"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 256: വരി 256:
| 1992 || ഊട്ടി പട്ടണം || പവിത്രൻ
| 1992 || ഊട്ടി പട്ടണം || പവിത്രൻ
|-
|-
| 1991 || കനൽക്കാറ്റ് ||
| 1991 || [[കനൽക്കാറ്റ്]] ||
|-
|-
| 1991 || [[അദ്വൈതം (ചലച്ചിത്രം)|അദ്വൈതം]] || വാസു
| 1991 || [[അദ്വൈതം (ചലച്ചിത്രം)|അദ്വൈതം]] || വാസു
വരി 290: വരി 290:
| 1990 || മാലയോഗം || രമേശൻ
| 1990 || മാലയോഗം || രമേശൻ
|-
|-
| 1990 || മറുപുറം ||
| 1990 || [[മറുപുറം]] ||
|-
|-
| 1990 || നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം || രാമചന്ദ്രൻ
| 1990 || നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം || രാമചന്ദ്രൻ
വരി 296: വരി 296:
| 1990 || [[നന്മ നിറഞ്ഞവൻ ശ്രീനിവാസൻ]] || ശ്രീനിവാസൻ
| 1990 || [[നന്മ നിറഞ്ഞവൻ ശ്രീനിവാസൻ]] || ശ്രീനിവാസൻ
|-
|-
| 1990 || പാവക്കൂത്ത് ||
| 1990 || [[പാവക്കൂത്ത് (ചലച്ചിത്രം)|പാവക്കൂത്ത്]] ||
|-
|-
| 1990 || രാധാ മാധവം ||
| 1990 || രാധാ മാധവം ||

22:45, 19 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജയറാം
ജയറാം, 2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം
ജയറാം സുബ്രഹ്മണ്യൻ

(1964-12-10) ഡിസംബർ 10, 1964  (59 വയസ്സ്)
പെരുമ്പാവൂർ,എറണാകുളം
തൊഴിൽസിനിമ നടൻ
ജീവിതപങ്കാളി(കൾ)അശ്വതി ജയറാം (പാർവ്വതി)
കുട്ടികൾകാളിദാസ്
മാളവിക

മലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം (ജനനം:ജയറാം സുബ്രഹ്മണ്യൻ ഡിസംബർ 10, 1964). എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം.[1] അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി.[1]. 2011ൽ പത്മശ്രീ ബഹുമതിക്കർഹനായി.

കുടുംബം

ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. മകൻ കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം.

ജീവചരിത്രം

ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ജയറാം, കാലടിയുലുള്ള ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാതലത്തിൽ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..[1] ഇവയെല്ലാം തന്നെ കലാജീവിതത്തിൽ സജീവമാകാൻ ജയറാമിനെ പ്രേരിതനാക്കി.[1] കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം കലാഭവനിൽ ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നതും തന്റെ അപരൻ എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടർന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവിൽക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.[1] സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്ര സംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.[1] വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്.

ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്.[1] കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്[1]. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.

ജയറാം അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക

വർഷം ചലച്ചിത്രം കഥാപാത്രം
2012 പകർന്നാട്ടം തോമസ്
2012 ഞാനും എന്റെ ഫാമിലിയും ഡോ. ദിനനാഥൻ
2011 നായിക ആനന്ദ്
2011 സ്വപ്ന സഞ്ചാരി അജയചന്ദ്രൻ
2011 ഉലകം ചുറ്റും വാലിബൻ ജയശങ്കർ
2011 സബാഷ് സെരിയാന പോട്ടി ജെ.ആർ.
2011 സീനിയേഴ്സ് പത്മനാഭൻ
2011 ചൈനാടൗൺ സക്കറിയ
2011 പൊന്നർ ശങ്കർ നെല്ലിയൻ കോടൻ
2011 മേക്കപ്പ്മാൻ ബാലചന്ദ്രൻ
2011 കുടുംബശ്രീ ട്രാവൽസ് അരവിന്ദൻ
2010 കഥ തുടരുന്നു പ്രേമൻ
2010 ഹാപ്പി ഹസ്ബൻഡ്സ് മുകുന്ദൻ മേനോൻ
2009 രഹസ്യ പോലീസ് മണി, ഇൻസ്പെക്ടർ
2009 വിന്റർ ശ്യാം രാംദാസ്
2009 ഭാഗ്യദേവത ബെന്നി ചാക്കോ
2009 സമസ്തകേരളം പി.ഒ. പ്രഭാകരൻ
2008 പഞ്ചാമൃതം (തമിഴ്) മാരീചൻ
2008 ട്വൻറി20 ഡോക്ടർ വിനോദ് ബാസ്കർ
2008 ആയേഗൻ (തമിഴ്) കോളേജ് പ്രിൻസിപ്പാൾ ആൽബർട്ട് അദിയ പദം
2008 സരോജ (തമിഴ്) ACP രവിചന്ദ്രൻ
2008 ധാം ധൂം (തമിഴ്) രാഘവൻ നമ്പ്യാർ
2008 പാർഥൻ കണ്ട പരലോകം അനിൽ
2008 വെറുതേ ഒരു ഭാര്യ സുഗുണൻ
2008 നോവൽ സേതുനാഥൻ
2007 സൂര്യൻ സൂര്യൻ
2007 അഞ്ചിൽ ഒരാൾ അർജുനൻ സുധീന്ദ്രൻ
2006 കനകസിംഹാസനം കാസർകോട് കനകാംബരൻ
2006 മൂന്നാമതൊരാൾ ചന്ദ്ര
2006 ആനച്ചന്തം കൃഷ്ണപ്രസാദ്
2006 മധുചന്ദ്രലേഖ മാധവൻ
2006 പരമശിവം നായർ
2005 സർക്കാർ ദാദ മുകുന്ദൻ മേനോൻ
2005 പൌരൻ ദിവാകരൻ
2005 ആലീസ് ഇൻ വണ്ടർലാന്റ് ആൽബി
2005 ഫിംഗർ പ്രിൻറ് വിവേക് വർമ്മ
2004 അമൃതം ഗോപിനാഥൻ നായർ
2004 മയിലാട്ടം ദേവൻ, പഴനി
2004 ഞാൻ സൽപ്പേര് രാമൻകുട്ടി രാമൻ കുട്ടി
2003 മനസ്സിനക്കരെ റെജി
2003 ഇവർ രാഘവമേനോൻ
2003 എന്റെ വീട് അപ്പൂൻറേം വിശ്വനാഥൻ
2003 ജൂലി ഗണപതി ബാലമുരുകൻ
2002 യാത്രക്കാരുടെ ശ്രദ്ധക്ക് രാമാനുജൻ
2002 മലയാളിമാമന് വണക്കം ആനന്ദക്കുട്ടൻ
2002 പഞ്ചതന്ത്രം (തമിഴ്) നായർ
2002 ശേഷം കാളിയപ്പൻ
2001 വൺ മാൻ ഷോ ജയകൃഷ്ണൻ
2001 തീർത്ഥാടനം കരുണാകരൻ
2001 ഉത്തമൻ ഉത്തമൻ
2001 നാറാണത്ത് തമ്പുരാൻ തമ്പുരാൻ
2001 ഷാർജ റ്റു ഷാർജ നന്ദഗോപാലൻ വിശ്വനാഥൻ
2001 വക്കാലത്ത് നാരായണൻ കുട്ടി നാരായണൻ കുട്ടി
2000 തെനാലി ഡോക്ടർ കൈലാഷ്
2000 ദൈവത്തിന്റെ മകൻ സണ്ണി
2000 കൊച്ചു കൊച്ചു സന്തോഷങ്ങൾ ഗോപൻ
2000 മില്ലേനിയം സ്റ്റാർസ് സണ്ണി
2000 നാടൻ പെണ്ണും നാട്ടുപ്രമാണിയും ഗോവിന്ദൻ
2000 സ്വയംവരപ്പന്തൽ ദീപു
1999 ഫ്രണ്ട്സ് അരവിന്ദൻ
1999 ഞങ്ങൾ സന്തുഷ്ടരാണ് സഞ്ജീവൻ ഐ.പി.എസ്
1999 പട്ടാഭിഷേകം മുകുന്ദൻ
1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ റോയ് കെ തോമസ്
1998 ആയുഷ്മാൻ ഭവ സണ്ണി
1998 ചിത്രശലഭം ദേവൻ
1998 കൈക്കുടന്ന നിലാവ് വാസുദേവൻ
1998 കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ അപ്പുട്ടൻ
1998 കുസൃതിക്കുറുപ്പ്
1998 സ്നേഹം
1998 സമ്മർ ഇൻ ബത്‌ലഹേം
1997 ദി കാർ സുനിൽ
1997 ഇരട്ടക്കുട്ടികളുടെ അച്ഛൻ
1997 കഥാനായകൻ രാമനാഥൻ
1997 കാരുണ്യം സതീശൻ
1997 കിലുകിൽ പമ്പരം അനന്തപത്മനാഭൻ വക്കീൽ
1997 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ഗിരി മേനോൻ
