"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
കാബൂളിലെ ഹിന്ദു ശാഹി രാജാക്കന്മാരെ അന്തിമമായി പരാജയപ്പെടുത്തിയ മഹ്മൂദ് തുടർന്ന് നിരവധി തവണ ഇന്ത്യയിലേക്ക് ആക്രമണം അഴിച്ചു വിടുകയും സമ്പന്നമായ ഇന്ത്യൻ നഗരങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.<ref name=afghans12/>.
 
ഇതിനു പുറമേ വടക്ക് ട്രാൻസോക്ഷാനയിൽ നിന്നുള്ള തുർക്കിക് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട മഹ്മൂദ്, 1017-ൽ [[അറാൾആറൽ കടൽ|അറാൾആറൽ കടലിന്]] തെക്കുള്ള [[ഖ്വാറസം]] തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. വടക്കൻ ഇറാനിലെ [[ഷിയ|ഷിയാക്കളുടെ]] [[ബുയിദ് സാമ്രാജ്യം|ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള]] നടപടികളിൽ, [[സുന്നി|സുന്നികളായ]] ഖലീഫമാരെ സഹായിക്കുകയും [[ഹമദാൻ|ഹമദാനും]] [[റായ്യ്|റായ്യും]] ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.
 
1030-ൽ മഹ്മൂദ് മരണമടഞ്ഞു. ഗസ്നവി സാമ്രാജ്യത്തെ വടക്ക് [[Oxus river|ഓക്സസ് നദി]] മുതൽ തെക്ക് [[Indian Ocean|ഇന്ത്യൻ മഹാസമുദ്രം]] വരെയും; കിഴക്ക് [[Indus Valley|സിന്ധൂ നദീതടം]] മുതൽ പടിഞ്ഞാറ് [[Rayy|റേയ്യ്]], [[Hamadan|ഹമദാൻ]] എന്നിവിടങ്ങൾ വരെയും മഹ്മൂദ് വ്യാപിപ്പിച്ചു. മഹ്മൂദിന്റേയും പുത്രൻ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങളും ഇസ്ലാമികലോകത്തേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1685649" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി