"കുവൈറ്റ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== രാഷ്ട്രീയം ==
ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈറ്റിലേത്. പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രം കുവൈറ്റ് ആണെന്നു പറയാം. കുവൈറ്റ് രാജ്യത്തിന്റെ തലവൻ [[അമീർ‍അമീർ]] (എമിർ) ആണ്. പരമ്പരാഗതമായ സ്ഥാനപ്പേരാണ് എമിർ. ഷെയ്ഖ് എന്നും അറിയപ്പെടുന്ന എമിർ പ്രധാനമന്ത്രിയെ നിയമിക്കുന്നു. അടുത്തകാലം വരെ കിരീടാവകാശിയായ രാജകുമാരനായിരുന്നു പ്രധാനമന്ത്രി. സർക്കാർ നടത്തിപ്പിൽ മന്ത്രിമാരുടെ ഒരു സഭ പ്രധാനമന്ത്രിയെ സഹായിക്കുന്നു. നിയമസഭയിൽ ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗം എങ്കിലും വേണം എന്ന് വ്യവസ്ഥയുണ്ട്. മന്ത്രിമാരുടെ എണ്ണം നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലായിരിക്കരുത് എന്നും വ്യവസ്ഥ ഉണ്ട്.
 
ഭരണഘടനാപരമായി പ്രധാനമന്ത്രിയെയോ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു അംഗത്തിനെയോ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. ഭരണഘടന അനുസരിച്ച് രാജകുടുംബം ഒരു പുതിയ എമിറിനെയോ കിരീടാവകാശിയെയോ നിയമിക്കുന്നതിനു ദേശീയ അസംബ്ലിയുടെ അംഗീകാരം തേടണം. ദേശീയ അസംബ്ലിയിൽ ഈ നിയമനത്തിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ എമിർ (അല്ലെങ്കിൽ രാജകുടുംബാംഗങ്ങൾ) മൂന്ന് സ്ഥാനാർത്ഥികളുടെ പേര് നിയമസഭയ്ക്ക് സമർപ്പിക്കണം. ഇതിൽ ഒരാളെ നിയമസഭ കിരീടാവകാശിയായി തിരഞ്ഞെടുക്കും. [[മജ്ലിസ് അൽ-ഉമ്മ]] എന്ന് അറിയപ്പെടുന്ന നിയമസഭയിൽ അൻപത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഉള്ളത്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്നു. ഭരണഘടന അനുസരിച്ച് സർക്കാർ മന്ത്രിമാർക്ക് നിയമസഭയിൽ തനിയേ അംഗത്വം ലഭിക്കുന്നു. 15 മന്ത്രിമാർ വരെ മന്ത്രിസഭയിൽ ആവാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1805349" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി