"എ. ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4648409 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 51: വരി 51:
[[വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളികൾ]]
[[വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളികൾ]]
[[വർഗ്ഗം:കേരളത്തിലെ ചരിത്രകാരന്മാർ]]
[[വർഗ്ഗം:കേരളത്തിലെ ചരിത്രകാരന്മാർ]]

[[en:A. Sreedhara Menon]]

22:41, 23 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

എ. ശ്രീധരമേനോൻ
തൊഴിൽഅദ്ധ്യാപകൻ, ചരിത്രപണ്ഡിതൻ
ദേശീയത ഇന്ത്യ

കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോൻ )(ജനനം:1925 ഡിസംബർ 18 - മരണം:2010 ജൂലൈ 23)[1]. 2009-ൽ അദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.[2]

ജീവിതരേഖ

1925 ഡിസംബർ 18 ന്‌ എറണാംകുളത്ത് ജനനം. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ് സർ‌വകലാശാലയിൽ നിന്ന് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948 മദ്രാസ് സർ‌വകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം . കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ , കേരളാ സർവ്വകലാശാലാ രജിസ്ട്രാർ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട് . ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട് .

1997 ഇൽ അന്നത്തെ കേരളാ സർക്കാരിന്റെ നിർദ്ദേശമേറ്റെടുത്ത് കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും സർക്കാരുമായി പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം ഡിസി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത് . പുസ്തകം തയ്യാറാക്കാൻ വേണ്ടിയുള്ള സമിതി രൂപീകരണവും , രാഷ്ട്രീയ ഇടപെടലുകളും , സമിതിയിൽ നിന്നുള്ള ശ്രീധരമേനോന്റെ രാജിയും അന്ന് ചർച്ചാ വിഷയമായിരുന്നു .[3]

കൃതികൾ

  • കേരളചരിത്രം
  • കേരള സംസ്കാരം
  • കേരള ചരിത്ര ശില്പികൾ
  • ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളിൽ)
  • കേരള രാഷ്ട്രീയ ചരിത്രം 1885-1957
  • കേരളവും സ്വാതന്ത്ര്യ സമരവും
  • സർ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും
  • പുന്നപ്രവയലാറും കേരള ചരിത്രവും
  • അമേരിക്കൻ മോഡൽ അറബിക്കടലിൽ - സർ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്കാര നിർദ്ദേശം
  • സ്വതന്ത്രതിരുവിതാംകൂർ വാദവും സർ സി.പി. എന്ന വില്ലനും

അവലംബം

  1. http://www.mathrubhumi.com/story.php?id=114962
  2. http://pib.nic.in/release/release.asp?relid=46983
  3. http://www.mathrubhumi.com/online/malayalam/news/story/429464/2010-07-24/kerala
"https://ml.wikipedia.org/w/index.php?title=എ._ശ്രീധരമേനോൻ&oldid=1687047" എന്ന താളിൽനിന്ന് ശേഖരിച്ചത്