"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 34 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q4663903 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) Bot: Migrating interwiki links, now provided by Wikidata on d:q4663903
വരി 54: വരി 54:
[[bg:Шаблон:Начална страница Портали]]
[[bg:Шаблон:Начална страница Портали]]
[[pl:Wikipedia:Portale]]
[[pl:Wikipedia:Portale]]
[[pt:Wikipedia:Portal]]
[[zh:Portal:首頁]]
[[zh:Portal:首頁]]
[[zh-classical:門:卷首]]
[[zh-classical:門:卷首]]

09:06, 1 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

പ്രത്യേക വിഷയത്തിന്റെയോ മേഖലയുടേയോ പ്രധാന താൾ ആയി കണക്കാക്കാവുന്ന താളുകളാണ്‌ കവാടങ്ങൾ. ഒന്നോ അതിലധികമോ വിക്കിപദ്ധതികളുമായി (ഇംഗ്ലീഷ്) കവാടങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടാവാം. വിക്കിപദ്ധതികൾ വായനക്കാരേയും എഴുത്തുകാരേയും ഉദ്ദേശിച്ച് തിരുത്തലുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളവയാണ്‌‌.
ഉള്ളടക്കം

എന്താണ്‌ കവാടങ്ങൾ?

കവാടം എന്ന ആശയം ഉരുത്തിരിഞ്ഞത് പോളിഷ്, ജർമ്മൻ വിക്കിപീഡിയകളിലാണ്‌. 2005 -ന്റെ തുടക്കത്തിൽ, ഇംഗ്ലീഷ് വിക്കിപീഡിയ ഈ ആശയം ഉൾക്കൊള്ളുകയും ആദ്യ വിക്കികവാടങ്ങൾ (Wikiportal) സൃഷ്ടിക്കുകയും ചെയ്തു. അതേ വർഷം ഒടുവായപ്പോഴേക്കും അതിനായി ഒരു നെയിം സ്പെയിസ് സൃഷ്ടിക്കുകയും ചെയ്തു. 2008 -ൽ ആണ്‌ മലയാളം വിക്കിപീഡിയ കവാടങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.

പ്രധാന താൾ പോലെ വായനക്കാർക്കും ലേഖകർക്കും ഉപയോഗപ്രദമായ ഒരു വഴികാട്ടിയായി പ്രവർത്തിക്കുക എന്നതാണ്‌ കവാടങ്ങളുടെ ഉദ്ദേശം. ഒരു വിഷയത്തിന്റെ പ്രദർശനശാലയാണു കവാടം, തലക്കെട്ടിൽ പ്രധാന വിഷയത്തെക്കുറിച്ചുള്ള കുറിപ്പുണ്ടായിരിക്കും, കവാടത്തിന്റെ അതേ പേരിലുള്ള ഒരു താളും ഉണ്ടാകാം (ഉദാ:കവാടം:ജ്യോതിശാസ്ത്രം എന്നതിൽ ജ്യോതിശാസ്ത്രം ആയിരിക്കും പ്രധാന വിഷയം). പിന്നീട് ആ വിഷയത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളേയും, ചിത്രങ്ങളേയും കാട്ടിത്തന്നിട്ടുണ്ടാവും. ഉൾപ്പെടുന്ന വർഗ്ഗങ്ങൾ, ബന്ധപ്പെട്ട മറ്റു കവാടങ്ങൾ തുടങ്ങി വിജ്ഞാനമണ്ഡലത്തിൽ വിഷയവുമായി ചേരുന്ന കാര്യങ്ങളെല്ലാം പോർട്ടലുകളിലുണ്ടാവും. ഒടുവിലായി സൃഷ്ടിക്കപ്പെടേണ്ടതോ, മെച്ചപ്പെടുത്തേണ്ടതോ ആയ ലേഖനങ്ങളും ചേർത്തിട്ടുണ്ടാവും. ചുരുക്കത്തിൽ വിക്കിപീഡിയയുടെ ഉള്ളടക്കത്തിലേക്കുള്ള പടിപ്പുരകളാണ്‌‌ കവാടങ്ങൾ.

എങ്ങനെ കവാടങ്ങളിൽ എത്താം?

എല്ലാ കവാടങ്ങളും കവാടങ്ങളുടെ വിവരാവലിയിൽ ഉണ്ടാവും. അതിൽ അവ സൃഷ്ടിക്കപ്പെട്ട ദിനങ്ങളും, പ്രത്യേക കവാടത്തിന്റെ മേൽനോട്ടം ആരാണ് നിർവഹിക്കുന്നതെന്നുമുണ്ടാവും.താങ്കൾ കവാടം സൃഷ്ടിക്കുകയാണെങ്കിൽ അത് അവിടെ നിർബന്ധമായും ചേർത്തിരിക്കണം. കവാടം:ഒറ്റനോട്ടത്തിൽ എന്ന താളിലും കവാടങ്ങളുടെ പട്ടിക കാണാവുന്നതാണ്‌. , കവാടങ്ങളിലുണ്ടാവുന്ന അന്തർകണ്ണികൾ ഉപയോഗിച്ചും ഒരു കവാടത്തിൽ നിന്നും മറ്റൊന്നിലെത്താം. ബൗസ്ബാർ ഉപയോഗിച്ചോ, കവാടം:ഒറ്റനോട്ടത്തിൽ എന്ന താൾ ഉപയോഗിച്ചോ കവാടങ്ങളിലെത്താവുന്നതാണ്‌. കവാടങ്ങൾ വർഗ്ഗീകരിച്ചിട്ടുമുണ്ട്. കവാടങ്ങളിൽ എപ്പോഴും ബന്ധപ്പെട്ട മറ്റു കവാടങ്ങളിലേയ്ക്കും (സമാന്തരങ്ങളായ മറ്റു മേഖലകളിലേക്കുള്ള കവാടങ്ങൾ), ഉപകവാടങ്ങളിലേയ്ക്കും (ഉപവിഷയങ്ങളെ പറ്റിയുള്ള കവാടങ്ങൾ) കണ്ണികൾ ഉണ്ടായിരിക്കും.

