"അൾജിബ്രിക് നൊട്ടേഷൻ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
ചെസ്സ് കളത്തിലെ ഓരോ കള്ളിയും a മുതൽ h വരെയുള്ള അക്ഷരം, 1 മുതൽ 8 വരെയുള്ള അക്കം എന്നിവ ഉപയോഗിച്ച് സൂചിപ്പിക്കാം. വെളുപ്പിന്റെ ഇടരു ഭാഗത്തു നിന്നു(മന്ത്രിഭാഗം)തുടങ്ങി വലതു ഭാഗത്തേക്ക്(രാജാവിന്റെ ഭാഗം) ഉള്ള കുത്തനെയുള്ള വരികളെ(Files) കുറിക്കുന്നത് യഥാക്രമം '''a''' മുതൽ '''h''' വരെയുള്ള അക്ഷരങ്ങൾ കൊണ്ടാണ്.തിരശ്ചീനമായുള്ള നിരകളെ(Ranks)കുറിക്കാൻ വെളുപ്പിന്റെ ഭാഗത്തു നിന്നു മുകളിലേക്ക് '''1''' മുതൽ '''8''' വരെയുള്ള അക്കം കൊണ്ടാണ്. അങ്ങനെ, വരിയെ സൂചിപ്പിക്കുന്ന അക്ഷരവും നിരയെ സൂചിപ്പിക്കുന്ന അക്കവും ഉപയോഗിച്ച് ഓരോ കള്ളിയും തിരിച്ചറിയുന്നു. (ഉദാഹരണത്തിന് കളി തുടങ്ങുമ്പോൾ വെളുത്ത രാജാവ് e1 എന്ന കള്ളിയിലായിരിക്കും. കറുത്ത കുതിര കളി തുടങ്ങുമ്പോൾ b8 എന്ന കള്ളിയിൽ നിന്ന് a6, c6 എന്നീ കള്ളികളിലേക്ക് നീങ്ങാൻ സാധിക്കുന്നതാണ്.)
==കരുക്കളെ സൂചിപ്പിക്കുന്ന രീതി==
കാലാളുകൾ ഒഴുച്ചുള്ള കരുക്കളെ സൂചിപ്പിക്കാൻ സംസാരഭാഷയുടെ ആദ്യ അക്ഷരമാണ് ഉപയോഗിക്കുന്നത്. കാലാളുകളെ സൂചിപ്പിക്കാൻ അക്ഷരങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല. ഇംഗ്ലീഷിൽ, രാജാവിന് 'K' ഉം മന്ത്രിയ്ക്ക് 'Q' ഉം തേരിന് 'R' ഉം ആനയ്ക്ക് 'B' ഉം കുതിരയ്ക്ക് 'N' ആണ് ഉപയോഗിക്കുന്നത്.
 
[[വർഗ്ഗം:ചെസ്സ്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1844656" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി