"കൊച്ചി തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Saithalavi (സംവാദം | സംഭാവനകൾ) No edit summary |
Saithalavi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 42: | വരി 42: | ||
}} |
}} |
||
[[File:Cochin Port Trust.jpg|right|ലഘു|കൊച്ചി പോർട്ട് ട്രസ്റ്റ് മന്ദിരം]] |
[[File:Cochin Port Trust.jpg|right|ലഘു|കൊച്ചി പോർട്ട് ട്രസ്റ്റ് മന്ദിരം]] |
||
ഭാരതത്തിലെ [[ |
ഭാരതത്തിലെ [[തുറമുഖം|പ്രകൃതിദത്ത തുറമുഖങ്ങളിൽ]] ഒന്നാണ് '''കൊച്ചി തുറമുഖം'''. ഇതിന് 660 വർഷത്തിലേറെ പഴക്കം ഉണ്ട്. |
||
കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-2000 സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.<ref name="test1">ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്)-28, ഏപ്രിൽ 2012</ref> |
കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-2000 സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.<ref name="test1">ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്)-28, ഏപ്രിൽ 2012</ref> |
14:36, 20 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
പോർട്ട് ഓഫ് കൊച്ചിൻ കൊച്ചി തുറമുഖം | |
---|---|
The International Container Trans-shipment Terminal (ICTT) of the Kochi Port | |
Location | |
രാജ്യം | ഇന്ത്യ |
സ്ഥാനം | കൊച്ചി |
അക്ഷരേഖാംശങ്ങൾ | 9°35′N 76°08′E / 9.58°N 76.14°E |
Details | |
പ്രവർത്തനം തുടങ്ങിയത് | മേയ് 26, 1928 |
പ്രവർത്തിപ്പിക്കുന്നത് | Cochin Port Trust and Dubai Ports World |
ഉടമസ്ഥൻ | തുറമുഖ മന്ത്രാലയം, ഭാരതസർക്കാർ |
Available berths | എറണാകുളം വാർഫിൽ 9 ബെർത്തുകളും മട്ടാഞ്ചേരി വാർഫിൽ 4 ബെർത്തുകളും |
വാർഫുകൾ | 2 |
Chairman | Shri N. Ramachandran, IPS |
Statistics | |
വാർഷിക കണ്ടെയ്നർ വോള്യം | 2,89,817 TEU (2009)[1] |
ചരക്കിന്റെ മൂല്യം | 17.43 million tonnes |
Website | CochinPort.com |
ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. ഇതിന് 660 വർഷത്തിലേറെ പഴക്കം ഉണ്ട്.
കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-2000 സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.[2]
ചരിത്രം
ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1936ൽ ദിവാനായിരുന്ന സർ ആർ.കെ.ഷണ്മുഖം അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചു.[2]1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു.
ബ്രിട്ടിഷ് ആധിപത്യ കാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ് കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ. തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ് വെല്ലിങ്ങ്ടൺ ഐലൻഡ്. ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936-ൽ നടന്നു. 26.05.1928 ന് ആധുനീകരിച്ച തുറമുഖത്തിന്റെ ഉദ്ഘാടനം നടന്നു.1931 ൽ യാത്രാക്കപ്പലുകൾ കൊച്ചിയിൽ വന്നു.[2]
മറ്റു വിവരങ്ങൾ
- 1964ൽ കൊച്ചിൻ പോർട്ട്ട്രസ്റ്റ് രൂപീകരിച്ചു.
- ശ്രീ പി. ആർ. സുബ്രപ്മണ്യനായിരുന്നു, ആദ്യത്തെ പോർട്ട് ട്രസ്റ്റ് ചെയർമാൻ.
- ഇന്ത്യയിൽ ആദ്യമായി കൊച്ചിയിലാണ് കണ്ടെയിനർ കപ്പൽ എത്തിയത്. പ്രസിഡ്ന്റ് ടെയ്ലർ എന്ന കപ്പലായിരുന്നു അത്.[2]
ചിത്രശാല
-
കൊച്ചിയിലെ ഇന്റർനാഷണൽ കണ്ടൈനർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ. വൈപ്പിൻ ജട്ടിയിൽ നിന്നുള്ള കാഴ്ച്ച. ഒരു കപ്പലിൽ നിന്ന് കണ്ടൈനറുകൾ ഇറക്കിക്കൊണ്ടിരിക്കുന്നു.
-
കൊച്ചിയിലെ ഇന്റർനാഷണൽ കണ്ടൈനർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ. മുളവുകാട് ഭാഗത്തുനിന്നുള്ള കാഴ്ച്ച.
-
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ബിൽഡിംഗ്. വടക്കുകിഴക്ക് ഭാഗത്തുനിന്നുള്ള കാഴ്ച്ച.