"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
വലിപ്പത്തിൽ മാറ്റമില്ല ,  7 വർഷം മുമ്പ്
[[ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ]] (BBMP),ഗ്രേറ്റർ ബംഗ്ലൂർ മുനിസിപ്പൽ കോർപറേഷൻ (Greater Bangalore Municipal Corporation) എന്നറിയപ്പെടുന്ന സമിതിയാണ്‌ നഗരത്തിന്റെ ഭരണം നിർ‌വ്വഹിക്കുന്നത്.<ref name="bbmp">{{cite web|url=http://www.hindu.com/2007/01/18/stories/2007011820460300.htm|work=Online Edition of The Hindu, dated 2007-01-08|title= Greater Bangalore, but higher tax?|author=Afshan Yasmeen|accessdate=2007-10-17}}</ref> [[2007]]-ൽ നഗരപ്രാന്തത്തിലുള്ള 100 വാർഡുകളും, 7 സിറ്റി മുൻസിപ്പൽ കൗൺസിലുകളും , ഒരു ടൗൺ മുൻസിപ്പൽ കൗൺസിലും, 110 ഗ്രാമങ്ങളും ബാംഗ്ലൂർ മഹാനഗര പാലിഗെയോട് ചേർത്താണ്‌ ഇത് രൂപവത്കരിച്ചത് <ref name="bbmp"/>.
 
ബൃഹത് ബാംഗലൂരു മഹാനഗര പാലിഗെ സിറ്റി കൗൺസിലിനു കീഴിലാണ്‌ വരുന്നത്, നഗരത്തിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ അല്ലെങ്കിൽ കോർപ്പറേറ്റ്സ് എന്നറിയപ്പെടുന്ന ജനപ്രതിനിധികൾ ആണ്‌ സിറ്റി കൗൺസിലിലെ അംഗങ്ങൾ. എല്ലാ 5 വർഷം കൂടുമ്പോളുംകൂടുമ്പോഴും ഈ ജനപ്രതിനിധികൾക്കു വേണ്ടി തിരഞ്ഞെടുപ്പ് നടക്കുന്നു. ഇതിൽ നിന്നു തന്നെ മേയറെയും കമ്മീഷണറെയും കൂടി തിരഞ്ഞെടുക്കുന്നു, പുതുതായി രൂപവത്കരിക്കപ്പെട്ട ഈ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട വോട്ടർമാരുടെ പേരുവിവരം ചേർക്കാനുള്ള കാലതാമസം മൂലം വൈകുകയാണ്‌.
 
നഗരത്തിന്റെ പെട്ടെന്നുള്ള വളർച്ച നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും , വികസനരാഹിത്യമായ അടിസ്ഥാനസൗകര്യക്കുറവും സൃഷ്ടിച്ചത് ബാംഗ്ലൂർ മഹാനഗരപാലിഗെക്ക് വെല്ലുവിളി സൃഷ്ടിച്ചു, [[2003]]-ൽ ''ബാറ്റല്ലെ എൻ‌വയോണ്മെന്റൽ ഇവാലുവേഷൻ സിസ്റ്റം''(Battelle Environmental Evaluation System) നഗരത്തിൽ നടത്തിയ ഭൗതികവും, ജൈവപരവും, സാമൂഹ്യസാമ്പത്തിക മേഖലകളിൽ നടത്തിയ പഠനത്തിന്റെ ഫലങ്ങൾ വെളിവാക്കുന്നത് ബാംഗ്ലൂരിന്റെ ജല ഗുണം മാതൃകാപരമാണെന്നും ,നഗരത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലകൾ വളരെ ദരിദ്രവുമാണെന്നാണ്‌.<ref name="bees">{{PDFlink|[http://web.archive.org/web/20060320001853/http://www.bmrtl.com/EIA.PDF "Environmental Impact Analysis"]}}. Bangalore Metropolitan Rapid Transport Corporation Limited.. 2006. Government of Karnataka. 2005. (page 30)</ref> നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും,ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിലുള്ള അപാകതകൾ മൂലം കർണാടക ഹൈക്കോടതിയിൽനിന്നും , ജനങ്ങൾ കമ്പനി മേലധികാരികൾ എന്നിവരിൽ നിന്നും മഹാനഗരപാലിഗെക്ക് നിരവധി പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.<ref name=highcourt>[http://www.deccanherald.com/archives/jun292005/state1911192005628.asp "High Court pulls up BMP for bad roads"]. Deccan Herald. 2006. The Printers (Mysore) Ltd. [[June 29]] [[2005]]</ref> . നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനായി ബാംഗ്ലൂർ മഹാനഗരപാലിഗെ നഗരത്തിൽ ഫ്ലൈഓവറുകളും, ഒറ്റവരിപ്പാതകളും നിർമ്മിച്ചിട്ടുണ്ട്.ഇതൊക്കെയും ഗതാഗതക്കുരുക്കിന്‌ ഒരു പരിധി വരെ പരിഹാരമാണെങ്കിലും അതിദ്രുതമായി വളരുന്ന നഗരത്തിന്‌ ഇതൊന്നും ശാശ്വത പരിഹാരമാകുന്നില്ല.<ref name=bees /> [[2005]]-ൽ കേന്ദ്രഗവൺ‌മെന്റും സംസ്ഥാനഗവൺ‌മെന്റും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ബഡ്‌ജറ്റിൽ നിന്നും ഒരു തുക മാറ്റി വെച്ചു.<ref name=budget>"[http://autofeed.msn.co.in/pandorav3/output/News/7e1bf015-99c9-49ff-8670-f6d3c44a689c.aspx Budget to trigger growth of metros: PM]". MSN India. 2006. Microsoft India. [[12 February]] [[2006]].</ref> ബാംഗ്ലൂർ മഹാനഗരപാലിഗെ ബാംഗ്ലൂർ ഡവലപ്പ്മെന്റ് അതോററ്റി(BDA) ബാംഗ്ലൂർ അജണ്ട ടാസ്ക് ഫോഴ്‌സ്(BATF) എന്നിവയുമായി സഹകരിച്ച് നഗരത്തിന്റെ വികസാനത്തിനു വേണ്ടി ശ്രമിച്ചു വരുന്നു. ബാംഗ്ലൂർ ഒരു ദിവസം 3000 ടൺ [[മാലിന്യം]] ഉല്പ്പാദിപ്പിക്കുന്നു, ഇതിൽ 1,139 ടൺ കർണാടക കമ്പോസ്റ്റിങ്ങ് ഡവലപ്പ്മെന്റ് (Karnataka Composting Development Corporation) കമ്പോസ്റ്റ് ചെയ്യുന്നു. ബാക്കി തുറസ്സായ സ്ഥലങ്ങളിലും, പാതയോരങ്ങളിലും തള്ളൂന്ന മാലിന്യങ്ങൾ മുൻസിപ്പാലിറ്റി ശേഖരിക്കുന്നു.<ref name=solidwaste>van Beukering, Sehker, et al.[http://web.archive.org/web/20060304102415/http://www.iied.org/pubs/pdf/full/8113IIED.pdf "Analysing Urban Solid Waste..."]. International Institute for Environment and Development. 2006. March 1999.</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856491" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി