"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 94 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4345841 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 94: വരി 94:
{{വിക്കിപീഡിയയുടെ തത്ത്വങ്ങൾ}}
{{വിക്കിപീഡിയയുടെ തത്ത്വങ്ങൾ}}
{{വിക്കിപീഡിയ നയങ്ങളും മാർഗ്ഗരേഖകളും}}
{{വിക്കിപീഡിയ നയങ്ങളും മാർഗ്ഗരേഖകളും}}

[[af:Wikipedia:Wat Wikipedia nie is nie]]
[[als:Wikipedia:Was Wikipedia nicht ist]]
[[ang:Wikipedia:Hwæt Wikipǣdia Nis]]
[[ar:ويكيبيديا:ويكيبيديا ليست]]
[[arz:ويكيبيديا:ويكيبيديا مش]]
[[as:ৱিকিপিডিয়া:ৱিকিপিডিয়া কি নহয়]]
[[az:Vikipediya:Vikipediya nə deyil]]
[[bar:Wikipedia:Wos Wikipedia ned is]]
[[bat-smg:Pagelba:Kas nier Vikipedėjė]]
[[be:Вікіпедыя:Чым не з'яўляецца Вікіпедыя]]
[[be-x-old:Вікіпэдыя:Чым не зьяўляецца Вікіпэдыя]]
[[bg:Уикипедия:Какво не е Уикипедия]]
[[bn:উইকিপিডিয়া:উইকিপিডিয়া কি নয়]]
[[br:Wikipedia:Ar pezh n'eo ket]]
[[bs:Wikipedia:Šta nije Wikipedia]]
[[ca:Viquipèdia:Allò que la Viquipèdia no és]]
[[chr:Wikipedia:What Wikipedia is not]]
[[ckb:ویکیپیدیا:ویکیپیدیا چی نییە]]
[[cs:Wikipedie:Co Wikipedie není]]
[[csb:Wiki:Czim Wikipedijô nie je]]
[[cy:Wicipedia:Anaddas ar gyfer Wicipedia]]
[[da:Wikipedia:Hvad Wikipedia ikke er]]
[[de:Wikipedia:Was Wikipedia nicht ist]]
[[el:Βικιπαίδεια:Τι δεν είναι η Βικιπαίδεια]]
[[en:Wikipedia:What Wikipedia is not]]
[[eo:Vikipedio:Kio Vikipedio ne estas]]
[[es:Wikipedia:Lo que Wikipedia no es]]
[[et:Vikipeedia:Mida Vikipeedia ei ole]]
[[eu:Wikipedia:Zer ez den Wikipedia]]
[[fa:ویکی‌پدیا:ویکی‌پدیا چه چیزی نیست]]
[[fi:Wikipedia:Mitä Wikipedia ei ole]]
[[fr:Wikipédia:Ce que Wikipédia n'est pas]]
[[gl:Wikipedia:O que a Wikipedia non é]]
[[glk:Wikipedia:ویکی‌پدیا چی نیه]]
[[he:ויקיפדיה:מה ויקיפדיה איננה]]
[[hi:विकिपीडिया:विकिपीडिया क्या नहीं है]]
[[hr:Wikipedija:Što ne spada u Wikipediju]]
[[hu:Wikipédia:Mi nem való a Wikipédiába?]]
[[hy:Վիքիպեդիա:Ինչ Վիքիպեդիան չէ]]
[[ia:Wikipedia:Lo que Wikipedia non es]]
[[id:Wikipedia:Wikipedia bukanlah]]
[[is:Wikipedia:Það sem Wikipedia er ekki]]
[[it:Wikipedia:Cosa Wikipedia non è]]
[[ja:Wikipedia:ウィキペディアは何ではないか]]
[[ka:ვიკიპედია:რა არ არის ვიკიპედია]]
[[kk:Уикипедия:Уикипедия — бұл энциклопедия]]
[[kl:Wikipedia:Wikipedia tassaanngilaq]]
[[km:វិគីភីឌា:អ្វីៗដែលវិគីភីឌាមិនអនុញ្ញាត]]
[[ko:위키백과:위키백과에 대한 오해]]
[[ksh:Wikipedia:Wat de Wikipedija nit is]]
[[lb:Wikipedia:Wat Wikipedia net ass]]
[[li:Wikipedia:Wat is Wikipedia neet]]
[[lmo:Wikipedia:Cosa l'è minga Wikipedia]]
[[lt:Pagalba:Kas nėra Vikipedija]]
[[lv:Vikipēdija:Kas Vikipēdija nav]]
[[mg:Wikipedia:Ny tsy tokony ho wikipedia]]
[[mk:Википедија:Што не е Википедија]]
[[mn:Wikipedia:Википедиа нь ... биш]]
[[mr:विकिपीडिया:विकिपीडिया काय नव्हे]]
[[ms:Wikipedia:Wikipedia bukanlah]]
[[nds:Wikipedia:Wat Wikipedia is un wat se nich is]]
[[nl:Wikipedia:Wat Wikipedia niet is]]
[[nn:Wikipedia:Kva Wikipedia ikkje er]]
[[no:Wikipedia:Hva Wikipedia ikke er]]
[[oc:Wikipèdia:Çò que Wikipèdia es pas]]
[[pl:Wikipedia:Czym Wikipedia nie jest]]
[[pnt:Βικιπαίδεια:Ντο 'κ εν η Βικιπαίδεια]]
[[pt:Wikipédia:O que a Wikipédia não é]]
[[ro:Wikipedia:Ce nu este Wikipedia]]
[[roa-tara:Wikipedia:Cosa Wikipedia non è]]
[[ru:Википедия:Чем не является Википедия]]
[[rue:Вікіпедія:Што Вікіпедія не є]]
[[sah:Бикипиэдьийэ:Бикипиэдьийэ туох буолбатаҕый]]
[[sco:Wikipedia:Whit Wikipedia isna]]
[[sh:Wikipedia:Šta Wikipedia nije]]
[[simple:Wikipedia:What Wikipedia is not]]
[[sk:Wikipédia:Čo Wikipédia nie je]]
[[sl:Wikipedija:Kaj Wikipedija ni]]
[[sq:Wikipedia:Çka nuk është Wikipedia]]
[[sr:Википедија:Шта Википедија није]]
[[stq:Wikipedia:Wät is Wikipedia nit?]]
[[sv:Wikipedia:Vad Wikipedia inte är]]
[[szl:Wikipedyjo:Čym Wikipedyjo ńy je]]
[[ta:விக்கிப்பீடியா:தமிழ் விக்கிப்பீடியா இவை அன்று]]
[[te:వికీపీడియా:ఏది వికీపీడియా కాదు]]
[[th:วิกิพีเดีย:อะไรที่ไม่ใช่วิกิพีเดีย]]
[[tr:Vikipedi:Vikipedi ne değildir?]]
[[tt:Википедия:Нәрсә түгел]]
[[uk:Вікіпедія:Чим не є Вікіпедія]]
[[ur:منصوبہ:ویکیپیڈیا کیا نہیں ہے]]
[[vi:Wikipedia:Những gì không phải là Wikipedia]]
[[yi:װיקיפּעדיע:וואס וויקיפעדיע איז נישט]]
[[yo:Wikipedia:Kíní Wikipedia kò jẹ́]]
[[zh-yue:Wikipedia:唔啱維基百科嘅嘢]]

