"മോത്തിലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 46: വരി 46:


==അവലംബം==
==അവലംബം==
{{reflist}}
{{reflist|2}}


[[വർഗ്ഗം:സ്വാതന്ത്ര്യസമരസേനാനികൾ]]
[[വർഗ്ഗം:സ്വാതന്ത്ര്യസമരസേനാനികൾ]]

06:34, 21 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പണ്ഡിറ്റ്
മോത്തിലാൽ നെഹ്രു
കോൺഗ്രസ്സ് പ്രസിഡന്റ്
ഓഫീസിൽ
1919–1920
മുൻഗാമിസയ്യിദ് ഹസ്സൻ ഇമാം
പിൻഗാമിലാലാ ലജ്പത് റായ്
കോൺഗ്രസ്സ് പ്രസിഡന്റ്
ഓഫീസിൽ
1928–1929
മുൻഗാമിമുക്താർ അഹമ്മദ് അൻസാരി
പിൻഗാമിജവഹർലാൽ നെഹ്രു
വ്യക്തിഗത വിവരങ്ങൾ
ജനനം(1861-05-06)6 മേയ് 1861
ആഗ്ര [1]
മരണം6 ഫെബ്രുവരി 1931(1931-02-06) (പ്രായം 69)
ദേശീയതഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
അൽമ മേറ്റർകേംബ്രിഡ്ജ് സർവകലാശാല
ജോലിസ്വാതന്ത്ര്യ സമരസേനാനി
പൊതുപ്രവർത്തകൻ

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്നു മോത്തിലാൽ നെഹ്രു (6 മെയ് 1861 – 6 ഫെബ്രുവരി 1931).[2] മോട്ടിലാൽ നെഹ്രു രണ്ടു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു.

ബാല്യം,വിദ്യാഭ്യാസം

ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യത്തെ അഭിഭാഷകനായിരുന്നു മോത്തിലാലിന്റെ മുത്തച്ഛനായിരുന്ന ലക്ഷ്മീനാരായണൻ. മോത്തിലാലിന്റെ പിതാവ് ഗംഗാധർ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ജയ്പൂർ സംസ്ഥാനത്തിലെ ഖേത്രിയിലാണ് മോത്തിലാൽ തന്റെ ബാല്യകാലം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ മുതിർന്ന സഹോദരനായിരുന്ന നന്ദലാൽ അവിടുത്തെ ദിവാൻ ആയിരുന്നു. 1870 ൽ നന്ദലാൽ തന്റെ പദവി രാജിവെച്ച് ആഗ്രയിൽ അഭിഭാഷകനായി ജോലി നോക്കാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ കുടുംബവും ആഗ്രയിലേക്ക് കുടിയേറി. കുറേക്കാലങ്ങൾക്കു ശേഷം, ഹൈക്കോടതി അലഹബാദിൽ സ്ഥിരമായപ്പോൾ, നെഹ്രു കുടുംബം അവിടെ സ്ഥിരവാസമുറപ്പിച്ചു.[3]

പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം ലഭിച്ച ആദ്യകാല യുവാക്കളിൽ ഒരാളായിരുന്നു മോത്തിലാൽ. കാൺപൂരിൽ നിന്നുമാണ് മോത്തിലാൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉപരിപഠനത്തിനായി അദ്ദേഹം അലഹബാദിലുള്ള മുയിർ സെൻട്രൽ കോളേജിൽ ചേർന്നുവെങ്കിലും ബി.എ ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മോത്തിലാൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ തുടർപഠനത്തിനായി ചേരുകയും ഒരു അഭിഭാഷകനായി ബ്രിട്ടനിലെ കോടതികളിൽ ജോലി നോക്കുകയും ചെയ്തു.

ഔദ്യോഗിക ജീവിതം

1883 ൽ മോത്തിലാൽ പരീക്ഷ ജയിക്കുകയും, കാൺപൂരിൽ അഭിഭാഷകനായി ജോലി തുടങ്ങുകയും ചെയ്തു. മൂന്നുകൊല്ലങ്ങൾക്കുശേഷം മോത്തിലാൽ ഉത്തർപ്രദേശിലെ അലഹബാദിലേക്ക് പുതിയ അവസരങ്ങൾ തേടി പോവുകയുണ്ടായി. മോത്തിലാലിന്റെ മുതിർന്ന സഹോദരൻ നന്ദലാൽ അലഹബാദ് ഹൈക്കോടതിയിലെ പേരെടുത്ത ഒരു അഭിഭാഷകനായിരുന്നു. മോത്തിലാൽ നഗരത്തിൽ തന്നെ സ്ഥിരതാമസമാക്കാൻ നിശ്ചയിച്ചു. 1887 ൽ നന്ദലാൽ മരണമടയുകയും, ആ കുടുംബത്തിന്റെ ബാധ്യത കൂടി മോത്തിലാലിന്റെ ചുമതലയിലാവുകയും ചെയ്തു. കഠിനാധ്വാനം കൊണ്ട് അലഹബാദ് ഹൈക്കോടതിയിലെ അറിയപ്പെടുന്ന ഒരു അഭിഭാഷകനാകാൻ മോത്തിലാലിനു കഴിഞ്ഞു.[4]

അവലംബം

  1. "കോൺഗ്രസ്സിന്റെ പ്രസിഡന്റുമാർ". കോൺഗ്രസ്സ്. {{cite news}}: Cite has empty unknown parameter: |1= (help)
  2. "മോത്തിലാൽ നെഹ്രു". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.
  3. "കോൺഗ്രസ്സിന്റെ പ്രസിഡന്റുമാർ". ഓൾഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി.
  4. "കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റുമാർ". എ.ഐ.സി.സി (ദേശീയ കമ്മിറ്റി).
"https://ml.wikipedia.org/w/index.php?title=മോത്തിലാൽ_നെഹ്രു&oldid=1804425" എന്ന താളിൽനിന്ന് ശേഖരിച്ചത്