ലേഖനങ്ങളിലെ ഇതും കാണുക എന്ന വിഭാഗത്തിൽ (അല്ലെങ്കിൽ അതുപോലുള്ളതിൽ) ബന്ധപ്പെട്ട കവാടങ്ങളിലേയ്ക്ക് കണ്ണികൾ കൊടുത്തേക്കാം.

കവാടം എങ്ങനെ നിർമ്മിക്കാം?

കവാടങ്ങളുടെ രൂപകല്പനയ്ക്ക് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലങ്കിലും, പൊതുവേ ചതുര വടിവ് (ഇംഗ്ലീഷ്) മാതൃകയായി ഉപയോഗിക്കാറുണ്ട്. നിർമ്മിക്കാനും പരിപാലിക്കാനുമുള്ള എളുപ്പം മൂലമാണ്‌ ഈ രൂപകല്പന പൊതുവേ നിർദ്ദേശിക്കപ്പെടുന്നത്. രൂപകല്പനയെ കുറിച്ചുള്ള കൂടുതൽ ആശയങ്ങൾ കവാടം:ഒറ്റനോട്ടത്തിൽ, വിക്കിപീഡിയ:ശ്രദ്ധേയമായ കവാടങ്ങൾ തുടങ്ങിയ താളുകളിൽ കാണാവുന്നതാണ്‌. എപ്രകാരം ഒരു കവാടം പടിപടിയായി നിർമ്മിക്കാം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ (ഇംഗ്ലീഷ്) താളിൽ കാണാവുന്നതാണ്‌.

നല്ല കവാടത്തിൽ എന്തുണ്ടാവും?

ഒട്ടു മിക്ക കവാടങ്ങളും താഴെപ്പറയുന്നവ ഉൾക്കൊണ്ടിരിക്കും

  • ഒരു തിരഞ്ഞെടുത്ത ലേഖനമോ ചിത്രമോ
  • വിഷയത്തെക്കുറിച്ചുള്ള പ്രധാന വർഗ്ഗത്തിലേക്കും മിക്കവാറും ഉപവർഗ്ഗങ്ങളിലേക്കുമുള്ള കണ്ണികൾ
  • വിഷയത്തെപ്പറ്റി പൊതുവായ കാര്യങ്ങൾ, അല്ലെങ്കിൽ അങ്ങോട്ടുള്ള കണ്ണികൾ
  • മറ്റു കവാടങ്ങളിലേക്കും (ഫലകങ്ങൾ ഉപയോഗിച്ചും) മറ്റ് ലേഖകരിലേക്കുമുള്ള കണ്ണികൾ.
  • മറ്റു വിക്കിസംരംഭങ്ങളിലേക്കുള്ള‍ കണ്ണികൾ. {{വിക്കിമീഡിയ}} തുടങ്ങിയ ഫലകം ഉപയോഗിച്ച് വിക്കിമീഡിയ സം‌രംഭങ്ങളിലേയ്ക്കുള്ള കണ്ണികൾ ചേർക്കാവുന്നതാണ്‌ (വാർത്തകൾ, ചിത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായി).
  • പ്രത്യേക ലേഖനങ്ങളിലേക്കോ, പ്രവൃത്തികളിലേക്കോ ഉള്ള കണ്ണികൾ
  • ആഴ്ചയിൽ അഥവാ മാസത്തിൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ.

ബന്ധപ്പെട്ട വർഗ്ഗങ്ങളിലേക്കുള്ള ലേഖനങ്ങൾ ചേർത്ത് താങ്കൾക്ക് പ്രവൃത്തി ആരംഭിക്കാവുന്നതാണ്‌ (അല്ലെങ്കിൽ "ഇതു ചെയ്യണം" എന്ന് ആവശ്യപ്പെടാവുന്നതാണ്‌).

എങ്ങനെ ഭാഗഭാക്കാവാം?

വിക്കിപീഡിയയുടെ സ്വഭാവം പോലെ തന്നെ, കവാടങ്ങളും ആർക്കു വേണമെങ്കിലും തിരുത്താം. പക്ഷേ മറ്റുള്ളവർ ചെയ്ത കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധകൊടുക്കണം. ലേഖകർ എപ്പോഴും പ്രത്യേക കവാടങ്ങളിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. താങ്കൾക്ക് ഏതെങ്കിലും ഒരു കവാടത്തിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ബന്ധപ്പെട്ട സം‌വാദം താളിൽ കുറിപ്പിടുക. കവാടങ്ങൾ മെച്ചപ്പെടുത്തുക

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:കവാടം&oldid=1810144" എന്ന താളിൽനിന്ന് ശേഖരിച്ചത്