"സംവാദം:ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 44: വരി 44:


കണ്ടെത്തലുകൾ എന്തായാലും ഇതിനകത്ത് ശരിയാകില്ല. ശരിയായ രീതിയേ അല്ല. തലക്കെട്ട് മാറ്റിയ രീതിയും നന്നല്ല. '''ദീർഘകാലശ്വാസതടസ്സരോഗം''' എന്ന് എവിടെയാണ് വിക്കിപീഡിയയ്ക്ക് പുറത്ത് പ്രചാരത്തിലുള്ളത്. അല്ലെങ്കിൽ ഉപയോഗിച്ചിട്ടുള്ളത്. --[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 07:31, 3 ജൂൺ 2013 (UTC)
കണ്ടെത്തലുകൾ എന്തായാലും ഇതിനകത്ത് ശരിയാകില്ല. ശരിയായ രീതിയേ അല്ല. തലക്കെട്ട് മാറ്റിയ രീതിയും നന്നല്ല. '''ദീർഘകാലശ്വാസതടസ്സരോഗം''' എന്ന് എവിടെയാണ് വിക്കിപീഡിയയ്ക്ക് പുറത്ത് പ്രചാരത്തിലുള്ളത്. അല്ലെങ്കിൽ ഉപയോഗിച്ചിട്ടുള്ളത്. --[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 07:31, 3 ജൂൺ 2013 (UTC)

:സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി [[WP:TT]] പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. [[വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്|'''"കണ്ടെത്തലുകൾ അരുത്"''']] എന്നതിന്റെ ദുരുപയോഗമാണു് ഇവിടെ പ്രിൻസ്‌മാത്യു നടത്തി അതിനെ സാങ്കേതികപദങ്ങളുടെ തർജ്ജമയ്ക്കെതിരായ തരത്തിലുള്ള നയമാക്കിയെടുക്കാൻ ശ്രമിക്കുന്നതും അതുവഴി മലയാളം വിക്കിപീഡിയയ്ക്ക് സമൂഹത്തിൽ അപമാനം വരുത്തിവെക്കുന്നതും. ഇതിൽ വ്യക്തതയ്ക്കായി ഒരു ചർച്ച [[വിക്കിപീഡിയ_സംവാദം:കണ്ടെത്തലുകൾ_അരുത്]] എന്നിടത്തു തുടങ്ങിയിട്ടുണ്ടു് . നയപരമായ ചർച്ചയായതിനാൽ അവിടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ. - [[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 07:51, 3 ജൂൺ 2013 (UTC)

07:51, 3 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സനാതനം എന്നതിന് ക്രോണിക് എന്നാണോ അർത്ഥം? മാറ്റമില്ലാത്ത - സനാതന ധർമ്മം - എന്ന മട്ടിലല്ലേ? ക്രോണിക് ഡിസീസുകളെ കുറിക്കാൻ പരക്കെ ഉപയോഗിക്കുന്ന തീരാവ്യാധി എന്ന പദം തന്നെ ഉപയോഗിച്ചാൽ പോരേ? --പ്രവീൺ:സം‌വാദം 15:07, 27 സെപ്റ്റംബർ 2010 (UTC)[മറുപടി]