1997 സൂപ്പർമാൻ ഹരീന്ദ്രൻ
1996 അരമന വീടും അഞ്ഞൂറേക്കറും
1996 ദില്ലീവാല രാജകുമാരൻ അപ്പു
1996 കളിവീട് മഹേഷ് ശിവൻ
1996 സ്വപ്ന ലോകത്തെ ബാലബാസ്കരൻ ബാലകൃഷ്ണൻ
1996 തൂവൽ കൊട്ടാരം മോഹന ചന്ദ്രൻ പൊതുവാൾ
1995 ആദ്യത്തെ കണ്മണി ബാലചന്ദ്രൻ ഉണ്ണിത്താൻ
1995 അനിയൻ ബാവ ചേട്ടൻ ബാവ പ്രേമചന്ദ്രൻ
1995 കുസൃതിക്കാറ്റ് നന്ദഗോപാൽ
1995 മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത ജയദേവൻ
1995 മിന്നാമിനുങ്ങിനും മിന്നുകെട്ട് ഹരി
1995 പുതുക്കോട്ടയിലെ പുതുമണവാളൻ ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ
1995 ശ്രീരാഗം വെങ്കിടേശ്വരൻ
1995 വൃദ്ധന്മാരെ സൂക്ഷിക്കുക വിജയ കൃഷ്ണൻ
1994 CID ഉണ്ണികൃഷ്ണൻ B.A., B.Ed. ഉണ്ണികൃഷ്ണൻ
1994 സുദിനം
1994 വധു ഡോക്ടറാണ് സിദ്ധാർത്ഥൻ
1993 ധ്രുവം വീരസിംഹ മന്നാടിയാർ
1993 ആഗ്നേയം മാധവൻ കുട്ടി
1993 ബന്ധുക്കൾ ശത്രുക്കൾ ആനമല ഹരിദാസ്
1993 കസ്റ്റംസ് ഡയറി ആനന്ദകൃഷ്ണൻ
1993 കാവടിയാട്ടം ഉണ്ണി
1993 മേലെപ്പറമ്പിൽ ആൺവീട് ഹരികൃഷ്ണൻ
1993 ഒരു കടങ്കഥ പോലെ രവീന്ദ്രൻ
1993 പൈതൃകം
1993 സമാഗമം ജോൺസൺ
1993 വക്കീൽ വാസുദേവ് വേണു
1992 ആയുഷ്കാലം അബി മാത്യു
1992 അയലത്തെ അദ്ദേഹം പ്രേമചന്ദ്രൻ
1992 ഏഴരപ്പൊന്നാന ബാലൻ / വിക്രമൻ
1992 ഫസ്റ്റ് ബെൽ പിറപ്പങ്കോട് പ്രഹാകരൻ
1992 മാളൂട്ടി ഉണ്ണികൃഷ്ണൻ
1992 മൈ ഡിയർ മുത്ത്ച്ഛൻ പാർഥസാരഥി
1992 ഊട്ടി പട്ടണം പവിത്രൻ
1991 കനൽക്കാറ്റ്
1991 അദ്വൈതം വാസു
1991 ഭൂമിക എസ്. ഐ. ഉണ്ണി
1991 ചാഞ്ചാട്ടാം മോഹൻ
1991 എന്നും നന്മകൾ ശിവൻ
1991 എഴുന്നള്ളത്ത്
1991 ജോർജ്കുട്ടി C/O ജോർജ്കുട്ടി ജോർജ്കുട്ടി
1991 കടിഞ്ഞൂൽ കല്ല്യാണം സുധാകരൻ
1991 കൺകെട്ട് രാജു
1991 കേളി നാരായണൻ കുട്ടി
1991 കിലുക്കാംപെട്ടി പ്രകാശ് മേനോൻ
1991 കൂടിക്കാഴ്ച്ച സണ്ണി
1991 മുഖചിത്രം മാത്തുക്കുട്ടി/സേതുമാധവൻ/വരീചൻ
1991 പൂക്കാലം വരവായി നന്ദൻ
1991 സന്ദേശം പ്രകാശ്
1990 കുറുപ്പിന്റെ കണക്കുപുസ്തകം ശാന്തൻ
1990 മാലയോഗം രമേശൻ
1990 മറുപുറം
1990 നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം രാമചന്ദ്രൻ
1990 നന്മ നിറഞ്ഞവൻ ശ്രീനിവാസൻ ശ്രീനിവാസൻ
1990 പാവക്കൂത്ത്
1990 രാധാ മാധവം
1990 രണ്ടാം വരവ് ജയകുമാർ
1990 ശുഭയാത്ര
1990 തലയണമന്ത്രം മോഹൻ
1990 തൂവൽസ്പർശം
1990 വർത്തമാനകാലം ബ്രഹ്മദത്തൻ
1989 ആർദ്രം ജനാർദ്ദനൻ
1989 ചക്കിക്കൊത്ത ചങ്കരൻ പ്രദീപ് തമ്പി
1989 ഇന്നലെ ശരത് മേനോൻ
1989 ജാതകം മാധവനുണ്ണി
1989 കാലാൾപ്പട
1989 മഴവിൽകാവടി വേലായുധൻകുട്ടി
1989 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ശിവശങ്കരൻ
1989 പുതിയ കരുക്കൾ വിനോദ്
1989 ഉത്സവപ്പിറ്റേന്ന് രാജൻ
1989 ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് ഉണ്ണികൃഷ്ണൻ
1989 വചനം ഗോപൻ
1989 ചാണക്യൻ ജയറാം
1989 വർണ്ണം ഹരിദാസ്
1988 പൊൻമുട്ടയിടുന്ന താറാവ്
1988 വിറ്റ്നസ് ബാലഗോപാലൻ
1988 ഊതിക്കാച്ചിയ പൊന്ന്
1988 ധ്വനി ശബരി
1988 മൂന്നാംപക്കം ഭാസി
1988 അപരൻ വിശ്വനാഥൻ / ഉത്തമൻ

