"പൃഥ്വിരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
|- style="background:#ccc; text-align:center;" |
|- style="background:#ccc; text-align:center;" |
||
! <br>റിലീസിംഗ് തീയതി<br> !! [[സിനിമ]] !! കൂടെ-അഭിനയിച്ചവർ !! [[സംവിധായകൻ]] !! വേഷം !! [[ഭാഷ]] |
! <br>റിലീസിംഗ് തീയതി<br> !! [[സിനിമ]] !! കൂടെ-അഭിനയിച്ചവർ !! [[സംവിധായകൻ]] !! വേഷം !! [[ഭാഷ]] |
||
|- |
|||
| 2013 || [[മെമ്മറീസ്]] || [[മേഘ്ന രാജ്]], [[നെടുമുടി വേണു]], [[മിയ]], [[വിജയ രാഘവൻ]], [[സുരേഷ് കൃഷ്ണ]], [[മധുപാൽ]] || [[ജിത്തു ജോസഫ്]] || || മലയാളം |
|||
|- |
|- |
||
| 2013 || [[ഡി കമ്പനി]] || [[മോഹൻലാൽ]], [[ജയസൂര്യ]], [[ഫഹദ് ഫാസിൽ]] || [[ജോഷി]], [[എം. പദ്മകുമാർ]], [[ഷാജി കൈലാസ്]], [[ദീപൻ]], [[വിനോദ് വിജയൻ]] || നാഥൂറാം ഗോഡ്സെ || മലയാളം |
| 2013 || [[ഡി കമ്പനി]] || [[മോഹൻലാൽ]], [[ജയസൂര്യ]], [[ഫഹദ് ഫാസിൽ]] || [[ജോഷി]], [[എം. പദ്മകുമാർ]], [[ഷാജി കൈലാസ്]], [[ദീപൻ]], [[വിനോദ് വിജയൻ]] || നാഥൂറാം ഗോഡ്സെ || മലയാളം |
09:47, 10 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം
പൃഥ്വിരാജ് | |
---|---|
ജനനം | പൃഥ്വിരാജ് സുകുമാരൻ |
മറ്റ് പേരുകൾ | രാജു, പൃഥ്വി |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, സിനിമാ നിർമാതാവ്, പിന്നണി ഗായകൻ |
സജീവ കാലം | 2002-ഇതുവരെ |
ജീവിതപങ്കാളി(കൾ) | സുപ്രിയ മേനോൻ |
മാതാപിതാക്ക(ൾ) | സുകുമാരൻ, മല്ലിക സുകുമാരൻ |
പുരസ്കാരങ്ങൾ | കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം(2006) മികച്ച നടൻ - വാസ്തവം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം(2013) മികച്ച നടൻ - സെല്ലുലോയിഡ് |
കേരളത്തിലെ യുവ ചലച്ചിത്ര നടനാണ് പൃഥ്വിരാജ് (ജനനം: ഒക്ടോബർ 16 1982[1]) . മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണി ഗായകനും സിനിമാ നിർമ്മാതാവുമാണ് ഇദ്ദേഹം.
2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെയായി അറുപതിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. സ്റ്റോപ്പ് വയലൻസ് (2002), സ്വപ്നക്കൂട് (2003), ക്ലാസ്മേറ്റ്സ് (2006), വർഗ്ഗം (2006), വാസ്തവം (2006), തിരക്കഥ (2008), ഉറുമി (2011) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില മലയാള ചിത്രങ്ങളാണ്. രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. പാരിജാതം (2005) ,മൊഴി (2007) , രാവണൻ (2010) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില തമിഴ് ചലച്ചിത്രങ്ങളാണ്. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗ് ചിത്രത്തിലും അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി.
സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിർമ്മാണ കമ്പനി നടത്തുന്നു.
ജീവിത പശ്ചാത്തലം
മലയാള ചലച്ചിത്രനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1982-ൽ ജനിച്ചു.[2]. നടൻ ഇന്ദ്രജിത്ത് ഇദ്ദേഹത്തിന്റെ സഹോദരനാണ്.
തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു[3]. പഠനം പൂർത്തികരിക്കുന്നതിനു മുൻപേ ചലച്ചിത്രവേദിയിലെത്തി.
ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ് ഭാര്യ. 2011 ഏപ്രിൽ 25നായിരുന്നു വിവാഹം.
ചലചിത്ര മേഖല
മലയാള സിനിമ
2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം[4]. സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും പൂർണമായും സ്വന്തമെന്ന് പറയാവുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രം 2009-ൽ ഇറങ്ങിയ പുതിയമുഖം എന്ന ചിത്രത്തോടെയാണ് യാഥാർത്ഥ്യമായത്.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്ര വ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു[5]. വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു.
2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അർഹനായി. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിലൂടെ ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.[6]
തമിഴ് സിനിമ
തെലുഗു സിനിമ
ഹിന്ദി സിനിമ
തന്റെ ആദ്യ ഹിന്ദി ചിത്രമായ അയ്യ 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. റാണി മുഖർജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിൻ കുന്ദാൾക്കർ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുൽ സബർവാൾ സംവിധാനം ചെയ്ത ഔറംഗസേബ് ആണ് ചിത്രം. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ അർജുൻ കപൂറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്..[7]
പുരസ്കാരങ്ങൾ
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2006, (വാസ്തവം)
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2012 (അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്)[8]
അഭിനയിച്ച ചിത്രങ്ങൾ
പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ
റിലീസിംഗ് തീയതി |
സിനിമ | കൂടെ-അഭിനയിച്ചവർ | സംവിധായകൻ | വേഷം | ഭാഷ |
---|---|---|---|---|---|
2013 | മെമ്മറീസ് | മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയ രാഘവൻ, സുരേഷ് കൃഷ്ണ, മധുപാൽ | ജിത്തു ജോസഫ് | മലയാളം | |
2013 | ഡി കമ്പനി | മോഹൻലാൽ, ജയസൂര്യ, ഫഹദ് ഫാസിൽ | ജോഷി, എം. പദ്മകുമാർ, ഷാജി കൈലാസ്, ദീപൻ, വിനോദ് വിജയൻ | നാഥൂറാം ഗോഡ്സെ | മലയാളം |
2013 | അരിവാൾ ചുറ്റിക നക്ഷത്രം | മമ്മുട്ടി | അമൽ നീരദ് | --- | മലയാളം |
പുറത്തിറങ്ങിയ ചിത്രങ്ങൾ
പിന്നണി ഗായകൻ
സിനിമാ നിർമാതാവ്
അവലംബം
- ↑ "Prithviraj on a Roll (Turns 27)". The Hindu. Chennai, India. 15 October 2009.
- ↑ ഐ.എം.ഡി.ബി.ൽ നിന്നുള്ള ജീവചരിത്രം
- ↑ http://www.prithviraj.co.in/about.html
- ↑ ഹിന്ദുവിൽ നിനുള്ള റിപ്പോർട്ട്
- ↑ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ട്
- ↑ http://www.asianetnews.tv/news-updates/94-entertainment/5514-prithviraj-got-state-film-award പൃഥ്വിരാജും പ്രേക്ഷകരും തമ്മിൽ
- ↑ "Prithviraj to star in YRF's Aurangzeb". BollywoodHungama.com. 2012-06-12. Retrieved 2012-07-17.
- ↑ http://www.mathrubhumi.com/movies/malayalam/341777/
- ↑ "സിനിമ" (PDF) (in മലയാളം). മലയാളം വാരിക. 2013 മാർച്ച് 08. Retrieved 2013 ജൂൺ 10.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പൃഥ്വിരാജ്
- ട്വിറ്റരിൽ നിന്ന് പൃഥ്വിരാജ്
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- 1982-ൽ ജനിച്ചവർ
- ഒക്ടോബർ 16-ന് ജനിച്ചവർ
- മലയാളചലച്ചിത്ര നടന്മാർ
- തമിഴ്ചലച്ചിത്ര നടന്മാർ
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