62
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.)No edit summary |
||
അമേരിക്കൻ ഐക്യനാടുകളിൽ, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന '''റിച്ചാർഡ് മാത്യൂ സ്റ്റാൾമാൻ''' [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി|സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ]] സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങളിൽ കമ്പ്യൂട്ടർ വിദഗ്ധന്മാർക്കിടയിൽ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ കാരണം കൈമോശം വരികയും സ്വകാര്യ സോഫ്റ്റ്‌വെയരുകളുടെ വ്യാപനം സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ തുടങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ [[ഗ്നൂ|ഗ്നൂ പ്രോജക്റ്റിലൂടെ]] സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്‌വേയറുകൾ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു.<ref name="ഗ്നു പ്രഖ്യാപനം">[http://www.gnu.org/gnu/initial-announcement.html റിച്ചാർഡ് സ്റ്റാൾമാൻ.ഗ്നു പദ്ധതി പ്രഖ്യാപനം 1983 സെപ്തംബർ 27.]</ref>.
ഗ്നൂ കംപയിലർ കലക്ഷൻ മുതൽ ഇന്നു സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് പ്രധാന ബദലായി നിലകൊള്ളുന്ന ലിനക്സ് ഓപ്പറേറ്റിന്ദ് സിസ്റ്റത്തിന്റെയും അതിന്റെ അനുബന്ധ സാങ്കേതികവിദ്യകളുടെയും ഒരു പ്രധാന ഉറവിടം സ്റ്റാൾമാൻ തുടങിവെച്ച ഗ്നൂ പ്രൊജക്റ്റ് ആണെന്നു പറയാം
==ആദ്യ കാലം==
==എം. ഐ. റ്റി. ദിനങൾ==
എം. ഐ. റ്റി. ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, സ്റ്റാൾമാൻ ലിസ്പ് മെഷീൻ, പലതരം കമ്പ്യൂട്ടർ പ്രമാണങൾ ചിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ വികസത്തിൽ പങ്കാളിയായി. ആ കാലത്ത് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ധനസഹായത്തോടെ എം. ഐ. റ്റി. ലാബിൽ പ്രവർത്തിച്ചിരുന്ന പല സോഫ്റ്റ്‌വെയർ വികസന പരിപാടികളിലും കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണങൾ നടപ്പാക്കിയിരുന്നു. ഇതിനെതിരായി ശക്തമായി ശബ്ദമുയർത്തിയവരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു റിച്ചാർഡ് സ്റ്റാൾമാൻ. 1977ൽ എം. ഐ. റ്റി. ലാബിൽ രഹസ്യവാചകം ഉപയോഗിച്ചു പ്രവേശനം നിയന്ത്രിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ രഹസ്യവാചകം വെളിപ്പെടുത്താൻ ഒരു വഴി കണ്ടെത്തിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ ഉപഭോക്താക്കൾക്ക് അവരുടെ രഹസ്യ വാചകവും കൂടെ രഹസ്യ വാചകം നീക്കം ചെയ്യാനുള്ള ഒരു ആഹ്വാനവും ഇ മെയിൽ വഴിയായി അയച്ചു എന്നും ഇരുപതു ശതമാനത്തോളം കമ്പ്യൂട്ടർ ഉപഭോക്താക്കൾ സ്റ്റാൾമാന്റെ ആഹ്വാനം സ്വീകരിച്ചു അവരുടെ രഹസ്യവാചകം നീക്കം ചെയ്തു എന്നും പറയപ്പെടുന്നു
എം. ഐ. റ്റി. യിൽ ഭൗതികശാസ്ത്രത്തിൽ ഗവേഷണ പഠനത്തിനായി ചേർന്നെങ്കിലും, കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളോടുള്ള താത്പര്യാർത്ഥം സ്റ്റാൾമാൻ തന്റെ ഗവേഷണപഠനം ഇടക്കു വച്ചു നിർത്തുകയായിരുന്നു. എം. ഐ. റ്റി. യിലെ പഠനകാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് രംഗത്ത് ജെറാൾഡ് ജെ. സസ്മാന്റെ കൂടെ സ്റ്റാൾമാൻ എഴുതിയ പ്രബന്ധം ഇന്നും ആ രംഗത്ത് ലഭ്യമായിട്ടുള്ള പ്രബന്ധങളിൽ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു.
1980ൽ എം. ഐ. റ്റി. ലാബിൽ പുതുതായി സ്ഥാപിച്ച ലേസർ രശ്മികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അച്ചടിയന്ത്രത്തിന്റെ നിയന്ത്രണ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പരിശോധിക്കാനോ അതിൽ മാറ്റം വരുത്താനോ ഉള്ള അവകാശം സിറോക്സ് കമ്പനി സ്റ്റാൾമാനും സഹപ്രവർത്തകർക്കും നിഷേധിക്കുകയുണ്ടായി. ലാബിൽ മുന്നെ ഉണ്ടായിരുന്ന അച്ചടിയന്ത്രത്തിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയ സ്റ്റാൾമാൻ, അതിൽ അച്ചടി ജോലി കഴിഞാൽ അച്ചടി നിർദ്ദേശം നൽകിയ ആൾക്ക് അറിയിപ്പ് കിട്ടുന്ന ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. എം. ഐ. റ്റി. ലാബ് കെട്ടിടത്തിലെ പല നിലകളിലായി ഈ അച്ചടിയന്ത്രത്തെ ആശ്രയിച്ചു ജോലി ചെയ്തിരുന്നവർക്ക് അറിയിപ്പ് സംവിധാനത്തിന്റെ അഭാവം വലിയൊരു അസൗകര്യമായി മാറി, കൂട്ടത്തിൽ സോഫ്റ്റ്‌വെയരിന്റെ നിർമ്മാണരേഖ പുറത്തുവിടില്ലെന്ന സിറോക്സ് കമ്പനിയുടെ തീരുമാനവും. ഈ സംഭവം റിച്ചാർഡ് സ്റ്റാൾമാന്റെ മനസ്സിൽ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ നിലപാട് ഉറപ്പിക്കുകയും ഒരു സോഫ്റ്റ്‌വെയർ വിപണനം ചെയ്യുമ്പോൾ അതിന്റെ നിർമ്മാണരേഖ ഉപയോഗിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കു അത്യാവശ്യമാണെന്ന തീരുമാനത്തിൽ സ്റ്റാൾമാനെ എത്തിക്കുകയും ചെയ്തു.
സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ റിച്ചാർഡ് സ്റ്റാൾമാന്റെ നിലപാടുറപ്പിച്ച മറ്റൊരു സംഭവം ലിസ്പ് മെഷീനുകൾ എന്നറിയപ്പെട്ടിരുന്ന വിവിധോദ്യേശ കമ്പ്യൂട്ടറുകളുടെ വിപണത്തിനായി എം. ഐ. റ്റി. ലാബിൽ നിന്നു ഉദയം കൊണ്ട രണ്ടു കമ്പനികളുടെ ചരിത്രമാണ്. എം. ഐ. റ്റി. ലാബിൽ സ്റ്റാൾമാന്റെ സഹപ്രവർത്തകരായിരുന്ന റിച്ചാർഡ് ഗ്രീൻബ്ലാറ്റ്, ടോം നൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ ലിസ്പ് മെഷീൻ ഇങ്ക്. എന്നൊരു കമ്പനിയും എം. ഐ. റ്റി. ലാബിനു പുറത്തു നിന്നുള്ള നിക്ഷേപരുടെ പിൻബലത്തിൽ സിംബോളിക്സ് എന്നൊരു കമ്പനിയും ലിസ്പ് കമ്പ്യൂട്ടറുകളുടെ വിപണത്തിനായി രൂപം കൊണ്ടു. രണ്ടു കമ്പനികളും സ്വകാര്യ സോഫ്റ്റ്‌വെയർ രൂപത്തിലായിരുന്നു വിപണനം നടത്തിയിരുന്നതെങ്കിലും സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സിംബോലിക്സിന്റെ തന്ത്രങൾ എം. ഐ. റ്റി. ഹാക്കർ സമൂഹത്തിന്റെ താത്പര്യങൾക്കു വിരുദ്ധമായിരുന്നു. സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർക്ക് എം. ഐ. റ്റി. ലാബിലെ കമ്പ്യൂട്ടറുളുടെ മേൽ കുത്തക നിഷേധിക്കാൻ വേണ്ടി 1981 മുതൽ 1983 വരെ റിച്ചാർഡ് സ്റ്റാൾമാൻ, സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർ പുറത്തിറക്കിയ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് സ്വതന്ത്ര പതിപ്പുണ്ടാക്കാൻ വേണ്ടി തന്റെ സമയം നീക്കി വെച്ചു..<ref name="എം. ഐ. റ്റി. ദിനങൾ">[http://oreilly.com/openbook/freedom/ch04.html സാം വില്ല്യംസ്. ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 4.]</ref>.
സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സോഫ്റ്റ്‌വെയർ ഉപഭോക്താവിന് സോഫ്റ്റ്‌വെയർ മറ്റുള്ളവരുമായി പങ്കിടാനും,സോഫ്റ്റ്‌വെയറിനെ കുറിച്ച് പഠിക്കാനും വേണമെങ്കിൽ അതിൽ മാറ്റം വരുത്താനും മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനുമുള്ള അവകാശമുണ്ടായിരിക്കണം. ഉപഭോക്താവിനുണ്ടായിരിക്കേണ്ട ഈ അവകാശങൾ നിഷേധിക്കുന്നത് സ്റ്റാൾമാന്റെ അഭിപ്രായത്തിൽ അസന്മാർഗ്ഗികവും സാമൂഹ്യ വിരുദ്ദവുമാണ്.
|
തിരുത്തലുകൾ