മാറ്റമില്ലാത്തത്->മാറാവ്യാധി->തീരാവ്യാധി.. രണ്ടും ഒന്നുതന്നെയല്ലേ? --Vssun (സുനിൽ) 15:50, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]
ക്രോണിക് എന്ന അർത്ഥത്തിൽ തന്നെയാണ് “സനാതന” രോഗം എന്നുപയോഗിക്കുന്നത്. ‘സനാതന’ എന്നത് രോഗനാമത്തിന്റെ വിശേഷണമായി ആംഗലശൈലിയിൽ തന്നെ prefix രൂപത്തിലുപയോഗിക്കാമെന്നതാണ് സൌകര്യം. ആ സൌകര്യം മാറാ/തീരാ ഉപയോഗിച്ചാൽ കിട്ടില്ല, ഏച്ചുകെട്ടിയതുപോലിരിക്കുകയും ചെയ്യാം. ‘സനാതനമതം’ എന്നതിലെ സനാതനത്തിന് വാഗർത്ഥം “മാറാത്തത്” എന്നാണെങ്കിലും ‘സനാതന രോഗം’ എന്നതിലെ ‘മാറാത്തത്’ എന്നതിനു നിരന്തരശല്യമുള്ളത് എന്ന അർത്ഥമാണ് സിദ്ധിക്കുക. --സൂരജ് | suraj 07:22, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]
ഗൂഗിൾ പ്ലസിൽ പ്രിൻസ് മാത്യുവിന്റെ പരിഹാസം:
ഹെന്റമ്മോ ചിരിപ്പിച്ചുകൊല്ലുമല്ലോ...
Chronic disease = സനാതന രോഗം
Chronic pain = സനാതന വേദന
Chronic constipation = സനാതന മലബന്ധം
കൂടുതൽ പരിഹാസങ്ങൾ ഒഴിവാക്കാൻ സനാതന- എന്നതുമാറ്റി ചിരകാലിക- എന്നാക്കുന്നു. eternal, everlasting എന്നിവയുടെ പരിഭാഷയായി സനാതന- ഉപയോഗിച്ചുകൊള്ളൂ.--Naveen Sankar (സംവാദം) 13:57, 19 മേയ് 2013 (UTC)[മറുപടി]

A chronic condition is a human health condition or disease that is persistent or otherwise long-lasting in its effects. The term chronic is usually applied when the course of the disease lasts for more than three months. (Wikipedia)

മൂന്നുമാസമാണോ ചിരകാലം? chronic എന്നുവെച്ചാൽ പഴക്കം ചെന്ന, വിട്ടുമാറാത്ത എന്നൊക്കെയല്ലേ അർത്ഥം ? അപ്പോൾപ്പിന്നെ പഴക്കംചെന്ന ശ്വാസതടസ്സ രോഗം എന്നോ വിട്ടുമാറാത്ത ശ്വാസതടസ്സ രോഗം എന്നോ അല്ലേ കൂടുതൽ ശരി? ഇനി അതല്ല, സംസ്കൃതം തന്നെ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ... ഒന്നും പറയാനില്ല. --Prince Mathew പ്രിൻസ് മാത്യു 18:18, 22 മേയ് 2013 (UTC)[മറുപടി]

ചിരം ആയുർവ്വേദത്തിൽ ഉപയോഗിച്ചുവരുന്ന വാക്കാണ്. ചിരരോഗം എന്നത് chronic disease തന്നെയാണ്.

മാസത്തിന്റെ കണക്ക് U.S. National Center for Health Statistics-ന്റെയാണ്. ഒരു കണക്ക് എന്നതിലപ്പുറം അതിലൊന്നുമില്ല. ആ താളിൽ നൽകിയിരിക്കുന്ന ഉദാഹരണങ്ങൾ പ്രിൻസിന് ഒഴിവാക്കേണ്ടിവന്നത് അതുകൊണ്ടാണ്. ഇനി പഴക്കം ചെന്ന ആയാൽ 'മൂന്നുമാസമൊക്കെ ഒരു പഴക്കമാണോ പ്രിൻസേ' എന്ന് ചോദിച്ചൂടേ? 'വിട്ടുമാറാത്താ'ന്ന് വെച്ചാലോ? ചിരത്വമൊക്കെ ആപേക്ഷികമാണ്.

'വിട്ടുമാറാത്ത' മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. ഔചിത്യമ്പോലെ മാറിമാറി പ്രയോഗിക്കുക. പുതിയ വാക്കുകൾ വ്യുല്പാദിപ്പിക്കുക, ഒറ്റപ്പദമാക്കുക, കുസന്ധി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് സംസ്കൃതം ചിലപ്പോൾ ഉപയോഗിക്കേണ്ടിവരും. അതിനിങ്ങനെ ക്രോണിക്കാവേണ്ട കാര്യമൊന്നുമില്ല. ഇത്തരം ആവശ്യങ്ങളില്ലാത്തപ്പോൾ തനിമലയാളംതന്നെ ആവണം എന്നാണ് എന്റെ പക്ഷം.

