"സംവാദം:പൈതൽ മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎താളിന്റെ തലക്കെട്ട്: പുതിയ ഉപവിഭാഗം
വരി 56: വരി 56:
ചേരലു മാമനെ തൊട്ടതിന്<br />
ചേരലു മാമനെ തൊട്ടതിന്<br />
താന്നിമാമനെ കുമ്പിടുന്നു - എന്നൊക്കെ പറഞ്ഞ് ഒരു സ്ലോകം ചൊല്ലിക്കൊണ്ടായിരുന്നു താന്നിമരത്തിനെ നമിക്കാറുള്ളത്... -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 12:26, 30 ഡിസംബർ 2012 (UTC)
താന്നിമാമനെ കുമ്പിടുന്നു - എന്നൊക്കെ പറഞ്ഞ് ഒരു സ്ലോകം ചൊല്ലിക്കൊണ്ടായിരുന്നു താന്നിമരത്തിനെ നമിക്കാറുള്ളത്... -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 12:26, 30 ഡിസംബർ 2012 (UTC)

== താളിന്റെ തലക്കെട്ട് ==

താളിന്റെ പേർ പൈതൽമലയെന്നാണ് ഇപ്പോൾ. മുൻപായിരുന്നു വൈതൽ. അതിനാൽ തലക്കെട്ട് മാറ്റം നടത്തുന്നു.--[[ഉപയോക്താവ്:Papooty|പാപ്പൂട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Papooty|സംവാദം]]) 16:34, 12 ഓഗസ്റ്റ് 2013 (UTC)

16:34, 12 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിനോദസഞ്ചാരവും പരിസ്ഥിതി വ്യവസ്ഥയും എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അല്പം അനുയോജ്യമായ രീതിയിൽ തിരുത്തുന്നത് നന്നായിരിക്കും എന്ന അഭിപ്രായം ഉണ്ട്. --സുഗീഷ് 17:11, 9 ഡിസംബർ 2009 (UTC)[മറുപടി]

ഒരു ഔഷധച്ചെടിയായ അങ്കര (തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ ,ശരീര വേദന ,കടുത്ത പനി എന്നിവ ഉണ്ടാകും ,ആനകളെപ്പോലും ഭയപ്പെടുത്തും ഈ ചെടി ,'അങ്കര' ആക്കല്ലേ എന്നൊരു നാടൻ ശൈലി ഉണ്ട് )എന്ന ഷോക്കുണ്ടാക്കുന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. ചെടിയിൽ സ്പർശിച്ചാൽ ശരീരമാകെ വൈദ്യുതാഘാതമേൽക്കുന്ന അവസ്ഥയാണുണ്ടാകുക. അങ്ങനെയൊരു മഹാദ്ബുദവും അവിടെ ഉണ്ടോ?—ഈ തിരുത്തൽ നടത്തിയത് ‎117.253.198.143 (സം‌വാദംസംഭാവനകൾ) മാർച്ച് 19, 2012

ലോഗിൻ ചെയ്ത് സംവദിക്കാൻ മടിക്കേണ്ടതില്ല. അങ്ങനെയൊരു മഹാദ്ബുദവും അവിടെ ഉണ്ട്. സംശയം തീർക്കാൻ താല്പര്യമെങ്കിൽ ചെന്നു പരിശോധിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 04:46, 19 മാർച്ച് 2012 (UTC)[മറുപടി]
ചെടി തൊട്ടാൽ ഷോക്കടിക്കും എന്നതിനു അവലംബം ആവശ്യമാണ്. --Anoopan (സംവാദം) 04:48, 19 മാർച്ച് 2012 (UTC)[മറുപടി]
ഏതാണീ നൊസ്റ്റാൾജിയ അവലംബം? -- റസിമാൻ ടി വി 11:28, 23 ഡിസംബർ 2012 (UTC)[മറുപടി]
ഹ ഹ ഹ! ഏതെങ്കിലും പുസ്തകമാവണം --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:35, 23 ഡിസംബർ 2012 (UTC)[മറുപടി]
എന്തായാലും എന്റെ ഭാവനാ സൃഷ്ടിയല്ല. ആവശ്യമില്ലെങ്കിൽ ഒഴിവാക്കുക.--റോജി പാലാ (സംവാദം) 15:52, 23 ഡിസംബർ 2012 (UTC)[മറുപടി]
ഇത്തരം അവകാശവാദങ്ങൾക്ക് കുറച്ചുകൂടി വിശ്വസിനീയമായ അവലംബം വേണമെന്ന് കരുതുന്നു. നൊസ്റ്റാൾജിയ ലേഖനത്തിൽ വെറുമൊരു കേട്ടറിവായായിരുന്നോ എഴുതിയിരുന്നത്? -- റസിമാൻ ടി വി 16:07, 23 ഡിസംബർ 2012 (UTC)[മറുപടി]
ലേഖകൻ കേട്ടറിവായല്ല എഴുതിയിരുന്നത്. 2 പേജുള്ള ലേഖനമായിരുന്നു. എനിക്കു നേരിട്ടു പോയി പരിചയമില്ല. എന്തായാലും പരാമർശം ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഉ:Shajisn നീക്കം ചെയ്ത ഒഴിവാക്കൽ അതേ പുസ്തകത്തിൽ നിന്നും ഞാൻ ഉൾപ്പെടുത്തിയിരുന്നതാണ്. അതും ഇനി തിരിച്ചിടുന്നില്ല.--റോജി പാലാ (സംവാദം) 05:26, 24 ഡിസംബർ 2012 (UTC)[മറുപടി]

തലക്കെട്ട്

വൈതൽ മലയാണോ ?? പൈതൽ മല ആണോ ?? തലക്കെട്ട് ഒന്നും ലേഖനത്തിൽ മറ്റൊന്നും ഉപയോഗിച്ചിരിക്കുന്നു സമാധാനം (സംവാദം) 10:51, 23 ഡിസംബർ 2012 (UTC)[മറുപടി]
വൈതൽ മലയാണ്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:02, 23 ഡിസംബർ 2012 (UTC)[മറുപടി]
അപ്പോൾ പേരിന്റെ ഉത്ഭവമോ രാജേഷ്? ശിവൻ പൈതലായി കിടന്നതിനാൽ പൈതൽമല എന്നറിയപ്പെടുന്നു എന്നാണല്ലോ ലേഖനത്തിൽ -- റസിമാൻ ടി വി 11:05, 23 ഡിസംബർ 2012 (UTC)[മറുപടി]
റസിമാനേ അതും മാറ്റിയിട്ടുണ്ട്, ഈ അടുത്ത കാലത്ത് (75 വർഷക്കാലത്തിനുള്ളിൽ ) ഉണ്ടാക്കിയ ഐതിഹ്യമാണെന്നാണ് അറിഞ്ഞത്. അവിടേക്ക് കുടിയേറി പാർത്ത കൃസ്ത്യാനികളാണ് പേര് പൈതൽ മല എന്ന് പൊതുവേ ഉപയോഗിക്കുന്നത്... Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:19, 23 ഡിസംബർ 2012 (UTC)[മറുപടി]
വൈതൽമലയാണ് ശരി Shajisn (സംവാദം) 11:55, 23 ഡിസംബർ 2012 (UTC)[മറുപടി]

വൈതൽകോൻ എന്ന രാജാവ് ഈ മല ആസ്ഥാനമാക്കി ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിൻറെ കോട്ടയുടെ അവശിഷ്ടങ്ങളാണ് മുകളിൽ ഒരു ചെറിയ കുളത്തിൻറെ കരയിൽ കാണുന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അതു കൊണ്ടാണ് ഇതിന് വൈതൽ മലയെന്ന പേരെന്നും പറയപ്പെടുന്നു. എന്നാൽ ഇതിന് എന്തെങ്കിലും അവലംബം കാണിക്കാൻ ഉണ്ടാകുമോയെന്നറിയില്ല --tvn 16:32, 23 ഡിസംബർ 2012 (UTC)

മാതൃഭൂമി--റോജി പാലാ (സംവാദം) 05:33, 24 ഡിസംബർ 2012 (UTC)[മറുപടി]

ചുരുങ്ങിയ പക്ഷം പണ്ടുമുതലേ അവിടെ താമസമാക്കിയവരുടെ അഭിപ്രായമെങ്കിലും ചോദിച്ചിട്ട് വേണം ലേഖനം എഴുതാൻ Shajisn (സംവാദം) 06:12, 24 ഡിസംബർ 2012 (UTC)[മറുപടി]

പ്രായോഗികം!!!.--റോജി പാലാ (സംവാദം) 06:16, 24 ഡിസംബർ 2012 (UTC)[മറുപടി]
@Shajisn = താളിൽ വിക്കിക്കു യോജിക്കാത്തവിധം വിവരങ്ങൾ ഉൾപ്പെടുത്താനും മായ്ക്കാനും ശ്രമിക്കരുതെന്ന് അഭ്യർഥിക്കുന്നു--റോജി പാലാ (സംവാദം) 06:24, 24 ഡിസംബർ 2012 (UTC)[മറുപടി]
ഇപ്പോൾ കൂടുതൽ ഉപയോഗിക്കപ്പെടുന്നത് പൈതൽ മലയാണ്. തലക്കെട്ട് തിരിച്ചാക്കുന്നതായിരിക്കും നല്ലത്--റോജി പാലാ (സംവാദം) 06:30, 24 ഡിസംബർ 2012 (UTC)[മറുപടി]

ഒരു തെറ്റ് ഉപയോഗിക്കുന്നു എന്ന് കരുതി അത് ശരിയാകുമോ ? തെറ്റ് എഴുതി വച്ചത് മാത്രമാണ് ഞാൻ തിരുത്തിയത് @റോജി താങ്കളുടെ ഇമെയിൽ ഒന്ന് തരാമോ ? Shajisn (സംവാദം) 07:23, 24 ഡിസംബർ 2012 (UTC)[മറുപടി]

എന്റ ഉപയോക്തൃതാളിൽ നിന്നും നേരിട്ട് ഈമെയിൽ അയയ്ക്കാവുന്നതാണ്. (മലയാളത്തിൽ മാത്രം അയയ്ക്കുക.) മാതൃഭൂമിയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ വൈതൽ മലയാണ് പിന്നീട് പൈതൽ മലയായത്. എന്ന്?--റോജി പാലാ (സംവാദം) 07:46, 24 ഡിസംബർ 2012 (UTC)[മറുപടി]
വൈതൽ മലയാണു തലക്കെട്ടായി നല്ലത്. പൈതൽ മലയിൽ നിന്ന് തിരിച്ചു വിടലുകൾ നൽകാം. --Anoop | അനൂപ് (സംവാദം) 09:20, 24 ഡിസംബർ 2012 (UTC)[മറുപടി]
@ Shajisn, അതും ഒരു വ്യക്തിയുടെ തന്നെ അഭിപ്രായമല്ലേ? (ഈ-മെയിലിനു മറുപടി). പേരുമാറ്റം സർക്കാർ തലത്തിൽ തന്നെ വരേണ്ടതാണ്. എങ്കിലല്ലേ ഔദ്യോഗികമെന്നു പറയാനാകൂ. എനിക്കു തലക്കെട്ട് ഇന്നതാകണം എന്നു ബലം പിടുത്തമില്ല. കൂടുതൽ പ്രചാരത്തിലുള്ളത് ചൂണ്ടിക്കാണിച്ചെന്നു മാത്രം. ഇംഗ്ലീഷിലും paithalmala എന്നാണ് പ്രചാരം.--റോജി പാലാ (സംവാദം) 09:43, 24 ഡിസംബർ 2012 (UTC)[മറുപടി]

ഈ പേരുമാറ്റം ആ നാട്ടിലുള്ളവർ അറിഞ്ഞതല്ല മാത്രമല്ല വിദ്യാഭ്യാസ പരമായി കീഴോട്ടും അങ്ങനെയുള്ളപ്പോൾ ഏതോ ഒരു കുടിയേറ്റക്കാരന് പറ്റിയ തെറ്റ് തിരുത്താനെങ്കിലും നമ്മൾ ശ്രമിക്കണം Shajisn (സംവാദം) 12:31, 24 ഡിസംബർ 2012 (UTC)[മറുപടി]

ഉ:Shajisn എനിക്കയച്ച ഈ-മെയിൽ അപ്‌ലോഡ് ചെയ്ത് സമർപ്പിക്കുന്നു. ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് സർക്കാർ രേഖകളിൽ പൈതൽമല എന്നാണ് ഉപയോഗിക്കുന്നതെന്ന്, അതിനാൽ തന്നെ സർക്കാർ തലത്തിൽ വരേണ്ട തീരുമാനത്തെ മാറ്റാൻ നമുക്ക് അവകാശമുണ്ടെന്നു കരുതുന്നില്ല. പുതിയ ഉപയോക്താവ് താളിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്ത പൈതൽമല എന്ന പേരു ഞാൻ ആമുഖത്തിലും അദ്ദേഹം തന്നെ പെട്ടിയിൽ നിന്നും നീക്കം ചെയ്ത പേർ അവിടെയും തിരിച്ചിട്ടിട്ടുണ്ട്. ഇതും ഇതും വിക്കിക്കു യോജിക്കാത്തതിനാൽ നീക്കം ചെയ്തിട്ടുള്ളതാണ്.--റോജി പാലാ (സംവാദം) 08:04, 26 ഡിസംബർ 2012 (UTC)[മറുപടി]

എളുപ്പം തീരുമാനിക്കാവുന്ന ഒരു കാര്യമല്ല ഈ സ്ഥലത്തിന്റെ പേരു്. വൈതൽ എന്ന വാക്കും ദക്ഷിണേന്ത്യയിലെ ആദിദ്രാവിഡവർഗ്ഗങ്ങളുമായി വളരെ ബന്ധമുണ്ടു്. തക്കതായ രേഖകൾ കണ്ടെടുക്കാൻ കഴിഞ്ഞാൽ വൈതൽ മല എന്നുതന്നെയായിരുന്നു ശരിയായ പേരു് എന്നു സ്ഥാപിക്കാൻ കഴിഞ്ഞേക്കും. ഒരുദാഹരണത്തിനു് ഈ ലിങ്കും അതു് അടയാളപ്പെടുത്തിയ ആൾ എഴുതിയ ബ്ലോഗും നോക്കുക. ഏതെങ്കിലും ഗുമസ്തൻ എവിടെയെങ്കിലും എഴുതിച്ചേർത്തതുകൊണ്ടു മാത്രം എന്നെന്നേക്കുമായി പേരുമാറിപ്പോയ ഗതികേടുകൾ കേരളത്തിന്റെ സ്ഥലനാമചരിത്രങ്ങളിൽ ഇഷ്ടം പോലെയുണ്ടു്. മറ്റു പേരുകൾക്കും ചരിത്രവും പ്രാമുഖ്യവും പ്രചാരവുമുണ്ടെങ്കിൽ സർക്കാർ പേരു മാത്രമല്ല വിക്കിപീഡിയയ്ക്കു് അവലംബമായി കണക്കാക്കേണ്ടതു്. തൽക്കാലം രണ്ടു പേരുകളും ഈ പ്രദേശത്തിനുണ്ടെന്നു ചേർക്കുകയും ഒരു തിരിച്ചുവിടൽ സൃഷ്ടിക്കുകയുമാണു് നല്ലതു്. വിശ്വപ്രഭ ViswaPrabha Talk 08:33, 26 ഡിസംബർ 2012 (UTC)[മറുപടി]

ഏതോ ഒരു ഉദ്യോഗസ്ഥന് പറ്റിയ തെറ്റ് വിക്കി പീഡിയ എന്തിന് പിന്തുടരണം ?? സർക്കാർ തലത്തിൽ അങ്ങനെ പല തെറ്റുകളും സംഭാവിചിട്ടുണ്ടാവും അതുകൊണ്ട് വിക്കി അതാണ്‌ ശരി എന്ന് പറയാമോ ?ഈ നാടിൻറെ പേര് വൈതൽ എന്നാണ് അത് സർക്കാർ തലത്തിൽ തിരുത്തിക്കാനുള്ള സമയമില്ല അതുകൊണ്ടാണ് മെനക്കെടാത്തത് 117.213.27.180 14:58, 28 ഡിസംബർ 2012 (UTC)[മറുപടി]

കേരളത്തിലെ സ്ഥലനാമം തിരുത്തുന്നതിന് പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങൾ ഉണ്ട് ഹവ്വാബീച് ,റാണിപുരം ,പൈതൽമല ,തുടങ്ങിയ പേരുകൾ ഇത്തരത്തിൽ ഉണ്ടായതാണ് .തോറ്റം പാട്ടുകളിലും ക്ഷേത്ര ഐതീഹ്യങ്ങളിലും തദ്ദേശിയരുടെ വാമോഴികളിലും വൈതലെന്ന് പറഞ്ഞിരുന്ന പ്രദേശം എൺപതുകൾക്ക് ശേഷമാണ് പൈതലെന്ന് കുടിയേറ്റക്കാർ വിളിക്കാൻ തുടങ്ങിയത് . റോജിയെ പോലുള്ളവർ നിർബന്ധം പിടിക്കുന്നത്‌ കാണുമ്പോൾ ഇക്കൂട്ടരിലെ ഒരു കണ്ണിയാണെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല .— ഈ തിരുത്തൽ നടത്തിയത് ‎117.213.27.180 (സംവാദംസംഭാവനകൾ)

--റോജി പാലാ (സംവാദം) 15:22, 28 ഡിസംബർ 2012 (UTC)[മറുപടി]

വില്ല്യം ലോഗനും (മലബാർ മാന്വൽ ) വാർഡും, കോർണറും (1828 മെമ്മറീസ് ഓഫ് മലബാർ ),വാണിദാസ് എളയാവൂർ (കോലത്ത് നാട്ടിലെ തെയ്യം കഥകൾ ) ടി കെ ഗോവിന്ദൻ (ചരിത്രകാരൻ ) ഇവരൊക്കെ ആര് ? റോജി പാലയെപ്പോലുള്ള മഹാന്മാർ ഉണ്ടാവുമ്പോൾ !! — ഈ തിരുത്തൽ നടത്തിയത് ‎117.213.27.180 (സംവാദംസംഭാവനകൾ)

മുകളിൽ ഒപ്പുവച്ചിട്ടുള്ള ആരെങ്കിലുമാകുമോ ഭയപ്പെടുന്ന ഈ ഐ.പി.--റോജി പാലാ (സംവാദം) 04:30, 29 ഡിസംബർ 2012 (UTC)[മറുപടി]
മുകളിൽ ഒപ്പുവച്ചിട്ടുള്ള ആരെങ്കിലുമാകുമോ ഭയപ്പെടുന്ന ഈ ഐ.പി. എന്തായാലും ഞാനാവില്ല, റോജീ. അഥവാ അറിയാതെ (ലോഗിൻ ചെയ്യാതെ) എഡിറ്റ് സേവായാൽ പോലും പിന്നീട് വന്നു് സ്വന്തം പേരു ചേർക്കുകയേ ഞാൻ പതിവുള്ളൂ. പോരാത്തതിനു് എങ്ങനെയൊക്കെ എവിടെയൊക്കെ വിമർശിച്ചിട്ടുണ്ടെങ്കിലും, മലയാളം വിക്കിപീഡിയയുടെ നിലനിന്നുപോരുന്ന സൗഭാഗ്യങ്ങളിൽ ഒന്നാണു് റോജിയുടെ പ്രയത്നങ്ങൾ എന്നു ഞാൻ എപ്പോഴും ആത്മാർത്ഥമായി വിശ്വസിക്കുന്നുമുണ്ടു്.
ഇനി, അതിനും പുറമേ, ലോഗിൻ ചെയ്തായാലും അല്ലാതെയായാലും, സംവാദത്തിൽ ആരാണു പറയുന്നതെന്നതിനു് എന്താണു പ്രസക്തി? എന്താണു പറയുന്നതെന്നല്ലേ പ്രസക്തം? പതുക്കെ ഒരു . സസ്നേഹം, സാദരം, വിശ്വപ്രഭ ViswaPrabha Talk 10:25, 29 ഡിസംബർ 2012 (UTC)[മറുപടി]
എൺപതുകൾക്ക് ശേഷമാണ് പൈതലെന്ന് കുടിയേറ്റക്കാർ വിളിക്കാൻ തുടങ്ങിയത് . --റോജി പാലാ (സംവാദം) 10:41, 29 ഡിസംബർ 2012 (UTC)[മറുപടി]

കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടത്തിൽ വൈതൽ മലയിൽ ചിലർ ഒരു കുരിശ് സ്ഥാപിച്ചിരുന്നു ഈ കുരിശ് പിന്നീട് വനം വകുപ്പ് അധികൃതർ നീക്കം ചെയ്തു (കേരളീയരുടെ ഭാഗ്യം ) ഇല്ലെങ്കിൽ ഈ പ്രകൃതി സുന്ദരമായ മല ഒരു സമൂദായത്തിന്റെ മാത്രമാകുമായിരുന്നു . ലോകത്തിലെ ഉയരം കൂടിയ ഭൂരിഭാഗം മലമുകളിലും ഇത്തരത്തിലുള്ള കുരിശുകൾ കാണാം . കേരളത്തിലും ഇതിന് കുറവില്ല .വൈതൽ മലയെ പൈതലെന്ന് ബോധപൂർവ്വം വിളിക്കാൻ തുടങ്ങിയത് അന്ന് മുതൽക്കാണ് .പൈതൽ ടൂറിസം ഡെവലപ്പ്മെണ്ട് കമ്മിറ്റി എൺപതുകലിലാണ് രൂപീകരിച്ചത് .അതുമുതലാണ് വൈതലിനെ പൈതലായി രേഖകളിൽ തിരുത്തിയത് :: Shajisn (സംവാദം) 14:21, 29 ഡിസംബർ 2012 (UTC)[മറുപടി]

ഞാൻ ആർക്കും ഓര് അങ്കരയാകാൻ ഉദ്ദേശിക്കുന്നില്ല ;)Shajisn (സംവാദം) 12:51, 29 ഡിസംബർ 2012 (UTC)[മറുപടി]

സസ്യങ്ങൾ

അംഗാര എന്നു് അവിടങ്ങളിൽ വിളിക്കുന്ന ചെടി യഥാർത്ഥത്തിൽ ചെറുതേക്കോ അതോ ചേരോ?. അംഗാര എന്നതിനു് ഈ രണ്ടു് അർത്ഥവും ഉണ്ടു്. ഇതിലേതായിരിക്കും? വിശ്വപ്രഭ ViswaPrabha Talk 00:53, 29 ഡിസംബർ 2012 (UTC)[മറുപടി]

അങ്കര ആണ് Shajisn (സംവാദം) 08:38, 29 ഡിസംബർ 2012 (UTC)[മറുപടി]
ചേരൽ എന്ന് ഞങ്ങളുടെ ഭാഗത്തൊക്കെ പറയുന്ന ഒരു മരമുണ്ട്. അതിന്റെ കറ കൊണ്ടാൽ ആകെ പൊള്ളിവരും... താന്നി മരത്തിന്റെ കായ് അരച്ച് വെച്ചാൽ അതിന് ആശ്വാസവും കിട്ടാറുണ്ട്. ഫോറസ്റ്റിൽ മരം വെട്ടാൻ പോകുന്നവർ അറിയാതെയെങ്ങാനും ഇതിനെ വെട്ടിയിട്ടാൽ ശരീരം മൊത്തം പൊള്ളിവീർത്തു വരാറുണ്ട്...,

താന്നി മരത്തിനു മുന്നിൽ പോയി നമിച്ച്, മൂന്നു പ്രാവശ്യം അതിനെ ചുറ്റി മരത്തിനോട് കാര്യം പറഞ്ഞിട്ടാണ് താന്നിക്കായ് പെറുക്കിയെടുക്കാറുള്ളത്.
ചേരലു മാമനെ തൊട്ടതിന്
താന്നിമാമനെ കുമ്പിടുന്നു - എന്നൊക്കെ പറഞ്ഞ് ഒരു സ്ലോകം ചൊല്ലിക്കൊണ്ടായിരുന്നു താന്നിമരത്തിനെ നമിക്കാറുള്ളത്... -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 12:26, 30 ഡിസംബർ 2012 (UTC)[മറുപടി]

താളിന്റെ തലക്കെട്ട്

താളിന്റെ പേർ പൈതൽമലയെന്നാണ് ഇപ്പോൾ. മുൻപായിരുന്നു വൈതൽ. അതിനാൽ തലക്കെട്ട് മാറ്റം നടത്തുന്നു.--പാപ്പൂട്ടി (സംവാദം) 16:34, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൈതൽ_മല&oldid=1818841" എന്ന താളിൽനിന്ന് ശേഖരിച്ചത്