"അറബി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം: sa:अरबी എന്നത് sa:अरबीभाषा എന്നാക്കി മാറ്റുന്നു
(ചെ.) 182 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q13955 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 548: വരി 548:
{{Link FA|ms}}
{{Link FA|ms}}


[[ace:Bahsa Arab]]
[[af:Arabies]]
[[als:Arabische Sprache]]
[[am:ዓረብኛ]]
[[an:Idioma arabe]]
[[ang:Arabisc sprǣc]]
[[ar:لغة عربية]]
[[arc:ܠܫܢܐ ܥܪܒܝܐ]]
[[arz:لغه عربى]]
[[ast:Árabe]]
[[az:Ərəb dili]]
[[ba:Ғәрәп теле]]
[[bat-smg:Arabu kalba]]
[[bcl:Arabe]]
[[be:Арабская мова]]
[[be-x-old:Арабская мова]]
[[bg:Арабски език]]
[[bjn:Bahasa Arap]]
[[bn:আরবি ভাষা]]
[[bo:ཨ་རབ་སྐད།]]
[[bs:Arapski jezik]]
[[ca:Àrab]]
[[ce:Jarboyn mott]]
[[ce:Jarboyn mott]]
[[ceb:Inarabigo]]
[[ckb:زمانی عەرەبی]]
[[co:Lingua àraba]]
[[crh:Arap tili]]
[[cs:Arabština]]
[[cu:Аравьскъ ѩꙁꙑкъ]]
[[cv:Арап чĕлхи]]
[[cy:Arabeg]]
[[da:Arabisk (sprog)]]
[[de:Arabische Sprache]]
[[diq:Erebki]]
[[dsb:Arabska rěc]]
[[dv:ޢަރަބި]]
[[el:Αραβική γλώσσα]]
[[eml:Areb]]
[[en:Arabic language]]
[[eo:Araba lingvo]]
[[es:Idioma árabe]]
[[et:Araabia keel]]
[[eu:Arabiera]]
[[ext:Luenga árabi]]
[[fa:زبان عربی]]
[[fi:Arabian kieli]]
[[fiu-vro:Araabia kiil]]
[[fo:Arábiskt mál]]
[[fr:Arabe]]
[[frp:Arabo]]
[[frr:Araabisk]]
[[fy:Arabysk]]
[[ga:An Araibis]]
[[gag:Arab dili]]
[[gan:阿拉伯語]]
[[gd:Arabais]]
[[gl:Lingua árabe]]
[[gn:Áraveñe'ẽ]]
[[got:𐌰𐍂𐌰𐌱𐌹𐍃𐌺𐍃]]
[[gv:Arabish]]
[[hak:Â-lâ-pak-ngî]]
[[haw:‘Ōlelo ‘Alapia]]
[[he:ערבית]]
[[hi:अरबी भाषा]]
[[hif:Arbii bhasa]]
[[hr:Arapski jezik]]
[[hsb:Arabšćina]]
[[hu:Arab nyelv]]
[[hy:Արաբերեն]]
[[ia:Lingua arabe]]
[[id:Bahasa Arab]]
[[ilo:Pagsasao nga Arábiko]]
[[io:Arabiana linguo]]
[[is:Arabíska]]
[[it:Lingua araba]]
[[iu:ᐊᕋᕕ]]
[[ja:アラビア語]]
[[jv:Basa Arab]]
[[ka:არაბული ენა]]
[[kaa:Arab tili]]
[[kab:Taɛrabt]]
[[kbd:Хьэрыпыбзэ]]
[[kg:Kilabu]]
[[kk:Араб тілі]]
[[kl:Arabiamiutut]]
[[km:ភាសាអារ៉ាប់]]
[[kn:ಅರಬ್ಬೀ ಭಾಷೆ]]
[[ko:아랍어]]
[[koi:Араб кыв]]
[[krc:Араб тил]]
[[ksh:Arabische Sprooch]]
[[ku:Zimanê erebî]]
[[kv:Араб кыв]]
[[kw:Arabek]]
[[ky:Араб тили]]
[[la:Lingua Arabica]]
[[lad:Lingua arábiga]]
[[lbe:Аьраб маз]]
[[lez:Араб чIал]]
[[li:Arabisch]]
[[lij:Lengua àraba]]
[[lmo:Lengua araba]]
[[ln:Liarabi]]
[[lo:ພາສາອາຣັບ]]
[[lt:Arabų kalba]]
[[lv:Arābu valoda]]
[[map-bms:Basa Arab]]
[[mdf:Арабонь кяль]]
[[mg:Fiteny arabo]]
[[mi:Reo Ārapi]]
[[mk:Арапски јазик]]
[[mn:Араб хэл]]
[[mr:अरबी भाषा]]
[[ms:Bahasa Arab]]
[[mt:Lingwa Għarbija]]
[[my:အာရပ်ဘာသာ]]
[[mzn:عربی]]
[[nah:Arabiatlahtōlli]]
[[nds:Araabsche Spraak]]
[[ne:अरबी भाषा]]
[[new:अरबी भाषा]]
[[nl:Arabisch]]
[[nn:Arabisk]]
[[no:Arabisk]]
[[nov:Arabum]]
[[nrm:Arabe]]
[[nv:Ásáí Bizaad]]
[[ny:Chiarabu]]
[[oc:Arabi]]
[[os:Араббаг æвзаг]]
[[pa:ਅਰਬੀ ਭਾਸ਼ਾ]]
[[pcd:Arabe]]
[[pih:Erabek]]
[[pl:Język arabski]]
[[pms:Lenga aràbica]]
[[pnb:عربی]]
[[ps:عربي ژبه]]
[[pt:Língua árabe]]
[[qu:Arabya simi]]
[[ro:Limba arabă]]
[[ru:Арабский язык]]
[[rue:Арабскый язык]]
[[rw:Icyarabu]]
[[sa:अरबीभाषा]]
[[sah:Араб тыла]]
[[scn:Lingua àrabba]]
[[sco:Arabic]]
[[se:Arábagiella]]
[[sh:Arapski jezik]]
[[simple:Arabic language]]
[[sk:Arabčina]]
[[sl:Arabščina]]
[[so:Carabi]]
[[sq:Gjuha arabe]]
[[sr:Арапски језик]]
[[su:Basa Arab]]
[[sv:Arabiska]]
[[sw:Kiarabu]]
[[szl:Arabsko godka]]
[[ta:அரபு மொழி]]
[[te:అరబ్బీ భాష]]
[[tg:Забони арабӣ]]
[[th:ภาษาอาหรับ]]
[[tk:Arap dili]]
[[tl:Wikang Arabe]]
[[tr:Arapça]]
[[tt:Ğäräp tele]]
[[tt:Ğäräp tele]]
[[ug:ئەرەب تىلى]]
[[uk:Арабська мова]]
[[ur:عربی زبان]]
[[uz:Arab tili]]
[[vec:Łéngoa araba]]
[[vep:Araban kel']]
[[vi:Tiếng Ả Rập]]
[[wa:Arabe]]
[[war:Inarabo]]
[[wuu:阿拉伯语]]
[[xal:Арабмудин келн]]
[[yi:אראביש]]
[[yo:Èdè Lárúbáwá]]
[[zh:阿拉伯语]]
[[zh-classical:阿拉伯語]]
[[zh-min-nan:A-la-pek-gí]]
[[zh-yue:阿剌伯話]]

23:45, 14 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Arabic
العربية al-ʿarabiyyah
ഉച്ചാരണം[æl ʕɑrɑˈbijjɐ]
ഭൂപ്രദേശംപ്രധാനമായും മധ്യപൂർവേഷ്യയിലും ഉത്തര ആഫ്രിക്കയിലുമുള്ള അറബ് നാടുകളിൽ സംസാരിക്കപ്പെടുന്നു. ഇസ്ലാം മതത്തിന്റെ ആരാധനാഭാഷയാണ് അറബി.
മാതൃഭാഷയായി സംസാരിക്കുന്നവർ
Approx. 280 million native speakers[1] (date missing)
ഭാഷാഭേദങ്ങൾ
Arabic alphabet, Syriac alphabet (Garshuni), Latin Alphabet
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Official language of 26 states, the third most after English and French[2]
Regulated by Algeria: Supreme Council of the Arabic language in Algeria

 Egypt: Academy of the Arabic Language in Cairo
 Iraq: Iraqi Academy of Sciences
 Jordan: Jordan Academy of Arabic
 Libya: Academy of the Arabic Language in Jamahiriya
 Morocco: Academy of the Arabic Language in Rabat
 Somalia: Academy of the Arabic Language in Mogadishu
 South Sudan &
 Sudan: Academy of the Arabic Language in Khartoum
 Syria: Arab Academy of Damascus (the oldest)
 Tunisia: Beit Al-Hikma Foundation

 Israel: Academy of the Arabic Language in Israel
ഭാഷാ കോഡുകൾ
ISO 639-1ar
ISO 639-2ara
ISO 639-3
ara – Arabic (generic)
(see varieties of Arabic for the individual codes)

Distribution of Arabic as an official language in the Arab World.
Majority Arabic speakers (blue) and minority Arabic speakers (green).
അറബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അറബി (വിവക്ഷകൾ) എന്ന താൾ കാണുക. അറബി (വിവക്ഷകൾ)

അറബി (العربية) അറേബ്യൻ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമിറ്റിക് ഭാഷാ കുടുംബത്തിൽപെടുന്നതുമായ ഒരു ഭാഷയാണ്. ഹീബ്രു , അറാമിക് ഭാഷകളും ഇതേ കുടുംബത്തിൽപെട്ടതാണ്. സെമിറ്റിക് ഭാഷകളിൽ ഇന്നും സജീവമായി നിലനിൽക്കുന്ന ഭാഷ അറബി മാത്രമാണ്. ജനസംഖ്യയനുസരിച്ച്‌ ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്‌. ലോകത്ത് 25 കോടി ജനങ്ങൾ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. അനേകം പേർ തങ്ങളുടെ പ്രഥമഭാഷ അല്ലെങ്കിൽ കൂടി അറബി സംസാരിക്കുന്നുണ്ട്. അറബ്‌ലോകത്ത് ധാരാളം ഉപഭാഷകളും നിലവിലുണ്ട്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിങ്ങനെ ലോകത്തെ എല്ലാ ഭാഷകളും അറബിയാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.

ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർ‌ആൻ അറബി ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.

