"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4700421 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 159: വരി 159:
[[Category:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[Category:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[Category:മലയാളം നോവലെഴുത്തുകാർ]]
[[Category:മലയാളം നോവലെഴുത്തുകാർ]]

[[en:Akbar Kakkattil]]

13:03, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അക്‌ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അക്‌ബർ (വിവക്ഷകൾ) എന്ന താൾ കാണുക. അക്‌ബർ (വിവക്ഷകൾ)
അക്‌ബർ കക്കട്ടിൽ

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ അക്‌ബർ കക്കട്ടിൽ. നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. ആധുനികർക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ.

വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തുകയുണ്ടായി. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, തെരെഞ്ഞെടുത്തകഥകൾ, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ.

രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1992-ൽ ഹാസവിഭാഗത്തിൽ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാർഡ് ‘സ്കൂൾ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004-ൽ നോവലിനുള്ള അവാർഡ് ‘വടക്കു നിന്നൊരു കുടുംബ വൃത്താന്ത’ത്തിന്. 1992-ൽ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും ലഭിച്ചു. 2000-ൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും 2002-ൽ അബുദാബി ശക്തി അവാർഡും നേടിയിട്ടുണ്ട്.

ജീവിതരേഖ

കോഴിക്കോട് ജില്ലയിലെ കക്കട്ടിൽ എന്ന പ്രദേശത്ത് 1954 ജൂലൈ 7ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിൽ ജനിച്ചു. കക്കട്ടിൽ പാറയിൽ എൽ. പി - വട്ടോളി സംസ്കൃതം സെക്കന്ററി എന്നീ സ്കൂളുകളിൽ പഠിച്ചു. ഫറോക്ക്- മടപ്പള്ളി ഗവണ്മെന്റ് കോളേജുകളിൽ നിന്ന് പ്രീഡിഗ്രിയും മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും തൃശൂർ കേരളവർമ്മ- തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി. തലശ്ശേരി ഗവൺമെന്റ് ട്രെയിനിനിംഗ് കോളേജ് നിന്ന് ബി എഡ് നേടുകയും വട്ടോളി നാഷണൽ ഹൈസ്കൂളിൽ അധ്യാപനവൃത്തിയിൽ പ്രവേശിക്കുകയും ചെയ്തു.

കുറ്റ്യാടി ഗവ. ഹൈ സ്കൂൾ, കൂത്താളി ഹൈ സ്കൂൾ, കോട്ടയം ജില്ല നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, കേരള-സാഹിത്യ അക്കാദമി, ടെലിവിഷൻ - സിനിമ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷൻസിന്റെയും ഒലീവ് പബ്ലിക്കേഷൻസിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഥമ എഡ്യൂക്കേഷൻ റിയാലിറ്റി ഷോ ആയ ‘ഹരിതവിദ്യാലയ‘ത്തിന്റെ പർമനന്റ് ജൂറി അംഗമായിരുന്നു. ഇപ്പോൾ കേന്ദ്രസാഹിത്യ അക്കാദമിയുടെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം അഡ്വൈസറിബോർഡ് അംഗമായി പ്രവർത്തിക്കുന്നു. യു എ ഇ, ഖത്തർ, ബഹറിൻ, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

സാഹിത്യജീവിതം

ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തേ എഴുത്തു ആരംഭിച്ച അക്ബർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ സംസ്കൃത പഠനത്തിന് കേരള സർക്കാരിന്റെ മെരിറ്റ് സ്കോളർഷിപ്പ്, മലയാള മനോരമ പ്രൈസ്, കോഴിക്കോട് യൂണീവേഴ്സിറ്റി യൂണിയൻ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്. ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനത്തിൽ നിന്നകന്ന്, വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുൻനിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.

മരണത്തേക്കാൾ ഭീകരമാണ് രോഗങ്ങൾ എന്ന ആശയം ആവിഷ്കരിക്കുന്ന ‘മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാർഡ് ലഭിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യൻ ഭാഷകളിൽ ആദ്യം എഴുതപ്പെടുന്ന ‘സ്ത്രൈണം’ എന്ന നോവലിന് സംസ്ഥാന ഗവണ്മെന്റിന്റെ ജോസഫ് മുണ്ടശ്ശേരി അവാർഡും ലഭിച്ചു. അങ്കണം സാഹിത്യ അവാർഡ്, സി എഛ് മുഹമ്മദ് കോയ മെമ്മോറിയൽ അവാർഡ്, രാജീവ് ഗാന്ധി പീസ് ഫൌണ്ടേഷൻ അവാർഡ്, ടി വി കൊച്ചുബാവ അവാർഡ് എന്നിവയും കിട്ടിയ പ്രധാന അംഗീകാരങ്ങളിൽ ചിലതാണ്.[1].

4 നോവലുകളും 24 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 47 കൃതികളാണ് ആകെ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ ആറാംകാലം കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും, മൈസൂർ യൂണിവേഴ്സിറ്റിയിലും ഡിഗ്രി പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

പ്രധാന പുരസ്കാരങ്ങൾ
  • ലേഖനപരമ്പരയ്ക്ക് മലയാള മനോരമ പ്രൈസ് - 1971
  • നോവൽ രചനയ്ക്ക് കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ പ്രൈസ് - 1974
  • അങ്കണം സാഹിത്യ അവാർഡ് - ശമീലാ ഫഹ്‌മി - 1987
  • എസ്.കെ. പൊറ്റക്കാട് അവാർഡ് - മൃത്യുയോഗം 1991
  • സാഹിത്യത്തിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഫെല്ലോഷിപ്പ് -1992
  • കേരള സാഹിത്യ അക്കാദമി അവാർഡ് - സ്കൂൾ ഡയറി - 1992, വടക്കു നിന്നൊരു കുടുംബവൃത്താന്തം - 2002
  • സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയൽ അവാർഡ് - സർഗ്ഗസമീക്ഷ - 1995
  • ഗ്രാമദീപം അവാർഡ് - 1995
  • ജോസഫ് മുണ്ടശ്ശേരി അവാർഡ് - സ്ത്രൈണം - 1998
  • മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് - സ്കൂൾ ഡയറി:ദൂരദർശൻ സീരിയൽ - 2000
  • അബുദാബി ശക്തി അവാർഡ് - വടക്കുനിന്നൊരു കുടുംബവൃത്താന്തം - 2002
  • രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷൻ അവാർഡ് - തിരഞ്ഞെടുത്ത കഥകൾ - 2003
  • കേരള സാഹിത്യ അക്കാദമി അവാർഡ് - വടക്കുനിന്നൊരു കുടുംബവൃത്താന്തം - 2004
  • ടി.വി. കൊച്ചുബാവ അവാർഡ് - 2006
  • വി. സാംബശിവൻ അവാർഡ് - 2008
  • ഗൾഫ് മലയാളി ഡോട്ട് കോം അവാർഡ് - 2010
  • വൈസ്‌മെൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് - 2010

പ്രധാന കൃതികൾ

കഥ

  • ഈ വഴി വന്നവർ
  • മേധാശ്വം
  • ശമീല ഫഹ്‌മി
  • അദ്ധ്യാപക കഥകൾ
  • കാദർകുട്ടി ഉത്തരവ്
  • ആറാം കാലം
  • വീടിനു തീ പിടിക്കുന്നു
  • ആകാശത്തിന്റെ അതിരുകൾ
  • നാദാപുരം
  • വീണ്ടും നാരങ്ങ മുറിച്ചപ്പോൾ
  • തെരഞ്ഞെടുത്ത കഥകൾ
  • ഒരു വായനക്കാരിയുടെ ആവലാതികൾ
  • ചെറിയ കഥകൾ
  • മായക്കണ്ണൻ
  • ശേഷം സ്ക്രീനിൽ
  • ശ്രീപ്രിയയുടെ ആധികൾ
  • ജീൻസിട്ട പെൺകുട്ടിയെ ഒറ്റയ്ക്കു കിട്ടിയാൽ എന്തുചെയ്യണം?
  • കഥകൾ - തെരഞ്ഞെടുത്തകഥകൾ
  • ഞങ്ങൾ ലിബാജോണിനെ പേടിക്കുന്നു
  • പുതിയ വാതിലുകൾ
  • ദർബാർ - തെരഞ്ഞെടുത്ത കഥകൾ
  • ആൾപ്പെരുമാറ്റം - തെരഞ്ഞെടുത്ത കഥകൾ
  • മൈലാഞ്ചിക്കാറ്റ്
  • സ്ത്രീലിംഗം - പെൺപക്ഷ കഥകൾ

ലഘു നോവലുകൾ

  • രണ്ടും രണ്ട്
  • മൂന്നും മൂന്ന്
  • ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങൾ
  • ധർമ്മസങ്കടങ്ങളുടെ രാജാവ്
  • പതിനൊന്ന് നോവലറ്റുകൾ
  • ജിയാദ് ഗോൾഡ് പൂവിടുമ്പോൾ
  • കീർത്തന

നോവൽ

ഉപന്യാസങ്ങൾ

  • പ്രാർത്ഥനയും പെരുന്നാളും
  • സ്കൂൾ ഡയറി
  • അനുഭവം ഓർമ്മ യാത്ര
  • പുനത്തിലും ഞാനും പിന്നെ കാവ്യാമാധവനും

നിരൂപണം ജീവിതരേഖ മുഖാമുഖം

  • സർഗ്ഗസമീക്ഷ

സ്മൃതിചിത്രങ്ങൾ

  • അദ്ധ്യയനയാത്ര

നാടകം

  • കുഞ്ഞിമൂസ വിവാഹിതനാവുന്നു

സിനിമ

  • വരൂ അടൂരിലേയ്ക്ക് പോകാം
  • ഇങ്ങനെയും ഒരു സിനിമാക്കാലം

ബാലപംക്തി കുറിപ്പുകൾ

  • നോക്കൂ, അയാൾ നിങ്ങളിൽ തന്നെയുണ്ട്

സർവീസ് സ്റ്റോറി

  • പാഠം മുപ്പത്

യാത്ര

  • കക്കട്ടിൽ യാത്രയിലാണ്


“വരൂ അടൂരിലേയ്ക്ക് പോകാം” കൊളച്ചൽ മു യൂസഫ് ‘അടൂർ ഗോപാലകൃഷ്ണൻ - ഇടം പൊരുൾ കലൈ’ എന്ന പേരിൽ തമിഴിലേയ്ക്കും “മൃത്യുയോഗം” ഡോ. അശോക് കുമാർ ‘മൃത്യുയോഗ’ എന്ന പേരിൽ കന്നഡയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

അക്ബറിനെപ്പറ്റി അവർ

  • കഥാകാരനെന്ന നിലയിൽ അക്ബറുടെ ഭാഷയ്ക്കുള്ള അസാധാരണമായ ഭംഗിയും ശക്തിയും അകൃത്രിമതയും കാണാതിരിക്കാനാവില്ല....കഥാസങ്കേതത്തിൽ നിന്ന് വികസ്വരമാവുന്ന പ്രതിഭാദീപ്തചക്രവാളവും അതിൽ പ്രകാശിക്കുന്ന ജീവിതവിദൂരരഹസ്യങ്ങളും ഞാൻ ശ്ലാഘിക്കുന്നു.

- ജി ശങ്കരക്കുറുപ്പ്

  • നിന്റെ ശമീല ഫഹ്‌മി- നിന്റെ ഭാര്യ- ഓ സോറി, നിന്റെ ഭാര്യയെ കട്ടുകൊണ്ടു പോയവൾ- എന്തു സുന്ദരി! നീ ഇനിയും എന്തൊക്കെ അദ്ഭുതങ്ങൾ സൃഷ്ടിക്കും?

- വൈക്കം മുഹമ്മദ് ബഷീർ

  • മറവിയുടെ ശൂന്യതയിൽ വിലയം പ്രാപിക്കാത്ത ഏതാനും മികച്ച ചെറുകഥകൾ കൊണ്ട് നേരത്തേ എന്റെ ശ്രദ്ധയാകർഷിച്ച കാഥികനാണ് അക്ബർ.

- എം ടി വാസുദേവൻ നായർ

  • പുതിയ തലമുറയിലെ കഥാകൃത്തുകളിൽ ഒരു പ്രമുഖസ്ഥാനമാണ് അക്ബറിന് എന്റെ മനസ്സിലുള്ളത്. ഇത് എന്റെ കാരൂർ സ്മാരക പ്രഭാഷണത്തിൽ ഞാൻ സൂചിപ്പിക്കുകയുണ്ടായി. അക്ബർ ഒന്നാംതരം കഥകൾ എഴുതിയിട്ടുണ്ട്, എഴുതുന്നുണ്ട് എന്നതു തന്നെയാണിതിനു കാരണം. പ്രതിപാദ്യത്തിനനുസരിച്ച് വളരെ ഗൌരവാവഹമായും ചിലപ്പോൾ നിശിതമായ ആക്ഷേപഹാസ്യരൂപത്തിലും മാറിമാറി എഴുതാൻ ഒരു പ്രത്യേക കഴിവ് അക്ബർക്കുണ്ട്. ഇത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. പ്രശംസാർഹമാണ് ഈ മിടുക്ക്. ഗൌരവപൂർണ്ണമായ കഥകളാണ് അക്ബറിനെ എനിക്കു കൂടുതൽ പ്രിയങ്കരനാക്കുന്നത്. അക്ബർ നമ്മുടെ കഥാ-നോവൽ സാഹിത്യത്തിന് ഒരു സമ്പത്താണ് എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല.

- ടി പദ്മനാഭൻ

  • അമൂർത്തമായതിനെ മൂർത്തവൽക്കരിക്കുക ഏതു കലയിലെയും മൌലികമായ പ്രശ്നമാണ്. ബോധിവൃക്ഷത്തിന്റെ ഒരില ശാന്തിയുടെ ചിഹ്നമാകുന്നതങ്ങനെയാണ്. പ്രാവും ഒലീവുചില്ലയും സമാധാനത്തിന്റെ മൂർത്തബിംബങ്ങളാവുന്നതുമങ്ങനെയാണ്... കലാകാരനെ ഈ ബിംബകൽ‌പ്പനകൾ, അമൂർത്ത സൂക്ഷ്മഭാവളെ മറ്റൊരാൾക്ക് അനുഭവേദ്യമാക്കാൻ സഹായിക്കുന്നു. ചില ഭാവങ്ഗൾ സൂക്ഷ്മമെന്നതുപോലെ സങ്കീർണ്ണവുമാകുമ്പോൾ ബിംബവൽക്കരണം അനായാസമാവുകയില്ല.... ഇവിടെയാണ് ആധുനികരായ എഴുത്തുകാർ - ജെയിംസ് ജോയ്സും കസാൻ‌ദ് സാഖീസും മുതൽ നമ്മുടെ അൿബർ കക്കട്ടിൽ വരെ - യവനമോ ഭാരതീയമോ ആയ ഇതിഹാസങ്ങളിലേയ്ക്ക് കടക്കുന്നത്.

- ഓ എൻ വി കുറുപ്പ്

  • കഥയെഴുത്തുകാരന് നോവെലെഴുത്തുകാരനെപ്പോലെ കഥാപാത്രത്തെ വളർത്തിയെടുക്കാൻ സമയമില്ലെന്നും അതിനാൽ വളർന്ന കഥാപാത്രത്തെയാണ് അയാൾ എപ്പോഴും കൈകാര്യം ചെയ്യുന്നതെന്നും ഒരു വാദമുണ്ട്. കഥാകാരനും തനിക്കനുവദിച്ചുകിട്ടിയ പരിമിതമായ ഭൂമികയ്ക്കകത്തു തന്നെ കഥാപാത്രത്തെ വളർത്താൻ സാധിക്കും. ശ്രദ്ധിച്ചാൽ .. കക്കട്ടിലിന്റെ ‘ ഇന്നു നമുക്കു റഷീദയെക്കുറിച്ചു ചിന്തിക്കാം’ എന്ന കഥയിലെ റഷീദ ഒരു കൂസലില്ലാത്ത കുസൃതി കുടുക്കയാണല്ലോ. സ്കൂളിൽ പഠിക്കുന്ന കാലത്തും അവൾ അങ്ങനെയായിരുന്നു. അവളുടെ മാസ്റ്ററെ സിനിമാതിയേറ്ററിലെ ക്യൂവിൽ കണ്ടപ്പോൾ ടിക്കറ്റെടുത്തു കൊടുക്കാമെന്നു പറഞ്ഞ് ടിക്കറ്റെടുക്കുന്നതുവരെ അവൾ അങ്ങനെ തന്നെ പെരുമാറുന്നു. എന്നാൽ കൌണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റുമായി മടങ്ങി വന്ന് ‘മാഷ് പോയിക്കാണ്’ എന്നു പറഞ്ഞ് ആ ടിക്കറ്റ് ഏൽ‌പ്പിച്ച ശേഷം അതേ കൂസലില്ലായ്മയോടെ നടന്നു പോകുമ്പോൾ റഷീദയ്ക്ക് എന്തൊരു വളർച്ചയാണുണ്ടായത്.

... കക്കട്ടിലിന്റെ ഓരോ മാഷും ഓരോ തരമാണ്. ഏകരൂപത സംഭവിച്ചിട്ടില്ല എന്നത് വലിയൊരു നേട്ടം തന്നെ.

- എസ്. ഗുപ്തൻ നായർ

അവലംബം

  1. അക്ബർ കക്കട്ടിലിനെക്കുറിച്ച് പുഴ.കോം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അക്‌ബർ_കക്കട്ടിൽ&oldid=1694914" എന്ന താളിൽനിന്ന് ശേഖരിച്ചത്