"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Kerala Varma Valiya Koil Thampuran}}
{{prettyurl|Kerala Varma Valiya Koil Thampuran}}
[[File:Kerala Varma Valiya Koil Thampuran Changanassery Lakshmipuram Palace.jpg|200px|thumbnail|right|കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, [[ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം]]]]
[[File:Kerala Varma Valiya Koil Thampuran Changanassery Lakshmipuram Palace.jpg|200px|thumbnail|right|കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, [[ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം]]]]
[[മലയാളം|മലയാള]]ഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു '''കേരളകാളിദാസൻ''' എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന '''കേരളവർമ്മ വലിയ കോയിത്തമ്പുരാൻ'''. (ജനനം - [[1845]] ഫെബ്രുവരി 19, മരണം - [[1914]] സെപ്റ്റംബർ 22). [[കേരളം|കേരള]]ത്തിലെ [[ചങ്ങനാശ്ശേരി]] [[ലക്ഷ്മിപുരം കൊട്ടാരം|ലക്ഷ്മീപുരം കൊട്ടാരത്തിലാണ്]] അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി [[ഭരണി തിരുനാൾ ലക്ഷ്മി ബായി|ഭരണി തിരുനാൾ ലക്ഷ്മി ബായിയെ]] 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.
[[മലയാളം|മലയാള]]ഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു '''കേരളകാളിദാസൻ''' എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന '''കേരളവർമ്മ വലിയ കോയിത്തമ്പുരാൻ'''. (ജനനം - [[1845]] ഫെബ്രുവരി 19, മരണം - [[1914]] സെപ്റ്റംബർ 22). [[കേരളം|കേരള]]ത്തിലെ [[ചങ്ങനാശ്ശേരി]] [[ലക്ഷ്മിപുരം കൊട്ടാരം|ലക്ഷ്മീപുരം കൊട്ടാരത്തിലാണ്]] അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി [[ഭരണി തിരുനാൾ ലക്ഷ്മി ബായി|ഭരണി തിരുനാൾ ലക്ഷ്മി ബായിയെ]] 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.<ref>{{cite book |title=Modern Indian Literature, an Anthology: Plays and prose |last=George |first=K. M. |year=1994 |publisher=[[Sahitya Akademi]] |isbn=978-81-7201-783-5 |page=394 }}</ref> <ref>http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html</ref>


== ജനനം, ബാല്യം, വിവാഹം ==
== ജനനം, ബാല്യം, വിവാഹം ==

21:06, 11 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം

മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. (ജനനം - 1845 ഫെബ്രുവരി 19, മരണം - 1914 സെപ്റ്റംബർ 22). കേരളത്തിലെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയെ 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.[1] [2]

ജനനം, ബാല്യം, വിവാഹം

ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാൾ ദേവി അംബ തമ്പുരാട്ടിയുടെയും ചെറിയൂർ മുല്ലപ്പള്ളി നാരയണൻ നമ്പൂതിരിയുടെയും പുത്രനായി 19 ഫെബ്രുവരി 1845 -ൽ ജനിച്ചു. കോലത്തുനാട്ടിൽ നിന്നും ടിപ്പുവിന്റെ പടയോട്ടത്തെ തുടർന്ന് ചങ്ങനാശ്ശേരിയിൽ വന്നു താമസിച്ചവരായിരുന്നു കേരള വർമ്മയുടെ മുൻതലമുറക്കാർ. സ്വാതി തിരുനാൾ മഹാരജാവിന്റെ പിതാവായ രാജ രാജ വർമ്മ വലിയ കോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. അമ്മാവനൊപ്പം 1855-ൽ അദ്ദേഹം തിരുവനന്തപുരത്ത് എത്തിചേരുന്നതിനും തുടർന്ന് 1859-ൽ ആറ്റിങ്ങൽ മൂത്തറാണി ഭരണി തിരുനാളിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.

സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന ഉത്രം തിരുനാളിന്റെ (1846–1860) കാലശേഷം ആയില്യം തിരുനാൾ അധികാരമേറ്റ സമയമായിരുന്നു. ആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള വർമ്മയെ 1875-ൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ മൂത്തറാണിയായിരുന്നിട്ടും ലക്ഷ്മി ബായിക്ക് തന്റെ ഭർത്താവിനെ തടങ്കലിൽ നിന്നും മോചിപ്പിക്കാനായില്ല. കേരളവർമ്മയിൽ നിന്നും വിവാഹമോചനം നേടി വേറെ വിവാഹത്തിനു മഹാരാജാവും കൊട്ടാരത്തിലുള്ള മറ്റുള്ളവരും റാണിയെ വളരെയധികം നിർബന്ധിക്കുകയുണ്ടായെങ്കിലും റാണി എല്ലാ എതിർപ്പുകളേയും അതിജീവിച്ച് കേരളവർമ്മയ്ക്കായി കാത്തിരുന്നു. ആസമയത്തും ഇളയ രാജാവായിരുന്ന വിശാഖം തിരുനാൾ റാണിയേയും കേരള വർമ്മയേയും സഹായിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലിൽ കഴിയുന്നതിനനുവദിച്ചു. ആ അവസരത്തിലാണ് മയൂര സന്ദേശമെന്ന മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യം എഴുതുന്നതിനുള്ള പ്രേരണയുണ്ടായത്.[3] [4]

