"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
264 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q60061 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(വർഗ്ഗീകരണം:ജീവിതകാലം)
ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവതന്ത്രജ്ഞനാണ്‌ '''വെങ്കടരാമൻ രാമകൃഷ്ണൻ''' (ജനനം : 1952 [[തമിഴ്‌നാട്]] [[ഇന്ത്യ]]). 2009-ൽ ഇദ്ദേഹം തോമസ് സ്‌റ്റേയ്റ്റ്‌സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി.<ref>[http://nobelprize.org/nobel_prizes/chemistry/laureates/2009/ 2009 Nobel Prize in Chemistry], Nobel Foundation.</ref> അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ്‌ നോബൽ സമ്മാനം<ref>[http://madhyamam.com/fullstory.asp?nid=72719&id=1 മാധ്യമം ഒൺലൈൻ: ഇന്ത്യക്കാരൻ വെങ്കിട്ടരാമൻ രാമകൃഷ്ണനും മറ്റു രണ്ടുപേർക്കും രസതന്ത്രത്തിൽ നോബൽ സമ്മാനം] 07/10/2009 ന്‌ ശേഖരിച്ചത്</ref><ref>{{cite news|url=http://www.mathrubhumi.com/story.php?id=59053&cat=48&sub=362&subit=0|title=രസതന്ത്രത്തിനുള്ള നോബൽ ഇന്ത്യൻ വംശജന്‌ |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-07}}</ref>
 
ഇദ്ദേഹം [[കേംബ്രിഡ്ജ്, ഇംഗ്ലണ്ട്|കേംബ്രിഡ്‌ജിലെ]] ലാബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ സ്ട്രക്‌ചറൽ ബയോളിജസ്റ്റായി പ്രവർത്തിക്കുന്നു. <ref>{{cite web|url=http://www.mrc-lmb.cam.ac.uk/ramak/|title=Venki Ramakrishnan|date=2004|publisher=Laboratory of Molecular Biology|accessdate=2009-10-07}}</ref> [[ട്രിനിറ്റി കോളേജ്, കേംബ്രിഡ്‌ജ്|കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ]] ഫെല്ലോ ആയും പ്രവർത്തിക്കുന്നു.<ref>{{cite news|url=https://alumni.trin.cam.ac.uk/design/pdfs/Fountainspring09.pdf|title=New Trinity Fellows|first=Spring 2009 (page 10)|publisher=The Fountain, Trinity College Newsletter|accessdate=2009-10-07}}</ref><ref>{{cite web|url=http://www.trin.cam.ac.uk/index.php?pageid=176&conid=350|title=Dr. Venki Ramakrishnan|date=2008|publisher=Trinity College, Cambridge|accessdate=2009-10-07}}</ref>.
== ജീവിതരേഖ ==
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ചിദംബരം|ചിദംബരത്ത്]] 1952-ൽ ജനിച്ച വെങ്കടരാമൻ 1971-ൽ [[Maharaja Sayajirao University of Baroda|ബറോഡ യൂനിവേഴ്സിറ്റിയിൽ]] നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി.മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബറോഡയിലേക്ക് താമസം മാറി. 1971-ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുക്കുകയും, ശേഷം അമേരിക്കയിലേക്ക്‌ മാറുകയുംചെയ്തു.[[ഓഹിയോ]] യൂനിവേഴ്സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽത്തന്നെ പി.എച്ച്.ഡി എടുക്കുകയും ചെയ്തു . <ref name = "toi">{{cite news|url=http://timesofindia.indiatimes.com/india/Venkatraman-Ramakrishnan-A-profile/articleshow/5098151.cms|title=Venkatraman Ramakrishnan: A profile|last=[[Press Trust of India]] (PTI)|date=7 October 2009|publisher=Times of India|accessdate=2009-10-07}}</ref> ഇദ്ദേഹം പിന്നീട് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷം ജീവശാസ്ത്രവിദ്യാർത്ഥി ആയിരുന്നു. ഈ സമയത്താണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ നിന്നും ജീവശാസ്ത്രത്തിലേക്ക് പ്രവർത്തനമേഘല മാറ്റിയത്. യേൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ട്രൽ ഫെല്ലോ ആയി ജോലിചെയ്തിരുന്നപ്പോളാണ് റൈബോസോമുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. പിന്നീട് 1983-95 കാലഘട്ടത്തിൽ [[Brookhaven National Laboratory]] യിൽ ശാസ്ത്രജ്ഞനായപ്പൊഴും റൈബോസോമുകളെക്കുറിച്ചുള്ള പഠനം തുടർന്നു. 1995 ൽ, [[University of Utah]] യിൽ ജൈവരസതന്ത്രത്തിൽ പ്രൊഫസ്സറായി. 1999 ൽ കേംബ്രിഡ്ജിലെ Laboratory of Molecular Biology യിലേക്കു മാറി. ഈ സ്ഥാനം ഇപ്പോഴും തുടരുന്നു.
 
ഹിസ്റ്റോണുകളെക്കുറിച്ചും ക്രൊമാറ്റിൻ ഘടനെയെക്കുറിച്ചുമുള്ള പഠനങ്ങളുടെ പേരിലും പ്രശസ്തനാണ്. രസതന്ത്രത്തിൽ നൽകിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>.
== അവലംബം ==
<references/>
 
{{Lifetime|1952|LIVING}}
[[വർഗ്ഗം:1952-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
[[വർഗ്ഗം:രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
7,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1766666" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി