വങ്ങൾ (principles) സമാനമാണ്. അവയുടെ വൈവിധ്യത്തിനു കാരണമാകട്ടെ, പരാമെട്രിക് മൂല്യങ്ങളിലുള്ള (parametric values) വ്യത്യാസവും.ഇതനുസരിച്ചു വാക്കുകളുടെ ക്രമീകരണത്തിലുള്ള ഐകരൂപ്യമില്ലായ്മക്ക് കാരണമായി കരുതപ്പെട്ടിരുന്നത് പരാമെട്രിക് മൂല്യങ്ങളിലുള്ള വ്യത്യാസമാണ്. ഉദാഹരണമായി ഇംഗ്ലീഷ് പോലുള്ള ഭാഷകളിൽ വാക്കുകളുടെ ക്രമീകരണം കർത്താവ്, ക്രിയ, കർമം എന്ന ക്രമത്തിലാണ്. എന്നാൽ മലയാളമുൾപ്പെടെയുള്ള മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും വാക്കുകളുടെ ക്രമീകരണം കർത്താവ്,കർമം, ക്രിയ എന്ന ക്രമത്തിലാണ്. ഇവയിൽ ഏതാണു അടിസ്ഥാന ക്രമം എന്നത് ഭാഷാശാസ്ത്രജ്ഞരുടെ ഇടയിലെ തർക്കവിഷയമാണ്. ജയശീലന്റെ വാക്യഘടനാപരമായ പഠനങ്ങൾ ഈ മേഖലയിലേക്ക് കൂടുതൽ ഉൾക്കാഴ്ച്ച നൽകുന്നു.

കവിതകൾ

1970-കളിൽ കാവ്യരചന ആരംഭിച്ച ആധുനിക കവികൾക്കൊപ്പമാണ് ജയശീലൻ പരിഗണിക്കപ്പെടുന്നത്. [4] എം. ഗോവിന്ദന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'സമീക്ഷ'യുടെ 1972 സപ്‌തംബർ ലക്കത്തിലായിരുന്നു ജയശീലന്റെ കവിതകൾ ആദ്യം പ്രസിദ്ധീകൃതമായത്. [5] തത്വചിന്തകളുടെയും ദർശനങ്ങളുടെയും നിധി കുഴിച്ചിട്ടിട്ടുള്ള കവിതകൾ എന്ന് ജയശീലന്റെ കവിതകൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. [6] പിൽക്കാലത്ത് മലയാളത്തിലെ പുതുകവിതകളിൽ സാധാരണമായിത്തീർന്ന വരിമുറിക്കൽ പരീക്ഷണങ്ങൾ [7] ശാസ്ത്രീയമായി 1970-കളിൽത്തന്നെ ജയശീലൻ നടത്തിയിരുന്നു.

ഗവേഷണ പ്രബന്ധങ്ങൾ

  • TOPIC, FOCUS AND ADVERB POSITIONS IN CLAUSE STRUCTURE [8] (മാർച്ച് 2006)
  • Control in Some Sentential Adjuncts of Malayalam[9] (ബെർക്‌ലി ലിങ്ഗ്വിസ്റ്റിക്സ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്)
  • Question Movement in Some SOV Languages and the Theory of Feature Checking [10] (2004)
  • IP-internal topic and focus phrases [11] (2002)
  • THE DRAVIDIAN EXPERIENCER CONSTRUCTION AND THE ENGLISH SEEM CONSTRUCTION [12]
  • Anaphors as pronouns. [13] (1997)Studia Linguistica 51:2, 186-234.
  • Lexical anaphors and pronouns in Malayalam. (2000) In: Lust, B.C.,Wali, K., Gair, J. W., Subbarao, K. V. (Eds.), Lexical Anaphors and Pronouns in Selected South Asian Languages: A Principled Typology. Mouton de Gruyter,New York, pp. 113-168.
  • Questions and Question-Word Incorporating Quantifiers in Malayalam.[14] (2001)
  • Question particles and disjunction. [15](2008)
  • Comparative Morphology of Quantifiers. (2011) Lingua (International Review of General Linguistics)

കൃതികൾ

ഭാഷാശാസ്ത്രം

  • പരാമെട്രിക് സ്റ്റഡീസ് ഇൻ മലയാളം സിന്റാക്സ്

കവിതകൾ

  • ആരോഹണം (1986, വിതരണം: നാഷണൽ ബുക്ക് സ്റ്റാൾ )
  • കവിതകൾ (1997, ചിത്തിര പബ്ലിഷേർസ്)
  • ജയശീലന്റെ കവിതകൾ (2008, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂർ)

ബഹുമതികൾ / പുരസ്കാരങ്ങൾ

  • ജയശീലന്റെ ബഹുമാനാർത്ഥം "Linguistic theory and South Asian Languages" (ഭാഷാശാസ്ത്ര സിദ്ധാന്തം തെക്കേ ഏഷ്യൻ ഭാഷകളിൽ) എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. [1].
  • സീഫെലിന്റെ ഒക്കേഷണൽ പേപ്പേഴ്സ് ഇൻ ലിങ്ങ്ഗ്വിസ്റ്റിക്സ് 10-ആം വാല്യം ജയശീലനായി സമർപ്പിച്ചിരിക്കുന്നു [16] .
  • ബ്ലാക്ക്‌വെൽ പ്രസിദ്ധീകരിക്കുന്ന സിന്റാക്സ് എന്ന ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം[17] .
  • യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ പ്രസിദ്ധീകരിക്കുന്ന ലിങ്ഗ്വിസ്റ്റിക് അനാലിസിസ് എന്ന ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം.[18]
  • അങ്കണം കലാസാംസ്കാരിക വേദി, തൃപ്രയാർ ഏർപ്പെടുത്തിയ അങ്കണം പുരസ്കാരം ലഭിച്ചു (1998)
  • വി.ടി കുമാരൻ ഫൗണ്ടേഷന്റെ പ്രഥമ കാവ്യപുരസ്‌കാരം 2012 ൽ ലഭിച്ചു [19]

അവലംബം

  1. 1.0 1.1 1.2 Josef Bayer Tanmoy Bhattacharya M.T. Hany Babu (16). Linguistic Theory and South Asian Languages: Essays in honour of K. A. Jayaseelan. John Benjamins Publishing. p. 1,2. ISBN 9789027233660. Retrieved 2013 നവംബർ 11. {{cite book}}: Check date values in: |accessdate=, |date=, and |year= / |date= mismatch (help); Unknown parameter |month= ignored (help)
  2. IT industry welcomes new varsity Times of India
  3. EFLU to have regular VC soon EDU
  4. http://www.nalamidam.com/archives/11782
  5. കെ. സി. നാരായണൻ, ആനന്ദ് : കത്തുകൾ, ശിൽപങ്ങൾ, കവിതകൾ‘ എന്ന പുസ്തകത്തിന്റെ അവതാരികയിൽ, കറന്റ് ബുക്സ്, തൃശ്ശൂർ 2005
  6. കെ. എം. പ്രമോദ്, മാധ്യമം ആഴ്ചപ്പതിപ്പ്, 13 സെപ്റ്റംബർ 2010, പേജ് 68
  7. എസ്. ജോസഫ്, ‘എന്റെ കാവ്യജീവിതം‘, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 27 മാർച്ച് 2010, പേജ് 41
  8. http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL4-3-jayaseelan.pdf
  9. http://elanguage.net/journals/bls/article/download/2355/2317
  10. http://www.ling.sinica.edu.tw/files/publication/j2004_1_02_9235.pdf
  11. http://onlinelibrary.wiley.com/doi/10.1111/1467-9582.00074/abstract
  12. http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL2-1-jayaseelan.pdf
  13. http://onlinelibrary.wiley.com/doi/10.1111/1467-9582.00012/abstract
  14. http://wwwhomes.uni-bielefeld.de/rvogel/ss08/vergleich/Jayaseelan01.pdf
  15. http://ling.auf.net/lingbuzz/000644
  16. M. S. Thirumalai. "OCCASIONAL PAPERS IN LINGUISTICS, Vol. 10". Language in India.Com (Centre for Linguistics CENTRAL INSTITUTE OF ENGLISH AND FOREIGN LANGUAGES Hyderabad-500 007, India). Archived from the original on 2013 നവംബർ 12. Retrieved 2013 നവംബർ 12. {{cite web}}: Check date values in: |accessdate= and |archivedate= (help); Unknown parameter |coauthors= ignored (|author= suggested) (help)
  17. Suzanne Flynn. "Syntax - Editorial Board". Syntax. ISSN 1467-9612. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  18. http://www.linguisticanalysis.com/editors
  19. http://www.mathrubhumi.com/kozhikode/news/1879688-local_news-Kozhikode-%E0%B4%B5%E0%B4%9F%E0%B4%95%E0%B4%B0.html
"https://ml.wikipedia.org/w/index.php?title=കെ.എ._ജയശീലൻ&oldid=1859555" എന്ന താളിൽനിന്ന് ശേഖരിച്ചത്