"മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) File renamed: File:1 by N A Nazeer.jpgFile:Peacock in display by N A Nazeer.jpg File renaming criterion #5: Correct obvious errors in file names (e.g. incorrect [[:en:Proper noun|proper nouns...
വരി 2: വരി 2:
{{Taxobox
{{Taxobox
| name =''മയിൽ'' <br> ''Pavo''
| name =''മയിൽ'' <br> ''Pavo''
| image = 1 by N A Nazeer.jpg
| image = Peacock in display by N A Nazeer.jpg
| image_width = 240px
| image_width = 240px
| image_caption = [[Indian Peacock|മയിൽ]] (''Pavo cristatus'') തൂവലുകൾ പ്രദർശിപ്പിക്കുന്നു
| image_caption = [[Indian Peacock|മയിൽ]] (''Pavo cristatus'') തൂവലുകൾ പ്രദർശിപ്പിക്കുന്നു

18:08, 21 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മയിൽ
Pavo
മയിൽ (Pavo cristatus) തൂവലുകൾ പ്രദർശിപ്പിക്കുന്നു
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Genus:
Pavo

Linnaeus, 1758
Species

Pavo cristatus
Pavo muticus

ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം പേരാൽ[1]
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം

ജന്തുവിഭാഗത്തിൽ പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ് മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ് കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും[2]‌.

തരംതിരിക്കൽ

  • ഇന്ത്യൻ മയിൽ (പാവോ ക്രിസ്റ്റാറ്റസ്-ഏഷ്യൻ)
  • കോംഗോ മയിൽ (ആഫ്രോപാവോ കൊൺ ജെൻസിസ്-ആഫ്രിക്കൻ)

ഏഷ്യൻ ഇനമായ ഇന്ത്യൻ മയിലിനെ നീലമയിൽ എന്നും വിളിക്കാറുണ്ട്. ഇന്ത്യയിൽ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയിൽ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂർവ ഏഷ്യൻ ഇനമായ പച്ചമയിൽ അഥവാ ഡ്രാഗൺപക്ഷി ഇന്ത്യയിലെ ആസ്സാമിലും ഇന്തോനേഷ്യയിലെ ജാവദ്വീപിലും മ്യാൻമറിലും കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. കോംഗോ മയിൽ മധ്യ ആഫ്രിക്കയിൽ ആണ് കണ്ടുവരുന്നത്.

ആഹാരം

മയിലുകൾ മിശ്രഭുക്കുകളാണ്. ഇലകൾ,ചെടികളുടെ ഭാഗങ്ങൾ, പുഷ്പദളങ്ങൾ, വിത്തുകൾ, പ്രാണികൾ, ഉരഗങ്ങൾ മുതലായവയാണ് ഭക്ഷണം. ചിലപ്പോൾ ചെറിയ പാമ്പുകളെപ്പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ്‌ പ്രധാന ഇരതേടൽ. ഉച്ചയ്ക്കും രാത്രിയും മരപൊത്തുകളിൽ വിശ്രമിക്കുകയാൺ പതിവ്.

തൂവലുകൾ

ആൺ മയിലിന് നീലയും പച്ചയും കലർന്ന നീളൻപീലികൾ ആണ് ഉള്ളത് ,ഇവ വാലായിട്ടാ‍ണ് കാണപ്പെടുന്നത്. ഇവ നിവർത്തി ആ‍ടാറുണ്ട്. തലയിൽ പൂവും ഉണ്ട്.

പെൺ മയിലുകളുടെ തൂവലുകൾ ഇരുണ്ട പച്ച,തവിട്ട്,ചാരനിറത്തിൽ ഇടകലർന്ന് കാണപ്പെടുന്നു. ആൺ മയിലെനെ പോലെ പെൺ മയിലിന് നീളമുള്ള വാൽ ഇല്ല.

ഹൈന്ദവ വിശ്വാസത്തിൽ മയിലുകൾക്കുള്ള സ്ഥാനം

അവലംബം

  1. http://knowindia.gov.in/knowindia/national_symbols.php?id=5
  2. HILL, JOHN (1963). "7- Pakistan". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 253. {{cite book}}: Cite has empty unknown parameter: |coauthors= (help)

ചിത്രശാല

"https://ml.wikipedia.org/w/index.php?title=മയിൽ&oldid=1824138" എന്ന താളിൽനിന്ന് ശേഖരിച്ചത്