"ഇഖ്‌ബാൽ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (Robot: Modifying en:Ikbal Kuttipuram to en:Iqbal Kuttippuram
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1768125 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 43: വരി 43:
[[വർഗ്ഗം:മലയാളം എഴുത്തുകാർ]]
[[വർഗ്ഗം:മലയാളം എഴുത്തുകാർ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]

[[en:Iqbal Kuttippuram]]

18:49, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഡോ. ഇഖ്ബാൽ കുറ്റിപ്പുറം
തൊഴിൽഹോമിയോ ചികിത്സകൻ, ചലച്ചിത്ര തിരക്കഥാകൃത്ത്
ദേശീയത ഇന്ത്യ

മലയാള ചലച്ചിത്രത്തരംഗത്തെ ഒരു കഥാകാരനും തിരക്കഥാകൃത്തുമാണ്‌ ഇഖ്ബാൽ കുറ്റിപ്പുറം എന്നറിയപ്പെടുന്ന ഡോ. മുഹമ്മദ് ഇഖ്ബാൽ കൊമ്പത്തേൽ‍. ജനപ്രിയ ചിത്രങ്ങളായ നിറം, അറബിക്കഥ തുടങ്ങി അര ഡസനോളം ചിത്രങ്ങളുടെ കഥാകാരൻ.[1]

ജീവിതരേഖ

കൊമ്പത്തേൽ മുഹമ്മദലിയുടേയും രാരംകണ്ടത്ത് നഫീസയുടേയും മകനായി 1970 മെയ് 15 ന്‌ മലപ്പുറം ജില്ലയില കുറ്റിപ്പുറത്ത് ജനനം. പൊന്നാനി എം.ഇ.എസ്. കോളേജിൽ നിന്ന് പ്രീഡിഗ്രിയും ബി.എസ്.സി (ജിയോളജി) രണ്ടുവർഷവും പഠിച്ച ഇഖ്ബാൽ ബി.എസി.സി പഠനം പാതിവഴിയിൽ നിർത്തി ടി.എച്ച്. എം.എസിനു എറണാംകുളത്തെ പടിയൂർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ ചേർന്നു. ബി.എച്ച്.എം.എ‌സ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് പൂർത്തിയാക്കി. ഇപ്പോൾ ദുബായിൽ ഹോമിയോ ചികിത്സകനായി സേവനമനുഷ്ഠിക്കുന്നു.[1]

കുടുംബം

രോഷ്നിയാണ്‌ ഭാര്യ. മകൻ:ഗസൽ. മകൾ:നൈൽ.

ചലച്ചിത്രരംഗത്ത്

നിറത്തിന്റെ കഥയിലൂടെയാണ്‌ ഇഖ്ബാൽ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.[1] പിന്നീട് മേഘമൽഹാർ(കഥ)‍,ഗ്രാമഫോൺ (തിരക്കഥ,സംഭാഷണം),സ്വപനക്കൂട്(കഥ,തിരക്കഥ,സംഭാഷണം),ഫോർ ദ പീപ്പിൾ (തിരക്കഥ),അറബിക്കഥ (കഥ,തിരക്കഥ,സംഭാഷണം) തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം ചെയ്തു. കസിൻസ്,സെവൻസ് എന്നീ ഇറങ്ങാൻ പോകുന്ന ചിത്രങ്ങളും ഇഖ്ബാലിന്റെ കഥയിലുള്ളതാണ്‌.

അവലംബം

"https://ml.wikipedia.org/w/index.php?title=ഇഖ്‌ബാൽ_കുറ്റിപ്പുറം&oldid=1699627" എന്ന താളിൽനിന്ന് ശേഖരിച്ചത്