16:54, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ, ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള സമൂഹമാണ് ഇതിന്റെ ശക്തി, ഇതിൽ കൂടുതൽ ഒന്നും തന്നെയാവാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

നയം കുറുക്കുവഴികൾ:
WP:NOT#BLOG
WP:NOT#WEBSPACE
WP:NOT#SOCIALNET
WP:NOT#MYSPACE
WP:NOT#FACEBOOK
WP:NOT#MEMORIAL

വിക്കിപീഡിയ ഒരു ഓൺലൈൻ വിജ്ഞാനകോശമാണ്, ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. അതുകൊണ്ടു തന്നെ വിക്കിപീഡിയ മറ്റു മേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല

വിക്കിപീഡിയ എന്തൊക്കെയല്ല

വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല

വിക്കിപീഡിയ ഒരു കടലാസ് വിജ്ഞാനകോശമല്ല. അതുകൊണ്ട് വിക്കിപീഡിയയിൽ വിഷയങ്ങളുടെ എണ്ണത്തിൽ ഒരു അവസാനം ഉണ്ടാകാൻ പാടില്ല. ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കിൽ ആ ലേഖനം ലോകത്തെവിടെ നിന്നും സ്വീകരിക്കുവാൻ പാകത്തിൽ ചിലപ്പോൾ വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും.

ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന്‌ ഇതുകൊണ്ട് അർത്ഥമാക്കേണ്ടതില്ല.

വിക്കിപീഡിയ ഒരു നിഘണ്ടുവല്ല

വിക്കിപീഡിയ ഒരു നിഘണ്ടുവല്ല. അത് പര്യായപദങ്ങളോ കേവലം വാക്കുകളോ പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

  1. നിഘണ്ടു സ്വഭാവം ഇല്ലാത്തതിനാൽ: വിക്കിപീഡിയയിൽ ഒരു വാക്കിനെ നിർവചിക്കാനായി മാത്രം താളുകൾ ഉണ്ടാക്കാതെയിരിക്കുക. നിർവചനം മാത്രമുള്ള ഏതെങ്കിലും താൾ കാണുകയാണെങ്കിൽ അതൊരു ലേഖനമാക്കാൻ മുൻ‌കൈയെടുക്കുക.
  2. നിഘണ്ടു സ്വഭാവമുള്ള താളുകൾ: വിക്കിപീഡിയയിൽ കാണുന്ന വിവക്ഷകൾ താളുകൾക്ക് ചിലപ്പോൾ നിഘണ്ടു സ്വഭാവം ഉണ്ടായെന്നുവരും. അവയെ വെറുതേ വിട്ടേക്കുക. സുഗമമായ വിജ്ഞാന കൈകാര്യത്തിനായി സൃഷ്ടിച്ചിട്ടുള്ള താളുകളാണ് അവ.

വിക്കിപീഡിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാനുള്ള ഇടമല്ല

നയം കുറുക്കുവഴികൾ:
WP:FORUM
WP:NOTFORUM
WP:NOT#CHAT
WP:NOTESSAY
WP:NOT#ESSAY
WP:NOT#FANSITE
WP:NOT#FORUM
WP:NOT#OR

വിക്കിപീഡിയ താങ്കളുടെ സ്വന്തം ചിന്തകളോ വിശകലനങ്ങളോ പ്രസിദ്ധീകരിക്കാനുള്ള ഇടമോ മറ്റെങ്ങും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുതിയ വിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഇടമോ അല്ല. വിക്കിപീഡിയയുടെ കണ്ടെത്തലുകൾ അരുത് എന്ന നയമനുസരിച്ച്, താഴെപ്പറയുന്ന കാര്യങ്ങൾക്കായി ദയവായി വിക്കിപീഡിയയെ ഉപയോഗിക്കാതിരിക്കുക[1] :

  1. പ്രാഥമിക (മൗലിക) ഗവേഷണങ്ങൾ: പുതിയ സിദ്ധാന്തങ്ങളോ, ഉത്തരങ്ങളോ, മൗലികമായ ആശയങ്ങളോ, പദങ്ങളുടെ നിർവചനങ്ങളോ പ്രസിദ്ധീകരിക്കുക; പുതിയ വാക്കുകൾ കണ്ടുപിടിക്കുക തുടങ്ങിയവ ഇതിൽ പെടും. താങ്കൾ ഒരു വിഷയത്തിൽ മൗലിക ഗവേഷണം നടത്തിയിട്ടുണ്ടെങ്കിൽ വിക്കിപീഡിയയിൽ ചേർക്കുന്നതിനു മുൻപായി താങ്കളുടെ ഗവേഷണഫലം മറ്റു വേദികളിൽ പ്രസിദ്ധീകരിച്ചിരിക്കണം. വിദഗ്ദ്ധാവലോകനം നടക്കുന്ന പ്രബന്ധങ്ങൾ, അച്ചടിച്ച മറ്റു മാദ്ധ്യമങ്ങൾ, തുറന്ന ഗവേഷണവേദികൾ, പൊതുസമ്മതിയുള്ള ഓൺലൈൻ പബ്ലിക്കേഷനുകൾ എന്നിവ പ്രസിദ്ധീകരിക്കാവുന്ന വേദികൾക്കുദാഹരണമാണ്. പ്രസിദ്ധീകരിക്കപ്പെടുകയും സ്വീകാര്യമായ അറിവിന്റെ ഭാഗമായി മാറുകയും ചെയ്ത താങ്കളുടെ കൃതിയെപ്പറ്റി വിക്കിപീഡിയയിൽ പരാമർശമാവാം; എങ്കിലും പരിശോധനായോഗ്യത പാലിച്ചുകൊണ്ടാവണം ഇത്തരം സൈറ്റേഷനുകൾ വിക്കിപീഡിയയിൽ ഉൾപ്പെടുത്തേണ്ടത് (വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ളവ മാത്രമേ ഉൾപ്പെടുത്തുകയും ചെയ്യാവൂ. ലേഖകന്റെ അഭിപ്രായമാകരുത് സൈറ്റേഷനിലൂടെ വെളിവാകുന്നത്.
  2. സ്വകാര്യ കണ്ടുപിടുത്തങ്ങൾ. താങ്കളോ താങ്കളുടെ സുഹൃത്തോ ഒരു കളിയോ നൃത്തച്ചുവടോ കണ്ടുപിടിച്ചുവെന്നിരിക്കട്ടെ; അതിനെപ്പറ്റി ഒന്നിലധികം സ്വതന്ത്രവും വിശ്വസനീയവുമായ സ്രോതസ്സുകളിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ലെങ്കിൽ വിക്കിപീഡിയയിലെത്തത്തക്ക ശ്രദ്ധേയത നേടിയിട്ടില്ല എന്നു കണക്കാക്കാം. പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ.
  3. സ്വകാര്യ ഉപന്യാസങ്ങളും ബ്ലോഗുകളും: ഒരു വിഷയത്തെപ്പറ്റി വിദഗ്ദ്ധരുടെ അഭിപ്രായമല്ലാതെ താങ്കളുടെ വികാരവിചാരങ്ങൾ പങ്കുവയ്ക്കാനുള്ള ഇടമല്ല വിക്കിപീഡിയ. വിക്കിപീഡിയ മനുഷ്യസമൂഹത്തിന്റെ അറിവ് ശേഖരിക്കാനുള്ള ഇടമാണെങ്കിലും സ്വകാര്യ വിചാരങ്ങൾ ഇതിന്റെ ഭാഗമാക്കാവുന്നതല്ല. ഒരാളുടെ അഭിപ്രായം ലേഖനത്തിൽ ചർച്ച ചെയ്യത്തക്ക പ്രാധാന്യമുള്ളതാണെങ്കിൽ പോലും (ഇത് അസാധാരണമായ സാഹചര്യമാണ്) മറ്റുള്ളവർ അത് ചെയ്യുന്നതാവും നല്ലത്. വിക്കിപീഡിയയെ സംബന്ധിച്ച വിഷയങ്ങളിൽ സ്വകാര്യ ഉപന്യാസങ്ങൾ താങ്കളുടെ മെറ്റാ-വിക്കി നാമമേഖലയിൽ എഴുതുക.
  4. ചർച്ചാ വേദികൾ. ഒരു വിജ്ഞാനകോശം നിർമിക്കുക എന്ന ഉദ്യമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വിക്കിപീഡിയയുമായി ബന്ധമുള്ള വിഷയങ്ങളെപ്പറ്റി മറ്റുള്ളവരുമായി സംവദിക്കാൻ ഉപയോക്താക്കളുടെ സംവാദം പേജ് ഉപയോഗിക്കുക. ലേഖനങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ അതാത് സംവാദം താളുകളിൽ ഉന്നയിക്കുക. ചർച്ചകൾ ലേഖനങ്ങൾക്കുള്ളിലേയ്ക്ക് കൊണ്ടുവരാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താളുകൾ ലേഖനങ്ങൾ മെച്ചപ്പെടുത്താനുതകുന്ന എല്ലാവിധ ചർ‌ച്ചകളും നടത്താനാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നത് മനസ്സിൽ വയ്ക്കുക. ലേഖനങ്ങളുടെ സംവാദം താളുകൾ ലേഖനത്തിലെ ഉള്ളടക്കം മാത്രം ചർച്ചചെയ്യാനല്ല ഉപയോഗിക്കാവുന്നത്. സാങ്കേതിക സഹായം നേടാനുള്ള സഹായമേശകളുമല്ല സംവാദം താളുകൾ. ഒരു വിഷയത്തെപ്പറ്റി സുവ്യക്തമായ ഒരു ചോദ്യം താങ്കൾക്ക് ചോദിക്കുവാനുണ്ടെങ്കിൽ സഹായമേശയിൽ അതുന്നയിക്കാം. സംവാദം താളിലല്ല, മറിച്ച് ഇവിടെയാണ് ചോദ്യങ്ങൾ ചോദിക്കപ്പെടേണ്ടത്. സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ പാലിക്കാത്ത സംവാദങ്ങൾ നീക്കം ചെയ്യപ്പെട്ടേയ്ക്കാം.

വിക്കിപീഡിയ ഒരു പ്രസംഗവേദിയോ പരസ്യം നൽകാവുന്ന ഇടമോ അല്ല

നയം കുറുക്കുവഴികൾ:
WP:NOTADVERTISING
WP:NOTADVOCATE
WP:NOTGOSSIP
WP:NOTOPINION
WP:NOTSCANDAL
WP:NOTSOAPBOX
WP:NOTPROMOTION
WP:PROMOTION
WP:SOAP
WP:SOAPBOX

വിക്കിപീഡിയ ഒരു താൽക്കാലിക പ്രസംഗവേദിയോ, യുദ്ധഭൂമിയോ, പ്രചാരണോപാധിയോ, പരസ്യത്തിനും പ്രദർശനത്തിനുമുള്ള വേദിയോ അല്ല. ഇത് ലേഖനങ്ങൾക്കും വർഗ്ഗങ്ങൾക്കും ഫലകങ്ങൾക്കും ലേഖനങ്ങളുടെ സംവാദത്താളുകൾക്കും ഉപയോക്താക്കളുടെ താളുകൾക്കും ബാധകമാണ്. അതിനാൽ വിക്കിപീഡിയയിൽ ചേർക്കുന്ന ഉള്ളടക്കം താഴെപ്പറയുന്ന കാര്യങ്ങൾക്കുള്ളതല്ല[2] :

  1. ഏതു തരത്തിലുള്ളതുമായ വക്കാലത്ത്, ആശയപ്രചാരണം, ആളെച്ചേർക്കൽ എന്നിവ: വാണിജ്യമനോഭാവത്തോടെയുള്ളതോ; രാഷ്ട്രീയമോ, മതപരമോ, ദേശീയമോ, കായികവിനോദങ്ങളോ പോലെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടതോ, ഇതുപോലെയുള്ള മറ്റിനങ്ങളിൽപ്പെട്ടതോ ആയ പ്രവർത്തനങ്ങൾ ഇതിൽ പെടും. സന്തുലിതമായ കാഴ്ച്ചപ്പാടിനുള്ളിൽ നിന്നുകൊണ്ട് ഒരു ലേഖനത്തിൽ ഇത്തരം വിഷയങ്ങളെ"ക്കുറിച്ച്" നിഷ്പക്ഷവും വസ്തുനിഷ്ടവുമായ അഭിപ്രായപ്രകടനം നടത്താവുന്നതാണ്. തന്റെ കാഴ്ച്ചപ്പാടുകളുടെ മെച്ചം വായനക്കാരെ മനസ്സിലാക്കാനാണ് താങ്ക‌ളുടെ താല്പര്യമെങ്കിൽ ദയവായി ഒരു ബ്ലോഗ് തുടങ്ങുകയോ ഇന്റർനെറ്റ് ഫോറങ്ങളിൽ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്യുക. [3]
  2. അഭിപ്രായങ്ങൾ. സമകാലീന സംഭവങ്ങളും രാഷ്ട്രീയവും പോലെയുള്ള വിഷയങ്ങൾ കവലപ്രസംഗം നടത്താൻ പ്രേരണയുണ്ടാക്കാൻ തക്ക വികാരവിക്ഷോഭമുണ്ടാക്കാൻ സാദ്ധ്യതയുള്ളവയാണ് (ആൾക്കാർ അവരവരുടെ കാഴ്ച്ചപ്പാടുകൾ പറയാൻ പ്രേരി‌തരായേക്കാം). വിക്കിപീഡിയ ഇതിനുള്ള മാദ്ധ്യമമല്ല. ലേഖനങ്ങളും പ്രത്യേകിച്ച് വാർത്തയിൽ നിന്ന് പോലുള്ള കവാടങ്ങളും യുക്തിസഹവും സന്തുലിതവുമായ കാഴ്ച്ചപ്പാട് പ്രദർശിപ്പിക്കേണ്ടത് ആവശ്യമാണ്. പെട്ടെന്നുതന്നെ കാലഹരണപ്പെടുന്ന ലേഖനങ്ങൾ എഴുതാതിരിക്കാനും വിക്കിപീഡിയ ലേഖകർ ശ്രമിക്കണം. വിക്കിപീഡിയയുടെ സഹോദരസംരംഭമായ വിക്കിന്യൂസ് അതിലെ ലേഖനങ്ങളിൽ എഴുതുന്നവരുടേതായ വ്യാഖ്യാനങ്ങൾ അനുവദിക്കുന്നുണ്ട്.
  3. ദുരാരോപണം ഉന്നയിക്കൽ: കേട്ടുകേൾവികളും കിംവദന്തികളും മറ്റും ഇതിലുൾപ്പെടുന്നു. ലേഖനങ്ങളുടെ ഉള്ളടക്കം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവിതകഥകളാണെങ്കിൽ അവ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ മാനഹാനിയുണ്ടാക്കുന്നുവെന്നോ വ്യക്തികളുടെ സ്വകാര്യത തകർക്കുന്നു എന്നോ ആരോപിച്ചുള്ള കോടതിനടപടികൾക്ക് സാദ്ധ്യതയുണ്ട്. ഒരു വ്യക്തിയുടെ പൊതുസമ്മതിയെ ആക്രമിക്കാൻ മാത്രമായി ഒരു ലേഖനമെഴുതരുത്.
  4. സ്വയം പുകഴ്ത്തൽ. തന്നെപ്പറ്റിത്തന്നെയോ താൻ ഭാഗമായ പദ്ധതിയെപ്പറ്റിയോ ലേഖനമെഴുതാനുള്ള വാഞ്ഛ സ്വാഭാവികമാണ്. വിജ്ഞാനകോശത്തിന്റെ ചട്ടങ്ങൾ മറ്റു ലേഖനങ്ങളെപ്പോലെ തന്നെ ഇത്തരം ലേഖനങ്ങൾക്കും ബാധകമാണ്. സന്തുലിതമായ കാഴ്ച്ചപ്പാടുണ്ടാകണം എന്ന ആവശ്യവും ഇതിൽ പെടും. തന്നെപ്പറ്റിത്തന്നെ എഴുതുമ്പോഴോ തനിക്ക് താല്പര്യമുള്ള ഒരു വിഷയത്തെപ്പറ്റി എഴുതുമ്പോഴോ നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഒരു വ്യക്തിയെപ്പറ്റിയുള്ള താളിൽ അദ്ദേഹത്തിന്റെ തന്നെ ആത്മകഥാപരമായ സ്രോതസ്സുകളിലേയ്ക്ക് ധാരാളം കണ്ണികൾ കൊടുക്കുന്നതും അത്തരം ധാരാളം അവലംബങ്ങൾ താളിൽ ചേർക്കുന്നതും ആശാസ്യമല്ല. വിക്കിപീഡിയ:ആത്മകഥ, വിക്കിപീഡിയ:ശ്രദ്ധേയത, വിക്കിപീഡിയ:താത്പര്യവ്യത്യാസം എന്നീ പേജുകൾ കാണുക.
  5. പരസ്യങ്ങൾ. കമ്പനികളെയും ഉൽപന്നങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വസ്തുനിഷ്ടവും പക്ഷപാതപരമല്ലാത്തതുമായ രീതിയിലാവണം എഴുതേണ്ടത്. എല്ലാ വിഷയങ്ങളും സ്വതന്ത്രമായ മൂന്നാം കക്ഷി സ്ത്രോതസ്സുകൾ അവലംബമായുള്ളവയാകണം. ഇത്തരം അവലംബങ്ങൾ പരിശോധനായോഗ്യവുമാവണം, ഒരു ചെറു "ഗ്യാരേജോ" ചെറു പ്രാദേശിക കമ്പനിയോ സംബന്ധിച്ചുള്ള ലേഖനം സ്വീകാര്യമല്ല. ശ്രദ്ധേയമായ ഒരു വാണിജ്യ സ്ഥാപനത്തിനെപ്പറ്റിയുള്ള താളിൽ നിന്നും ആ സ്ഥാപനത്തിന്റെ വൈബ് സൈറ്റിലേയ്ക്ക് വഴിതിരിച്ചുവിടുന്ന തരം പുറത്തേയ്ക്കുള്ള കണ്ണികൾ സ്വീകാര്യമാണ്. വിക്കിപീഡിയ സംഘടനകളെ പ്രമാണീകരിക്കുകയോ അവരുമായി യോജിച്ച് (അഫീലിയേഷനിൽ) പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. കമ്പനികളുടെ ശ്രദ്ധേയത സംബന്ധിച്ചറിയുന്നതിന് ശ്രദ്ധേയതാനയം കാണുക. സാമ്പത്തിക ലക്ഷ്യത്തോടു കൂടിയല്ലാത്തതാണെങ്കിൽ പോലും പരിപാടികളോ പ്രത്യേക ലക്ഷ്യങ്ങളോ ഉയർത്തിപ്പിടിക്കുന്ന അറിയിപ്പുകൾ വിക്കിപീഡിയയിലല്ല, മറ്റു വേദികളിലാണ് അവതരിപ്പിക്കേണ്ടത്.

വിക്കിപീഡിയയുടെ ആഭ്യന്തര നയങ്ങളെയും മാർഗ്ഗനിർദ്ദേശങ്ങളെയും പറ്റി അലങ്കോലമുണ്ടാക്കാനുദ്ദേശിച്ചല്ലാത്ത പ്രസ്താവനകൾ (അവ വിക്കിപീഡിയ പദ്ധതിയുടെ വർത്തമാനകാലത്തും ഭാവിയിലുമുള്ള പ്രവർത്തനത്തിന് സഹായകമാണെങ്കിൽ) വിക്കിപീഡിയ നാമമേഖലയ്ക്കുള്ളിൽ നടത്താവുന്നതാണ്.

വിക്കിപീഡിയ ഒരു സംഭരണിയല്ല

വിക്കിപീഡിയ കുറേ ലിങ്കുകളുടേതോ, ചിത്രങ്ങളുടേതോ, മറ്റുമാധ്യമങ്ങളുടേതോ ഒരു മിറർ ആയോ കലവറയായോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് നൽകുന്ന ഏതൊരു കാര്യവും ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി അനുസരിച്ച് സ്വതന്ത്രമായിരിക്കും.

  1. വിക്കിപീഡിയ മറ്റു ഇന്റർനെറ്റ് ഡിറക്ടറികളിലോട്ടുള്ള ലിങ്കുകളുടെ ഒരു കൂട്ടം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ വിവരങ്ങൾ പകർന്നു തരാൻ പാകത്തിൽ പുറം ലിങ്കുകൾ ഉണ്ടാകുന്നതു തടയുന്നുമില്ല.
  2. വിക്കിപീഡിയയിലെ താളുകൾ വിക്കിപീഡിയയിൽ മറ്റുതാളുകളിലേക്കുള്ള ലിങ്കുകളുടെ കൂട്ടമാകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നാനാർത്ഥങ്ങൾ താളുകൾ ലേഖനങ്ങൾ കൂടുതൽ വിവരങ്ങൾ പകരുന്നതാകാൻ സഹായിക്കുന്നവയെന്നും മനസ്സിലാക്കുക.
  3. വിക്കിപീഡിയ ഫയലുകളുടേയോ പ്രമാണങ്ങളുടേയോ ശേഖരം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ അനുയോജ്യമായ ഫയലുകൾ മാത്രം അപ്‌ലോഡ് ചെയ്യുക.

വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റോ അനുസ്മരണ സൈറ്റോ അല്ല

ഓർക്കട്ട്, മൈസ്പേസ്, ഫേസ്‌ബുക്ക് എന്നിവയെപ്പോലെ ഒരു സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് അല്ല, വിക്കിപീഡിയ. ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല. വിക്കിപീഡിയ പേജുകൾ താഴെപ്പറയുന്നവയല്ല:

  1. സ്വന്തമായ വെബ് താളുകൾ (പെഴ്സണൽ വെബ് പേജുകൾ). വിക്കിപീഡിയർക്ക് സ്വന്തമായി ഉപയോക്താവിന്റെ താളുകൾ ഉണ്ടെങ്കിലും അവ വിക്കിയിൽ പ്രവർത്തിക്കുന്നതിനു അവശ്യം വേണ്ട വിവരങ്ങൾ മാത്രം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. താങ്കൾ സ്വന്തമായ ഒരു വെബ് താൾ (പെഴ്സണൽ വെബ് പേജ്‌) അല്ലെങ്കിൽ ബ്ലോഗ് സൃഷ്ടിക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ദയവായി ഇന്റർനെറ്റിൽ പ്രസ്തുത സേവനം സൗജന്യമായി നൽകുന്ന അനേക ദാതാക്കളെ സമീപിക്കുക. ഉപയോക്താവിന്റെ താളുകളുടെ ലക്ഷ്യം സോഷ്യൽ നെറ്റ്വർക്കിങ് ആവരുത്, പിന്നെയോ ഉത്തമസഹകരണത്തിനുള്ള അടിത്തറ ഇടുക എന്നതാവണം.
  2. ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം. വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്നവയോ അല്ലെങ്കിൽ ഉപയോഗിക്കാൻ സാധ്യതയുള്ളതോ ആയ ചിത്രങ്ങൾ മാത്രമേ ദയവായി അപ്‌ലോഡ് ചെയ്യാവൂ; അല്ലാത്തവ നീക്കം ചെയ്യപ്പെടുന്നവയായിരിക്കും. താങ്കൾക്ക് ലേഖനങ്ങളിൽ ഉപയോഗയോഗ്യമായ ചിത്രങ്ങൾ കുറച്ച് അധികമുണ്ടെങ്കിൽ ദയവായി അവ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ താത്പര്യപ്പെടുന്നു.
  3. ഡേറ്റിംഗ് സേവനം. താങ്കളുടെ വൈവാഹികമോ ലൈംഗികമോ ആയ അഭിവാഞ്ഛകൾ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാനോ വാഗ്ദാനം ചെയ്യാനോ ഉള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ഉപയോക്താവിന്റെ താൾ ഇക്കാര്യത്തിൽ അതിരുകടക്കരുത്.
  4. അനുസ്മരണം. താങ്കളുടെ മണ്മറഞ്ഞുപോയ ബന്ധുമിത്രാദികളെ അനുസ്മരിക്കാനും ഉപചാരമർപ്പിക്കാനുമുള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ശ്രദ്ധേയരായവരെക്കുറിച്ചുള്ള താളുകൾ മാത്രമേ വിക്കിപീഡിയയിൽ സൃഷ്ടിക്കാവൂ.

താങ്കൾ വിക്കി സാങ്കേതികവിദ്യ ഉപയോഗിച്ച് സാമൂഹികപങ്കാളിത്തത്തോടെയുള്ള മറ്റെന്തെങ്കിലും സം‌രംഭം നടത്തുവാൻ ഉദ്ദേശിക്കുന്നെങ്കിൽ, അത് ഒരേ ഒരു താൾ ഉപയോഗിക്കാനാണെങ്കിൽകൂടി, സൗജന്യമായോ പണത്തിനുപകരമായോ പ്രസ്തുത സേവനം നൽകുന്ന അനേകം വിക്കി സേവന ദാതാക്കളെ സമീപിക്കാൻ താത്പര്യപ്പെടുന്നു. താങ്കൾക്ക് വിക്കി സോഫ്റ്റ്വെയർ താങ്കളുടെ സെർ‌വറിൽ ഇൻസ്റ്റാൾ ചെയ്യുകയും ആവാം. കൂടുതൽ വിവരങ്ങൾക്ക് വിക്കി ശാസ്ത്രം വിക്കിപുസ്തകം ശ്രദ്ധിക്കാൻ താത്പര്യപ്പെടുന്നു. സ്ക്രാച്പാഡ് വിക്കി പരീക്ഷണശാലയും സ്വന്തമായ വിക്കികൾ അനുവദിക്കും.

വിക്കിപീഡിയ ഒരു സൂചികയല്ല

ലോകത്ത് നിലനിൽക്കുന്നതോ നിലനിന്നതോ ആയ എന്തിന്റെയെങ്കിലും സൂചികമാത്രമല്ല വിക്കിപീഡിയ

  1. വിക്കിപീഡിയ പരസ്പരബന്ധം കുറഞ്ഞ വിവരങ്ങളുടെ കലവറയല്ല: ഉദ്ധരണികളോ, സൂക്തങ്ങളോ, വിക്കിപീഡിയ നൽകില്ല
  2. വിക്കിപീഡിയ കുടുംബപുരാണമെഴുതേണ്ട സ്ഥലമല്ല: വിക്കിപീഡിയയിൽ ആരുടെയെങ്കിലും ജീവചരിത്രമെഴുതണമെങ്കിൽ അവർ ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിച്ചവരായിരിക്കണം, അല്ലെങ്കിൽ (കു/സു)പ്രസിദ്ധരായിരിക്കണം.
  3. കേവലം ഫോൺ നമ്പരുകളുടെ ഒരു പട്ടികയോ, റേഡിയോ, ടെലിവിഷൻ മുതലായവയുടേയോ, അവയുടെ പ്രസരണ കേന്ദ്രങ്ങളുടേയോ, അവ പ്രസരണം ചെയ്യുന്ന പരിപാടികളുടേയോ ആയ പട്ടിക മാത്രമാവാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.

വിക്കിപീഡിയ എല്ലാ വിവരങ്ങളേയും പ്രസിദ്ധീകരിക്കാറില്ല

വിവരങ്ങൾ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങൾ പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങൾ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.

  1. തുടർച്ചയായി ചോദിക്കുന്ന ചോദ്യങ്ങളുടെ പട്ടിക‍(FAQ): വിക്കിപീഡിയയിലെ ലേഖനങ്ങൾ ചോദ്യോത്തര പട്ടികകൾ എന്നതിലുപരിയായി ഗദ്യരചനകളായി കൊടുക്കാനാണ് വിക്കിപീഡിയ താത്പര്യപ്പെടുന്നത്.
  2. യാത്രാസഹായികൾ: വിക്കിപീഡിയ യാത്രാ സഹായി ആകാനിഷ്ടപ്പെടുന്നില്ല. ഉദാഹരണത്തിന് കോട്ടയം ജില്ലയെ കുറിച്ചുള്ള ലേഖനത്തിൽ കുമരകത്തിനേയും പെരുന്തേനരുവിയേയും കുറിച്ച് തീർച്ചയായും പറയാം. പക്ഷേ അവിടുത്തെ പ്രധാന ഹോട്ടലുകളെ കുറിച്ചും അവയുടെ ഫോൺ നമ്പരുകളും മേൽ‌വിലാസങ്ങളും കൊടുക്കാതിരിക്കുക.
  3. ഓർമ്മക്കുറിപ്പുകൾ: വേർപിരിഞ്ഞുപോയ സുഹൃത്തുക്കളേയോ ബന്ധുക്കളേയോ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ കൊടുക്കാനുള്ള സ്ഥലമല്ല വിക്കിപീഡിയ.
  4. ബോധന കുറിപ്പുകൾ: വിക്കിപീഡിയ വ്യക്തികൾ, സ്ഥലങ്ങൾ, വസ്തുക്കൾ തുടങ്ങി ഒട്ടനവധികാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി വിവരങ്ങൾ പങ്കുവെക്കുന്നു. എന്നാൽ എന്തെങ്കിലും ഉപദേശമോ (നിയമപരമോ, വൈദ്യപരമോ, മറ്റെന്തെങ്കിലുമോ), നിർദ്ദേശങ്ങളോ മുന്നോട്ടുവെയ്ക്കില്ല. സോഫ്റ്റ്‌വെയർ സഹായികളോ, പാചകക്കുറിപ്പുകളോ, വിക്കിപീഡിയയിൽ കൊടുക്കരുത്.

വിക്കിപീഡിയ വിവേചിച്ചു നോക്കാറില്ല

വിക്കിപീഡിയ ചിലപ്പോൾ ചില വായനക്കാർക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഉൾക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആർക്കുവേണമെങ്കിലും തിരുത്തുവാൻ പാകത്തിൽ സ്വതന്ത്രമായതുകൊണ്ട്. ഒരു ലേഖനത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാൻ വിക്കിപീഡിയക്കാവില്ല.

വിക്കിപീഡിയ സമൂഹം എന്തൊക്കെയല്ല

മുകളിൽ കൊടുത്തിരുന്നത് വിക്കിപീഡിയയുടെ ലേഖനങ്ങളെ കുറിക്കുന്ന കാര്യങ്ങളാണ്, ഇനിയുള്ള കാര്യങ്ങൾ സംവാദം താളുകളിൽ പാലിക്കേണ്ടവയാണ്.

വിക്കിപീഡിയ യുദ്ധക്കളമല്ല

വിക്കിപീഡിയ അസൂയ, വ്യക്തിവിരോധങ്ങൾ, ഭയം തുടങ്ങിയകാര്യങ്ങൾ പ്രകടിപ്പിക്കേണ്ട സ്ഥലമല്ല. വ്യക്തികൾ തമ്മിലുള്ള പോരാട്ടം വിക്കിപീഡിയയുടെ നയങ്ങൾക്കും ലക്ഷ്യങ്ങൾക്കും എതിരാണ്.

ഏതൊരു ഉപയോക്താവും മറ്റൊരാളോട് വിനയത്തോടും, സ്നേഹത്തോടും, ഒരുമിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധതയോടും കൂടി വേണം ഇടപെടാൻ. ഇടിച്ചുതാഴ്ത്തൽ, ഭീഷണി മുതലായ കാര്യങ്ങൾ ഒരാൾ തനിക്കു യോജിക്കാൻ സാധിക്കാത്ത ആളോട് കാണിക്കാൻ പാടില്ല. താങ്കളോട് മറ്റൊരുപയോക്താവ് തികച്ചും മര്യാദരഹിതമായും, വിനയരഹിതമായും, സഹകരണമനോഭാവമില്ലാതെയും, ഇടിച്ചുതാഴ്ത്തിയും സംസാരിക്കുകയാണെങ്കിൽ അയാളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. അതിനു സാധിക്കുന്നില്ലെങ്കിൽ ആ സന്ദേശം അവഗണിക്കുക.

വിക്കിപീഡിയയിൽ രണ്ടുപേർ തമ്മിലുള്ള സംവാദം അതിരുകൾ ലംഘിക്കുന്നുവെങ്കിൽ ഇരുവരേയും നിയന്ത്രിക്കാൻ ധാരാളം പേരുണ്ടാവും.

താങ്കളുടെ കാഴ്ചപ്പാടിനെ വെളിപ്പെടുത്താനായി മാത്രം ലേഖനങ്ങൾ സൃഷ്ടിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാതിരിക്കുക. വിക്കിപീഡിയ, വിക്കിപീഡിയർ, വിക്കിമീഡിയ ഫൌണ്ടേഷൻ എന്നിവരെ നിയമപരമായ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുക.

വിക്കിപീഡിയ നിയമരഹിത സമൂഹമല്ല

വിക്കിപീഡിയ സ്വതന്ത്രവും ഏവർക്കും തുറന്നിട്ടിട്ടുള്ളതുമാണ്, എന്നാൽ അതിന്റെ സ്വതന്ത്രവും സരളവുമായ ഘടന വിജ്ഞാനകോശം എന്ന നിലയിലുള്ളതാണ്. വിക്കിപീഡിയ വായിൽ വരുന്നത് വിളിച്ചുപറയുന്നതിനുള്ള വേദിയല്ല. വിക്കിപീഡിയ സ്വതന്ത്രവും സ്വയംഭരണം നടത്തുന്നതുമായ സമൂഹമാണെങ്കിലും എവിടുത്തെയെങ്കിലുമോ വിക്കിപീഡിയയുടെ സ്വന്തമോ ആയ നിയമങ്ങളെ ലംഘിക്കുന്നതിനെ അനുകൂലിക്കില്ല.

വിക്കിപീഡിയ ജനായത്തമല്ല

വിക്കിപീഡിയ ജനാധിപത്യത്തിലോ മറ്റെന്തെങ്കിലും രാഷ്ട്രീയ വ്യവസ്ഥയിലോ ഉള്ള പരീക്ഷണവേദിയല്ല. സമവായത്തിലൂടെ കാര്യങ്ങൾ തീരുമാനിക്കുക എന്നതാണ് വിക്കിപീഡിയയുടെ രീതി. ചിലപ്പോൾ ഒരു കാര്യത്തെക്കുറിച്ച് വോട്ടെടുപ്പുണ്ടാവാറുണ്ടെങ്കിലും സമവായരീതിയാണ് വിക്കിപീഡിയയ്ക്കനുയോജ്യം.

വിക്കിപീഡിയ ഔദ്യോഗിക കാർക്കശ്യമല്ല

കഠിനമായ നിർദ്ദേശങ്ങങ്ങളും നിയമങ്ങളും കൊണ്ട് സമൂഹത്തെ നിയന്ത്രിക്കാൻ കഴിയുമെങ്കിലും വിക്കിപീഡിയ അതിനു താത്പര്യപ്പെടുന്നില്ല. നയങ്ങളിലും മാർഗ്ഗരേഖകളിലുമുണ്ടാവാനിടയുള്ള വിയോജിപ്പ് സമവായ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേ ഉള്ളു.

ഉപയോക്താവിന്റെ താൾ എന്തല്ല

വിക്കിപീഡിയയുടെ ഒട്ടുമിക്ക നയങ്ങളും ഉപയോക്താക്കളുടെ താളിനും ബാധകമാണ്. അത് ഉപയോക്താവിന്റെ വ്യക്തിപരമായ ഹോം‌പേജോ, ബ്ലോഗോ അല്ല. താങ്കൾക്കായി ഉള്ള താൾ ശരിക്കും താങ്കളുടേതല്ല അത് വിക്കിപീഡിയയുടെ ഒരു ഭാഗമാണ് എന്നു മനസ്സിലാക്കുക. മറ്റു വിക്കിപീഡിയരുമായി ചേർന്ന് സമഗ്രവും സമ്പൂർണ്ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുന്നതിനുള്ള ഒരു സഹായി മാത്രമാണ് ഉപയോക്താക്കൾക്കുള്ള താളുകൾ.

അവലംബം

  1. "വിക്കിപീഡിയ|പഞ്ചായത്ത്(നയരൂപീകരണം)". പുതിയ വാക്കുകൾ. വിക്കിപീഡിയ. Retrieved 4 ഏപ്രിൽ 2013.
  2. "വിക്കിപീഡിയ:പഞ്ചായത്ത്(നയരൂപീകരണം)". വിക്കിപീഡിയ ഒരു പ്രസംഗവേദിയോ പരസ്യം നൽകാവുന്ന ഇടമോ അല്ല. വിക്കിപീഡിയ. Retrieved 4 ഏപ്രിൽ 2013.
  3. വിക്കിപീഡിയയുടെ താളുകൾ വിക്കിപീഡിയയുമായി ബന്ധമില്ലാത്ത വിഷയങ്ങളുടെ വക്കാലത്തിനായി ഉപയോഗിക്കാൻ പാടില്ല. വിക്കിപീഡിയ നാമമേഖലയിലെ താളുകൾ ("പദ്ധതി നാമമേഖലകൾ") വിക്കിപീഡിയയുടെ ഘടന മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച പ്രത്യേക കാഴ്ച്ചപ്പാടുകൾ മുന്നോട്ടുവയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. ഉപന്യാസങ്ങളും കവാടങ്ങളും പദ്ധതി താളുകളും മറ്റും വിക്കിപീഡിയ എന്താണോ അതിന്റെ ഭാഗം തന്നെയാണ്.

ഇതും കാണുക