പിന്നെ, ഈ പുതിയ വാക്ക് എന്ന് കേട്ടാൽ കണ്ടുപിടിപ്പെന്നൊക്കെ കരുതുന്നതിൽ ഒരുപാട് പിശകുണ്ട്. പ്രിൻസ് പഴക്കംചെന്ന/വിട്ടുമാറാത്ത ശ്വാസതടസ്സരോഗം എന്ന് നിർദ്ദേശിക്കുമ്പോൾ എന്തുതരം കണ്ടെത്തലാണോ നടത്തിയത്, ആ വിവർത്തനപ്രക്രിയ മാത്രമാണ് പദനിർമ്മാണംകൊണ്ടൊക്കെ ഉദ്ദേശിക്കുന്നത്. ഇതിലെവിടെയാണ് വിക്കിവിരുദ്ധത?--തച്ചന്റെ മകൻ (സംവാദം) 07:20, 23 മേയ് 2013 (UTC)[മറുപടി]

"വിട്ടുമാറാത്ത ശ്വാസതടസ്സ രോഗം" എന്നോ "പഴക്കംചെന്ന ശ്വാസതടസ്സ രോഗം" എന്നോ പറയുന്നത് ഒരു വാചകമാണ്, ഒരു പദമല്ല. അതേസമയം "ചിരകാലികശ്വാസതടസ്സരോഗം" എന്നുപറയുമ്പോൾ ഒരു പുതിയ സമസ്തപദമാണ് സൃഷ്ടിക്കുന്നത്. രണ്ടും രണ്ടാണ്. "വിട്ടുമാറാത്ത എന്നുപയോഗിക്കുന്നതിൽ കുഴപ്പമില്ല" എന്ന് അഭിപ്രായപ്പെട്ടതുകൊണ്ട് നമ്മൾ ഒരു സമവായത്തിലെത്തി എന്നു കരുതുന്നു. അതുകൊണ്ട് തലക്കെട്ട് അങ്ങനെ മാറ്റുന്നു. --Prince Mathew പ്രിൻസ് മാത്യു 15:24, 24 മേയ് 2013 (UTC)[മറുപടി]
chronic - കാലവുമായി ബന്ധമുള്ളതാണ് (chronologyയിലുള്ള അതേ 'കാലം'). വിട്ടുമാറാത്ത എന്നല്ല അർഥം. chronic diseases വിട്ടുമാറിക്കൂട എന്നൊന്നുമില്ല. സംസ്കൃതമാണ് കുഴപ്പക്കാരനെങ്കിൽ "പഴക്കംചെന്ന" എന്നതാകും കൂടുതൽ നല്ലത്. പഴക്കം ചെന്നത് / വളരെക്കാലമായുള്ള ഇവയിലേതെങ്കിലും പരിഗണിക്കൂ. ('ചിരകാലം' അത്ര സംസ്കൃതമൊന്നുമല്ല എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. ശ്വാസവും കാലവും രോഗവുമൊക്കെപ്പോലെ അതും മലയാളമാണ്. എങ്കിലും വേണ്ട. കഴിവതും തമിഴാക്കാൻ ശ്രമിക്കാം. ഛെ! അവിടെയും കൈവിട്ടുപോയി. ശ്രമത്തിന്റെ തമിഴെന്താണാവോ?)--Naveen Sankar (സംവാദം) 05:11, 26 മേയ് 2013 (UTC)[മറുപടി]
കിട്ടിപ്പോയ്. chronic = "ഏറെനാളായുള്ള" (Sanskrit free; സംസ്കൃതം ഒട്ടുമില്ല). आप लीजिए। --Naveen Sankar (സംവാദം) 05:37, 26 മേയ് 2013 (UTC)[മറുപടി]
hi:दीर्घकालिक थकान संलक्षण ( en:Chronic fatigue syndrome) ഹിന്ദി വിക്കി "Chronic" "दीर्घकालिक" എന്നാണ് ഉപയോഗിക്കുന്നത്.en:Chronic (medicine).-- 117.203.69.99 08:21, 26 മേയ് 2013 (UTC)[മറുപടി]

നേരത്തേ "വിട്ടുമാറാത്ത ശ്വാസതടസ്സ രോഗം" എന്നു പേരുമാറ്റിയ എന്റെ നടപടി അബദ്ധമായെന്നു തോന്നുന്നു. ശ്വാസതടസ്സരോഗം എന്നൊരു വാക്ക് നിലവിലുണ്ടാകും എന്നു കരുതിയാണ് അതോടൊപ്പം വിട്ടുമാറാത്ത എന്നു ചേർക്കുന്നതിൽ തെറ്റില്ല എന്നുകരുതിയത്. എന്നാൽ വിശദമായി അന്വേഷിച്ചപ്പോൾ മനസിലാകുന്നത് ശ്വാസതടസ്സ രോഗം എന്നൊരു വാക്ക് പ്രയോഗത്തിലില്ലെന്നും ഇത് മറ്റുപല വാക്കുകളെയും പോലെ വിക്കിപീഡിയയിലെ എഴുത്തച്ഛന്മാരുടെ സൃഷ്ടിയാണെന്നുമാണ്. അതേ സമയം ഈ രോഗത്തിന്റെ ഇംഗ്ലീഷ് പേര് തന്നെയാണ് മലയാളത്തിലും പ്രചാരത്തിലുള്ളതെന്നതിന് ധാരാളം അവലംബങ്ങൾ ലഭിക്കുകയും ചെയ്തു. ([1][2][3][4][5]

അതുകൊണ്ട് ഞാൻ എന്റെ നിലപാട് തിരുത്തുന്നു. ലേഖനത്തിന്റെ പേര് സി.ഒ.പി.ഡി. എന്നോ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് എന്നോ വേണം മാറ്റാൻ. --Prince Mathew പ്രിൻസ് മാത്യു 10:42, 26 മേയ് 2013 (UTC)[മറുപടി]

അപ്പോഴ് അങ്ങനെയാകട്ടെ. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി. പിന്നെന്തിനാണൊരു മലയാള വിക്കിപീഡിയ? മലയാളലിപികാണാൻ മാത്രമോ?. നേരെയങ്ങ് ഇംഗീഷ് വിക്കിപീഡിയയിൽ പോയാൽ പോരേ?. ---Naveen Sankar (സംവാദം) 02:35, 27 മേയ് 2013 (UTC)[മറുപടി]


വിശദമായി അന്വേഷിച്ചപ്പോൾ മനസിലായത് 'മലയാളം വിക്കിപീഡിയ', 'സ്വതന്ത്രവിജ്ഞാനകോശം' തുടങ്ങിയ സമസ്തപദങ്ങൾ മലയാളത്തിലെ ചില നവീനരായ എഴുത്'തച്ച'ന്മാരുടെ സൃഷ്ടിയാണെന്നാണ്. ഇവ 'മലയാളത്തിലുള്ള വിക്കിപീഡീയ' സ്വതന്ത്രമായ വിജ്ഞാനകോശം എന്നിങ്ങനെ മാറ്റാൻ WP:OR പ്രകാരം ആവശ്യപ്പെടുന്നു. ഇങ്ങനെ പദങ്ങൾ നിലവിലുണ്ടെന്ന് വ്യക്തമായ റെഫറൻസ് നൽകാത്ത പക്ഷം 'കാര്യനിർവ്വാഹകർ' 'ഫലകം', 'സമീപകാലമാറ്റങ്ങൾ', സാമൂഹികകവാടം, വിക്കിപഞ്ചായത്ത് തുടങ്ങിയവ അഡ്മിനിസ്ട്രേറ്റർമാർ, ടെമ്പ്ലേറ്റ്, റീസെന്റ് ചെയ്ഞ്ചുകൾ, കമ്യൂണിറ്റി പോർട്ടൽ, വിക്കി വില്ലേജ് പമ്പ് എന്നിങ്ങനെ മാറ്റുക. ചെയ്ഞ്ച് എന്ന വാക്ക് "എന്തൊരു ചെയ്ഞ്ച്" , "ഒരു ചെയ്ഞ്ച് ആർക്ക ഇഷ്ടമല്ലാത്തെ?" തുടങ്ങിയ വാചകങ്ങളിലൂടെ മലയാളത്തിൽ വളരെ പ്രചാരത്തിലുള്ളതെന്നതിന് അവലംബങ്ങൾ നൽകാൻ തയ്യാറാണ്. മറ്റുള്ളവയ്ക്കും. ഈ പറഞ്ഞ ഭാഗങ്ങളിൽ 'അവലംബം നൽകുക' എന്ന ടെമ്പ്ലേറ്റ് നൽകുന്നതിന് എന്തു ചെയ്യണം? കാര്യനിർവ്വാഹകർ സഹായിക്കുക.--115.241.225.58 12:34, 27 മേയ് 2013 (UTC)[മറുപടി]

വിക്കിയിലെ ഗ്രാമർ നാസികളെ കൊണ്ടു തോറ്റുപോകത്തേയുള്ളൂ. സനാതനം എന്നുപയോഗിച്ചാൽ എന്താണുകുഴപ്പം? അതൊരു മതത്തിനു് തീറെഴുതിക്കൊടുത്തിരിക്കയാണോ? അതു് മലയാളത്തിലുപയോഗിക്കുന്ന പദം തന്നെയല്ലേ? ആരെങ്കിലും പരിഹസിച്ചാലുടനെ അതു മാറ്റാൻ എന്തൊരു ജാഗ്രത! Sebinaj (സംവാദം) 18:24, 28 മേയ് 2013 (UTC)[മറുപടി]

സി.ഒ.പി.ഡി.

മേൽ സൂചിപ്പിച്ചപ്രകാരം, ശ്വാസതടസ്സരോഗം എന്നൊരു സമസ്തപദം മലയാളഭാഷയിൽ പ്രയോഗത്തിലില്ലാത്തതാണെന്നും പ്രസ്തുത സമസ്തപദവും അതിന്റെ സംയുക്തരൂപങ്ങളും വിക്കിപീഡിയ ഉപയോക്താക്കളുടെ സൃഷ്ടിയും വിക്കിപീഡിയയിൽ മാത്രം ഉപയോഗത്തിലുള്ളതും ആണെന്നും ബോധ്യപ്പെട്ടതിനാലും അപ്രകാരം പുതിയ പദങ്ങൾ സൃഷ്ടിക്കുന്നത് "കണ്ടെത്തലുകൾ അരുത്" എന്ന വിക്കിപീഡിയ നയത്തിന് വിരുദ്ധമായതിനാലും ഈ രോഗത്തിന്റെ പേരും അതിന്റെ ചുരുക്കരൂപവും ഇംഗ്ലീഷ് ഭാഷയിൽനിന്ന് തത്സമങ്ങളായി മലയാളഭാഷയിലേയ്ക്ക് സ്വീകരിച്ചിരിക്കുന്നതും പരക്കെ ഉപയോഗത്തിലിരിക്കുന്നതും ആണെന്ന് മേൽ സൂചിപ്പിച്ച [6] [7] [8] [9] [10] എന്നീ അവലംബങ്ങളിൽനിന്ന് സംശയലേശമന്യേ തെളിയുന്നതുകൊണ്ടും ഈ ലേഖനത്തിന്റെ പേര് സി.ഒ.പി.ഡി. എന്ന് ഇതിനാൽ മാറ്റിക്കൊള്ളുന്നു. --Prince Mathew പ്രിൻസ് മാത്യു 19:12, 1 ജൂൺ 2013 (UTC)[മറുപടി]

ചുരുക്കെഴുത്തുകൾ വിക്കിപീഡിയയിൽ മുഖ്യതാളായി കൊടുക്കുക പതിവില്ല. അതിനാൽ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് ക്ക് തിരിച്ചുവിടുന്നു. ഇനി പേരുമാറ്റങ്ങളുണ്ടെങ്കിൽ ദയവായി അത് സംവാദം താളിൽ തിരുമാനമാക്കി ഉറപ്പിച്ച് ചെയ്യുക. --മനോജ്‌ .കെ (സംവാദം) 19:40, 1 ജൂൺ 2013 (UTC)[മറുപടി]
float ഇതായാലും മതി.--Prince Mathew പ്രിൻസ് മാത്യു 19:42, 1 ജൂൺ 2013 (UTC)[മറുപടി]

ക്രോണിക്, ഒബ്സ്ട്രക്ടീവ്, പൾമൊണറി, ഡിസീസ് എന്നീ പദങ്ങളൊക്കെ ഏറെനാളായി പ്രയോഗത്തിലുള്ള മലയാളപദങ്ങളായതുകൊണ്ട് പ്രശ്നമില്ല. ഫേസ്ബുക്കിൽ ഞാനൊന്ന് പരിഹസിച്ചാൽ കൂടുതൽ പരിഹാസങ്ങളൊഴിവാക്കാൻ വീണ്ടും തിരുത്തുമോ? Robykurian