അറബി ലിപി

28 അക്ഷരങ്ങൾ ആണ് അറബിയിലുള്ളത്. അ ഇ ഉ അ്‌ എന്നീ നാല് വർണ്ണങ്ങളാണ് അറബി ഭാഷയിൽ ഉള്ളത്. അകാരം - ഫതഹ്‌, ഇകാരം - കസറ, ഉകാരം - ദ്വമ്മ, അ്‌കാരം- സുകൂൻ എന്നിവയാണിത്‌. മറ്റ് ഭാഷകളിലെന്ന പോലെ അറബിയിലും അതിന്റെ പ്രാധാന്യം വലുതാണ്‌.

അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
അറബി
അക്ഷരം
അക്ഷരത്തിന്റെ
പേര്
മലയാളം
അകാരം
ا അലിഫ് ب ബാ‍അ്
ت താ‍അ് ث ഥാ‍അ് ഏകദേശം ഥ
ج ജീമ് ح ഹാ‍അ്
خ ഖാ‍അ് د ദാല്
ذ ദാല് ر റാ‍അ്
ز സാ‍അ് ഏകദേശം സ (Z) س സീന്
ش ശീന് ص സ്വാദ് സ്വ
ض ളാദ് ط ത്വാ‍അ് ത്വ
ظ ള്വാ‍അ് ഏകദേശം ള ع അയിൻ ഏകദേശം അ
غ ഗൊയിൻ ഏകദേശം ഗ ف ഫാ‍അ്
ق ഖാഫ് ഏകദേശം ഖ ك കാഫ്
ل ലാമ് م മീമ്
ن നൂൻ ه ഹാഅ്
و വാവ് ي യാഅ്

അറബി സംഖ്യകൾ

സംഖ്യ അറബി സംഖ്യ അറബി സംഖ്യ അറബി സംഖ്യ അറബി
1 വാഹിദ്‌ ١ 2 ഇഥ്‌നാൻ ٢
3 ഥലാഥ ٣ 4 അർബ്‌അ ٤
5 ഖംസ ٥ 6 സിത്ത ٦
7 സബ്‌അ ٧ 8 ഥമാനിയ ٨
9 തിസ്‌അ ٩ 10 അശറ ١٠
11 അഹദ അശറ ١١ 12 ഇഥ്‌നാ അശറ ١٢
13 ഥലാഥത അശറ ١٣ 14 അർബഅത അശറ ١٤
15 ഖംസത അശറ ١٥ 16 സിത്തത അശറ ١٦
17 സബ്‌അത അശറ ١٧ 18 ഥമാനിയത അശറ ١٨
19 തിസ്‌അത അശറ ١٩ 20 ഇശ്റൂൻ ٢٠

പ്രാദേശിക അറബി സംസാര ഭാഷ

മലയാളം അറബി മലയാളം അറബി
എന്താ വിശേഷം? കൈഫൽ‍ ഹാൽ/ശ്ലോനക്/ശഖ്ഫറക് സുപ്രഭാതം സ്വബാഹുൽ ഖൈർ
നല്ലത് ത്വയ്യിബ് വളരെ നല്ലത് മുംതാസ്
ദയവ് ചെയ്ത് റജാഅൻ നന്ദി ഷുക്‌റന്
എന്നോട് ക്ഷമിക്കണം ഫള്ലൻ വിട്ടുകള മാലേഷ് കലിവല്ലി
OK തമാം അതെ നഅം
അല്ല ലാ ഒരു പക്ഷെ മുംകിൻ
ഒന്നുമില്ല, മാഫി അഹദ് പോവുക റുഹ്
നിർത്തുക വകഫ് ഇവിടെ ഹിന
അവിടെ ഹിനാക്ക് മുൻപ് ഖബ്‌ൽ
ശേഷം ബ‌അദൈൻ ബാദീന് ഇപ്പോൾ
നിന്ന് മിൻ അവന് ഹുവ
അവലു ഹിയ ഞങ്ങൾ നഹ്‌നു/ഇഹ്‌നാ/നഹ്‌നാ
അവർ ഹും/ദോൽ/ഹാദോൽ ആർ? മൻ/മിൻ
എന്ത്? ഏഷ്/ഏ/ഷൂ/ഷുനു എപ്പോൾ? മതാ
എവിടെ? ഫേൻ വയ്ന് എന്തിന്? ലേഷ്
എത്ര? കം ഇതെത്രയാ? കം ഹാദ
നിങ്ങൾ എവിടന്നാ? ഇൻ‌ത മിൻ ഫേൻ മനസ്സിലായോ? ഫഹിംത്
മലയാളം അറിയുമോ? ത‌അ്‌രിഫ് മൽബാരി? എനിക്ക് വേണം അബ്ഗീ/അബീ/ആഇസ്
വേണ്ട മാ അബ്ഗീ/മാ അബീ/ മുഷ് ആഇസ് എന്റെ അടുത്ത് ഉണ്ട് മൗജൂദ് മ‌ഈ
എനിക്ക് മനസ്സിലായില്ല അന മുഷ് ഫാഹിം എനിക്ക് അറബി അറിയില്ല മാ ആരിഫ് അറബി
നാളെ tomorrow ബുക്റ Never mind മാലേഷ്
പത്രം ജരീദ മാസിക മജല്ല
മൗസ് - എലി ഫാറ കീബോർഡ് ലൗഹത്തുൽ മഫാതീഹ്
സ്പീകർ സമ്മാഅ മോണിറ്ററ് ശാശ


പാശ്ചാത്യ ലോകത്ത് അറബി പഠനം പ്രസിദ്ധിയാർജ്ജിച്ച് വരുന്നുണ്ട്. മറ്റു പല ഭാഷകളും അറബിയിൽ നിന്ന് കടം കൊണ്ടിട്ടുണ്ട്, ചരിത്ര പരമായ പ്രാധാന്യമാണതിന്റെ കാരണം.പല ഇംഗ്ലീഷ് വാക്കുകളും അറബിയിലേക്കും കടന്നു കൂടിയിട്ടുണ്ട്.


