"കശുമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 72: വരി 72:
കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് '''കശുവണ്ടി'''. പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലാണ്]] ഇത് ഏറ്റവും കൂടുതൽ സംസ്കരിക്കപ്പെടുനത് .{{തെളിവ്}} [[കണ്ണൂർ_ജില്ല|കണ്ണൂർ]] [[കാസറഗോഡ്_ജില്ല|കാസറഗോഡ്]] ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്.{{തെളിവ്}} [[കേരളം|കേരളത്തിൽ]] നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി [[കയറ്റുമതി]] ചെയ്യപ്പെടുന്നുണ്ട്‌.......
കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് '''കശുവണ്ടി'''. പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലാണ്]] ഇത് ഏറ്റവും കൂടുതൽ സംസ്കരിക്കപ്പെടുനത് .{{തെളിവ്}} [[കണ്ണൂർ_ജില്ല|കണ്ണൂർ]] [[കാസറഗോഡ്_ജില്ല|കാസറഗോഡ്]] ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്.{{തെളിവ്}} [[കേരളം|കേരളത്തിൽ]] നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി [[കയറ്റുമതി]] ചെയ്യപ്പെടുന്നുണ്ട്‌.......


== കശുമാവിന്റെ തടി==
== കശുമാവിന്റെ തടി== ചതുപ്പു നിലങ്ങളും കായലുകളും നികത്തുന്നതിന് പ്രത്യേകിച്ച് ദ്വീപുകൾ കൃത്രിമമായി നിർമ്മിക്കുന്നതിന് കശുമാവിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു.
ചതുപ്പു നിലങ്ങളും കായലുകളും നികത്തുന്നതിന് പ്രത്യേകിച്ച് ദ്വീപുകൾ കൃത്രിമമായി നിർമ്മിക്കുന്നതിന് കശുമാവിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു.


== ചിത്രശാല ==
== ചിത്രശാല ==

04:14, 9 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കശുമാവ്
കശുമാങ്ങയും കശുവണ്ടിയും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. occidentale
Binomial name
Anacardium occidentale
Synonyms
  • Acajuba occidentalis (L.) Gaertn.
  • Anacardium microcarpum Ducke
  • Anacardium occidentale var. americanum DC.
  • Anacardium occidentale var. gardneri Engl.
  • Cassuvium pomiferum Lam.
  • Cassuvium reniforme Blanco
  • Cassuvium solitarium Stokes
കശുവണ്ടി പരിപ്പ്.

കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ്‌ കശുമാവ് (Anacardium occidentale). കശുമാവ്, പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം[1] കേരളത്തിൽ എത്തിച്ചത് പറങ്കികളാണ്‌. ആയതിനാലാണ്‌ ഇതിനെ പറങ്കിമാവ് എന്ന് അറിയപ്പെടുന്നത് എന്ന് കരുതുന്നു.

പേരിനു പിന്നിൽ

പോർത്തുഗീസ് ഭാഷയിലെ കാശു (Caju) വിൽ നിന്നാണ്‌ കശൂമാവ് ഉണ്ടായത്. [2]പോർത്തുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു.

സവിശേഷതകൾ

Anacardiaceae സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്തീയനാമം Anacardium occidentale എന്നാണ്‌ [3]. ഇത് ഭാരതത്തിന്‌ പുറമേ ജമൈക്ക, വെസ്റ്റ് ഇൻഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നു[4].

ഇടത്തരം വൃക്ഷമായ ഇത് 15 മീറ്റർ മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്നതുമാണ്‌. ഇലകൾ ഓവൽ ആകൃതിയിലുള്ളതും പൂക്കൾക്ക് റോസ് നിറവുമാണ്‌[4].

വിത്തുകൾ നട്ടാണ് പ്രധാനമായും തൈകൾ ഉൽ‍പാദിപ്പിക്കുന്നത്.വ്യാവസായിക അടിസ്ഥനത്തിലുള്ള കശുമാവ് കൃഷിക്ക് ബഡിംഗ് മുലം ഉല്പാദിപ്പിച്ച തൈകൾ ഉപയോഗിക്കുന്നു. കാലതാമസം കൂടാതെ ഫല ലഭ്യത ഉറപ്പ് വരുത്തുന്നതിനാണിത്. കശുവണ്ടിയുടെ തോടിലെ കറ പൊള്ളലുണ്ടാക്കും.

ഉപയോഗങ്ങൾ

കശുവണ്ടിപ്പരിപ്പ് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുവാണ്.

അണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർണിഷ്, പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.

ഗോവയിൽ ഈ പറങ്കിപ്പഴം ഉപയോഗിച്ച് ഫെനി എന്ന മദ്യം ഉണ്ടാക്കിവരുന്നു.

കശുമാങ്ങയുടെ നീരിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം വച്ചാൽ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്പം പഞ്ചസാര ചേർത്താൽ നല്ല ഒരു പാനീയമാണ്.

പറങ്കിപ്പഴം

രസാദി ഗുണങ്ങൾ

രസം :മധുരം

ഗുണം :ഗുരു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :മധുരം [5]

കശുമാവിന്റെ തടി

ഔഷധയോഗ്യ ഭാഗം

മരപ്പട്ട, ഫലം, കറ[5]

ഔഷധ ഗുണം

പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാതഹാരകമാണ്. ധാതുക്ഷയം, ലൈംഗികശേഷിക്കുറവു്, താഴ്ന്ന രക്തസമ്മർദ്ദം, പ്രസവാനന്തരമുള്ള ക്ഷീണം എന്നിവയ്ക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലിൽ അരച്ചു കഴിച്ചാൽ മതി.[6]

കശുവണ്ടി

കപ്പലണ്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കപ്പലണ്ടി (വിവക്ഷകൾ) എന്ന താൾ കാണുക. കപ്പലണ്ടി (വിവക്ഷകൾ)

കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി. പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതൽ സംസ്കരിക്കപ്പെടുനത് .[അവലംബം ആവശ്യമാണ്] കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്] കേരളത്തിൽ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌.......

കശുമാവിന്റെ തടി

ചതുപ്പു നിലങ്ങളും കായലുകളും നികത്തുന്നതിന് പ്രത്യേകിച്ച് ദ്വീപുകൾ കൃത്രിമമായി നിർമ്മിക്കുന്നതിന് കശുമാവിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു.

ചിത്രശാല

അവലംബം

  1. http://www.daleysfruit.com.au/Nuts/cashew.htm
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. http://ayurvedicmedicinalplants.com/plants/3110.html
  4. 4.0 4.1 http://www.botanical.com/botanical/mgmh/c/casnut29.html
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=കശുമാവ്&oldid=1775641" എന്ന താളിൽനിന്ന് ശേഖരിച്ചത്