"അന്തിമിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ട്രലീസിലെ അന്തിമിയസ്-താളിലേക്ക് തിരിച്ചുവിടുന്നു
 
No edit summary
വരി 1: വരി 1:
{{prettyurl|Anthemius}}
#REDIRECT [[ട്രലീസിലെ അന്തിമിയസ്]]
പശ്ചിമ റോമാസാമ്രാജ്യത്തിലെ ചക്രവർത്തി. പൌരസ്ത്യ റോമാ ചക്രവർത്തി മാർഷ്യന്റെ (396-457) പുത്രി യുഫിമിയ ആയിരുന്നു ഇദ്ദേഹത്തിന്റെ പത്നി. പൌരസ്ത്യ റോമൻ ചക്രവർത്തി ലിയോ-ക (ഭ.കാ. 457-474) അന്തിമിയസിനെ പശ്ചിമ റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായി (467 ഏ. 12) തെരഞ്ഞെടുത്തു. പ്രാകൃതരായ വാൻഡലുകളുടെ രാജാവായ ഗെയിസറിക്കിന് (428-477) എതിരായി സാമ്രാജ്യത്തെ ഏകീകരിക്കാനായിരുന്നു ലിയോ I, അന്തിമിയസിനെ ചക്രവർത്തിയായി വാഴിച്ചത്. ഇറ്റലിക്കാരനായ റിസിമർ (5-ാം ശ.) അന്ന് റോമാസാമ്രാജ്യത്തിൽ ചക്രവർത്തിമാരെ അധികാരത്തിൽ ഏറ്റുന്നതിലും നീക്കം ചെയ്യുന്നതിലും ഗണ്യമായ സ്വാധീനശക്തി ചെലുത്തിയിരുന്നു. അദ്ദേഹം നേരത്തെ മജോറിയാനസിനെ പശ്ചിമ റോമാ ചക്രവർത്തിയായി വാഴിച്ചിരുന്നു. മജോറിയാനസ് 461 ആഗ. 7-ന് വധിക്കപ്പെട്ടതിനാൽ ലിബിയസ് സെവറസ് എന്നൊരാളെ പകരം ചക്രവർത്തിയായി വാഴിച്ചു. 465-ൽ ലിബിയസും വധിക്കപ്പെട്ടതോടെ ലിയോ I-ാമന്റെ സ്ഥാനാർഥിയായ അന്തിമിയസിനെ പശ്ചിമ റോമാചക്രവർത്തിയാക്കാൻ റിസിമർ സമ്മതിച്ചു. അന്തിമിയസിന്റെ പുത്രിയായ ആലിപ്പിയയെ വിവാഹം ചെയ്യാമെന്ന് റിസിമർ വാഗ്ദാനവും ചെയ്തിരുന്നു. പക്ഷേ, താമസിയാതെ റിസിമറും അന്തിമിയസും ശത്രുതയിലായി. മിലാനിലെത്തിയ റിസിമർ 472-ൽ അന്തിമിയസിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. മിലാനിലെ മെത്രാനായ സെയിന്റ് എപ്പിഫേനിയസ്, അന്തിമിയസും റിസിമറും തമ്മിൽ ഒരു താത്കാലിക സന്ധിയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു മൂന്നുമാസം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം, 472 ജൂല. 1-ന് റിസിമർ റോമാനഗരം കീഴടക്കി. യുദ്ധത്തിൽ തോറ്റോടിയ അന്തിമിയസ് വേഷപ്രച്ഛന്നനായി വിശുദ്ധ ക്രിസോഗോണസ് പള്ളിഅങ്കണത്തിലെ യാചകരുടെ ഇടയിൽ ഒളിവിൽ കഴിച്ചുകൂട്ടി. താമസിയാതെ ഇദ്ദേഹത്തെ ശത്രുക്കൾ കണ്ടുപിടിച്ച് ശിരച്ഛേദം (472 ജൂല. 11) ചെയ്തു. നോ: ഗെയിസറിക്ക്, മാർഷ്യൻ, ലിയോ I, റിസിമർ, റോമാസാമ്രാജ്യം
{{സർവ്വവിജ്ഞാനകോശം}}

06:40, 12 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തിമിയസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തിമിയസ്&oldid=1722842" എന്ന താളിൽനിന്ന് ശേഖരിച്ചത്