തർജ്ജമകൾക്കു് റഫറൻസ് വേണമെന്ന കീഴ്‌വഴക്കം എപ്പോഴാണു് തുടങ്ങിയതു് ? ഇംഗ്ലീഷ് വിക്കിപീഡിയയിലെ WP:OR തർജ്ജമകളെ പറ്റി പറയുന്നതു് ഇങ്ങനെയാണു് Faithfully translating sourced material into English, or transcribing spoken words from audio or video sources, is not considered original research. സനാതന ശ്വാസതടസ്സരോഗം എന്നതു് എന്തു നല്ല പരിഭാഷയാണു്. ആരോ എവിടെയെങ്കിലും തുമ്മിയെന്നും ചിരിച്ചെന്നും കേട്ടു് മികച്ച തർജ്ജമകളെ മാറ്റുന്നതാണു് തെറ്റായ കീഴ്‌വഴക്കങ്ങൾ. പ്രിൻസ്‌മാത്യു ഇട്ട റഫറൻസുകളിൽ നിന്നു ബോധ്യമാകുന്നതു് മലയാളത്തിൽ തത്തുല്യ പദം ഇല്ലെന്നു മാത്രമല്ലേ . ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നു വ്യത്യസ്തമായി മലയാളത്തിലെ പുതിയ പദങ്ങൾക്ക് റെഫറൻസ് വേണമെന്ന നയം എങ്ങനെയാണു് ഉണ്ടായതെന്നറിയാനും താല്പര്യമുണ്ടു് . ഇതു ഒരു നയരൂപീകരണത്തിനു പുറത്താണോ ? ഈ ലേഖനത്തിന്റെ മലയാളം തലക്കെട്ടായി സനാതന ശ്വാസ തടസ്സരോഗം എന്നു തന്നെ മാറ്റണമെന്നാണു് എന്റെ അഭിപ്രായം. --അനിവർ അരവിന്ദ് (സംവാദം) 03:56, 3 ജൂൺ 2013 (UTC)[മറുപടി]

ചേർക്കാൻ പറ്റിയ സാങ്കേതികപദങ്ങൾ നിലവിലില്ലെങ്കിൽ തത്തുല്യമായി പുതിയത് കണ്ടെത്തുന്നതിൽ തെറ്റില്ലാന്നു കരുതുന്നു.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:36, 3 ജൂൺ 2013 (UTC)[മറുപടി]

കണ്ടെത്തലുകൾ എന്തായാലും ഇതിനകത്ത് ശരിയാകില്ല. ശരിയായ രീതിയേ അല്ല. തലക്കെട്ട് മാറ്റിയ രീതിയും നന്നല്ല. ദീർഘകാലശ്വാസതടസ്സരോഗം എന്ന് എവിടെയാണ് വിക്കിപീഡിയയ്ക്ക് പുറത്ത് പ്രചാരത്തിലുള്ളത്. അല്ലെങ്കിൽ ഉപയോഗിച്ചിട്ടുള്ളത്. --Roshan (സംവാദം) 07:31, 3 ജൂൺ 2013 (UTC)[മറുപടി]

സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി WP:TT പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. "കണ്ടെത്തലുകൾ അരുത്" എന്നതിന്റെ ദുരുപയോഗമാണു് ഇവിടെ പ്രിൻസ്‌മാത്യു നടത്തി അതിനെ സാങ്കേതികപദങ്ങളുടെ തർജ്ജമയ്ക്കെതിരായ തരത്തിലുള്ള നയമാക്കിയെടുക്കാൻ ശ്രമിക്കുന്നതും അതുവഴി മലയാളം വിക്കിപീഡിയയ്ക്ക് സമൂഹത്തിൽ അപമാനം വരുത്തിവെക്കുന്നതും. ഇതിൽ വ്യക്തതയ്ക്കായി ഒരു ചർച്ച വിക്കിപീഡിയ_സംവാദം:കണ്ടെത്തലുകൾ_അരുത് എന്നിടത്തു തുടങ്ങിയിട്ടുണ്ടു് . നയപരമായ ചർച്ചയായതിനാൽ അവിടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ. - അനിവർ അരവിന്ദ് (സംവാദം) 07:51, 3 ജൂൺ 2013 (UTC)[മറുപടി]