"സംസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 33 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q146038 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 67: വരി 67:


[[വർഗ്ഗം:ഇസ്ലാമികം]]
[[വർഗ്ഗം:ഇസ്ലാമികം]]

[[ar:زمزم]]
[[az:Zəm-zəm]]
[[ba:Зәм-зәм һыуы]]
[[bs:Zem-Zem]]
[[ca:Pou de Zamzam]]
[[cs:Zamzam]]
[[da:Zamzam-kilden]]
[[de:Zamzam]]
[[en:Zamzam Well]]
[[es:Pozo de Zamzam]]
[[eu:Zamzam putzua]]
[[fa:چاه زمزم]]
[[fr:Zamzam]]
[[hr:Zemzem]]
[[hu:Zamzam kút]]
[[id:Zamzam]]
[[it:Zemzem]]
[[ja:ザムザムの泉]]
[[kk:Зәмзәм]]
[[lbe:Замзам]]
[[mr:झमझम विहीर]]
[[ms:Telaga Zam-Zam]]
[[nl:Zamzam]]
[[os:Дзæм-дзæмы дон]]
[[ru:Замзам]]
[[sv:Zamzam]]
[[th:ซัมซัม]]
[[tk:Aby-Zemzem]]
[[tr:Zemzem]]
[[tt:Зәмзәм]]
[[uk:Замзам]]
[[ur:زمزم]]
[[zh:滲滲泉]]

14:13, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സംസം
Native name
അറബി: زمزم
തീർഥാടകർ സംസം കിണറിനരികിൽ
Locationമസ്ജിദുൽ ഹറാം, മക്ക
Areaabout 30 m (98 ft) deep and 1.08 to 2.66 m (3 ft 7 in to 8 ft 9 in) in diameter
FoundedTraditionally about 2000 BC
Governing bodyസൗദി അറേബ്യൻ ഭരണ കൂടം
Official name: Zamzam
സംസം is located in Saudi Arabia
സംസം
മക്കയിലെ സംസം കിണറിന്റെ സ്ഥാനം

ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബിയുടെ പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടിവന്ന ഉറവയാണ് സംസം എന്നാണ് ഐതിഹ്യം. ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. സംസം എന്ന അറബി വാക്കിന്റെ അർഥം അടങ്ങുക എന്നാണ്.

ചരിത്രം

ഇബ്രാഹിം നബി ഭാര്യ ഹാജറയെയും, മകൻ ഇസ്മായിലിനേയും മക്കയിലെ മരുഭൂമിയിൽ വിട്ട് അല്ലാഹുവിൽ അർപ്പിച്ചു മതപ്രബോധനത്തിനായി അന്യനാട്ടിലേക്ക് പോയി. ഹാജറയും മകൻ ഇസ്മാഈലും മക്കയിലെ മരുഭൂയിലൂടെ വെള്ളം കിട്ടാതെ ദാഹിച്ചു തളർന്ന് നടക്കുകയായിരുന്നു. വിജനമായ മരുഭൂമിയിൽ ഒരിറ്റുവെള്ളം പോലുമില്ലാതെ കുഞ്ഞിനെയും കൊണ്ട് തനിച്ചായി ഹാജറ‌. ദാഹം കൊണ്ട് അവശനായ ഇസ്‌മാഈൽ വെള്ളത്തിനായി കരച്ചിലായി. ഈ വിഷാദാവസ്ഥയിൽ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നന്വേഷിക്കുവാനായി കുഞ്ഞിനെ കഅബ സ്ഥിതിചെയ്യുന്നതിനടുത്തായി കിടത്തിയിട്ട്‌ തൊട്ടടുത്തുള്ള സഫ കുന്നിലേക്ക്‌ അവർ പുറപ്പെട്ടു. മലഞ്ചെരുവിൽ ആരെങ്കിലുമുണ്ടോ എന്ന്‌ നോക്കി. നിരാശയായിരുന്നു ഫലം. ഉടൻ തന്നെ സഫ കുന്നിൽ നിന്നും നിന്ന്‌ താഴ്‌വരയിലേക്കിറങ്ങി മർവാ കുന്നിലേക്ക്‌ നടന്നു. മർവയിലെത്തി നാലുപാടും നോക്കിയിട്ടും ആരെയും കണ്ടില്ല. നിരാശയായ ഹാജറ ദാഹജലത്തിന് വേണ്ടി വീണ്ടും സഫ-മർവ കുന്നുകളിലേക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ഏഴുതവണ ഓടി. നിരാശയായി തിരിച്ചെത്തിയ ഹാജറ ബീവി കണ്ടത് മകൻ കാലിട്ടടിച്ച് കരയുന്ന സ്ഥലത്ത് വലിയൊരു ശുദ്ധ ജല ഉറവ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതാണ്. നീരുറവയുടെ ശക്തി നിലക്കാതെ വന്നപ്പോൾ ഹാജറ സംസം (അടങ്ങുക) എന്ന് അട്ടഹസിച്ചു. അതോടെ വെള്ളതിന്റെ ശക്തി നിയന്ത്രണത്തിലായി. ഈ നീരുറവയാണു സംസം കിണറായി മാറിയത് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.

ഇന്നും ലോകത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന ഹാജിമാരും, കുടിക്കുന്നതും കാനുകളിൽ നിറച്ച് കൊണ്ടുപോകുന്നതും, മക്ക, മദീന പള്ളികളിൽ ഉപയോഗിക്കുന്നതും സംസം ജലമാണ്. എന്നിട്ടും ഈ കിണർ ഒരിക്കൽ പോലും വറ്റിയിട്ടില്ല. ക്രിസ്തുവിന്ന് രണ്ടായിരം വർഷം മുമ്പാണിതിന്റെ തുടക്കമെന്നാണ് ചരിത്ര രേഖകൾ വിശദമാക്കുന്നത്. ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്. ഹജ്ജ് കർമ്മത്തിനു വരുന്നവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇതേ കിണറിനെയാണ്. പലരും ഇതിലെ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാറുണ്ടെങ്കിലും, ഈ കിണറിനെ ആരാധിക്കുന്ന പതിവില്ല. ചൂടാക്കുമ്പോൾ സംസം വെള്ളത്തിന് നിറവ്യത്യാസം വരാറുണ്ട്. സംസം വെള്ളത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്[1].

സ്ഥാനം

സംസം വെള്ളം ശേഖരിക്കുന്ന വിശ്വാസികൾ

ഹജറുൽ അസ്‌വദിൽ നിന്ന് പതിനെട്ട് മീറ്റർ അകലെ കഅബ മന്ദിരത്തിന്റെ ഇരുപത് മീറ്റർ കിഴക്കായിട്ടാണ് സംസം കിണർ നിലകൊള്ളുന്നത്. ഭൂനിരപ്പിൽനിന്നു 3.23 മീറ്റർ താഴ്ചയിലാണ് സംസം ജലത്തിന്റെ ജലവിതാനം. സംസം കിണറിന്റെ ആഴം മുപ്പത് മീറ്ററും വ്യാസം 1.08 മീറ്റർ മുതൽ 2.66 മീറ്റർ വരെയുമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ അത്ഭുത ഉറവയുടെ പ്രഭവസ്ഥാനം കണ്ടെത്താൻ കഴിഞ്ഞ കാലങ്ങളിൽ ഒട്ടുവളരെ പഠനങ്ങളും പര്യവേക്ഷണങ്ങളും നടന്നിട്ടുണ്ട്. പ്രധാനമായും രണ്ട് സ്രോതസ്സുകളുണ്ടെന്നാണ് തുടക്കത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. ഹജ്‌റ് ഇസ്മായിലിന്റെ തൊട്ടുവരെ നീണ്ട് കിടക്കുന്നത്. ഇതിന് നാൽപ്പത്തിയഞ്ച് മീറ്റർ നീളവും മുപ്പത് സെന്റിമീറ്റർ ഉയരവുമാണ് കണക്കാക്കിയിരുന്നത്. സംസം ജലത്തിന്റെ പ്രധാന പ്രഭവകേന്ദ്രവും ഇതാണ്. രണ്ടാമത്തെ പ്രഭവ കേന്ദ്രത്തിന് എഴുപത് സെന്റിമീറ്ററാണ് നീളം. അൽപം മുന്നോട്ട് പോയാൽ രണ്ട് കൈവഴികളായി വേർപിരിഞ്ഞ് ഒഴുകുകയാണ്. വാസി അലൂവിയൻ പാറക്കൂട്ടങ്ങളിൽ നിന്നും മറ്റുമാണ് ഈ ഉറവയെന്നാണ് ആധുനിക ശാസ്ത്രം ആധികാരികമായി പറയുന്നത്.

