"നെറ്റ്‌വർക്ക് സ്വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: id:Pengalih jaringan
(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4503 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 31: വരി 31:


[[വർഗ്ഗം:കമ്പ്യൂട്ടർ ശൃംഖലകൾ]]
[[വർഗ്ഗം:കമ്പ്യൂട്ടർ ശൃംഖലകൾ]]

[[ar:جهاز توزيع الشبكة]]
[[ast:Switch]]
[[bg:Мрежов комутатор]]
[[bn:সুইচ (নেটওয়ার্কিং)]]
[[bs:Switch]]
[[ca:Commutador (xarxa)]]
[[cs:Switch]]
[[da:Netværksswitch]]
[[de:Switch (Computertechnik)]]
[[el:Μεταγωγέας]]
[[en:Network switch]]
[[es:Conmutador (dispositivo de red)]]
[[et:Kohtvõrgu kommutaator]]
[[eu:Switch]]
[[fa:سوئیچ شبکه]]
[[fi:Kytkin (tietoliikenne)]]
[[fr:Commutateur réseau]]
[[gl:Switch]]
[[he:מתג (רשתות מחשבים)]]
[[hr:Mrežni preklopnik]]
[[hu:Switch (informatika)]]
[[ia:Commutator (rete de computatores)]]
[[id:Pengalih jaringan]]
[[it:Switch]]
[[ja:スイッチングハブ]]
[[ko:네트워크 스위치]]
[[lt:Komutatorius]]
[[lv:Tīkla komutators]]
[[mk:Мрежен преклопник]]
[[ms:Suis (rangkaian)]]
[[nl:Switch (hardware)]]
[[no:Switch]]
[[pl:Przełącznik sieciowy]]
[[pt:Comutador (redes)]]
[[ro:Switch de rețea]]
[[ru:Сетевой коммутатор]]
[[simple:Ethernet switch]]
[[sk:Prepínač (prvok počítačovej siete)]]
[[sl:Omrežno stikalo]]
[[sr:Свич]]
[[sv:Switch]]
[[ta:பிணைய நிலைமாற்றி]]
[[tr:Ağ anahtarı]]
[[uk:Мережевий комутатор]]
[[vi:Switch]]
[[zh:網路交換器]]

08:16, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സ്വിച്ച് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്വിച്ച് (വിവക്ഷകൾ) എന്ന താൾ കാണുക. സ്വിച്ച് (വിവക്ഷകൾ)
റാക്കിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്വിച്ചിലേക്ക് യു.ടി.പി. കേബിളുകൾ വഴി നെറ്റ്‌വർക്ക് ഉപകരണങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു

പരിമിത പരിധി കമ്പ്യൂട്ടർ ശൃംഖലയിലെ (Local Area Network) കമ്പ്യൂട്ടറുകൾ അടക്കമുള്ള ശൃംഖലയിൽ ഉൾപ്പെടുന്ന ഉപകരണങ്ങളെ പരസ്പരം നക്ഷത്രരൂപത്തിൽ (Star topology) ബന്ധിപിക്കുന്നതിനുള്ള ഒരു ഉപകരണമാണ് നെറ്റ്വർക്ക് സ്വിച്ച് (switch). ഇത്തരത്തിലുള്ള ശൃംഖലകളെ ബന്ധിപ്പിക്കാനുപയോഗിക്കുന്ന ഹബുകളുടെ പ്രവർത്തനം തന്നെയാണ്‌ സ്വിച്ചുകൾ ചെയ്യുന്നതെങ്കിലും, സ്വിച്ചുകൾക്ക് ഹബ്ബിനേക്കാൾ കൂടുതൽ പ്രവർത്തനക്ഷമതയുണ്ട്. അതുകൊണ്ടുതന്നെ സ്വിച്ചുകൾക്ക് ഹബ്ബുകളേക്കാൾ വിലയും താരതമ്യേന കൂടുതലാണ്. നെറ്റ്വർക്ക് സ്വിച്ചുകൾ അവയിൽക്കൂടി കടന്നുപോകുന്ന ഡേറ്റപാക്കറ്റുകൾ എവിടെനിന്ന് വരുന്നു എന്നും ഈ പാക്കറ്റുകൾ എവിടേക്ക് പോകുന്നു എന്നും നിരീക്ഷിച്ച് അവയെ ലക്ഷ്യസ്ഥാനത്തേക്കു മാത്രം വഴിതിരിച്ചു വിടുന്നു. എന്നാൽ ഹബുകൾ കിട്ടുന്ന ഡാറ്റയെ അതിലെ എല്ലാ പോർട്ടുകളിലേക്കും പ്രക്ഷേപണം (Broadcast) നടത്തുന്നതിനാൽ ഒരു കമ്പ്യൂട്ടർ, ഡാറ്റ പ്രേക്ഷണം നടത്തുമ്പോൾ ശൃംഖല പൂർണ്ണമായും തിരക്കിലാകുന്നു. മറിച്ച് സ്വിച്ചുകൾ ഡേറ്റയെ‍ നിർദ്ദിഷ്ട കംപ്യൂട്ടറിലേക്ക് മാത്രം അയയ്ക്കുന്നതിനാൽ ഹബ്ബിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അവക്കാകുന്നു.

പോർട്ടുകൾ

സ്വിച്ചിലേക്ക് നെറ്റ്വർക്ക് ഉപകരണങ്ങൾ ബന്ധിപ്പിക്കുന്ന ഇടങ്ങളെയാണ്‌ പോർട്ട് എന്നു പറയുന്നത് 4 മുതൽ 24 വരെ പോർട്ടുകളുള്ള സ്വിച്ചുകൾ ലഭ്യമാണ്‌. നിരവധി സ്വിച്ചുകൾ ഒരുമിച്ച് അടുക്കിയ മൊഡ്യൂളുകളും ലഭ്യമാണ്.

കംപ്യൂട്ടർ ശൃംഖലകളിൽ സ്വിച്ചിന്റെ സ്ഥാനം

വിപണിയിൽ ലഭിക്കുന്ന സ്വിച്ചുകൾ വിവിധതരത്തിലുള്ള ശൃംഖലകളിൽ പ്രവർത്തിക്കാനുതകുന്നവയാണ്. ഉദാഹരണത്തിന് ഈതർനെറ്റ് (Ethernet), ഫൈബർ ചാനൽ (Fibre Channel)‍, എ.റ്റി.എം. (ATM) തുടങ്ങിയ പലതരത്തിലുള്ള ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കുന്ന സ്വിച്ചുകളുണ്ട്.

ചില നെറ്റ്വർക്കുകളിലൂടെ കൈമാറൂന്ന വിവരങ്ങൾ അപഗ്രഥനത്തിനു വിധേയമാക്കേണ്ടി വരാറുണ്ട്. മിററിങ് സൗകര്യമുള്ള സ്വിച്ചുകൾ ശൃംഖലയിൽ ഉൾപ്പെടുത്തി, സ്വിച്ചിന്റെ ഒരു പോർട്ടിലൂടെ നടക്കുന്ന വിവരക്കൈമാറ്റം അതേപടി മറ്റൊരു പോർട്ടിൽ ലഭ്യമാക്കി അതിനെ അപഗ്രഥനം നടത്താവുന്നതാണ്.

കൂടുതൽ സുരക്ഷിതത്വം ആവശ്യമുള്ള ശൃംഖലകളിൽ റൂട്ടറുകളുടെ ഇടയിൽ സ്വിച്ചുകൾ ഘടിപ്പിക്കാറുണ്ട്. സ്വിച്ചുകളുടെ പോർട്ടുകളിലേക്ക് ഫയർവാൾ, നെറ്റ്വർക്കിന്റെ പ്രവർത്തനക്ഷമത നിർണയിക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയ അനുബന്ധഘടകങ്ങൾ ചേർക്കാൻ സാധിക്കും എന്നതാണ് ഇതിനു കാരണം.

കൂടുതൽ ചിത്രങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

2006 ന്റെ ആദ്യ പാദത്തിൽ ഇഥർനെറ്റ് സ്വിച്ച് മാർക്കറ്റ്

CIO ഗവേഷണ ഫലങ്ങൾ

റൂട്ടറുകൾ എങ്ങനെ പ്രവർത്തിക്കുന്നു?