ഉദാ: മദാം-മാഡം
ബക്കിലേറിയ-ബാച്ലർ

വ്യാകരണം

Visualization of Arabic grammar from the Quranic Arabic Corpus.

അറബിശബ്ദങ്ങളെ ഇസ്മ് (നാമം) ഫിഅ്ല് (കൃതി), ഹറ്ഫ് (ദ്യോതകം) എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ശുദ്ധവിശേഷണമില്ല; പകരം വിശേഷണനാമങ്ങളാണുള്ളത്. രൂപവികാസത്തിന് ആന്തരസ്വരവ്യതിയാനം മുൻപിൻമധ്യപ്രത്യയങ്ങൾ എന്നിവയാണ് പ്രധാന ഉപാധികൾ.

ലിംഗം

നാമങ്ങൾക്ക് പുല്ലിംഗം (മുദ'കർ), സ്ത്രീലിംഗം (മു'അന്നഥ്) എന്നീ ഭേദങ്ങളും അലിംഗരൂപങ്ങളുമുണ്ട്; എന്നാൽ മറ്റു ചില ഭാഷകളിലെപ്പോലെ നപുംസക ലിംഗമില്ല. അചേതനങ്ങളെയും പും-സ്ത്രീലിംഗങ്ങളിൽ ഒന്നായി ഗണിക്കുന്നു. മദീന'ത് (പട്ടണം), രീഹ് (കാറ്റ്), നാറു (തീയ്), ഷംസു (സൂര്യൻ) എന്നിവ സ്ത്രീലിംഗശബ്ദങ്ങളാണ്; എന്നാൽ വജ്ഹ് (മുഖം), ഖമറു (ചന്ദ്രൻ) ഇത്യാദി പുല്ലിംഗവും. ഹാലു (അവസ്ഥ), തരീഖു (വഴി) എന്നിവ അലിംഗവിഭാഗത്തിൽപ്പെടുന്നു.

വചനം

അറബിയിൽ 'മുഫ്റദ്' (ഏകവചനം), മുഥന്നാ (ദ്വിവചനം), ജം'അ് (ബഹുവചനം) എന്നു മൂന്നു വചനഭേദമുണ്ട്. ദ്വിവചനത്തിന് 'ആനി'-അയ്നി, ബഹുവചനത്തിൽ ഊന, ഈന, സ്ത്രീലിംഗമാണെങ്കിൽ 'ആത്' എന്നു പ്രത്യയങ്ങൾ. ഉദാ. കാ'തിബു (എഴുത്തുകാരൻ), കാ'തിബ'ത് (എഴുത്തുകാരി), കാ'തിബാനി-കാ'തിബയ്നി-കാ'തിബ'താനി-കാ'തിബ'തയ്നി (ദ്വിവചനങ്ങൾ) കാ'തിബൂന-കാ'തിബീന-കാ'തീബാത് (ബഹുവചനങ്ങൾ). ഇങ്ങനെ പ്രത്യയം ചേർന്നുണ്ടാകുന്ന ബഹുവചനത്തിൽ ശബ്ദപ്രകൃതി ഭേദപ്പെടാത്തതുകൊണ്ട് അതിനെ സുരക്ഷിതബഹുവചനം എന്നു വിളിക്കുന്നു. പ്രത്യയംകൂടാതെ ആന്തരസ്വരവ്യതിയാനംകൊണ്ടും ബഹുവചനരൂപം ഉണ്ടാകും. ഉദാ. കി'താബു (ഗ്രന്ഥം), കു'തബ് (ഗ്രന്ഥങ്ങൾ), ബയ്'തു (വീട്), ബുയൂ'തു (വീടുകൾ), ബഹറു (സമുദ്രം), ബിഹാറു (സമുദ്രങ്ങൾ).

വിഭക്തി

നിർദേശിക, പ്രതിഗ്രാഹിക, സംബന്ധിക എന്നീ വിഭക്തികളുടെ അർഥം കുറിക്കാൻ യഥാക്രമം-റഫഅ് (ഉകാരാന്തം), നസ്ബ് (അകാരാന്തം), ജർറ് (ഇകാരാന്തം) എന്നു മൂന്ന് സ്വരാന്തങ്ങളേയുള്ളു. ഖലക്കല്ലാഹുൽ ഇൻസാന (അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു) എന്ന വാക്യത്തിൽ അല്ലാഹു എന്ന നാമം നിർദേശികാർഥത്തിൽ ഉകാരാന്തമായും 'ഇൽസാനു' പ്രതിഗ്രാഹികാർഥത്തിൽ ആകാരാന്തമായും ഇരിക്കുന്നു. ബാബുൽബയ്'തി (വീടിന്റെ വാതിൽ) എന്നതിൽ സംബന്ധികാർഥം കുറിക്കാൻ ബയ്'തു എന്ന ഉകാരാന്തം ഇകാരാന്തമായി മാറിയിരിക്കുന്നു.