1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുകയും തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയും ചെയ്തു. കേരള വർമ്മയെ ജയിലിൽ അടച്ചതും അതിനെ സമർത്ഥമായി ലക്ഷ്മി ബായി എതിർത്തതുമായ കാര്യങ്ങൾ വിക്ടോറിയ രാജ്ഞി അറിയുകയുണ്ടായി. അതിനെ തുടർന്ന് ഭരണി തിരുനാളിനു 1881-ൽ ഓർഡർ ഓഫ് ദ ക്രൗൺ ഓഫ് ഇന്ത്യയും, കേരള വർമ്മയ്ക്ക് 1885-ൽ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യയും നൽകി ബഹുമാനിച്ചു. [5]

ജീവചരിത്രം - പ്രധാന സംഭവങ്ങൾ

1855 അമ്മാവൻ രാജരാജവർമ്മയോടൊത്ത് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു
1859 ഏപ്രിൽ 24 ലക്ഷ്മീബായിത്തമ്പുരാട്ടിയെ വിവാഹം കഴിച്ച് വലിയ കോയിത്തമ്പുരാൻ ആയി.
1861 തിരുനാൾ പ്രബന്ധം രചിച്ചു; ഉത്രം തിരുനാൾ(മാർത്താണ്ഡവർമ്മ II) രാജാവ് നാടു നീങ്ങി.
1865 തുലാഭാരശതകം രചന; എഡിൻബറോ രാജകുമാരനെ സന്ദർശിച്ചു.
1866 ഗുരുവായുപുരേശസ്തവം
1867 ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം
1868 ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷൻ
1872 ആയില്യം തിരുനാളിന്റെ കൂടെ ബറോഡ, കാശി യാത്ര
1877 ആഗസ്റ്റ് 4 രാജ്യദ്രോഹക്കുറ്റത്തിനു് തടവിലാക്കപ്പെട്ടു
1880 ക്ഷമാപണസഹസ്രം, യമപ്രണാമശതകംഇവ രചിച്ചു; ആയില്യം തിരുനാളിന്റെ (രാമവർമ്മ IV) ചരമം, വിശാഖം തിരുനാൾ (രാമവർമ്മ V) ഭരണമേറ്റെടുത്തു.വീട്ടുതടങ്കലിൽനിന്നു മോചനം
1881 ലക്ഷ്മീബായിക്കു സി.ഐ. ബിരുദം
1882 മദിരാശി ഗവർണർ ഗ്രാന്റ് ഡഫിനെ സന്ദർശിച്ചു, ശാകുന്തളം, നക്ഷത്രമാല
1883 മദിരാശി സർവ്വകലാശാല ഫെല്ലോ, തുടർന്നു് സെനറ്റ് അംഗം
1885 വിശാഖം തിരുനാൾ അന്തരിച്ചു
1888 വ്യാഘ്രാലയേശശതകം
1889 വിശാഖവിജയം
1890 എം.അർ.എ.എസ്. ബിരുദം
1891 ഭാഷാപോഷിണി സഭാദ്ധ്യക്ഷൻ
1893 അമരുകശതകം മണിപ്രവാളം
1894 അക്ബർ (നോവൽ
1895 എഫ്. അർ. എച്ച്.എസ്., സി.എസ്.ഐ എന്നീ ബിരുദങ്ങൾ; മയൂരസന്ദേശം, മഹച്ചരിതസംഗ്രഹം
1898 നാട്ടുഭാഷകളെ സംബന്ധിച്ച് സർക്കാരിന്റെ ഉപദേശകൻ
1900 വിശാഖവിജയം സമ്പൂർണ്ണരൂപത്തിൽ
1901 മഹാറാണിയുടെ ചരമം
1902 അന്യാപദേശശതകം
1905 ഷഷ്ട്യബ്ദപൂർത്തി ആഘോഷം
1909 സാഹിത്യലോകത്തുനിന്നും വിരമിച്ചു.
1912 ഒരു സാഹിത്യവേദിയിൽ അവസാനമായി പങ്കെടുത്തു.
1913 'പരപ്പനാട്ടു വലിയ രാജാവ്' ആയി.
1914 സെപ്തംബർ 22 ചരമം

മരണം

1914 സെപ്തംബറിൽ അദ്ദേഹം തിരുവനന്തപുരത്തുനിന്നു് വൈക്കത്തപ്പനെ തൊഴാനായി ഭാഗിനേയനും വത്സലശിഷ്യനുമായ കേരളപാണിനി രാജരാജവർമ്മയോടൊപ്പം കാറിൽ പുറപ്പെട്ടു. 18-ആം തീയതി ഹരിപ്പാട്ട് കൊട്ടാരത്തിലെത്തി അവിടെ രണ്ടുദിവസം തങ്ങി ബന്ധുജനങ്ങളെയെല്ലാം കണ്ടു. സെപ്തംബർ 20നു് കുടുംബാംഗങ്ങളോടൊപ്പമിരുന്നു് ഭക്ഷണം കഴിച്ചതിനുശേഷം തിരിച്ച് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. കായംകുളത്തിനടുത്തുവെച്ച് കാർ ഒരു അപകടത്തിൽ പെട്ടു. അതിനെത്തുടർന്നു് സെപ്തംബർ 22നു് മരുമകന്റെ കൈകളിൽ കിടന്നുതന്നെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

ആധുനികമലയാളസാഹിത്യത്തിന്റെ പ്രവേശഗോപുരമായി അഞ്ചുദശകത്തോളം തിളങ്ങിനിന്ന അദ്ദേഹത്തിന്റെ മൃതദേഹം സമസ്തബഹുമതികളോടും കൂടെ മാവേലിക്കരയിൽ സംസ്കരിക്കപ്പെട്ടു.

ആ മഹാപണ്ഡിതന്റെ വേർപാടിൽ ജനം ആസകലം ദുഃഖിച്ചു. പരേതനെ പ്രകീർത്തിച്ചു് പത്രങ്ങൾ മുഖപ്രസംഗങ്ങൾ എഴുതി. നാടൊട്ടുക്കും അനുശോചനയോഗങ്ങൾ ചേർന്നു. വഌഅത്തോളും ഉള്ളൂരും അടക്കം പല കവികളും വിലാപകാവ്യങ്ങൾ എഴുതി.

വിവേകോദയം മാസികയിൽ കുമാരനാശാൻ ഇങ്ങനെയാണു് കേരളവർമ്മയുടെ മഹത്വം വിലയിരുത്തിയതു്: "മലയാളികൾ എല്ലാം ഒന്നുപോലെ, ജാതിമതഭേദം കൂടാതെ ഇത്ര നിഷ്കപടമായി സ്നേഹിക്കയും ബഹുമാനിക്കയും ഇത്ര കൃതജ്ഞതയോടുകൂടി സ്മരിക്കയും ചെയ്യുന്നതായി കേരളത്തിൽ മറ്റൊരു മഹാപുരുഷൻ ഉൺറ്റെന്നു ഞങ്ങൾക്കു തോന്നുന്നില്ല. പാണ്ഡിത്യം, കവിത്വം, സൗജ്അന്യം, ഔദാര്യം, കുലം, ശീലം, ഐശ്വര്യം ഇവയുടെയെല്ലാം ഇതുപോലെയുള്ളൊരു സമ്മേളനം നമുക്ക് ഇനി എന്നു കാണാൻ കഴിയും? കേരളമേ! നിന്റെ മഹാദീപം അസ്തമിച്ചു; നീ അന്ധകാരത്തിലായി."

കൃതികൾ

കവിത

  • മണിപ്രവാളശാകുന്തളം (വിവർത്തനം 1882)
  • മയൂരസന്ദേശം (1894)
  • ദൈവയോഗം (1909)
  • അമരുകശതകം
  • അന്യാപദേശശതകം

ഉപന്യാസം

  • സന്മാർഗ്ഗ സമഗ്രഹം (1889)
  • വിജ്ഞാന മഞ്ജരി (1932)
  • സന്മാർഗ്ഗ പ്രദീപം (1939)

നോവൽ

  • അക്ബർ (1894)

അവലംബം

  1. George, K. M. (1994). Modern Indian Literature, an Anthology: Plays and prose. Sahitya Akademi. p. 394. ISBN 978-81-7201-783-5.
  2. http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
  3. http://www.mathrubhumi.com/alappuzha/news/2127127-local_news-alappuzha.html
  4. Modern Indian Literature An Anthology - KM George - Volum I, Surveys & Poems - First Published in 1982, Sahitya Akademi, New Delhi, ISBN 81-7201-324-8
  5. The India List and India Office List 1905 - Office of the Secretary of State for India in Council - St James Park, SW, London Harrison And Sons