"വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ചു കുടയരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: min:Wikipedia:Jan gigik pangguno baru
(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q4657367 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 34: വരി 34:
#മറ്റൊരാളോട് ഇടപെടുമ്പോൾ സ്വയം വേദനിക്കപ്പെട്ട രീതി ഉപയോഗിക്കാതിരിക്കുക.
#മറ്റൊരാളോട് ഇടപെടുമ്പോൾ സ്വയം വേദനിക്കപ്പെട്ട രീതി ഉപയോഗിക്കാതിരിക്കുക.


[[ar:ويكيبيديا:من فضلك لا تعذب القادمين الجدد]]
[[as:Wikipedia:অনুগ্ৰহ কৰি নতুন সদস্যক বেয়া ব্যৱহাৰ নকৰিব]]
[[as:Wikipedia:অনুগ্ৰহ কৰি নতুন সদস্যক বেয়া ব্যৱহাৰ নকৰিব]]
[[az:Vikipediya:Yeni istifadəçilərə ilişməyin]]
[[bg:Уикипедия:Не хапете новодошлите]]
[[br:Wikipedia:Na lammit ket war ar re nevez-deuet]]
[[ca:Viquipèdia:Si us plau no mossegueu els nouvinguts]]
[[cs:Wikipedie:Buďte laskaví k nováčkům]]
[[de:Wikipedia:Verhalten gegenüber Neulingen]]
[[el:Βικιπαίδεια:Μη δαγκώνετε τους νέους χρήστες]]
[[en:Wikipedia:Please do not bite the newcomers]]
[[eo:Vikipedio:Estu afabla al novuloj]]
[[es:Wikipedia:No morder a los novatos]]
[[fa:ویکی‌پدیا:لطفاً با چماق به استقبال تازه‌واردها نروید]]
[[fi:Wikipedia:Älä pure uusia tulokkaita]]
[[fr:Wikipédia:Ne mordez pas les nouveaux]]
[[gl:Wikipedia:Proposta Non trabes aos novatos]]
[[hr:Wikipedija:Molimo budite dobri prema novim suradnicima]]
[[hu:Wikipédia:Le ne harapd a kezdők fejét!]]
[[id:Wikipedia:Jangan menggigit pengguna baru]]
[[it:Wikipedia:Non mordete i nuovi arrivati]]
[[ja:Wikipedia:新規参加者を苛めないでください]]
[[jv:Wikipedia:Tulung panganggo anyar aja diwedèn-wedèni]]
[[ka:ვიკიპედია:ნუ ეცემით ახალბედებს]]
[[ko:위키백과:새로 온 손님을 쫓아내지 마세요]]
[[map-bms:Wikipedia:Aja diwedéni]]
[[min:Wikipedia:Jan gigik pangguno baru]]
[[mk:Википедија:Ве молиме не напаѓајте ги новодојденците]]
[[ms:Wikipedia:Jangan hentam pengguna baru]]
[[nl:Wikipedia:Bijt de nieuwelingen niet]]
[[no:Wikipedia:Ikke bit nykommere]]
[[pl:Wikipedia:Prosimy nie gryźć nowicjuszy]]
[[pt:Wikipédia:Não morda os novatos]]
[[ro:Wikipedia:Nu speria nou-veniții]]
[[ru:Википедия:Не цепляйтесь к новичкам]]
[[sco:Wikipedia:Dinna bite the newcomers]]
[[sh:Wikipedia:Budite ljubazni prema novim korisnicima]]
[[simple:Wikipedia:Please do not bite the newcomers]]
[[sk:Wikipédia:Buďte láskaví k nováčikom]]
[[sr:Википедија:Не уједајте новајлије]]
[[sv:Wikipedia:Var snäll mot nybörjare]]
[[te:వికీపీడియా:కొత్తవారిని ఆదరించండి]]
[[th:วิกิพีเดีย:โปรดอย่ากัดผู้ใช้ใหม่]]
[[tr:Vikipedi:Lütfen yeni kullanıcıları ısırmayınız]]
[[uk:Вікіпедія:Не мордуйте новачків]]
[[vi:Wikipedia:Đừng cắn người mới đến]]
[[zh:Wikipedia:不要伤害新手]]
[[zh-yue:Wikipedia:咪嚇新人]]

07:04, 15 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
പ്രമാണം:Pdnbtn.png
പുതുമുഖങ്ങളെ കടിച്ചു കുടയരുത്

വിക്കിപീഡിയ അർപ്പണബോധമുള്ള ഉപയോക്താക്കളുടെ കഠിനാധ്വാനത്തിൽ മാത്രമല്ല, അജ്ഞാതരും കൌതുകശാലികളുമായ അനേകം പുതുമുഖങ്ങളുടേയും സേവനത്തിന്റെ ഫലമായാണ് മെച്ചപ്പെടുന്നത്. നാമെല്ലാവരും ഒരിക്കൽ പുതുമുഖങ്ങളായിരുന്നുവെന്നും, ചിലപ്പോൾ നമ്മുടെ തെറ്റുകളൊന്നും തിരിച്ചറിയാതെ പോകാൻ മാത്രം ഭാഗ്യശാലികളുമായിരിക്കും. നമ്മളിൽ പലരും ഇപ്പോഴും സ്വയം മാസങ്ങൾക്കു(വർഷങ്ങൾക്കു) ശേഷവും പുതുമുഖങ്ങളായി കരുതുന്നവരും ആണല്ലോ.

പുതുമുഖങ്ങൾ നവമുകുളങ്ങളും അതുകൊണ്ടു തന്നെ ഏറ്റവും വിലയേറിയവരുമാണ്. നാം പുതുമുഖങ്ങളെ ദയയോടും സഹനശീലത്തോടും വേണം സമീപിക്കാൻ - അടിസ്ഥാനപരമായി ഗുണപ്രദമായ കാര്യങ്ങൾ ചെയ്യുന്ന ഒരു ഉപയോക്താവിനും ആതിഥേയസ്വഭാവത്തിൽ നിന്നും മാറിനിൽക്കാൻ കഴിയില്ല. പല പുതിയ ഉപയോക്താക്കൾക്കും കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ ചെയ്യേണ്ട കീഴ്‌വഴക്കങ്ങളെ കുറിച്ചോ മര്യാദകളെക്കുറിച്ചോ വേണ്ടത്ര അറിവുണ്ടായിരിക്കില്ല. നാമാണത് പറഞ്ഞുകൊടുക്കേണ്ടത്.

അവരെ കടിച്ചുകുടയരുത്

  • പുതുമുഖങ്ങൾ അത്യാവശ്യമാണെന്നും അവർ സമൂഹത്തിന് വിലയേറിയവരാണെന്നും മനസ്സിലാക്കുക. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുവഴി നാം കൂടുതൽ അറിവിനായുള്ള വഴിതുറക്കുക മാത്രമല്ല ചെയ്യുന്നത് - പല പുതിയ അഭിപ്രായങ്ങളും പുതിയ ആശയങ്ങളുമെല്ലാം ശേഖരിക്കുകയാണ് ചെയ്യുന്നത്, സന്തുലിതവും വിശ്വാസയോഗ്യവുമായ പുതിയ വിവരസ്രോതസ്സുകളും അവർക്കറിയാമായിരിക്കും. അവർക്ക് ഊഷ്മളമായ ഒരു സ്വാഗതം ആശംസിക്കുക.
  • നമുക്ക് ഒരു കൂട്ടം നിയമങ്ങളും, ആദർശമാതൃകകളും, രീതികളുമുണ്ട് - പക്ഷെ അവ പുതുമുഖങ്ങളുടെ പുത്തനൂർജ്ജത്തെ നശിപ്പിക്കത്തക്ക വിധത്തിൽ പ്രയോഗിക്കരുത്. അവർ ഒരു പക്ഷെ മറ്റൊരു കാര്യത്തിൽ ശക്തരും, ഒത്തുചേർന്ന് പ്രവർത്തിക്കാനും പരിചയവും സന്നദ്ധതയും ഉള്ളവരുമായിരിക്കാം, അവർ നേരിടുന്ന ഒരേ ഒരു പ്രശ്നം വിക്കിപീഡിയയുടെ ശൈലിയിൽ പ്രവർത്തിക്കാനുള്ള പരിചയക്കുറവുമാത്രമാവും. ഒരു പുതുമുഖം എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്യുന്നു എന്നു തോന്നുന്നുവെങ്കിൽ(അവർ മിക്കവാറും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും കരുതിയിട്ടുണ്ടാവുക) അവരെ അല്പം നിരീക്ഷിക്കുക, എന്നിട്ട് അത്യാവശ്യമെങ്കിൽ “താങ്കൾ ചെയ്യുന്ന കാര്യം വിക്കിപീഡിയക്ക് യോജിക്കുമോ” എന്ന് ആരായുക.
  • ഒരു പുതുമുഖത്തിനെന്തെങ്കിലും തെറ്റിയെന്ന് താങ്കൾക്ക് ഉറപ്പെങ്കിൽ അതായത് ഏതെങ്കിലും സിനിമയുടേയോ പുസ്തകത്തിന്റെയോ പേര് ചെരിച്ചെഴുതിയില്ലെങ്കിൽ അത് താങ്കൾ സ്വയം തിരുത്തുക. അവർ വീണ്ടും വീണ്ടും അതാവർത്തിക്കുന്നുവെങ്കിൽ താങ്കൾക്ക് അവരെ ബന്ധപ്പെട്ട രീതി പരിചയപ്പെടുത്തിക്കൊടുക്കാം, മേൽപ്പറഞ്ഞ ഉദാഹരണത്തിൽ ശൈലീപുസ്തകം പരിചയപ്പെടുത്തുക. തിരുത്തിമെച്ചപ്പെടുത്തുക എന്നത് വിക്കിപീഡിയൻ എന്ന നിലയിൽ താങ്കളുടെ കടമയാണ്, മറ്റുള്ളവരെ നിരൂപിക്കുക അല്ലെങ്കിൽ മറ്റുള്ളവരുടെ മേൽനോട്ടം വഹിക്കുക എന്നത് തീർച്ചയായും അല്ല.
  • ഇനി താങ്കൾക്ക് അവരോട് എന്തെങ്കിലും പറഞ്ഞേ മതിയാവൂ എന്നിരിക്കട്ടെ, അത് അതിന്റേതായ ഭാവത്തോടെ സഹായകരമായ വിധത്തിൽ ചെയ്യുക. താങ്കളെ സ്വയം പരിചയപ്പെടുത്തുക, അവർക്ക് ഒരു ആശംസനേരുക, അവർക്കിവിടെ സുസ്വാഗതം തന്നെയെന്ന് ഉറപ്പുവരുത്തുക, ഇനി ശാന്തമായി താങ്കൾക്ക് പറയാനുള്ള തിരുത്തലുകൾ മറ്റൊരു ലേഖകൻ എന്ന മട്ടിൽ മാത്രം പറയുക.
  • മറ്റുചിലരാകട്ടെ വിക്കിപീഡിയയക്ക് ദോഷകരമാകുമോ എന്ന സംശയത്താൽ തിരുത്തലുകൾ നടത്താൻ വൈമനസ്യമുള്ളവരാകും പ്രത്യേകിച്ച് വലിയ തോതിലുള്ളത്, പക്ഷപാതപരമാകുമോ എന്ന് സംശയമുള്ളത് - അവരോട് ധൈര്യശാലിയാകാൻ ആവശ്യപ്പെടുക.
  • എത്ര പുതിയ ആൾക്കും വിക്കിപീഡിയയിൽ വോട്ടുചെയ്യാനും മായ്ക്കാനുള്ള ലേഖനങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. താങ്കൾക്ക് അവരോട് “കൂടുതൽ അനുഭവസമ്പത്ത് നേടി വരൂ“ എന്ന് പറയാൻ കഴിയില്ല.
  • താങ്കൾ ഒരു പുതുമുഖത്തിന് ഉപദേശം നൽകുമ്പോൾ താങ്കൾ നൽകുന്ന സ്വാഗതം സത്യമായിട്ടുമുള്ളതാണെന്ന് അവർക്ക് തോന്നണം, അവർക്ക് വളരെ അപൂർവ്വമായി മാത്രം പ്രവേശനം ലഭിക്കുന്ന സംഘത്തിലേക്കാണ് സ്വാഗതം എന്നു തോന്നരുത്. എല്ലാ പുതിയ സംരംഭങ്ങളിലും പ്രവേശിക്കുന്നവരെ പോലെ വിക്കിപീഡിയയുടെ ചട്ടക്കൂടും നിയമങ്ങളും അവരും പഠിച്ചുകൊള്ളും.
  • പുതിയ ലേഖകരെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള പേരുകൾ വിളിക്കരുത്. ഒരുപാട് പുതിയ ആൾക്കാർ വോട്ടുചെയ്യുക പോലുള്ള കാര്യങ്ങളിൽ ഒരു ഭാഗത്തായി നിലകൊള്ളുകയാണെങ്കിൽ അവരുടെ വോട്ട് കണക്കിലാക്കുവാൻ സാധിക്കില്ലെന്ന് അവരെ മനസ്സിലാക്കുക.
  • ചിലപ്പോൾ പുതിയ ലേഖകർ സംവാദം താളിലും മറ്റും ഒപ്പുവയ്ക്കാൻ മറന്നു പോയേക്കാം അവരെ അത് ലളിതമായി ഓർമ്മിപ്പിക്കുക.
  • പുതിയ ലേഖകരെ വിശ്വാസത്തിലെടുക്കുക. അവർക്ക് വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാവും വേണ്ടത്. അവർക്കൊരവസരം നൽകുക.
  • താങ്കളുമൊരിക്കൽ ഒരു പുതിയ ആളായിരിന്നുവെന്നോർക്കുക. മറ്റുള്ളവരേയും അതുപോലെ(കഴിയുമെങ്കിൽ അതിൽക്കൂടുതലും) പരിപാലിക്കുക.

താങ്കൾ മറ്റൊരാളെ കടിക്കാതിരിക്കാൻ

പൊതുവായി പറഞ്ഞാൽ

  1. മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള വാക്കുകൾ പ്രയോഗിക്കാതിരിക്കുക(മണ്ടന്/മണ്ടി‍, മന്ദബുദ്ധി, ഒന്നിനും കൊള്ളാത്തവൻ/ൾ, കേവലം ആശ്ചര്യചിഹ്നം പോലും സൂക്ഷിച്ചുപയോഗിക്കുക).
  2. ഒരാളോടുള്ള സമീപനവും പദപ്രയോഗങ്ങളും സൂക്ഷിക്കുക
  3. മറുപടികൾ വിക്കിപീഡിയയുടെ ലക്ഷ്യബോധം നിറഞ്ഞതാവണം
  4. മറ്റൊരാളുടെ കർത്തവ്യവും കർത്തവ്യരാഹിത്യവും നിറഞ്ഞമനസ്സോടെ സ്വീകരിക്കുക.
  5. സമവായത്തിലെത്തുവാൻ വിവിധ നയങ്ങൾ പൂർണ്ണമായി പാലിക്കുക.
  6. അന്തഃഛിദ്രങ്ങൾ ഒഴിവാക്കാൻ തുറന്നിടപെടുക.
  7. ആവശ്യമെങ്കിൽ സാഹചര്യത്തിനനുസരിച്ച് ചാഞ്ചാടി നിൽക്കുക.
  8. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കാതുനൽകുക.

സുസ്ഥിരമായ ഒരു അടിത്തറ കെട്ടിപ്പൊക്കുക. നല്ലൊരു വിക്കിപീഡിയനായി മാറുക. നല്ലമനസ്സുള്ള ഒരാൾക്ക് മറ്റൊരാളെ വെല്ലുവിളിക്കാനോ വെല്ലുവിളിയിൽ പതറാനോ സാധ്യമല്ല. പുതിയ ഉപയോക്താക്കൾക്ക് അവരുടെ സമയവും കഴിവും ഉപയോഗിച്ച് നല്ലൊരു വിജ്ഞാനകോശം കെട്ടിപ്പൊക്കാൻ അവസരം നൽകുക.

കടികിട്ടിയെന്നു തോന്നിയാൽ എന്താണു ചെയ്യേണ്ടത്

  1. സന്ദർഭത്തിൽ നിന്നു പഠിക്കാൻ ശ്രമിക്കുക.
  2. അത്തരത്തിൽ തന്നെ തിരിച്ചുപെരുമാറാതിരിക്കുക.
  3. മറ്റൊരാളോട് ഇടപെടുമ്പോൾ സ്വയം വേദനിക്കപ്പെട്ട രീതി ഉപയോഗിക്കാതിരിക്കുക.