ആദ്യ കാലത്ത് തുറസായ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന കിണർ തീർത്ഥാടകർക്കു കാണാമായിരുന്നു. എന്നാൽ ഹറം പള്ളി വികസിപ്പിച്ചതോടെ കിണറിനു മുകളിലായി രണ്ടു നിലകൾ നിർമിച്ചു. അതിനാൽ ഇപ്പോൾ സംസം കിണർ നേരിട്ട് കാണാൻ സാധ്യമല്ല

പ്രത്യേകതകൾ

ഉദാത്തമായ ഒരു നാഗരികതയുടെയും അനന്യമായ ഒരു സംസ്കാരത്തിന്റെയും അനശ്വരമായ സ്മാരകമാണ്‌ ഒരിക്കലും വറ്റാത്ത അത്ഭുതപ്രവാഹമായ സംസം. മക്കയിലും മദീനയിലുമായി ദിവസവും ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ പ്രതിവർഷം ഹജ്ജ്, ഉംറ കർമത്തിനെത്തുന്ന ലക്ഷോപലക്ഷം തീർത്ഥാടകർ ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും എത്തിക്കുന്നുമുണ്ട്. സെക്കന്റിൽ 8000 ലിറ്റർ സംസം പമ്പ് ചെയ്യുന്ന കിണറ്റിൽ ഒരു മണിക്കൂറിൽ രണ്ടുകോടി എൺപത്തിയെട്ട് ലക്ഷം ലിറ്റർ ജലമാണ് പമ്പ് ചെയ്ത് പുറത്തെത്തിക്കുന്നത്. പ്രതിദിന തോത് കണക്കുകൂട്ടിയാൽ ഇത് 69 കോടി 12 ലക്ഷം ലിറ്ററും ഒരു മാസത്തിൽ 2073 കോടി 60 ലക്ഷം ലിറ്ററുമായി മാറുന്നു. എന്നിട്ടും വറ്റാത്ത അപൂർവവും അത്ഭുതകരവുമായ ജലസ്രോതസ്സ് ആണ് സംസം. സൗദി ജിയോളജിക്കൽ സർവേയുടെ കീഴിലുള്ള സംസം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിന്റെ കണ്ടെത്തലനുസരിച്ച്, ഈ കിണറ്റിൽ നിന്നു ഒരു സെക്കന്റിൽ 8000 ലിറ്റർ അഥവാ 280 ക്യുബിക് ഫീറ്റ് വെള്ളമാണ് പുറത്തേക്കെത്തുന്നത്. മണമോ നിറമോ ഇല്ലാത്ത സംസം ജലത്തിന് ഒരു പ്രത്യേക രുചി അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ജലകണികയുടെ പി.എച്ച് മൂല്യം 7.9 മുതൽ 8 വരെയാണ്. ജലം കൂടുതൽ പമ്പ് ചെയ്യുന്നതിന്ന് അനുസൃതമായി ജലനിരപ്പ് 12.72 മീറ്റർവരെ താഴുന്നു. പക്ഷെ പതിനൊന്ന് മിനുറ്റുകൾ അഥവാ 660 സെക്കന്റുകൾക്കകം ജലനിരപ്പ് പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യും. മക്കയിലെ മറ്റിടങ്ങളിലുള്ള കിണറുകളിൽ ജലനിരപ്പ് കുറയുമ്പോഴും സംസം കിണറിന്റെ ജലനിരപ്പിൽ മാറ്റം വരാറില്ല. ക്ലോറിനൈസേഷനോ കൃത്രിമ ശുദ്ധീകരണ പ്രവർത്തനങ്ങളോ ഇവിടെ നടത്താറില്ല.

പരീക്ഷണങ്ങൾ

ലോകശ്രദ്ധയാകർഷിച്ച സംസം ജലത്തിന്റെ സവിശേഷതകളെക്കുറിച്ച് ആധുനിക ശാസ്ത്രം കുറെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്[2]. 1971ൽ സംസം ജലം യൂറോപ്യൻ ലാബിൽ പരിശോധനക്ക് വിധേയമാക്കി. ഈ ജലത്തിൽ ഗുണകരമാംവിധം കാൽസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതായി ആ പരിശോധനയിൽ തെളിഞ്ഞിരുന്നു. അണുനാശിനി എന്ന നിലക്ക് സംസമിന്റെ സവിശേഷതയും പരിശോധനയിൽ എടുത്തുപറഞ്ഞിരുന്നു. പിന്നീട് എഞ്ചിനീയർ യഹ്‌യാ ഹംസാ കുഷ്‌കും സംഘവും സംസം ജലത്തെയും കിണറിനെയും സംബന്ധിച്ച് ഗവേഷണങ്ങൾ നടത്തിയിരുന്നു. അതിശക്തിയേറിയ നാല് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് പൈപ്പുകൾ വഴി നിരന്തരം വെള്ളം പുറത്തേക്കൊഴുക്കിവിട്ടിട്ടും കിണറ്റിൽ ജലക്കുറവ് അനുഭവപ്പെട്ടില്ലെന്ന് അദ്ദേഹം കണ്ടെത്തി.

സംസം ജലം എപ്പോഴും രാസ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പ് ചെയ്യുന്നത്. സംസം ജലത്തിൽ നിന്നൊരു സാമ്പിൾ എടുത്ത് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പിംഗ് നടത്തുന്നത്. പരിശോധനയിൽ ഒരു ലിറ്റർ സംസം ജലത്തിൽ കാണുന്ന മൂലകങ്ങളുടെ അളവ് ഇങ്ങിനെയാണ്‌. സോഡിയം 133 മില്ലിഗ്രാം, കാൽസ്യം 96 മില്ലിഗ്രാം, മഗ്നീഷ്യം 38.88 മില്ലിഗ്രാം, പൊട്ടാസ്യം 43.3 മില്ലിഗ്രാം, ബൈകാർബണേറ്റ് 195.3 മില്ലിഗ്രാം, ഫഌറൈഡ് 0.72 മില്ലിഗ്രാം, നൈട്രേറ്റ് 124.8 മില്ലിഗ്രാം, സൾഫേറ്റ് 124 മില്ലിഗ്രാം.

സംസം ശുദ്ധീകരണ പ്ലാന്റ്

മസ്ജിദുൽ ഹറമിൽ നിന്നും 4.5 കിലോമീറ്റർ അകലെയാണ് അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച വിശാലമായ സൌകര്യങ്ങളോടെയുള്ള പ്ലാന്റ്. പ്രതിദിനം 50 ലക്ഷം ലിറ്റർ സംസം വെള്ളം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ളതാണ് മക്ക കുഭയിലുള്ള കിങ് അബ്ദുല്ല സംസം പ്ലാന്റ്. നിരവധി ഫിൽറ്ററുകളും അണുനശീകരണ യൂനിറ്റുമടങ്ങുന്ന രണ്ട് പ്രധാന ശുദ്ധീകരണ ലൈനുകളാണ് പ്ലാന്റിലുള്ളത്. ഇവിടെ നിന്നും ശുദ്ധീകരിച്ച സംസം വെള്ളം 42 വിതരണകേന്ദ്രങ്ങളിലേക്ക് പമ്പ്ചെയ്യുകയും അവിടെനിന്നും തീർഥാടകർക്കും സന്ദർശകർക്കും ലഭ്യമാക്കുകയും ചെയ്യും. ഇതിനു സമീപത്തു തന്നെ സംസം പാത്രങ്ങളിൽ നിറക്കുന്ന ഫില്ലിങ് ഫാക്ടറിയുമുണ്ട്. ഫില്ലിങ് ഫാക്ടറിയിലേക്ക് ദിവസേന 20 ലക്ഷം ലിറ്റർ സംസം ജലം പമ്പ് ചെയ്യുന്നതിനും സംവിധാനമുണ്ട്. 13,405 ചതുരശ്ര മീറ്റർ പ്രദേശത്ത് സ്ഥാപിച്ച ഈ ഫില്ലിങ് ഫാക്ടറിക്ക് രണ്ട് ലക്ഷം കണ്ടെയിനറുകൾ ഉൾകൊള്ളാനുള്ള ശേഷിയുണ്ട്. 10 ലിറ്റർ ശേഷിയുള്ള ഒന്നരകോടി കണ്ടെയിനറുകൾ സൂക്ഷിച്ച് വെക്കാനുള്ള ഓട്ടോമാറ്റിക് സ്റ്റോറിങ് കേന്ദ്രവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക ജർമൻ സാങ്കേതിക വിദ്യയുപയോഗിച്ചാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്[3].

അവലംബം

  1. "സംസം വെള്ളത്തെക്കുറിച്ച് ഗവേഷണങ്ങൾ". സൗദി ഗസറ്റ്.
  2. "സംസം ജലത്തിന്റെ പരീക്ഷണങ്ങൾ". സൗദി ഗസറ്റ്.
  3. "കിങ് അബ്ദുല്ല സംസം പ്ലാന്റ്". അറബ് ന്യൂസ്‌.

കൂടുതൽ വായനക്ക്

"https://ml.wikipedia.org/w/index.php?title=സംസം&oldid=1695831" എന്ന താളിൽനിന്ന് ശേഖരിച്ചത്