പുരസ്കാരങ്ങൾ

  • 2009 - ജനപ്രിയനടനുള്ള, ഏഷ്യാനെറ്റ് ഫിലിം പുരസ്കാരം
  • 2002 - മികച്ച നടനുള്ള വി. ശാന്താറാം അവാർഡ് (ശേഷം)
  • 2000 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (സ്വയംവരപ്പന്തൽ)
  • 2000 - മികച്ച സഹനടനുള്ള തമിഴ്നാട് സർക്കാറിന്റെ പുരസ്കാരം (തെനാലി)
  • 1996 - പ്രത്യേക ജൂറിപുരസ്കാരം, കേരളസംസ്ഥാന സർക്കാറിന്റെ (തൂവൽക്കൊട്ടാരം)
  • 1996 - സിനി ബെസ്റ്റ് ആക്ടർ അവാർഡ്. (തൂവൽക്കൊട്ടാരം)
  • 1996 - ഫിലിംഫെയർ പുരസ്കാരം (തൂവൽക്കൊട്ടാരം)
  • 1996 - റോട്ടറി ക്ലബ് അവാർഡ് (തൂവൽക്കൊട്ടാരം)

പിന്നണി ഗായകൻ

  • 2004 - മയിലാട്ടം
  • 2003 - എന്റെ വീട് അപ്പൂന്റെം
  • 1997 - കഥാനായകൻ

പുറത്തേക്കുള്ള കണ്ണികൾ

ഇതുംകൂടി

  • ജയറാം ഒരു ആനപ്രേമിയാണ്. ഇദ്ദേഹത്തിന് കണ്ണൻ എന്ന പേരിൽ ഒരു ആനയുണ്ട്.
  • ജയറാം ഒരു ചെണ്ട വിദ്വാനാണ്. ഇദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി: ദിവസവും രാവിലെ 4.30നു എഴുന്നേറ്റ് ചെണ്ട കൊട്ടുന്നത് പരിശീലിക്കാറുണ്ടെന്ന്.[2]
  • ജയറാം ഏകദേശം 200-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. പക്ഷേ ഇദ്ദേഹത്തിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാർഡോ, ദേശീയ അവാർഡോ ലഭിച്ചിട്ടില്ല. എന്നാൽ; ജയറാമിന്റെ മകൻ കാളിദാസിന് ഈ രണ്ട് അവാർഡും ലഭിച്ചിട്ടുണ്ട് (മികച്ച ബാലതാരമായി). കാളിദാസ് ഇതുവരെ അഭിനയിച്ചത് രണ്ട് ചിത്രങ്ങളിൽ മാത്രമാണ്.[3]
  • മികച്ച ഒരു മിമിക്രി കലാകാരനായ ജയറാം പ്രശസ്ത മലയാളചലച്ചിത്ര നടൻ പ്രേം നസീറിന്റെ ശബ്ദം അനുകരിക്കുന്നതിൽ പ്രഗൽഭനാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=ജയറാം&oldid=1803582" എന്ന താളിൽനിന്ന് ശേഖരിച്ചത്