"കായംകുളം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎സംസ്കാരത്തിൽ: വിക്കി കണ്ണി ചേർക്കുന്നു
→‎ചരിത്രം: അക്ഷരത്തെറ്റു് തിരുത്തുന്നു
വരി 5: വരി 5:


==ചരിത്രം==
==ചരിത്രം==
കായംകുളം കായൽ പണ്ട് ഭലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും [[മാർത്താണ്ഡവർമ്മ]] കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം [[കായംകുളം]] രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് ഫലഭൂയിഷ്ഠമായ കൃഷിയിടം നശിപ്പിച്ചുവെന്ന് അഭിപ്രായമുണ്ട്.<ref>{{cite web|title=ചരിത്രം സാമൂഹ്യ-സാംസ്കാരിക ചരിത്രം|url=http://www.kayamkulammunicipality.in/ml/history|publisher=കായങ്കുളം മുനിസിപ്പാലിറ്റി|accessdate=15 ഏപ്രിൽ 2013}}</ref>
കായംകുളം കായൽ പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും [[മാർത്താണ്ഡവർമ്മ]] കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം [[കായംകുളം]] രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് ഫലഭൂയിഷ്ഠമായ കൃഷിയിടം നശിപ്പിച്ചുവെന്ന് അഭിപ്രായമുണ്ട്.<ref>{{cite web|title=ചരിത്രം സാമൂഹ്യ-സാംസ്കാരിക ചരിത്രം|url=http://www.kayamkulammunicipality.in/ml/history|publisher=കായങ്കുളം മുനിസിപ്പാലിറ്റി|accessdate=15 ഏപ്രിൽ 2013}}</ref>


==വികസനപദ്ധതികൾ==
==വികസനപദ്ധതികൾ==

05:59, 15 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വേമ്പനാട് കായലിന്‌ തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ കായംകുളം കായൽ. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ[1] ഇതിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.[2] കായംകുളം ജലോത്സവം ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ ആറാട്ടുപുഴയുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും ആലപ്പാട് പഞ്ചായത്തിനുമിടയിലാണ് ഈ പൊഴി.[൧][3]

ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള അതിർത്തിയാണ് കായംകുളം കായൽ.[3]

ചരിത്രം

കായംകുളം കായൽ പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും മാർത്താണ്ഡവർമ്മ കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം കായംകുളം രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് ഫലഭൂയിഷ്ഠമായ കൃഷിയിടം നശിപ്പിച്ചുവെന്ന് അഭിപ്രായമുണ്ട്.[4]

വികസനപദ്ധതികൾ

കായംകു‌ളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.[5] പദ്ധതിയുടെ നടത്തിപ്പിൽ അപാകങ്ങൾ ഉള്ളതായി ആരോപണമുണ്ടായിട്ടുണ്ട്.[6] നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതികൾ ഇവയാണ്:

  • കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
  • ഹൗസ്ബോട്ട് ടെർമിനൽ
  • ജല കായിക ഇനങ്ങൾക്കായുള്ള കേന്ദ്രം
  • ഉല്ലാസ മേഖല
  • ഗാലറി
  • സുനാമി സ്മാരകം
  • മ്യൂസിയം
  • സൈക്ലിംഗ് ട്രാക്ക്
  • പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്റ്
  • സാഹസിക ഇനങ്ങൾക്കുള്ള മേഖല എന്നിവയാണ് പദ്ധതിയിലെ ലക്ഷ്യങ്ങൾ.

സംസ്കാരത്തിൽ

കായംകുളം കൊച്ചുണ്ണി തന്റെ ഭാര്യാമാതാവിനെ കൊല ചെയ്ത് ശവശരീരം കായങ്കുളം കായലിൽ താഴ്ത്തിയതായി ഐതീഹ്യമാലയിൽ പ്രസ്താവനയുണ്ട്.[7]

കുറിപ്പുകൾ

  • ^ കായലിന്റെയും കടലിന്റെയും ഇടയിലുള്ള മണൽത്തിട്ടയെയാണ് പൊഴി എന്നു പറയുന്നത്

അവലംബം

  1. "കേരളത്തിലെ പ്രധാന കായലുകൾ". കേരള ടൂറിസം. Retrieved 15 ഏപ്രിൽ 2013.
  2. ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55.
  3. 3.0 3.1 "ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി". എൽ.എസ്.ജി. Retrieved 15 ഏപ്രിൽ 2013.
  4. "ചരിത്രം സാമൂഹ്യ-സാംസ്കാരിക ചരിത്രം". കായങ്കുളം മുനിസിപ്പാലിറ്റി. Retrieved 15 ഏപ്രിൽ 2013.
  5. "കായംകുളം കായൽ ടൂറിസം വികസനത്തിന് വഴിതെളിയുന്നു". മാദ്ധ്യമം. 6 ഒക്റ്റോബർ 2012. Retrieved 15 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  6. "കായംകുളം കായൽ ശൂന്യം, കോടികൾ പാഴായി". തേജസ്‌ന്യൂസ്. 10 ഒക്റ്റോബർ 2012. Retrieved 15 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  7. ശങ്കണ്ണി, കൊട്ടാരത്തിൽ. "ഐതിഹ്യമാല/കായംകുളം കൊച്ചുണ്ണി". വിക്കി ഗ്രന്ഥശാല. Retrieved 15 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=കായംകുളം_കായൽ&oldid=1726621" എന്ന താളിൽനിന്ന് ശേഖരിച്ചത്