"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 17: വരി 17:
1942 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശാഭിമാനി തുടങ്ങാൻ തീരുമാനിച്ചപ്പോൾ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു.
1942 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശാഭിമാനി തുടങ്ങാൻ തീരുമാനിച്ചപ്പോൾ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു.
==കൃതികൾ==
==കൃതികൾ==
കാറൽ മാർക്‌സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും കൃതികൾ പരിഭാഷപ്പെടുത്തുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു.
*കാറൽ മാർക്‌സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും കൃതികൾ പരിഭാഷപ്പെടുത്തുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു.
*Kerala Intervention and After
*കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒരു പഠനം
*യുദ്ധമോ സമാധാനമോ
*സത്യം അകഷര സംയുകതം
*മാർക്സ് ഇന്ത്യയിൽ
*മനുഷ്യ ശരീരം ഒരു മഹാത്ഭുതം
*ഭാഷയുടെയും ശാസ്ത്രത്തിന്റെയും ഉല്പത്തിസ്ഥാനം
* മതവും മാർക്സിസസവും


==അവലംബം==
==അവലംബം==

16:58, 30 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സി.ഉണ്ണിരാജ
വ്യക്തിഗത വിവരങ്ങൾ
ജനനം1913
മരണം1995
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിരാധമ്മ
കുട്ടികൾരണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് സി.ഉണ്ണിരാജ എന്ന ശിവശർമ്മ രാജ[1] (15 ജൂലൈ 1917 - 28 ജനുവരി 1995). കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നു അദ്ദേഹം, ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു.[2]

ജീവിതരേഖ

പൊന്നാനി താലൂക്കിലെ വടക്കേകാട് മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂർ കോവിലകത്ത് അമ്മിണി തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. ചാവക്കാട് ഹൈസ്‌കൂൾ, മദ്രാസ് ലയോള കോളജ് എന്നിവടങ്ങളിൽ പഠിച്ചു. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1939 ൽ കേരള പാർട്ടി ഘടകം രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ തന്നെ പാർട്ടി അംഗമായി. 1957 ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും 1958 ൽ ദേശീയ കൗൺസിലിലും അംഗമായി. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന ഘട്ടത്തിലും 1962 ൽ ചൈനായുദ്ധവേളയിലും ഉണ്ണിരാജ ജയിലിലടയ്ക്കപ്പെട്ടു.

1942 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശാഭിമാനി തുടങ്ങാൻ തീരുമാനിച്ചപ്പോൾ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു.

കൃതികൾ

  • കാറൽ മാർക്‌സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും കൃതികൾ പരിഭാഷപ്പെടുത്തുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു.
  • Kerala Intervention and After
  • കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒരു പഠനം
  • യുദ്ധമോ സമാധാനമോ
  • സത്യം അകഷര സംയുകതം
  • മാർക്സ് ഇന്ത്യയിൽ
  • മനുഷ്യ ശരീരം ഒരു മഹാത്ഭുതം
  • ഭാഷയുടെയും ശാസ്ത്രത്തിന്റെയും ഉല്പത്തിസ്ഥാനം
  • മതവും മാർക്സിസസവും

അവലംബം

  1. "Revealing the enigma called Unniraja". thehindu. September 7, 2012. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= (help)
  2. സി കെ ചന്ദ്രപ്പൻ (2011-01-28). "ആശയ സമരത്തെ മുന്നിൽനിന്ന് നയിച്ച പണ്ഡിതനായ കമ്മ്യൂണിസ്റ്റ്". ജനയുഗം. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സി._ഉണ്ണിരാജ&oldid=1828090" എന്ന താളിൽനിന്ന് ശേഖരിച്ചത്