ഈ സ്വരാന്തവ്യതിയാനം വിഭക്ത്യർഥത്തിൽ മാത്രമല്ല നാമം ദ്യോതകത്തിനു വിധേയമാകുമ്പോഴും സംഭവിക്കും; ഉദാ. ഇന്നല്ലാഹ മ'അസ്സാബിരീൻ (അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു). ഇവിടെ അല്ലാഹു എന്ന ഉകാരാന്തനാമം കർമമായതുകൊണ്ടല്ല 'ഇന്ന' എന്ന ദ്യോതകത്തിനു വിധേയമായതുകൊണ്ടാണ് അകാരാന്തമായി മാറിയത്.

സർവനാമം

പുരുഷസർവനാമങ്ങൾ, മറ്റു മിക്ക ഭാഷകളിലെയുംപോലെ പ്രഥമപുരുഷൻ (ഗാഇബ്), മധ്യമപുരുഷൻ (ഹാള്ദിർ), ഉത്തമപുരുഷൻ (മു'ത'കല്ലിം) എന്നു മൂന്നായി തിരിച്ചിരിക്കുന്നു. ഇവയിൽ പ്രഥമപുരുഷനും മധ്യമപുരുഷനും സ്ത്രീലിംഗം, പുല്ലിംഗം എന്നീ ഭേദവും ഓരോന്നിനും മൂന്നു വചനരൂപങ്ങളുമുണ്ട്. ഉത്തമപുരുഷസർവനാമത്തിനു ലിംഗഭേദവും ദ്വിവചനവുമില്ല. അതു കൊണ്ട് രണ്ടു രൂപമേ അതിനുള്ളു; അങ്ങനെ പുരുഷസർവനാമങ്ങൾ ആകെ പതിന്നാലെണ്ണം. ക്രിയയുടെ രൂപാവലി സർവനാമത്തിന്റെ ക്രമത്തിലും ലിംഗവചനാദികളിലും വരുന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

ഈ സർവനാമങ്ങൾ പ്രതിഗ്രാഹിക-സംബന്ധികാർഥങ്ങളിൽ വരുമ്പോഴും ദ്യോതകവിധേയമാകുമ്പോഴും താഴെ കാണുംവിധം പ്രത്യയരൂപം പ്രാപിക്കുന്നു.

ഹു-ഹുമാ-ഹും-ഹാ-ഹുമാ-ഹുന്ന

കാ-കുമാ-കും-കി-കുമാ-കുന്ന

യാ (ഈ-നീ) നാ

ഉദാ. റ'അയ്തുഹാ (കണ്ടു ഞാനവളെ), റ'അയ്തു'ക (കണ്ടു ഞാൻ നിന്നെ), കി'താബുഹു (അവന്റെ പുസ്തകം), കി'താബു'ക (നിന്റെ പുസ്തകം). മിൻഹു (അവനിൽനിന്ന്), മിൻക (നിന്നിൽനിന്ന്). പുരുഷസർവനാമങ്ങൾക്കുപുറമേ, മൻ (ആര്), മാ (എന്ത്), ഹാദാ (ഇത്), ദാലി'ക (അത്) മുതലായി മറ്റു സർവനാമങ്ങളും ഉണ്ട്.

കൃതി

കൃതിയാണ് മൂലപ്രകൃതിയെന്ന് അറബി സിദ്ധാന്തിക്കുന്നു. മറ്റു ശബ്ദങ്ങൾ വ്യഞ്ജനത്രയ മൂലധാതുവിൽനിന്ന് ഉദ്ഭവിച്ചതാണെന്നു കരുതപ്പെടുന്നു. അതുകൊണ്ട് സാധാരണ അറബിനിഘണ്ടുവിൽ മിക്ക ശബ്ദവും മൂലധാതുവിന് അനുബന്ധമായി രേഖപ്പെടുത്തിയിരിക്കുന്നു. മൌലിദ് എന്ന ശബ്ദം മകാരാദി ശബ്ദസമൂഹത്തിൽ ഉണ്ടാവുകയില്ല. അതു വലദ എന്ന ക്രിയയുടെ തുടർച്ചയായേ കാണൂ.

കാലം, പ്രകാരം, പ്രയോഗം

അറബിയിൽ ക്രിയാധാതുതന്നെ പ്രഥമപുരുഷപുല്ലിംഗ ഏകവചനം ഉദ്ദേശ്യമായി ഉൾക്കൊള്ളുന്ന നിർദേശകപ്രകാരം കർത്തരിപ്രയോഗത്തിലുള്ള ഭൂതകാലക്രിയയാണ്. ക'തബ എന്ന മൂലപ്രകൃതിക്ക് അവൻ എഴുതി എന്നുതന്നെയാണ് ശരിയായ അർഥം. ഈ ധാതുവിനുണ്ടാകുന്ന പതിനഞ്ചു വിവർത്തന ക്രിയാരൂപങ്ങളും ഇതേ കാലപ്രകാരാദികളോടുകൂടിയതാണ്. ക്രിയയ്ക്ക് മാള്ദീ (ഭൂതം), മുള്ദാരി'അ് (അഭൂതം), അംറ് (നിയോഗം) എന്നു മൂന്നു കാലങ്ങളുണ്ട്. അഭൂതം അഥവാ വർത്തമാനരൂപത്തിൽ സ, സൗഫ എന്നീ മുൻപ്രത്യയങ്ങൾ ചേർത്തു ഭാവിരൂപം ഉണ്ടാക്കുന്നു. ഭൂതത്തിൽനിന്ന് കർമണിയും വർത്തമാനത്തിൽനിന്ന് നിയോഗം റഫഉ് (ഉകാരാന്തം), നസ്ബ് (അകാരാന്തം), ജസ്മ് (നിസ്വരാന്തം) എന്നിങ്ങനെ ഓരോന്നും അവയുടെ നിഷേധരൂപങ്ങളും ഉണ്ടാകുന്നു. കേവലഭൂതക്രിയയുടെ രൂപാവലിമാത്രം ഇവിടെ ചേർക്കുന്നു. നേരത്തെ കാണിച്ച സർവനാമരൂപാവലിയുടെ ക്രമത്തിൽ ഓരോന്നും കർത്താവായിവരുന്ന പതിനാലു രൂപങ്ങൾ നിയോഗം തുടങ്ങിയുള്ള ചിലതൊഴികെ എല്ലാ ക്രിയകൾക്കുമുണ്ട്.

ക'തബയുടെ കർമണിരൂപം: കു'തിബ (എഴുതപ്പെട്ടു); വർത്തമാനം: യ'ക്'തുബു (എഴുതുന്നു); ഭാവിരൂപം; സയക്തുബു (എഴുതും); നിയോഗം ഉ'ക്'തുബ് (നീ എഴുതൂ!); നിഷേധം: മാക'തബ (എഴുതിയില്ല) എന്നിവയാണ്. ലാ-ലം-ലൻ എന്നിവയും നിഷേധദ്യോതകങ്ങളാണ്. ലയ്സ എന്നൊരു നിഷേധക്രിയ അറബിയിലുണ്ട്. ലാ യക്'തുബു (അവൻ എഴുതുന്നില്ല.), ലംയ'ക്'തുബ് (അവൻ എഴുതിയില്ല); ലാ'ഇലാഹ ഇല്ലല്ലാഹു (ഇല്ല ആരാധ്യൻ, അല്ലാഹുവല്ലാതെ); ലയ്സ ആലിമൻ (അവൻ പണ്ഡിതനല്ല) എന്നിവയാണ് ഇതിന് ഉദാഹരണങ്ങൾ.

ദ്യോതകം

ഗതി, ഘടകം, വ്യാക്ഷേപകം, നിപാതം, അവ്യയം എന്നീ ഏത് അർഥത്തിനും അറബിയിൽ ഹറ്ഫ് (ദ്യോതകം) ഉണ്ട്.

ഫ, വ എന്നിവ ഘടകവും 'അവ്' നിപാതവുമാണ്. മുഹമ്മദുൻ വ ഇബ്രാഹിമുൻ (മുഹമ്മദും ഇബ്രാഹീമും), ആയിഷ്ഠൻ അവ് സയ്നബുൻ (ആയിഷയോ സൈനബയോ).

ആഹ്!, ആഹാ! എന്നിവ അറബിയിലും വ്യാക്ഷേപകങ്ങളാണ്. ഇവ കൂടാതെ മാ, ലാ, ലൻ ഇത്യാദി നിഷേധകങ്ങളും സ, സൌഫ എന്നീ ഭാവി പ്രത്യയങ്ങളും അംസീ (ഇന്നലെ) ല'അല്ല (പക്ഷേ) ഇത്യാദിക്രിയാവിശേഷണങ്ങളും ദ്യോതകങ്ങളിൽപ്പെടുന്നു.

അന്വയക്രമം

വാക്യഘടന വളരെ ലളിതമാണ്. ഉപവാക്യങ്ങൾ മുറിച്ചുമുറിച്ചു പറയാവുന്നവിധം ഒരു ചങ്ങലപോലെ, അംഗിവാക്യത്തിനു പിന്നിൽ തുടർന്നുപോകുന്നു. ഉദാ. ഇഹ്ദിനസ്സിറാ 'തൽമുസ്'ത 'ഖീം, സിറാ'തല്ലദീന അൻ അംത അലയ്ഹിം, ഗൈരിൽ മഗ്ള്ദൂബി അലയ്ഹിം വലള്ദ്ദാല്ലീൻ (ഞങ്ങൾക്കു നേർവഴി നല്കേണമേ; ആ നേർവഴിയാകട്ടെ ആരുടെമേൽ നീ അനുഗ്രഹം ചൊരിഞ്ഞോ അവരുടേതാണ്; നീ ശാപം ചൊരിഞ്ഞവരുടെയും, പാപികളുടെയുമല്ല). 'എന്ത് എന്റെ ഉള്ളിലുണ്ടോ അത്' എന്നു പറഞ്ഞാൽ എന്റെ ഉൽക്കടവികാരമെന്നോ വിചാരമെന്നോ സന്ദർഭംപോലെ അർഥം വരുന്നു. സാധാരണരീതിയിൽ, ആഖ്യാതം, ആഖ്യാതപരിച്ഛദം, ആഖ്യ, ആഖ്യാപരിച്ഛദം, കർമം, കർമപരിച്ഛദം എന്നീ ക്രമത്തിൽ മലയാളത്തിലേതിനു നേരെ വിപരീതമായിട്ടാണ് അറബിയിലെ വാക്യഘടന. ഉദാ. ക'തബ-കാ'തിബുൻ-'കബീറുൻ-കി'താ-ബൻ-ജമീലൻ; എഴുതി-എഴുത്തുകാരൻ-വലിയവൻ-പുസ്തകത്തെ-മനോഹരമായതിനെ എന്നാണ് ശബ്ദക്രമത്തിലുള്ള അർഥം. 'വലിയ എഴുത്തുകാരൻ മനോഹരമായ ഒരു പുസ്തകം എഴുതി' എന്നു പറഞ്ഞെങ്കിലേ മലയാളത്തിൽ അർഥബോധം വരൂ. വിശേഷണം വിശേഷ്യത്തിനു പിന്നിൽ വരുന്നതും അവയ്ക്കു രണ്ടിനും ലിംഗവചനവിഭക്ത്യാദിപൊരുത്തം വേണമെന്നതും ഈ ഉദാഹരണത്തിൽ കാണാം. ദ്യോതകങ്ങൾ പ്രകൃതിക്കുമുന്നിൽ പ്രയോഗിക്കുന്നു. ആണ്, ഉണ്ട് എന്നീ പൂരകക്രിയകൾ അറബിയിൽ അത്യാവശ്യമല്ല. ലീ കി'താബുൻ എന്നാൽ 'എനിക്ക് ഒരു പുസ്തകം' എന്നേ അർഥമുള്ളു. ഉണ്ട് എന്നുകൂടി ചേർത്തെങ്കിലേ മലയാളത്തിൽ ആശയം പൂർത്തിയാകൂ. ഉദാ. അല്ലാഹു അക്ബർ (ദൈവം ഏറ്റവും വലിയവൻ); മുഹമ്മദുർറസൂലുല്ലാഹി (മുഹമ്മദ് അല്ലാഹുവിന്റെ ദൂതൻ); അൽഹംദുലില്ലാഹി (സ്ത്രോത്രം അല്ലാഹുവിന്).

അറബി ഔദ്യോഗികഭാഷയായുള്ള രാജ്യങ്ങൾ

പച്ച: അറബി മാത്രം ഔദ്യോഗികഭാഷയായുള്ള . നീല: അറബിയും ഔദ്യോഗികഭാഷയായുള്ള .

ദേശീയ ഭാഷയായും കൂടി ഉപയോഗിക്കുന്ന രാജ്യങ്ങൾ:

അറബി ഭാഷാസ്വാധീനം കേരളത്തിൽ

വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി അറേബ്യൻ മുസ്ലിങ്ങളും അവരുടെ പിൻ‍തലമുറക്കാരുമാണ് കേരളത്തിൽ ഇസ്ലാം മതം പ്രചരിപ്പിച്ചത്[അവലംബം ആവശ്യമാണ്]. ഇസ്ലാം മതത്തിലൂടെയും അല്ലാതെയും അറബി സ്വാധീനം കേരളത്തിൽ പ്രകടമായിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ കേരളവും അറേബ്യയുമായി വ്യാപാരം നിലനിന്നിരുന്നു. അക്കാരണത്താൽ മലയാളത്തിൽ അറബി,പേർഷ്യൻ വാക്കുകൾ കടന്നുകൂടിയിട്ടുണ്ട്. മുസ്ലീങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിൽ പ്രാദേശികവ്യവഹാരഭാഷയിലാണ് കാര്യമായ അറബി പദങ്ങളുടെ ഉപയോഗം ഉള്ളത്.

മലയാളത്തിലേക്ക് ആദാനം ചെയ്യപ്പെട്ട ചില അറബി പദങ്ങൾ

അമ്പാരി, ജില്ല, താലൂക്ക്, തഹസിൽ, ജപ്തി, ജാമ്യം, രാജി, മുക്ത്യാർ, മഹസ്സർ, വക്കീൽ, റദ്ദ്, ഹാജർ, തവണ, മരാമത്ത്, ഖജാൻ‌ജി, താരീഫ്, നികുതി, വസൂൽ, ഹജൂർ, ഉറുമി, കവാത്ത്, കറാർ, മാരി, യുനാനി, ജുബ്ബാ, ഉറുമാൽ, കീശ, അത്തർ, അക്ക, വാപ്പ, ഉമ്മ, ഇങ്ക്വിലാബ്, സലാം, മാമൂൽ,നിക്കാഹ്, തലാക്ക്, തകരാർ, ബദൽ, മാപ്പ്, കാപ്പിരി, സായിപ്പ്, ഖലാസി, കലാശം, തബല, നസറാണി, ഉലമ, ബക്രീദ്, ഈദ്, കബറ്, ചക്കാത്ത്, അറാം, ഹജ്ജ്, ദുനിയാവ്, സുറിയാനി, കസബ,മുൻഷി, മുല്ല, ബിലാത്തി,വർക്കത്ത് [അവലംബം ആവശ്യമാണ്]

ഉദ്ഭവവും വളർച്ചയും

Arabic languages (brown) within Semitic languages.

സെമിറ്റിക്ഭാഷയുടെ ഉത്തര അറേബ്യൻ ഭാഷാഭേദമാണ് അറബിയായി പരിണമിച്ചത്.

അറബിഭാഷയുടെ വളർച്ചയെ മൂന്നു ഘട്ടങ്ങളായി തിരിക്കാം:

പ്രാചീന ഘട്ടം

ഇതിനെ മുസ്ലിങ്ങൾ അജ്ഞതയുടെ കാലമെന്നു വിളിക്കുന്നു. ഈ ഘട്ടത്തെപ്പറ്റി പഠിക്കാൻ ലഭിച്ചിട്ടുള്ള വസ്തുതകൾ അവ്യക്തവും അപൂർണവും വിരളവുമാണ്. ഹിജാസ്, യോർദാൻ മുതലായ സ്ഥലങ്ങളിൽനിന്നും ലഭിച്ചിട്ടുള്ള ലിഖിതങ്ങളിൽ ചിലതിനു ബി.സി. രണ്ടാം ശതകത്തോളം പഴക്കമുണ്ടെന്നു കണക്കാക്കപ്പെടുന്നു. സ്വരചിഹ്നങ്ങൾ ഇല്ലാത്തതുകൊണ്ട് അവ ശരിയായി വായിക്കാൻ കഴിഞ്ഞിട്ടില്ല. ബി.സി. 1000-ൽ ജീവിച്ചിരുന്ന ലുക്മാനുൽ ഹക്കീമിന്റെ സദുപദേശങ്ങൾ അറബിഭാഷയിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴയ മാതൃക ആണെന്നു ചിലർ കരുതുന്നു. ഈ കാലഘട്ടത്തിൽ ധാരാളം കവിതകൾ രചിക്കപ്പെട്ടിരിക്കണം. എഴുതി സൂക്ഷിക്കുന്ന സമ്പ്രദായം പ്രാചീനകാലത്ത് ഇല്ലാതിരുന്നതുകൊണ്ട് അവ പലതും നഷ്ടപ്രായമായെന്നുവേണം വിചാരിക്കുക.

ക്ലാസ്സിക്കൽ ഘട്ടം

കാവ്യസമുത്കർഷത്തിന്റെ മഹനീയ മാതൃകകളെന്നു വിശേഷിപ്പിക്കാവുന്ന ധാരാളം കവിതകൾ ഈ കാലത്തിന്റേതായി ലഭിച്ചിട്ടുണ്ട്. അവയിൽ ചിലതിനു എ.ഡി. അഞ്ചാം ശതകത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. അക്കൂട്ടത്തിൽ അധികം ദൈർഘ്യമുള്ള ഇതിഹാസകവനങ്ങളില്ല. ഏറ്റവും നീണ്ട കവിതയാണ് ഖസീദ. നൂറ് ഈരടിയിലധികം ദൈർഘ്യം ഇവയ്ക്കില്ല. അസ്മാഇയ്യ; മുഹഹ്ഹബാ, മു അല്ല ഖ: എന്നീ പേരുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കവിതകൾ അറബിസാഹിത്യത്തിന്റെ സുവർണദശയിൽ രചിക്കപ്പെട്ടവയാണ്. ഇവ വൃത്തനിബദ്ധവും അലങ്കാരപ്രചുരവും പുതിയ ശൈലികൊണ്ട് വിശിഷ്ടവും ആണ്. പരിശുദ്ധ ഖുർആൻ ആണ് ഏറ്റവും ശ്രേഷ്ഠമായ ക്ളാസ്സിക്കൽ മാതൃക. ആധ്യാത്മിക തത്ത്വബോധനത്തിനുള്ള ഒരു പ്രാമാണികഗ്രന്ഥം എന്ന നിലയിൽ മാത്രമല്ല, ഉത്കൃഷ്ട സാഹിത്യകൃതി എന്ന നിലയിലും ഇതു വിലപ്പെട്ടതാണ്.

ആധുനിക ഘട്ടം

ഈ ഘട്ടത്തിൽ രണ്ടു ഭാഷാഭേദങ്ങൾ ദൃശ്യമാണ്: താഹാ ഹുസൈൻ, തൗഫീഖുൽ ഹക്കീം മുതലായവരുടെ കൃതികളിലും റേഡിയോ, വർത്തമാനപത്രങ്ങൾ മുതലായവയിലും സ്വീകരിച്ചിട്ടുള്ള സാഹിത്യഭാഷയാണ് അതിൽ ഒന്ന്; ശൈലി, ശബ്ദാധിക്യം എന്നിവയിൽ ഇതിന് ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ സാഹിത്യഭാഷയുടെ ഉച്ചാരണരീതിയും വ്യാകരണവും പരിശുദ്ധ ഖുർആനിലേതു തന്നെയാണ്.

നാടോടിഭാഷയാണ് മറ്റൊരിനം. ഇതിന്റെ രീതിക്ക് പ്രാദേശിക വ്യത്യാസം കാണാം. ഉച്ചാരണം, വ്യാകരണം, രൂപവിചാരം എന്നിവയിലെല്ലാം നിയമത്തിന്റെ പിടി അയഞ്ഞിട്ടുണ്ട്.

അവലംബം

  1. Procházka, 2006.
  2. Wright, 2001, p. 492.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറബിഭാഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=അറബി_ഭാഷ&oldid=1725448" എന്ന താളിൽനിന്ന് ശേഖരിച്ചത്